Friday, November 18, 2011

കുഞ്ഞുനിസക്ക് ഒരു കുഞ്ഞുസഹായം നൽകാമോ


താഴെ കൊടുത്തിരിക്കുന്ന വരികൾ സാബു കൊട്ടോട്ടിയുടെ ബ്ലോഗിലേതാണു. ലുക്കേമിയക്കു ചികത്സയിലായിരിക്കുന്ന നിസ എന്ന എട്ടാം ക്ലാസ്സുകാരിയുടെ ചികത്സക്കു വേണ്ടി അത്യാവശ്യമായി സഹായം കണ്ടെത്താൻ ശ്രമിക്കുന്നു
ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സില്‍ തോന്നുന്ന കുഞ്ഞുവരികള്‍ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂര്‍ എന്ന  കുട്ടി വീണ്ടും മെഡിയ്ക്കല്‍കോളേജില്‍ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താല്‍ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാന്‍ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളില്‍ അവള്‍ വരികള്‍ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകര്‍ക്ക് സമ്മാനിയ്ക്കാന്‍ ഏതാനും ചില കവിതകള്‍ അവള്‍ എന്നെ ഏല്‍പ്പിച്ചു. ബ്ലോഗില്‍ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകള്‍ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.
ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മള്‍ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവള്‍ ആര്‍ജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റില്‍ വാഗ്ദാനങ്ങള്‍ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നല്‍കാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാല്‍ ചെറുതെങ്കിലും നിങ്ങളാല്‍ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടില്‍ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കല്‍ കോളേജില്‍ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കള്‍ അവള്‍ക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതില്‍ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.
മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാല്‍ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാര്‍ത്ഥനകളും മാത്രമാണ് നല്‍കുന്നതെങ്കില്‍ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളില്‍ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതില്‍ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികള്‍ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോള്‍ അവള്‍ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോള്‍ ബ്ലോഗില്‍ കവിതകള്‍ കൊണ്ട് നിറയ്ക്കാന്‍ അവളുടെ ഭാവനകളും വേദനകളും അവള്‍ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

ബൂലോഗകാരുണ്യം വഴി അവള്‍ക്കായി ഉടന്‍ നമുക്കെന്ത് ചെയ്യാനാകും. ആ കുഞ്ഞിനായി  ഒരു കുഞ്ഞു ക്യാമ്പൈന്‍ നമുക്കാരംഭിച്ചു കൂടേ? നമ്മളോരോരുത്തരും ഒരു നൂറു രൂപ അവൾക്കായ് മാറ്റിവയ്ക്കാൻ തയ്യാറായാൻ, നമുക്കറിയാവുന്നവരിൽ നിന്നും ഒരു നൂറു രൂപ ശേഖരിച്ചാൽ അതു മതിയാകും ഈ ലോകത്ത് അവൾക്ക് ജീവിതം തിരിച്ചുകിട്ടാൻ. തയ്യാറാകുമോ? എങ്കിൽ അറിയിക്കുക.

Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659). എന്ന നിസക്കായുള്ള അക്കൗണ്ടിൽ സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

ബൂലോഗ കാരുണ്യം വഴി ആണു നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ Account Number - 1859101014458 Canara Bank, Kadavanthra Br. Ernakulam (IFSC code - CNRB 0001859) A/c Name : Shanthi Sharma , Indira. അയക്കുന്നവർ ഡീറ്റെൽസ് ദയവായി അറിയിക്കുക. 

ഒരു നൂറു രൂപ കഴിയുമെങ്കിൽ ഇന്നു തന്നെ ട്രാൻസ്ഫർ ചെയ്യാൻ, നമുക്കറിയാവുന്നവരോട് അഭ്യർഥിക്കാൻ നിങ്ങൾ തയ്യാറാവില്ലേ?