Friday, September 5, 2008
സഹായം സഹായം സഹായം
പ്രിയരെ,
ബീഹാറില്‍ വെള്ളപൊക്കം. പതിനേഴ് ജില്ലകള്‍ മൊത്തം മുങ്ങി പോയതിനു തുല്യം. ആയിരക്കണക്കിനു ജനങ്ങള്‍ മരിച്ചുപോയി. രക്ഷപെട്ടവരോ, ഉടുതുണിക്ക് മറുതുണിയില്ലാതെ,ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, അഴലുന്നു.
നമ്മള്‍ക്ക് ഉള്ളതില്‍ നിന്നും ഓരോ ജോഡി വസ്ത്രമോ, വാങ്ങിയതില്‍ മിച്ചം വന്ന മരുന്നോ (എക്സ്പയറി കഴിയാത്ത) നമുക്ക് സംഭാവന ചെയ്യാം. ദുബായില്‍ നിന്നും ഒരാഴ്ചക്കകം ഒരു 20 ഫീറ്റ് കണ്ടെയിനര്‍ മിനിമം അയക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. നാളെ ഓഫീസ് മുടക്കം, മറ്റന്നാള്‍ ഓഫീസുമായും ബന്ധപെടും. അപ്പോള്‍ അതിലപ്പുറവും ചെയ്യാന്‍ കഴിയും. ഇവിടെ ഉള്ളവരെല്ലാം പറ്റുന്ന വിധം, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഷൂകള്‍, മരുന്നുകള്‍, പാത്രങ്ങള്‍ എന്നിവ സംഭാവന ചെയ്യുക. സംഭരിക്കുന്ന വസ്തുക്കള്‍ എവിടെ എത്തിക്കണം എന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാം എന്ന് അതുല്യാമ്മയും, അചിന്ത്യാമ്മയും വിളിച്ചപ്പോള്‍ അറിയിക്കുകയുണ്ടായി.
സന്മനസ്സോടെ നിങ്ങളെല്ലാം സഹകരിക്കുമെന്നെനിക്കുറപ്പുണ്ട്.
പ്രത്യേക ശ്രദ്ധയ്ക്കു്. വസ്ത്രങ്ങള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ ദയവായി അതു വൃത്തിയായി അലക്കി ഇസ്തിരിയിട്ടു് ഏല്‍പ്പിക്കണം എന്നു ഓര്‍പ്പിക്കുന്നു.
നന്ദി
ഫോട്ടോകള്‍ക്കു് കടപ്പാടു്: ഫോര്‍വേര്‍ഡായി കിട്ടിയ ഒരു ഇമെയില്‍.
യു എ ഇ ഒഴിച്ച് മറ്റു വിദേശരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും, താഴെ കാണുന്ന വിലാസത്തില്‍ നിങ്ങളാലാവുന്ന (ഒറ്റക്കും, കൂട്ടായ്മയായും) സഹായങ്ങള്‍ നേരിട്ട് എത്തിക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
പ്രിയരെ,
ReplyDeleteബീഹാറില്‍ വെള്ളപൊക്കം. പതിനേഴ് ജില്ലകള്‍ മൊത്തം മുങ്ങി പോയതിനു തുല്യം. ആയിരക്കണക്കിനു ജനങ്ങള്‍ മരിച്ചുപോയി. രക്ഷപെട്ടവരോ, ഉടുതുണിക്ക് മറുതുണിയില്ലാതെ,ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, അഴലുന്നു. നമ്മള്‍ക്ക് ഉള്ളതില്‍ നിന്നും ഓരോ ജോഡി വസ്ത്രമോ, വാങ്ങിയതില്‍ മിച്ചം വന്ന മരുന്നോ (എക്സ്പയറി കഴിയാത്ത) നമുക്ക് സംഭാവന ചെയ്യാം. ദുബായില്‍ നിന്നും ഒരാഴ്ചക്കകം ഒരു 20 ഫീറ്റ് കണ്ടെയിനര്‍ മിനിമം അയക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. നാളെ ഓഫീസ് മുടക്കം, മറ്റന്നാള്‍ ഓഫീസുമായും ബന്ധപെടും. അപ്പോള്‍ അതിലപ്പുറവും ചെയ്യാന്‍ കഴിയും. ഇവിടെ ഉള്ളവരെല്ലാം പറ്റുന്ന വിധം, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഷൂകള്‍, മരുന്നുകള്‍, പാത്രങ്ങള്‍ എന്നിവ സംഭാവന ചെയ്യുക. സംഭരിക്കുന്ന വസ്തുക്കള്‍ എവിടെ എത്തിക്കണം എന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാം എന്ന് അതുല്യാമ്മയും, അചിന്ത്യാമ്മയും വിളിച്ചപ്പോള്‍ അറിയിക്കുകയുണ്ടായി.
സന്മനസ്സോടെ നിങ്ങളെല്ലാം സഹകരിക്കുമെന്നെനിക്കുറപ്പുണ്ട്.
