പ്രിയപെട്ടവരെ. ഈ ജനുവരിയില്‍ നാട്ടില്‍ പോയപ്പോള്‍ നെല്ലിയാമ്പതിയില്‍ രണ്ട് ദിവസം ചിലവഴിച്ചിരുന്നു. മോങ്ക് വുഡ് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൌസില്‍ ആയിരുന്നു താമസം. അതിന്റെ ഉടമസ്ഥനായ ശ്രീ ജോയി കാക്കനാടനും, മാനേജരായ ടോമി മാത്യൂവും പറഞ്ഞാണ് അവരുടെ എസ്റ്റേറ്റിലെ സ്ഥിരപണിക്കാരനായ ശ്രീ മുരുകനെകുറിച്ചും, എസ്റ്റേറ്റിലെ തന്നെ പണിക്കാരിയായിരുന്നു ശ്രീമതി അമൃത മുരുകനേയും, അവരുടെ രണ്ട് പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കുറിച്ചും അറിഞ്ഞത്.
എസ്റ്റേറ്റില്‍ സ്ഥിരപണിക്കാര്‍ക്ക് ദിവസം ലഭിക്കുന്ന കൂലി 80 രൂപയാണ്. എസ്റ്റേറ്റില്‍ തന്നെ താമസിക്കാന്‍ ആസ്റ്റ്ബറ്റോസ് പതിച്ച ഒറ്റമുറി ക്വാര്‍ട്ടേഴ്സുമുണ്ട്. മുരുകനും, അമൃതയും എസ്റ്റേറ്റില്‍ പണിയെടുത്തിരുന്നപ്പോള്‍ വളരെ ഭംഗിയായി കുടുംബം പോറ്റിയിരുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഭംഗിയായി നടന്നിരുന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതാം വര്‍ഷം (1999) ഒരു കല്യാണത്തിനു പങ്കെടുക്കാന്‍ കുടുംബസമേതം പാലക്കാട്ടേക്ക് പോകും വഴി നെമ്മാറ വച്ച് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ്സ് അമൃതയെ ഇടിച്ചു വീഴ്ത്തുകയും, അസ്ഥികള്‍ തകര്‍ന്ന് ചലനശേഷി നഷ്ടപെട്ട അമൃത വളരെ കാലത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തു. ഉള്ള നീക്കിയിരുപ്പെല്ലാം ചികിത്സക്കായി ചിലവഴിച്ചു. എസ്റ്റേറ്റ് മുതലാളിയായ ജോയി കാക്കനാടനും, മാനേജരായ ടോമി മാത്യൂസുമെല്ലാം അവരവര്‍ക്ക് കഴിയും വിധം പരമാവധി സഹായിച്ചു.
Mr. Joy Kakkanaden
P.O. Chathamangalam
Nemmara
Palakkad,
+9447620086
തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ തന്നെ പലിശക്ക് പണം വാങ്ങേണ്ടുന്ന അവസ്ഥയാണ് നെല്ലിയാമ്പതിയിലെ കാപ്പിതോട്ട മുതലാളിമാര്‍ക്കെല്ലാം. തോട്ടം പണിക്കാരായ നാട്ടുകാര്‍ അവനവനു കഴിയുന്ന പണം പിരിച്ചായി പിന്നീട് ചികിത്സ. ചികിത്സക്കൊടുവില്‍ അവര്‍ക്ക് ഒരാളുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കാനും, ഇരിക്കാനും, നില്‍ക്കാനും എല്ലാം സാധിക്കുന്ന അവസ്ഥ വന്നപ്പോള്‍, ആഹാരം, വസ്ത്രം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ മുരുകന്റെ ദിവസവരുമാനമായ എണ്‍പത് രൂപയില്‍ ഒതുങ്ങാതെ വന്നപ്പോള്‍ ചികിത്സ നിറുത്തി.
ചിലപ്പോള്‍ അസഹനീയ വേദനമൂലം അവര്‍ക്ക് കിടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ മുരുകനു പണിക്കു പോലും പോകാന്‍ കഴിയാതെ വരുന്ന അവസ്ഥ കൂടി വന്നപ്പോള്‍ കടം വാങ്ങിയും മറ്റും ചികിത്സ പുനരാരംഭിച്ചു.
ഒമ്പത് വര്‍ഷത്തോളമായി ഇന്‍ഷുറന്‍സിനു വേണ്ടി നടക്കുന്ന കേസ് ഇനിയും എവിടെയും എത്തിയിട്ടില്ല.
ഇപ്പോള്‍ അവരെ ചികിത്സിക്കുന്നത്, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ, അസ്സോസിയേറ്റ് പ്രൊഫസറും, ഓര്‍ത്തോപീഡിയാക്ക് സര്‍ജനുമായ, ഡോക്ടര്‍. ആര്‍. വിജയകുമാര്‍ ആണ്.
Dr. R. Vijayakumar,
M.S. Ortho, D. Ortho
Reg. No : 11579,
Associate Professor and Orthopaedic Surgeon
Dept of Orthopaedics
Medical College, Trichur
അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം കഴുത്തിലെ എല്ലും, തുടയെല്ലുകളും മാറ്റി വച്ചാല്‍ അമൃതക്ക് പരസഹായം കൂടാതെ, വേദന ഇല്ലാതെ, ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നും പറയുന്നു. ഈ ചികിത്സക്ക് വരുന്ന ചിലവ് 25,000 രൂപയോളവും അതിനുശേഷമുള്ള മരുന്നിനും മറ്റുമായി 10,000 രൂപയോളവും മറ്റും ആണ്.
ബൂലോഗരായ നാം ഒന്നൊരുമിച്ച് ചേര്‍ന്ന് ചെറിയതായെങ്കിലും ഒരു തുക നല്‍കിയാല്‍ അമൃത എന്ന സ്ത്രീക്ക് ഒരു പുനര്‍ജ്ജന്മം കിട്ടും എന്ന് മാത്രമല്ല, അവരുടെ പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ക്ക് ഒരു ഭാവിയും ലഭിക്കും.
അമൃതക്കും കുടുംബത്തിനും ബാങ്ക് അക്കൌണ്ട് ഇല്ലാത്തതിനാല്‍ പണം സ്വരൂപിച്ച് കഴിഞ്ഞതിനുശേഷം, തൃശൂര്‍, പാലക്കാടുള്ള ബ്ലോഗേഴ്സ് ഒന്നു സഹകരിച്ചാല്‍, ഇവരുമായി ബന്ധപെട്ട്, ചികിത്സക്കേര്‍പ്പാടു ചെയ്യുകയും, ശേഷം ചികിത്സാ തുക മെഡിക്കല്‍ കോളേജില്‍ നേരിട്ടടക്കുകയും ചെയ്താല്‍ മതിയാകും.
ഈ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അറിയിക്കുക.
Wednesday, April 9, 2008
Subscribe to:
Post Comments (Atom)
"അമൃതക്കൊരു സഹായം"
ReplyDeleteഅദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം കഴുത്തിലെ എല്ലും, തുടയെല്ലുകളും മാറ്റി വച്ചാല്‍ അമൃതക്ക് പരസഹായം കൂടാതെ, വേദന ഇല്ലാതെ, ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നും പറയുന്നു. ഈ ചികിത്സക്ക് വരുന്ന ചിലവ് 25,000 രൂപയോളവും അതിനുശേഷമുള്ള മരുന്നിനും മറ്റുമായി 10,000 രൂപയോളവും മറ്റും ആണ്.
ബൂലോഗരായ നാം ഒന്നൊരുമിച്ച് ചേര്‍ന്ന് ചെറിയതായെങ്കിലും ഒരു തുക നല്‍കിയാല്‍ അമൃത എന്ന സ്ത്രീക്ക് ഒരു പുനര്‍ജ്ജന്മം കിട്ടും എന്ന് മാത്രമല്ല, അവരുടെ പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ക്ക് ഒരു ഭാവിയും ലഭിക്കും.
എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.
ReplyDeleteയു.എ.ഇ. യിലുള്ളവര്‍ മുന്‍പത്തെപ്പോലെതന്നെ ഒന്നിച്ച് കളക്റ്റ് ചെയ്ത് അയക്കുന്നതായിരിക്കും നല്ലത് എന്ന് കരുതുന്നു.
ആശുപത്രി ബില്‍ അടയ്ക്ക്കുക എന്നത് വളരെ നല്ല നിര്‍ദ്ദേശമാണ്, നമുക്ക് സമാഹരിക്കാന്‍ കഴിയുന്ന തുക മുഴുവനും ആ ഉദ്ദേശത്തിലേക്ക് തന്നെ ലഭിച്ചു എന്ന് നമുക്ക് ഉറപ്പാക്കാമല്ലൊ..
എല്ലാവരും ഒന്നു ഉത്സാഹിക്കൂ...
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ഒന്നറിയിക്കൂ.... യു.എ.ഇ.യില്‍ ആണെങ്കില്‍ വന്ന് കളക്റ്റ് ചെയ്യാനൊ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളിലൂടെ സ്വീകരിക്കാനോ നമുക്ക് സംവിധാനമൊരുക്കാം.
സഹായം ഉറപ്പാക്കുന്നു, വൈകാതെ ബന്ധപ്പെടാം..
ReplyDeleteസഹായം എവിടെ എപ്പോള്‍ എത്തിക്കണം എന്നറിയിക്കുക.
ReplyDeletemanojkumar.vattakkat@gmail.com
തീര്‍ച്ചയായും നമ്മുക്കു സഹായിക്കാം.
ReplyDeleteസഹായങ്ങള്‍ എങനെ എത്തിക്കാം എന്നതു കൂടെ ഒന്നു തീരുമാനിക്കൂ.
pls mail the details to
ReplyDeletemalabarvishesham@gmail.com OR suneshkrishnan@gmail.com
ഞാന്‍ റെഡി.
ReplyDeleteപൈസ എത്രയും പെട്ടെന്ന് ഞാന്‍ കുറുമാന്റെ പക്കല്‍ എത്തിക്കുന്നതായിരിക്കും.
എന്റെ തുണ്ട്, ഞാന്‍ തമന്നൂനേ ഏല്പിച്ച് കഴിഞു.
ReplyDeleteകുവൈറ്റിലുള്ളവര്‍ ഈ സംരംഭത്തില്‍ പങ്കാളികളായി പൈസ അയക്കാന്‍ താത്പര്യമുണ്ടെങ്കില്‍ എന്നെ 6099679 / 3716154 നമ്പറില്‍ വിളിക്കാവുന്നതാണ്.
ReplyDeleteപ്രിയ കുറുമാന്‍ജീ..
ReplyDeleteഎന്നാലാവുന്ന സഹായം ചെയ്യാന്‍ ഞാനും താല്പര്യപ്പെടുന്നു. ഞാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ആണ്.സഹായം എവിടെ, എങ്ങനെ ഏല്‍പ്പിക്കണം എന്നു പറയാമോ?.
മുന്‍പ് ബൂലോഗ കാരുണ്യത്തില്‍ എന്നെ ഒരു അങ്കം ആക്കാമോ എന്നു ചോദിച്ചു ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ടായിരുന്നു. ഒന്നു കൂടി പരിഗണിക്കാന്‍ അപേക്ഷ.
tksnambiar@gmail.com
കണ്ണൂക്കാരന്‍ ക്ഷമിക്കണം മുന്‍പ് അംഗത്വം ആവശ്യപെട്ടയച്ച മെയില്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ReplyDeleteഇപ്പോള്‍ ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്
അംഗത്വം ആവശ്യമുള്ളവര്‍ ഇവിടെ തന്നെ ഈമെയില്‍ ഐഡിയോട് കൂടി കമന്റ് വക്കാന്‍ അപേക്ഷ.
