Friday, June 1, 2007

ബൂലോഗ കാരുണ്യം - അംഗത്വം

പ്രിയ ബൂലോഗ സുഹൃത്തുക്കളെ,

ഒരു തരത്തില്‍ പറഞ്ഞാല്‍ നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍? നമുക്ക് കാണാം, കേള്‍ക്കാം, ബന്ധുജനങ്ങള്‍ കൂടെയുണ്ട്, പ്രവാസിയാണെങ്കില്‍ അവധിയില്‍ പോകുമ്പോള്‍ ബന്ധുജനങ്ങളുടെ കൂടെ കഴിയാം. ഇന്റര്‍നെറ്റുണ്ട്. ഈ മെയില്‍ ഉണ്ട്. ജീവിതം എത്ര മനോഹരം!

അതേ സമയം, കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്തവര്‍, നടക്കാന്‍ കഴിയാത്തവര്‍, വാര്‍ദ്ധയക്കിത്തില്‍ ബന്ധുജനങ്ങള്‍ ഉപേക്ഷിച്ചവര്‍, കിഡ്നി നഷ്ടപെട്ടവര്‍, ക്യാന്‍സര്‍ ശരീരത്തിനെ കാര്‍ന്നു തിന്നവര്‍, അങ്ങിനെ നിരാലംഭരായ ഒരുപാടു പേരുണ്ട് ഈ ഭൂമി മലയാളത്തില്‍. അവര്‍ക്ക് ഒരു ചെറുകൈ സഹായം നല്‍കുക എന്നതാണീ ബ്ലോഗിന്റെ ലക്ഷ്യം.

ഈ ബ്ലോഗിലെ അംഗങ്ങള്‍ തരുന്ന രൂപ (ഒരു രൂപ മുതല്‍ ഏതു കറന്‍സിയായാലും ) ഓരോ തവണയും പല പല വ്യ്ക്തികള്‍ക്കെത്തിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ആദ്യ ദൌത്യം.

ഓരോ അംഗങ്ങളും നല്‍കുന്ന സംഖ്യ ഇതേ ബ്ലോഗില്‍ തന്നെ പറയപെടും. ഒരുമിച്ചു കിട്ടുന്ന സംഖ്യയും വെളിപെടുത്തും. ആര്‍ക്കു കൊടുക്കുന്നു, എത്ര കൊടുത്തു എന്നെല്ലാം പച്ചവെള്ളം പോലെ ഈ ബ്ലോഗില്‍ നിന്നു തന്നെ അറിയാം.

ഈ ഉദ്യമത്തിനു ഒരു കൈത്താങ്ങാകാന്‍ താത്പര്യം ഉള്ളവര്‍ ദയവു ചെയ്ത് rageshku@gmail.com എന്ന മേല്‍വിലാസത്തില്‍ ബന്ധപെടുകയും, ഈ ക്ലബ്ബിലെ ഒരംഗമാകുകയും ചെയ്യുക.

ഒരു ജോഡി ഷൂവിനു വേണ്ടി കരഞ്ഞ് വാശിപിടിച്ച ഞാന്‍, കാലുകള്‍ നഷ്ടപെട്ട ഒരു മനുഷ്യനെ കണ്ടപ്പോള്‍ ഷൂ എന്തിനെനിക്കെന്നോര്‍ത്തു പോയ്!

ക്ലബ്ബിലേക്ക് അംഗത്വം ക്ഷണിക്കുന്നു.

നമ്മള്‍ ഒരു രൂപ വച്ചെങ്കിലും പങ്കുവെച്ചാല്‍ ........................

78 comments:

  1. ഒരു ജോഡി ഷൂവിനു വേണ്ടി കരഞ്ഞ് വാശിപിടിച്ച ഞാന്‍, കാലുകള്‍ നഷ്ടപെട്ട ഒരു മനുഷ്യനെ കണ്ടപ്പോള്‍ ഷൂ എന്തിനെനിക്കെന്നോര്‍ത്തു പോയ്!

    അംഗത്വം ക്ഷണിക്കുന്നു (ഏഷ്യാനെറ്റിലെ കണ്ണാടി പോലെ ഇതു വളരും, ബ്ലോഗുകള്‍ ജനങ്ങള്‍ അറിയും‌)

    ReplyDelete
  2. ഒരു മെമ്പ്രഷിപ്പ് പ്ലീസ്.
    സംഭാവനാ ചെക്ക് എങ്ങോട്ടയയ്ക്കണം?

