Thursday, August 9, 2007

അനാഥരായ എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക് ഒരു തണല്‍


പുസ്തകപ്രകാശന ദിനത്തില്‍ കലേഷിന്റെ കൂടെ വന്ന, ദി ജെംസണ്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയായ, ശ്രീ ജോര്‍ജ് പി സജിത്തിനെ പരിചയപെടുവാനും, ബൂലോക കാരുണ്യത്തേയും, അതിന്റെ പ്രവര്‍ത്തനങ്ങളേയും, പരിചയപെടുത്തുവാനും സാധിച്ചു.

എച്ച് ഐ വി പോസറ്റീവ് ആയ സമൂഹം പുറന്തള്ളപെട്ട, അനാഥരായ സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കുക, റിഹിബിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുക, ഇവരുടെ ചികിത്സ നടപ്പാക്കുക എന്നിവയെല്ലാം ആണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം. എച്ച് ഐ വി ബാധിതരായവര്‍ക്കുള്ള ചികിത്സാര്‍ത്ഥം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇവര്‍ സംസാരിക്കുകയും, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ഇന്‍ഷുറന്‍സ് കമ്പനി ഇവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നല്‍കാം എന്നറിയിക്കുകയും ചെയ്തു. ഓരോ രോഗ ബാധിതര്‍ക്കുമുള്ള പ്രീമിയത്തിനുള്ള തുക കണ്ടെത്തുക, ആ തുക സ്പോണ്‍സര്‍ ചെയ്യാനുള്ള കോര്‍പ്പറേറ്റുകളോ, വ്യക്തികളേയോ കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രഥമ ലക്ഷ്യം.

ബൂലോക കാരുണ്യത്തിന്റെ സഹായങ്ങള്‍ ഇവര്‍ക്ക് ആവശ്യമാണ്.

എല്ലാവരും അവരവര്‍ക്ക് കഴിയുന്ന തരത്തില്‍ സഹായങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അതും നന്നായിരിക്കും.

എല്ലാവരുടേയും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുക.