ജനുവരി 13 നാണ് ത്യശ്ശൂര്‍ ജില്ലയിലെ മാള കുണ്ടൂര്‍ സ്വദേശിയായ സുധീഷ് എന്ന 31 വയസ്സുകാരന്‍ ഷാര്‍ജയിലെ ജോലി സ്ഥലത്ത് അപകടത്തില്‍ മരിച്ചത്. എമിറേറ്റ്സ് എന്‍വെയര്‍മെന്റല്‍ ടെക്നോളജിയില്‍ 5 മാസം മുന്‍പാണ് സുധീഷ് എത്തിയത്.
വീസക്കും യാത്രക്കുമായി കട ബാധ്യതയും ഉണ്ടായിരുന്നു. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും ഭാര്യ അജിമോളും 8 മാസം പ്രായമായ പെണ്‍കുഞ്ഞും. 1300 ദിര്‍ഹത്തില്‍ ജോലിക്ക് കയറിയ സുധീഷും, കുടുംബവും പ്രതീക്ഷയിലേക്ക് വരുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.
ഇന്ന് സുധീഷിന്റെ ഭാര്യ അജിമോളും, പെണ്‍കുഞ്ഞും മാതാപിതാക്കളും ഇരുട്ടിലാണ്. മുന്നോട്ടുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. വരുമാനക്കാരായി ആരുമില്ല. അജിമോളുടെ വീട്ടിലും കെട്ടു പ്രായമായ ഒരു സഹോദരിയും മാതാപിതാക്കളും ഉണ്ട്. ആ കുടുംബത്തിന്റെയും താങ്ങായായിരുന്നു സുധീഷ്.
ഇന്‍ഷൂറന്‍സ് തുക കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ കുടുബം. എന്നാല്‍ അതിന് കാല താമസം എടുക്കും. മാത്രവുമല്ല വരുമാനത്തിന് ആനുപാതികമായേ ആ തുക ഉണ്ടാകൂ എന്നതിനാല്‍ അതിലും പ്രതിക്ഷ വലുതായില്ല.
വരുമാനമുള്ള, സന്തോഷപ്രദമായ ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി കാക്കുകയാണ് അജിമോളും പെണ്‍കുഞ്ഞും, 2 വീട്ടിലേയും മാതാപിതാക്കളും.
അജിമോളുടെ നമ്പര്‍ (അടുത്ത വീട്ടിലെ) 0480 – 273 75 73.
നാട്ടില്‍ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം ചെയ്യാന്‍ ഈ കുടുംബത്തെ സഹായിക്കുന്നത് ബന്ധുവായ ശ്യാംകുമാര്‍ ആണ്. നമ്പര്‍ : 98460 11 565
സുധീഷിന്റെ അച്ഛന്റെയും ഭാര്യ അജിമോളുടെയും പേരില്‍ ഒരു സംയുക്ത ബാങ്ക് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.
A/C no: 670 53 95 4775
SBT KUZHOOR Branch, Thrissur (dt)
പ്രിയപ്പെട്ടവരെ കാക്കാനാണ് സുധീഷ് കടല്‍ കടന്ന് ഷാര്‍ജയില്‍ എത്തിയത്. അതിനിടയിലാണ് മരിച്ചതും. നമ്മളില്‍ ഒരുവന്‍. ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടത് നമ്മളില്‍ നില മെച്ചപ്പെട്ടവരുടെ കടമയാണ്.
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ടവരെ കാക്കാനാണ് സുധീഷ് കടല്‍ കടന്ന് ഷാര്‍ജയില്‍ എത്തിയത്. അതിനിടയിലാണ് മരിച്ചതും. നമ്മളില്‍ ഒരുവന്‍. ആ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടത് നമ്മളില്‍ നില മെച്ചപ്പെട്ടവരുടെ കടമയാണ്.
ReplyDeletePromise that I will do whatever I can.
ReplyDeleteMay Sudheesh's soul rest in peace and his daughter gets a life.
Prayers!
ഇതിലേക്ക് ദുബായില്‍ പൈസ ശേഖരിക്കുന്ന ആരെങ്കിലും എന്നെയും വിളിക്കാന്‍ അപേക്ഷ.
ReplyDeleteശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. എല്ലാവരും ഒന്നൊത്തു പിടിച്ചാല്‍ ഒരു കുടുംബം കരകയറും. ഞാന്‍ റെഡി.
ReplyDeleteറേഡിയോ പരിപാടി കേട്ടിരുന്നു. എക്കൌണ്ട് നമ്പര്‍ അന്ന് (യാത്രയില്‍ ആയതിനാല്‍ ) എഴുതിയെടുക്കാന്‍ കഴിഞ്ഞില്ല. കുഴൂരിനെ വിളിക്കാനിരിക്കയായിരുന്നു.. കഴിയുന്നത് ചെയ്യണം.. അപകട മരണങ്ങളില്‍ നിന്നും പെട്ടെന്നുള്ള മരണങ്ങളില്‍ നിന്നും എല്ലാവരെയും ജഗന്നിയന്താവു കാത്തു രക്ഷിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
ReplyDeleteഎക്കൌണ്ട് നമ്പര്‍ പൂര്‍ണ്ണമാണോ ?
കുഴൂര്‍, അകൌണ്ട് പേര് ശരി ആയി ലഭിച്ചാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യാമായിരുന്നു.(SBT to SBT A/c)
ReplyDeleteആവുന്നത് ചെയ്യുന്നുണ്ട്.
ReplyDeleteസുഹൃത്തേ താങ്ങളുടെ ബ്ലോഗ് അടിപൊളി. എന്റെ ബ്ലോഗ് http://itworld-malayalamincomputer.blogspot.com/ ആണ് കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കണേ,പക്ഷെ എന്തേ www.ckalari.com കണ്ടില്ല? വേഗം സികളരിയിലെ മലയാളബ്ലോഗ് ഡയറക്ടറിയില്‍ സമര്‍പ്പിക്കൂ. ബ്ലോഗ് പ്രസിദ്ധമാക്കൂ
ReplyDelete