    ReplyDelete
  3. കുറു ജീ,
    എന്നെയും ചേര്‍ക്കണേ....

    ReplyDelete
  4. ഞാനുമൊരംഗമാവുന്നു; നല്ലത് ; നല്ലത് വരട്ടെ.

    ReplyDelete
  5. എനിക്കും തരൂ ഒരു അംഗത്വം!! ഇത് ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമാക്കിയാല്‍ സംഭാവന തരുന്നവര്‍ക്ക് ടാക്‌സ് ഇളവൊക്കെ കിട്ടില്ലേ?

    ReplyDelete
  6. ഇക്കാസെ, നന്ദി, നിനക്കു മാത്രമല്ല, ഒരു പാടു ബ്ലോഗേഴ്സ് തയ്യാറാണു എന്തും ചെയ്യുവാന്‍. ഇത്ര പോസറ്റീവ് മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു.

    ഇങ്ങനത്തെ ആശയം വന്നപ്പോള്‍ ഉടനെ ദേവേട്ടനെ ഫോണ്‍ ചെയ്തു, കുറുമാനെ, മുന്നോട്ട് പോ, ഞാനൊപ്പം ഉണ്ട് എന്നു പറഞ്ഞു, കൈതമുള്ളും പറഞ്ഞു.......ഒപ്പം തന്നെ ജി ടാക്കില്‍ ബന്ധപെട്ട, എന്റെ സുഹൃത്തുക്കളെല്ലാം തന്നെ.

    നിങ്ങളുടെ അംഗത്വം ആദ്യം, പൈസ പിന്നീട് എവിടെ എന്ത് എന്നൊക്കെ, എല്ലാ അംഗങ്ങളും ചേര്‍ന്ന് തീരുമാനിക്കാം. എല്ലാം സുതാര്യമായിരിക്കും.

    ReplyDelete
  7. ഒരഭ്യര്‍ത്ഥന.........അംഗത്വം വേണ്ടവര്‍ ദയവു ചെയ്ത് അവരുടെ ഇമെയില്‍ ഐഡി കൂടി കമന്റില്‍ ചേര്‍ക്കൂ.......എത്ര പരിചയമുള്ളവരായാലും.

    ReplyDelete
  8. എന്റെ ഐഡി - glocalindia@gmail.com

    ReplyDelete
  9. മെമ്പര്‍ഷിപ്പ് പ്ലീസ്.

    ഇ-മെയില്‍ : jinuaugustine@gmail.com

    ReplyDelete
  10. പ്രിയ കുറുമാന്‍,

    ഇതില്‍ ഞാന്‍ മെംബറാവാന്‍ ആഗ്രഹിക്കുന്നു. എന്റെ ഇ-മെയില്‍ ഐഡി raghavanckk@gmail.com

    ജീവകാരുണ്യപരമായ ഈ സംരഭം വിജയപ്രദമായിത്തീരട്ടെ.

    സസ്നേഹം
    ആവനാഴി

    ReplyDelete
  11. വളരെ നല്ല ആശയം കുറു, പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടായേക്കും. പൈസ എന്നും മനുഷ്യന്റെ ഒരു പ്രശ്നം തന്നെയാണ്, കൊടുക്കുമ്പോഴും വാങ്ങുമ്പോഴും, അതുകൊണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്ല വാക്കുകള്‍ കേള്‍ക്കുവാന്‍ കഴിഞ്ഞെന്നും വരില്ല
    ഇതെല്ലാം അവഗണിച്ചും ഉദ്ദേശശുദ്ധിയോടെ മുന്നോട്ട് പോകുക
    ഈ ശിശുവും കൂടെയുണ്ട്,
    എനിക്കും ഒരു അംഗത്വം പ്ലീസ്
    ഇതാ ഐഡി.
    sisupriyan@gmail.com

    ReplyDelete
  12. ഞാന്‍ വൈകിയില്ലല്ലോ? ഞാനും അംഗത്വത്തിനായി അപേക്ഷിക്കുന്നു. മെയില്‍ അഡ്രസ്സ്‌..camerapress@gmail.com
    ഇത്തരം നല്ല സംരഭങ്ങളാണ്‌ ഈ ബൂലോകത്ത്‌ കാണേണ്ടത്‌.എല്ലാവിധ ആശംസകളും

    ReplyDelete
  13. നല്ലത് കുറുമേട്ടാ.. ദൈവം നിങ്ങള്‍ക്ക് നല്ലത് വരുത്തട്ടേ. ഈ സംരംഭത്തിന് ഏതിനും മുന്നിലായ് ഞാനും ഉണ്ടാവും കൂടെ..

    ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് അടിച്ചു പിരിഞ്ഞ കൊച്ചി മീറ്റില്‍ അതുല്യേച്ചിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. പക്ഷെ, അന്ന് നമ്മള്‍ അതൊക്കെ സംസാരിച്ചു വെറുതെ പിരിഞ്ഞെങ്കിലും, ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന ചിന്തയില്‍ ആയിരുന്നു ഞാനിവിടെ. അതിനെ കുറിച്ചുള്ള ഡീറ്റെയിത്സ് മറ്റൊരു അവസരത്തില്‍ പങ്കുവെയ്ക്കാം.

    ഏതായാലും ഏട്ടന്‍ പറഞ്ഞത് പോലെ ഇതു വളരും അല്ലെങ്കില്‍ നമ്മള്‍ വളര്‍ത്തും. പക്ഷെ ഇത് വെറുമൊരു ബ്ലോഗില്‍മാത്രമായ് ഒതുക്കരുതെന്നൊരപേക്ഷ കൂടിയുണ്ട്...

    :)

    ReplyDelete
  14. കുറുമാന്‍ ധൈര്യമായി എന്റെ പേര് ചേര്‍ത്തോളൂ... എന്റെ വിലാസം aji.ajithmohan@googlemail.com

    എങ്ങനെ എന്തു ചെയ്യണം, ക്യാഷ് എങ്ങനെ എത്തിക്കണമെന്നലാം പറഞ്ഞാല്‍ കൃത്യസമയത്ത് ക്യാഷ് എത്തുന്നതായിരിക്കും.
    സ്നേഹപൂര്‍വ്വം
    അജി

    ReplyDelete
  15. കുറുനരീ,
    കൂട്ട് കൂട്ടുക.
    manojkumar.vattakkat@gmail.com

    ReplyDelete
  16. നേരത്തെ ഇ മെയില്‍ തരാന്‍ മറന്നു.
    bluemoondigital@gmail.com

    ReplyDelete
  17. -ഓരോ അംഗങ്ങളും നല്‍കുന്ന സംഖ്യ ഇതേ ബ്ലോഗില്‍ തന്നെ പറയപെടും.-
    പറയപ്പെടും എന്ന കര്‍ത്തരി പ്രയോഗം, അനോണികള്‍ക്കു ഇവിടെ ഒരു കൈ നോക്കാനുള്ള വകുപ്പായിരിക്കും അല്ലെ?

    ReplyDelete
  18. നല്ല കാര്യം.
    ഞാനും അംഗം തന്നെ. പക്ഷെ ഞാന്‍ തരുന്ന ചില്ലറ ബ്ലോഗില്‍ പരസ്യമായി പറയാതിരിക്കാന്‍ വകുപ്പുണ്ടോ?

    ReplyDelete
  19. പ്രിയപ്പെട്ട കുറുമാന്‍,ഞാന്‍ ആലോചിരുന്നതാണ് ഈ സംഗതി.ഒരു ചങ്ങാതിയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.തുടങ്ങാന്‍ ഒരു അധൈര്യം ഉണ്ടായിരുന്നു.മുന്നിട്ടിറങ്ങിയതിന് യൂറോപ്പ് സ്വപ്നങ്ങളിലെ സാഹസികന് നന്ദി;എനിക്ക് അംഗത്വം തന്നതിനും.ഞാനും എളിയ സംഭാവന തരാം.എവിടെ ,എങ്ങനെ...എന്നൊക്കെ അറിയാന്‍ താത്പര്യമുണ്ട്.സഹായമാവശ്യമുള്ള ഒരു പാട് മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ട്...

    ReplyDelete
  20. തരുന്ന രൂപയുടെ കണക്ക് ബ്ലോഗില്‍ എഴുതണമെന്ന് നിര്‍ബന്ധമില്ലാത്തവരുടെ പേരുമാത്രം നല്‍കുന്നതായിരിക്കും.

