Tuesday, September 18, 2007

ഹൃദയ വാള്‍വ് തകരാറിലായ ബാലന്‍

ഹൃദയ വാള്‍വ് തകരാറിലായ ബാലന്‍ചികിത്സാ സഹായം തേടുന്നു


ഹൃദയ വാല്‍വിന് അസുഖം ബാധിച്ച ബാലനെ രക്ഷിക്കാന്‍ സുമനസുകളുടെ കരുണ തേടുന്നു. കരിങ്ങാരി ഗവ. യു പി സ്കൂളിലെ രണ്ടാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ് അഫ്സല്‍ (7) ആണ് ചികിത്സാ സഹായം തേടുന്നത്. കരിങ്ങാരി മന്ദംകണ്ടി നാസര്‍-മൈമൂന ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് അഫ്സല്‍. പത്ത് സെന്റ് സ്ഥലവും ചെറിയ വീടും മാത്രം സ്വന്തമായുള്ള ഈ കുടുംബം ചികിത്സക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഒക്ടോബര്‍ 30ന് വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരും.
മുഹമ്മദ് അഫ്സലിന്റെ ചികിത്സക്കായി പഞ്ചായത്ത് അംഗം രജനി രമേശന്‍ ചെയര്‍പേഴ്സണും പിടിഎ പ്രസിഡന്റ് എ മുരളീധരന്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ വി സി തോമസ് ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായമെത്തിക്കുന്നവര്‍ക്കായി തരുവണ സര്‍വീസ് സഹകരണ ബാങ്കില്‍ 7916 നമ്പറായി അക്കൌണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

4 comments:

  1. ഹൃദയ വാള്‍വ് തകരാറിലായ ബാലന്‍
    ചികിത്സാ സഹായം തേടുന്നു

    വെള്ളമുണ്ട: ഹൃദയ വാല്‍വിന് അസുഖം ബാധിച്ച ബാലനെ രക്ഷിക്കാന്‍ സുമനസുകളുടെ കരുണ തേടുന്നു. കരിങ്ങാരി ഗവ. യു പി സ്കൂളിലെ രണ്ടാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ് അഫ്സല്‍ (7) ആണ് ചികിത്സാ സഹായം തേടുന്നത്. കരിങ്ങാരി മന്ദംകണ്ടി നാസര്‍-മൈമൂന ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് അഫ്സല്‍. പത്ത് സെന്റ് സ്ഥലവും ചെറിയ വീടും മാത്രം സ്വന്തമായുള്ള ഈ കുടുംബം ചികിത്സക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഒക്ടോബര്‍ 30ന് വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരും.

    മുഹമ്മദ് അഫ്സലിന്റെ ചികിത്സക്കായി പഞ്ചായത്ത് അംഗം രജനി രമേശന്‍ ചെയര്‍പേഴ്സണും പിടിഎ പ്രസിഡന്റ് എ മുരളീധരന്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ വി സി തോമസ് ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായമെത്തിക്കുന്നവര്‍ക്കായി തരുവണ സര്‍വീസ് സഹകരണ ബാങ്കില്‍ 7916 നമ്പറായി അക്കൌണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    ReplyDelete
  2. തീര്‍ച്ചയായും കഴിയുന്ന സഹായം എത്തിച്ചിരിക്കും. പീപ്പിള്‍സ് ഫോറം ആരാണെന്നു മനസ്സിലായില്ല. വ്യക്തമായി വ്യക്തിയുടെ വിവരത്തോട്കൂടി എനിക്കൊരു മെയിലയക്കൂ.

    കണ്ണൂരിലെ ഒരു കുട്ടിക്ക് ചികിത്സാ സഹായം ആവശ്യപെട്ട് അബുദാബി അസോസിയേഷന്‍ ബന്ധപെട്ടിട്ടുണ്ട്......

    എല്ലാം ചെയ്യാം. ദൈവം നമുക്ക് വഴിയൊരുക്കും. ഈ പുണ്യറമദാന്‍ മാസത്തില്‍ ഇവരുടെ ജീവനു വേണ്ടി നമുക്ക് ആവുന്നത് ചെയ്യാം സഹോദരന്മാരെ.

    ReplyDelete
  3. വാര്‍ത്തകളില്‍ നിന്നും മാറി നിന്നു കാരുണ്യത്തിന്‍ പ്രഭ ചൊരിയാം കേഴും മനസ്സുകള്‍ക്ക്‌...
    ഒരു കൈയോടൊപ്പം പല കൈകള്‍ ചേരുകില്‍
    ഒരു കൈ സഹായമായീടുകില്‍ ...

    തീര്‍ച്ചയായും ഈ കാരുണ്യത്തില്‍ ഒരു കരമായ്‌ ഞാനും കൂടെ.

    ബൂലോഗ കാരുണ്യത്തിന്‌ നന്‍മകള്‍ നേരുന്നു

    ReplyDelete
  4. ഈ ബ്ലോഗിലും ഒന്നു വിസിറ്റ് ചെയ്യണെ
    http://www.prasadwayanad.blogspot.com/

    ReplyDelete