ഞാന്‍ ബാംഗ്ലൂര്‍ ആണ്. സഹായം എങ്ങനെ എത്തിക്കാം എന്ന് പറഞ്ഞുതരൂ..
ReplyDeleteകുറുമാന്‍,
ReplyDeleteഞാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും വെസ്റ്റേണ്‍ union വഴി അയച്ചാല്‍ മതിയെന്കില്‍ പറയുക. അല്ലാതെ ഇവിടുന്ന് അയയ്ക്കാന്‍ ബുദ്ധിമുട്ടാണ്.
എന്റെ id
anandkuruppodiyadi അറ്റ് ജിമെയില്‍.com
താങ്കളുടെ details - അഡ്രസ്സ് എനിക്ക് മെയിലില്‍ അയച്ചു തന്നാല്‍ ഞാന്‍ ഉടനെ അയച്ചു തരാം.
ശ്രീവല്ലഭന്‍ നന്ദി.
ReplyDeleteഇപ്പോള്‍ പൈസ അയക്കേണ്ടതില്ല. ആദ്യം എങ്ങിനെ, എത്രവേണം എന്നൊക്കെ ഒന്നു തീരുമാനത്തിലെത്തെട്ടെ. എന്നിട്ട് ഹോസ്പിറ്റലിലെ അക്കൌണ്ടിലേക്കോ, ഇവിടെ യു എ ഇല്‍ സ്വരുക്കൂട്ടാന്‍ ഉത്സാഹിക്കുന്ന ആരുടെയെങ്കിലും അക്കൌണ്ടിലേക്കോ, എങ്ങിനെയെന്ന് വച്ച് അറിയിക്കാം. മാത്രമല്ല, പണം അധികം പിരിവുകിട്ടുകയാണെങ്കില്‍ അത്യാവശ്യമായി ചികിത്സാ ചിലവിനായി ധനസഹായം ആവശ്യമുള്ള മറ്റുള്ളവരേയും കണ്ടെത്തി അവര്‍ക്കും ഒരു കൈസഹായം എത്തിക്കാവുന്നതാണല്ലോ.
ബൂലോഗകാരുണ്യത്തില്‍ അംഗത്വത്തിനായി ഒരു ക്ഷണക്കത്തയയ്ച്ചിട്ടുണ്ട്.
കുറുമാന്‍-ജി വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.ജിവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി എന്തെലും ത്യജിക്കാന്‍ തയാറാകുമ്പോഴല്ലെ ആ ജിവിതത്തിനു എന്തെലും അര്‍ഥമുണ്ടാകു.വെറുതെ ജിവിച്ചു തീര്‍ക്കുക സ്വന്തം സുഖമാത്രം തേടി അലയുന്ന മനുഷ്യര്‍ക്കിടയില്‍ എന്നും വേറിട്ടു നില്‍ക്കുന്നു അങ്ങ്.അങ്ങയുടെ ഉദ്യമത്തിനു എന്നാലാകുന്ന ചെറിയ സഹായങ്ങള്‍ നല്‍കാന്‍
ReplyDeleteഞാനും തയാറാണു
കുറുമാന്‍ജി, കൂടുതല്‍ വിവരങ്ങള്‍ ഇവിടെ തന്നെ എഴുതും എന്നു പ്രതീക്ഷിക്കുന്നു.
ReplyDeleteഞാനും ഉണ്ട്...
ReplyDeleteഎന്താ.. എപ്പഴാ..എങ്ങിനെയാ എന്നൊക്കെ അറിയിച്ചാല്‍ മതി.
ഇന്ന് ഈവിനിങ്ങ് ഞാന്‍ വിളിക്കാം കുറുമാനെ. K-ട്ടോ..
ഓഫ്:
pkabhilash@gmail.com ലേക്ക് ഒരു ഇന്‍വിറ്റേഷന്‍ റോക്കറ്റ് സ്പീഡില്‍ പോന്നോട്ടേ...
അഭിലാഷെ, ക്ഷണകത്തയച്ചിട്ടുണ്ട്.