    പിന്നെ വേറെ ഒരു കാര്യം. ഞാന്‍ ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി എന്നു കരുതി, ഞാനൊരുവനല്ല ഇതിന്റെ ഉടമസ്ഥന്‍. എല്ലാ അംഗങ്ങളും തുല്യ പങ്കാളികള്‍. ഞാന്‍ തുടങ്ങി വച്ചു എന്നു മാത്രം. ദേവേട്ടന്‍ വിശദമായി രാത്രി എഴുതാം എന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ ആശയങ്ങള്‍ പങ്കു വക്കുക. പൈസ, എപ്പോള്‍, എങ്ങിനെ, ആര്‍ക്ക് അതൊക്കെ പിന്നെ നമുക്ക് തീരുമാനിക്കാം. ആദ്യം ഈ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനം, എങ്ങിനെ , എവിടെ , എപ്രകാരം എന്നെല്ലാം തീരുമാനിക്കണം, അതിനുശേഷം മാത്രം പണപിരിവ്.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ഞാനുണ്ട് കുറുമാനേ. (വിശദമായി എഴുതാമെന്ന് പറഞ്ഞിരുന്നോ? ) എന്തു ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഞാന്‍ കൂടെയുണ്ട്, തന്നാലാ‍യത് ചെയ്യുന്ന അണ്ണാന്‍ കുഞ്ഞായി. നന്നായി ഇങ്ങനെ ഒരെണ്ണം തുടങ്ങിയത്.
    devanandpillai അറ്റ് ജീമെയില്‍.കോം
    qw_er_ty

    ReplyDelete
  23. നാട്ടിലെ വ്യക്തികള്‍ക്കാണല്ലോ, ഈ പണം നല്‍കുക, എങ്കില്‍ നാട്ടില്‍ ഒരു കമറ്റി രൂപീകരിക്കണം അതിനൊരു രക്ഷാധികാരിയും ഉണ്ടായിരിക്കണം, ഒരു ജോയിന്റ് എക്കൌണ്ട് തുറക്കുമല്ലോ ? കൊച്ചിന്‍ കേന്ദ്രീകരിച്ചാവുമ്പോ നാട്ടിലുള്ള പല ബ്ലോഗേര്‍സ്സിനും അവിടെ കേന്ദ്രീകരിക്കാനാവും.ഇക്കാസ്,കുമാര്‍,പച്ചാളം,ചന്ദ്രശേഖരേട്ടന്‍,വിഷ്ണുമാഷ്,സാന്‍ഡോസ്,ശിവന്‍ (മൈനാഗന്‍)ഉണ്ണികുട്ടന്‍,കുതിരവട്ടന്‍, തുടങ്ങിയ നാട്ടിലുള്ള ബ്ലോഗേര്‍സ് ഇതില്‍ സജീവ മെമ്പറാക്കാനാവും, നമ്മുടെയെല്ലാം സീനിയര്‍ മെമ്പറായ ചന്ദ്രേട്ടനെ ഇതിന്റെ രക്ഷാധികാരിക്കിയാല്‍ വളരെ നല്ലത്.ഇതെന്റെ നിര്‍ദ്ദേശം മാത്രം

    ReplyDelete
  24. ബ്ലോഗ് അതിന്റെ സ്വഭാവികമായ ഡെസ്റ്റിനി കണ്ടെത്തുകയാണ്.കുറുമാനേ,ഞാനുമുണ്ട് എന്നാല്‍ കഴിയുന്ന ചില്ലറതുട്ടുകളുമായി.pmnair@gmail.com.

    കള്ളടിച്ച് കളയുന്ന കാശ് ഒരു പാട്ടയിലിട്ട് സൂക്ഷിക്കാം അല്ലേ

    ReplyDelete
  25. നല്ലത്. കുമാറേട്ടന്റെ ചോദ്യം എനിക്കും.
    qw_er_ty

    ReplyDelete
  26. saptavarnangal at gmail com

    qw_er_ty

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. കുറുമാന്‍ ജി,
    വളരെ നല്ല സംരഭം. പക്ഷെ വളരെ ആലോചിച്ചതിനു ശേഷമേ, സഹായം ആര്‍ക്ക്, എങ്ങനെ എന്തിനു എന്ന ഉത്തരത്തില്‍ എത്തിച്ചേരാവൂ.
    ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കു വേണ്ടിഉള്ള ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അല്പം പരിചയ സമ്പത്ത് ഉള്ളതുകൊണ്ടാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.
    ഞാനും ഈ സംരഭത്തില്‍ ഒരു അംഗമാകാന്‍ ആഗ്രഹിക്കുന്നു.
    mallukkuttan at gmail.com