നന്ദി
:)
ReplyDeleteസഹകരിക്കു
ReplyDeletenalla kaaryam shakarikkaan sramam thuTanngiyittuNT
ReplyDeleteകുറു, മെയില്‍ ശ്രദ്ധിച്ചിരിയ്ക്കുമല്ലോ. ശര്‍മ്മാജി വഴി അവിടെയുള്ള ഒരു ശ്രീ മീശ്രയുമായി സംസാരിച്ചിരുന്നു. പട്‌നയിലുള്ള ക്യാമ്പ് ആഫീസ് വഴി വേണ്ടത് ചെയ്യാം എന്ന് പറഞിട്ടുണ്ട്. പുനര്‍ നിവാസ് എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുകയും, അതില്‍ ശ്രീ മിശ്ര പ്രവര്‍ത്തിയ്ക്കുഅയും ചെയ്യുന്നു. കണ്ടെയ്നര്‍ പട്നയില്‍ എത്തിയ്ക്കുക ആവും നല്ലത് എന്ന് തോന്നു. അതു കൂടാതെ, കണ്ടെയെനര്‍ എത്താന്‍ ഒരുപാട് പരിമിതിയും സമയും എടുക്കും എന്നുള്ളത് കൊണ്ട്, ഒരു നൂറൂ കിലോ തുണികള്‍ മാത്രം വേഗം എയര്‍ കാര്‍ഗോ വഴി എത്തിയ്ക്കുവാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍, റോളയിലേ വേള്‍ഡ് കാര്‍ഗോ യില്‍, എനിക്ക് പരിചയമുണ്ട്, അവര്‍ വേണ്ട ഡീസ്കോഊണ്ട് തരും ഇതിനു. (യു. എ. ഈ എക്സ്ചേഞ്ചിനു സ്മീപമുള്ളത്). അതെല്ലെങ്കില്‍ വേറെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ആ വഴിയ്ക്കും നീങ്ങാം. കളക്റ്റ് ചെയ്ത് ഒക്കെ അയയ്ക്കുന്നതിനു കാല താമസമുണ്ടെങ്കില്‍, അവരവര്‍ തന്നെ, കാര്ഗോ വഴി ഇത് ശ്രീ മിശ്രയെ എത്തിയ്ക്കു. ഒരു കിലൊ കാര്‍ഗോയ്ക്ക് എതാണ്ട് ദിര്‍ഹംത്തില്‍ പോവും എന്ന് തോന്നുന്നു. പത്ത് കിലോ വച്ച് കിട്ടുന്നവര്‍ കിട്ടുന്നവര്‍/അവരവര്‍ അയച്ചാല്‍ വേഗം അവിടെ എത്തും ഒരു പത്ത് ദിവസം കൊണ്ട്. ഞാനും ഇവിടെ നിന്ന് അയയ്ക്കുവാന്‍ സ്വരുക്കൂട്ടുന്നുണ്ട്. ഫ്ലാറ്റില്‍ എല്ലാരും ഓണത്തിനു പോയതോണ്ട് അവര്‍ ശനിയാഴ്ച തിരിച്ച് വന്നാല്‍ ഉടന്‍ അയയ്ക്കാം എന്ന് കരുതുന്നു. എത്രയും വേഗം അവിടെ ഉള്ളവര്‍ എല്ലാരും കൂടി പണത്തേക്കാല്‍ തുണി സ്വരൂപിച്ച് എത്തിയ്ക്കുവാന്‍ ശ്രമിയ്ക്കണം.
ReplyDeleteS. Mishra – Mobile : 09931764862
അനൂപ് തിരുവല്ല ചിരിച്ചതന്തിനാണെന്ന് മനസ്സില്ലായില്ല.
ReplyDeleteവേണ്ടത് ചെയ്യണം. ഒത്തുപിടിച്ചാല്‍ ഒന്നുമില്ലാതായവര്‍ക്ക് ഒരു ഇത്തിരിയെന്തെങ്കിലും എത്തിയ്ക്കാന്‍ കഴിയും.
ReplyDeleteനല്ല പരിശ്രമം ...
ReplyDeleteനമുക്കൊത്തു പിടിക്കാം
ReplyDeleteDear Kuruman'gi,
ReplyDeleteI can arrange some dresses and medicines.Iam staying in bur dubai kindly give a call @050 2689111.
Thankyou very much for giving a golden chance to help people on this holy month.
Shaf
Good work... Best wishes...!!!
ReplyDeleteപ്രിയപെട്ടവരെ, ബിഹാറിലേക്കുള്ള സാധനങ്ങള്‍ ഈ വരുന്ന ബുധനാഴ്ച അയക്കുന്നു (ഒരു കാര്‍ഗോ കമ്പനിയുമായി അയക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്). എല്ലാവരും കളക്റ്റ് ചെയ്ത സാധനങ്ങള്‍ കരാമയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ അപേക്ഷ.
ReplyDelete