ReplyDeleteപ്രിയപെട്ടവരെ,
ReplyDeleteദുബായി, ഷാര്‍ജ, അജ്മാന്‍, ഭാഗങ്ങളിലുള്ള, ഈ സംരംഭത്തിലേക്ക് സംഭാവനചെയ്യാന്‍ താത്പര്യമുള്ളവര്‍ അഗ്രജന്‍ (0506754125), തമനു (0506786800), കുറുമാന്‍ (0507868069) എന്നിവരുമാരെങ്കിലുമായി ബന്ധപെട്ടാല്‍, വെള്ളി, ശനി ദിവസങ്ങളിലായി പണം കളക്റ്റ് ചെയ്യുന്നതാണ്.
കുറു,
ReplyDeleteഎന്റെ ഷയര്‍ ഞാനങ്ങോട്ടേല്‍പ്പിക്കാം, നളെയോ മറ്റന്നാളോ കാണാം.
കുറു അണ്ണാ,
ReplyDeleteഞാന്‍ നാളെ വിളിയ്ക്കാം.
കേരളത്തിലുള്ളവര്‍ എവിടെ എത്തിക്കണമെന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു
ReplyDeleteവീണ്ടുമൊരു പുനര്‍ജ്ജനി...
ReplyDeleteകര്‍മ്മാത്മകമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക..!!!.
എന്റെ എല്ലാവിധ സഹകരണവും പ്രതീക്ഷിക്കാം.
ഈ കാരുണ്യ കവാടം മര്‍ദ്ദിത സമൂഹത്തിനായി നമുക്കെന്നും തുറന്നു ക്കൊടുക്കാം....
ഞാനും ഉണ്ട്...
ReplyDeleteകുറുമാന്‍സേ,ഞാന്‍ എന്തു ചെയ്യണം എന്നു പറഞ്ഞില്ല. sreelalpp@gmail.com
ReplyDeleteഇന്നോ നാളെയോ എന്ന് വിചാരിച്ച് അയക്കാതെ വച്ച ഒരു കമന്റ് ആണിത്. എന്റെ പൂര്‍ണ്ണ പിന്തുണ ഈ സംരഭത്തിന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. അത് ഈ ഒരു അമൃതക്ക് വേണ്ടി മാത്രമല്ല.ആര്‍ഹതപ്പെട്ട എല്ലാവര്‍ക്കും എന്നെകൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കാം.
ReplyDeleteanilkollad@gmail.com
ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ താത്പര്യം പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
ReplyDeleteഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചവരോട് (രണ്ട് മൂന്നു പേര്‍ ഇതിനകം തന്നെ തന്നു കഴിഞ്ഞു അല്ലെ തമനൂ) ഈ ഓപ്പറേഷനാവശ്യമായ തുക 25-35000 ആണ്. ഇത് ബ്ലോഗേശ്ഴ്സ് ചേര്‍ന്ന് പിരിച്ചാല്‍ ലഭിക്കുന്നതുമാണ്.
പൈസ തരാന്‍ തയ്യാറായവരോട് - ആദ്യം ഇവരുമായി നേരിട്ട് ബന്ധപെട്ട് ഓപ്പറേഷനു തിയതി നിശ്ചയിക്കാനും മറ്റും പറയാം, അതിനുശേഷം ഓപ്പറേഷന്റെ സമയത്ത് നമുക്ക് ഈ പൈസ പിരിച്ച് ഹോസ്പിറ്റലില്‍ അടക്കാം. ആ സമയത്ത് മാത്രം പണപിരിവുനടത്തുന്നതാണ് നല്ലത് എന്നാണെന്റെ അഭിപ്രായം. അതുവരെ നിങ്ങള്‍ ക്ഷമിക്കൂ. പണം കയ്യില്‍ തന്നെ ഇരിക്കട്ടെ.
ഈ കാരയ്ത്തെപ്പറ്റി കൂടുതല്‍ അറിയിക്കണം
ReplyDelete