    ReplyDelete
  29. കുറുമാന്‍ ചേട്ടാ,
    എനിക്കും വേണം.
    vipulmurali@gmail.com

    ReplyDelete
  30. നല്ല ആശയം :)
    ഡിങ്കനും ചേരാം സഹായിക്കാന്‍
    firstname.lstname@gmail.com
    കാശ് എങ്ങിനെയെത്തിക്കാം?
    ഇതിനായി ബാങ്ക് അക്കൌണ്ട് ഉണ്ടോ?
    വിശദവിവരങ്ങള്‍ ഇടൂ

    ReplyDelete
  31. Kurumanee, first stop your alcholism..lots of people are crying around you for a cup of water...donate the money you spend for alchocol to such people..

    ReplyDelete
  32. മെമ്പര്‍ഷിപ്പ് പ്ലീസ്. sugatharaj@gmail.com

    ReplyDelete
  33. എനിക്കുമൊരു അംഗത്വം

    aliyup at gmail.com

    ReplyDelete
  34. നല്ലകാര്യത്തിനിടയ്ക്ക് ഓഫടിച്ചാല്‍ തല്ലി കൊല്ലും എന്നറിയാം എന്നാലും പറയാതിരിക്കാന്‍ വയ്യ. ഈ മെയില്‍ ഐഡി ഇങ്ങനെ പരസ്യം ആയി ഇവിടെ ഇടണോ? കുറുമാന്‍സിന് മെയില്‍ അയച്ചാല്‍ പോരേ? അഭിപ്രായം മാത്രം ഇവിടെ പറഞ്ഞാല്‍ പോരേ. ഞാനും അറിയാതെ ഇട്ട് പോയി :)

    ReplyDelete
  35. എതിരാളികളുടെ പേടിസ്വപ്നമായ ഡിങ്കനും പേടിയോ ?

    ഓപ്പണ്‍ ആയി ഇ-മെയില്‍ ഐ.ഡി. ഇടാന്‍ മടി ഉള്ളവര്‍ കുറുമാനു മെയില്‍ അയച്ചാല്‍ മതി. എന്റെ ഇ-മെയിലില്‍ ഒരു request mail അയക്കുമെങ്കില്‍ അവരെ സഹായിക്കാന്‍ ഞാനും തയ്യാര്‍.

    എന്റെ ഇ-മെയില്‍ : mr.nikk@gmail.com

    ReplyDelete
  36. ഞാന്‍ കൂടെ കുറൂ.....

    physelpoilil@gmail.com

    ReplyDelete
  37. അതല്ല ഇതൊക്കെ എടുത്ത് ആഡ് ചെയ്ത്.
    ചാറ്റായി/ഒറ്ക്കൂട്ടായി/ഫ്രന്റ്-ടാഗ് കൂമ്പാരങ്ങളായി അതൊണ്ടാ.

    15 പേരേ (മെയില്‍ ഐ.ഡി) നിര്‍ദ്ദേശിക്കൂ . ഉടന്‍ നിങ്ങള്‍ക്ക് ഷേക്ക് സയ്യദ് റോഡ് തീറെഴുതി തരാം എന്ന് ഒരു ഫോറ്വേറ്ഡ് മെയില്‍ കിട്ട്യാലുടനെ ഫ്രന്റ് ലിസ്റ്റിലുള്ള 30 പേര്‍ക്ക് (15 കുറവായാലോ) അത് പകര്‍ന്നു കൊടുക്കണ ചിലരുണ്ട്. അതോണ്ടാ. പേട്യോ? നിക്കേ.. നി(ന)ക്കെന്നെ അറിയില്ല .. ഡിഷ്യും..(ഇടി നിക്കിനാ) :)

    ReplyDelete
  38. കുറൂസേ,
    എന്നെ കൂടെ കൂട്ടിക്കോ ഇതില്‍...
    bettysajan at gmail.com
    ആണ് ഐഡി...
    :):)

