Wednesday, June 27, 2007

സഹായഹസ്തങ്ങള്‍ നീളട്ടെ


പ്രിയരെ,

ഇന്ന് സജിയുടെ ബ്ലോഗിലാണ് ഇത് കണ്ടത്. സജിക്ക് ഞാന്‍ ഈമെയില്‍ അയക്കുകയും ചെയ്തു (http://ajithmohan.blogspot.com/2007/06/blog-post_27.html). പഞ്ചായത്ത് പ്രസിഡന്റ്, സ്ഥലം എം എല്‍ എ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീ സെയ്തലവിയെ സഹായിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.

പട്ടാമ്പിയിലുള്ള ബ്ലോഗേഴ്സിനു കൂടുതല്‍ വിവരം നല്‍കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.

അവരവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍, നേരിട്ട്, രണ്ടും കിഡ്നിയും തകരാറിലായ ശ്രീ സെയ്തലവിയുടെ ചികിത്സാനിധിയിലേക്ക് അയക്കാവുന്നതാണ്.

5 comments:

  1. "സഹായഹസ്തങ്ങള്‍ നീളട്ടെ"

    ReplyDelete
  2. കുറു,
    ആവുന്നത് തീര്‍ച്ചയായും ചെയ്യാം. കുറച്ച് സുഹ്രുത്തുക്കളെക്കൂടി ഉള്‍പ്പെടുത്താനാവുമോ എന്ന് ശ്രമിക്കട്ടെ.

    ReplyDelete
  3. ഇന്ന് തന്നെ കഴിവിന്റെ പരമാവധി ചെയ്യും. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. ഒരു കൂട്ടായ സ്വരൂപണത്തിന് എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍‍ അതില്‍ ഭാഗഭക്കാവാനാണ് കൂടുതല്‍ താല്പര്യം.

    ReplyDelete
  4. കുറൂ, ബൂലോഗ കാരുണ്യത്തില്‍ അംഗമായിരിക്കുന്ന എല്ലാവരും ചേര്‍ന്ന് അവരവര്‍ക്ക് കഴിയുന്ന ഒരു തുക സംഭാവന ഇട്ട് ഒരു ഫണ്ടുണ്ടാക്കിയാല്‍ അതില്‍നിന്നും സഹായമാവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുവാനും കഴിയുമല്ലൊ, അതിലൊരു കൂട്ടായ്മയുടെ സംതൃപ്തിയുമുണ്ടാകുമല്ലൊ?, ഇപ്പോഴല്ലെങ്കിലും സമീപഭാവിയിലെങ്കിലും അങ്ങനെയൊന്ന് ചിന്തിച്ചുകൂടെ?

    ReplyDelete
  5. എന്നിട്ട്‌ ശിശൂ, ഫണ്ടുണ്ടാക്കിയോ? എങ്കില്‍ ആ ഫണ്ടിനെന്തുപറ്റി? കുറുമാന്‍ വിഴുങ്ങിയോ, അതോ വെറാരെങ്കിലും? ഇന്നലെ കുറുമാന്‍, ഇന്ന്‌ കുട്ടമ്മേനോന്‍, നാളെ മറ്റാരെങ്കിലും ഇതുപോലെ പോസ്റ്റുകള്‍ എഴുതിവച്ചിട്ട്‌ എന്താ ഗുണം?

    ReplyDelete