Thursday, May 22, 2008

വേദന പറയാതെ




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.


കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം


വിവരങ്ങള്‍ക്ക് കടപ്പാട് : അചിന്ത്യയുടെ വേദന പറയാതെ പോസ്റ്റ്

29 comments:

  1. മേന്‍‌നേ,
    താങ്ക്സ്!

    എല്ലാരും ഒന്ന് ഉത്സാഹിക്കുക, പ്ലീസ്...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തീര്‍ച്ചയായും.
    വി.പി.പി സൌകര്യമുണ്ടോ? ആരാണു വിതരണക്കാര്‍? പുസ്തകം എവിടെ കിട്ടും,എവിടെ നിന്നു വാങ്ങാം എന്നീ വിശദീകരണങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു. സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്താമായിരുന്നു.

    ReplyDelete
  4. നന്ദകുമാര്‍,
    www.smartneeds.com -ല്‍ രണ്ടു വിധത്തില്‍ ചെക്കൌട്ട് ഉണ്ട്.
    ഒന്ന് വി.പി.പി . മറ്റൊന്ന് ഇന്റര്‍നാഷണല്‍ ചെക്കൌട്ട്. ഓരോ പുസ്തകത്തിനും 60 രൂപയാണ് വില. ഷിപ്പിങ് ചാര്‍ജ്ജ് (വി.പി.പി) 31 രൂപ. ഇന്റര്‍നാഷണല്‍ ചെകൌട്ടിനു ഷിപ്പിങ് ചാര്‍ജില്‍ വ്യത്യാസമുണ്ടായിരിക്കും.Select the books and add to cart. Once order placed, smartneeds team will contact you ASAP to reconfirm the order.

    For more information on other payments please see the link
    http://www.smartneeds.com/howtopay.asp

    ReplyDelete
  5. ദുബായ്, ഷാര്‍ജ്ജ ഏരിയയിലുള്ളവരില്‍ നിന്നും പൈസ കളക്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. തയ്യാറുള്ളവര്‍, ദയവായി 050-5449024 ഇല്‍ വിളിക്കുക.

    ReplyDelete
  6. വിശാല്‍ജി, കരാമ ഭാഗത്തേക്ക് വരുമ്പോള്‍ അറിയിക്കുക.

    മറ്റുള്ള ബൂലോഗകാരുണ്യ സജീവപ്രവര്‍ത്തകര്‍ ദയവ് ചെയ്ത് വിശാലന്‍, തമനു, എന്നിവരുമായി ബന്ധപെടുക.

    ReplyDelete
  7. വിശാലാ,
    എന്നെ മറക്കണ്ടാ!

    ReplyDelete
  8. തീര്‍ച്ചയായും വാങ്ങിക്കാം

    ReplyDelete
  9. ഇവിടുത്തെ സംഭാവനയില്‍ പങ്കു ചേരുന്നത് കൂടാതെ, എന്റെ മക്കളുടെ പേരില്‍ 25 പുസ്തകവും ഞാന്‍ വാങ്ങുന്നു. സാഹിത്യ അക്കാദമിയില്‍ നിന്നു വേണോ, സ്മാര്‍ട്ട്സ് നീഡില്‍ നിന്നു വേണോ? ഏതിലെ തുകയാണ് ആദ്യം എത്തുക? ഉമേച്ചിയും, ,സ്മാര്‍ട്ട് നീഡ്സുകാരും പറഞ്ഞാല്‍ ഉടനെ തന്നെ പണം അയക്കുന്നതാണ്.

    ReplyDelete
  10. മേന്‍നെ,
    ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.
    തീര്‍ച്ചയായും ഈ കൃതികള്‍ വാങ്ങാം.

    ReplyDelete
  11. മേനൊന്‍ മാഷെ ഞാന്‍ വാങ്ങുന്നുണ്ട് ഒരു പുസ്തകം.

    ReplyDelete
  12. വേദന പറയാതെ - പത്ത് കോപ്പികള്‍.
    ഭ്രഷ്ടിന്റെ നിറം - പത്ത് കോപ്പികള്‍.

    ഓര്‍ഡറും പൈസയും റെഡി. വിശാല്‍ ജിയെ വിളിച്ച് കണ്‍ഫേം ചെയ്തിട്ടുണ്ട്. പത്ത് പേരുടെ നല്ല മനസ്സാണീ ഓര്‍ഡറ് ഉണ്ടാകാന്‍ കാരണം. ദാനമാകുന്നതിനേക്കാള്‍ ആ പുസ്തകം വാങ്ങി സഹകരിക്കുന്നതായിരിക്കും ഒരു എഴുത്ത് കാരന്‍ എന്ന നിലക്ക് സുധീഷിന് ഏറെ സന്തോഷം നല്‍കുന്നത്.

    ശ്രദ്ധയില്‍ പെടുത്തിയ അചിന്തയ്ക്ക് നന്ദി.

    ReplyDelete
  13. വീണ്ടും ശ്രമിക്കുന്നുണ്ട്. കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാനുള്ള സാധ്യത ഉണ്ട്.

    ReplyDelete
  14. ഇതുവരെ കളക്റ്റ് ചെയ്ത - 1354 ദിര്‍ഹംസ്, ഇന്ന് നാട്ടില്‍ പോകുന്ന കണ്ണൂസിന്റെ കയ്യില്‍ കൊടുത്തേല്പിക്കുന്നു.

    ഏഴെട്ടു ലക്ഷം രൂപ വരുന്ന കാര്യത്തിന് ഇതൊരു ഫിഗറല്ല. സോ, നമുക്ക് ഇനിയും ഫണ്ട് സ്വരൂപിക്കേണ്ടതായുണ്ട്.

    രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 11 ദിര്‍ഹം വച്ച് എടുക്കാന്‍ പറ്റുന്നവര്‍ എന്നെ അറിയിച്ചാല്‍ യു.എ.ഇ. യില്‍ എവിടെയായാലും ആരെങ്കിലും വഴി ഞാന്‍ പൈസ കളക്റ്റ് ചെയ്യുകയും, പുസ്തകങ്ങള്‍ നാട്ടില്‍ നിന്നെത്തും പടി എങ്ങിനെയെങ്കിലും നിങ്ങള്‍ക്ക് എത്തിക്കുകയും ചെയ്യാം.

    അപ്പോള്‍ വിളിക്കുമല്ലോ? 050-5449024

    ReplyDelete
  15. www.smartneeds.com വഴിയായി 10 പുസ്തകങ്ങള്‍ക്കാണ് ഓര്‍ഡര്‍ വന്നിരിക്കുന്നതെന്ന് അറിയിക്കുന്നു. എല്ലാം അയച്ചിട്ടുണ്ട്.

    ReplyDelete
  16. ഈ ലോകം എത്ര വേദന്‍ നിറഞ്ഞത്

    ReplyDelete
  17. വേദനയില്ലാത്ത ലോകത്തേക്ക്...

    ReplyDelete
  18. എന്താ പറയുക.

    ആദരാഞ്ജലികള്‍ നേരുന്നു.

    ReplyDelete
  19. my condolences..still, why cant we collect that money and help his family..or make some sort of endowment or such in his name? plz inform.

    ReplyDelete