    ReplyDelete
  39. എല്ലാ പിന്തുണകളും...
    thamanu@gmail.com

    ReplyDelete
  40. എനിക്കുമൊരു അംഗത്വം

    biirankutty@googlemail.com

    ReplyDelete
  41. കുറുമാനേ, ഒപ്പമുണ്ട്!

    agrajann@gmail.com

    ReplyDelete
  42. ഒപ്പമുണ്ട് കുറുമാനെ...

    baburajpm@gmail.com

    ReplyDelete
  43. കുറൂ,
    എന്റെ പേരും കൂടി..

    rcpoduval@gmail.com

    ReplyDelete
  44. കുറൂ,
    പറഞ്ഞ പോലെ കൂടെതന്നെ.
    എന്തിനും ഒരു റ്റെലെഫോണ്‍ കോള്‍..
    -ഞാനെത്താം.
    shashichirayil@gmail.com

    ReplyDelete
  45. കുറുമാന്‍ ജീ,ഞാനുമുണ്ട്‌ കൂടെ,
    jitheshramakrishnan@gmail.com

    ReplyDelete
  46. ഹാജര്‍ സര്‍!
    reachsatheeshഅറ്റ് ജിമെയില്‍

    ReplyDelete
  47. കുറുമയ്യാ,
    ഒരെണ്ണം ഇവിടെയും.
    dilbaasuran@gmail.com

    ReplyDelete
  48. pullikkaran-അറ്റ്-gmail.com
    qw_er_ty

    ReplyDelete
  49. എന്നെയും ചേര്‍ക്കണേ
    ikrafeeq@gmail.com

    ReplyDelete
  50. നല്ല ചുവടു വെപ്പ്,
    ഞാനും കൂടെ ഉണ്ട്.
    shehabu@gmail.com

    ReplyDelete
  51. കുറുമാന്‍ജീ,
    ചിലത് കൂടി ചെയ്യാം. നേരത്തേ മനസ്സില്‍ ഉണ്ടായിരുന്നതാണ്. ഈ ബാനര്‍ അതിനും പറ്റുമെന്ന് തോന്നുന്നു. നാം ബൂലോകത്ത് കുറേ ആള്‍ക്കാരെ പരിചയപ്പെട്ടിട്ടുണ്ടല്ലോ? പരസ്പരം പറഞ്ഞും തല്ലിയും ചിരിച്ചും കളിച്ചും ഒക്കെ കഴിയുന്നവര്‍. പരസ്പരം കണ്ടിട്ടില്ലങ്കില്‍ പോലും ആജീവനാന്ത ചങ്ങാത്തം നേടിയവര്‍. ഇവരിലൊരാള്‍ പെട്ടെന്ന് മരണപെട്ടുപോയാല്‍ അല്ലെങ്കില്‍ ബ്ലോഗെഴുതാന്‍ കഴിയാത്ത തരത്തില്‍ തളര്‍ന്നു പോയാല്‍ അതുമല്ലെങ്കില്‍ ഏതെങ്കിലും അത്യഹിതങ്ങളില്‍ പെട്ട് ബൂലോകത്തില്‍ സാനിദ്ധ്യമറിയിക്കാന്‍ കഴിയാതെ വന്നാല്‍ നമ്മളെങ്ങനെ അറിയും. അതിനൊരു പരിഹാ‍രം നമ്മുക്ക് ഉണ്ടാക്കാന്‍ കഴിയില്ലേ? അതേ കുറിച്ചും കൂടി ഒന്നാലോചിക്കൂ.

    ReplyDelete
  52. pls accept my support for this kind venture

    ReplyDelete
  53. കുറുമാന്‍ ജീ :)

    മെമ്പറാണെങ്കില്‍, കുറുമാന്‍ ജീടെ ഈ മെയില്‍ ഐഡി ഒന്നിട്ടേ ഇവിടെ, കാണട്ടെ :)

    നല്ല സംരംഭം, പല നല്ലകാര്യങ്ങളും ചെയ്യാന്‍ ഈ കൂട്ടായ്മയ്ക്ക്‌ സാധിക്കട്ടെ!

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. ജ്യോതി, കൂറുമാന്‍‌ജിയുടെ മെയില്‍ ഐ. ഡി പോസ്റ്റില്‍ തന്നെ ഉണ്ടല്ലോ.

    ReplyDelete
  56. ശരിയാണല്ലോ, ഡാലിയേ :)
    അതിന് അതു കുറുമാന്‍ ജി യുടേതാണെന്നു തിരിച്ചറിയണ്ടേ? :)
    qw_er_ty

    ReplyDelete
  57. എനിക്കും വേണം ഒരു മെമ്പര്‍ഷിപ്പ്‌. peoplesforum@gmail.com. www.peoplesforum1.blogspot.com പിപ്പിള്‍സ്‌ ഫോറം.

    ReplyDelete
  58. ഇപ്പോഴാ കണ്ടത്.
    rasheedchalil@gmail.com

    ReplyDelete
  59. ബൂലോഗത്ത് ജീവകാരുണ്യവും,പാരസ്പര്യവും , പങ്കുവെക്കലുമൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നെയും ചേര്‍ക്കാമോ രാഗേഷ് ?

    ReplyDelete
  60. പ്രിയപെട്ടവരെ, ഈ സംരഭത്തില്‍ താത്പര്യം പ്രകടിപ്പിച്ചവര്‍ക്കും, അംഗങ്ങള്‍ ആകണമെന്നാവശ്യപെട്ടവര്‍ക്കെല്ലാം അംഗത്വത്തിനുള്ള ക്ഷണക്കത്തയച്ചിട്ടുണ്ട്. ഇനിയും ലഭിക്കാത്തവര്‍ എന്നെ ബന്ധപെടുക. അയച്ചവര്‍ അംഗത്വം സ്വീകരിക്കുക. ഈ ക്ലബ്ബ് തുടങ്ങുന്നതിനു മുന്‍പ് തന്നെ, ഇത്തരം സംരംഭത്തിനു അതുല്യേച്ചി തുടക്കം കുറിച്ച, ബിനുവിനുവേണ്ടിയുള്ള സഹായം ഒരു കരക്കടുത്തു. വിശദമായി വിവരങ്ങള്‍ അതുല്യേച്ചി തന്നെ പോസ്റ്റ് ചെയ്യുന്നതാകും. അണ്ണാറക്കണ്ണനും തന്നാലായത്......

    ReplyDelete
  61. കുറുംസെ, ഇപ്പൊഴാണു കണ്ടത്, ഞാനും കൂടുന്നു. vempally@gmail.com

    ReplyDelete
  62. original aaya oru aasayam.
    ente ellaa pinthunayum..
    dear_gskuttan@yahoo.co.in

    ReplyDelete
  63. കുറു..
    ഇതെങ്ങനെ ഞാന്‍ വിട്ടുപോയി?

    എന്നെയും ചേര്‍ക്കണേ!
    abdussalama@petrofac.ae

    ReplyDelete
  64. എന്നെയും അംഗമാക്കുക
    sullvu at gmail.com
    -സുല്‍

    ReplyDelete
  65. ശ്രീമന്‍ കൂര്‍മ്മാവേ,

    ഞാനും കൂടേണ്ട്
    സജ്ജീവ്
    sajjive@gmail.com
    sportato.blogspot.com

    ReplyDelete
  66. ബര്‍ദുബായ് സൈഡിലേക്കാരെങ്കിലും വരുന്നുണ്ടെങ്കില്‍ എന്നെ ഒന്ന് വിളിക്കാമോ, പ്ലീസ്...
    050-4521274

    ReplyDelete
  67. നല്ല സംരംഭം. എന്നെയും കൂട്ടിക്കോളൂ....
    marichan@oneindia.in

    ReplyDelete
  68. മെമ്പര്‍ഷിപ്പ് പ്ലീസ്. yogimozhi@gmail.com

    ReplyDelete
  69. എന്നെ ഒരു മെംബര്‍ ആക്കാമോ?

    jacobmp@yahoo.com

    ReplyDelete
  70. നല്ല സംരംഭം..
    ഞാനും കൂടുന്നു.വിശദവിവരങ്ങള്‍ മെയിലില്‍ അറിയിക്കുക.
    snehickoo@yahoo.com

    ReplyDelete
  71. please give us a membership
    anesh das
    aneshdas@rediffmail.com

    ReplyDelete
  72. മെമ്പര്‍ഷിപ്പ് പ്ലീസ്.

    ഇ-മെയില്‍ : nuruthin@gmail.com

    ReplyDelete