Wednesday, August 12, 2009

ആ അമ്മക്കൊരു സഹായം

ബൂലോകകാരുണ്യത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചവറയിലെ പ്രസാദിന്റെ ചികല്‍സാസഹായത്തിനെ കുറിച്ചന്യോഷിക്കുമ്പോള്‍ അമ്യതാ ആശുപത്രിയിലെ ക്യാന്‍സര്‍ വിഭാഗത്തിലെ സ്റ്റാഫ് ആണ് റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരത്തിന്റെ കൊല്ലത്തെ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റായ ക്യാന്‍സര്‍ കെയര്‍ സെന്റരിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോക്ടര്‍ പ്രവീണ്‍ ജി പൈ പരിചയപ്പെടുത്തിയത്. ക്യാന്‍സര്‍ രോഗികളെ വീടുകളില്‍ ചെന്നു കണ്ട് ചികല്‍സ നല്‍കുന്ന ഒരു യൂണിറ്റ് അദ്ദേഹത്തിന്റെ ആര്‍ സീ സി യുടെ ഭാഗമായി കൊല്ലത്ത് ചവറയില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം ഒരു സഹായം ആവശ്യപ്പെട്ട് ഒരു മെയില്‍ അയച്ചിരുന്നു. ഒരു അറുപതുകാരി അമ്മയേയും അവരുടെ പന്ത്രണ്ടു വയസ്സുള്ള മകനെയും കഴിയുമെങ്കില്‍ സഹായിക്കാന്‍ സുഹൃത്തുക്കള്‍ക്കളോടും അഭ്യര്‍ഥിക്കാമോ എന്നദ്ദേഹം ചോദിച്ചിരിക്കുന്നു.

ക്ലീനിക്കില്‍ ചികല്‍സയില്‍ ഉണ്ടായിരുന്ന അറുപതിനു മേല്‍ പ്രായമുള്ള, എപ്പൊഴും പ്രസന്നവദനയായ താമര എന്നു പേരുള്ള അമ്മയെ, ആ മുഖഭാവം കാരണം തന്നെ ഡോക്ടര്‍ ശ്രദ്ധിച്ചത്. അസുഖം മിക്കവാറും മാറിയതായതിനാല്‍ ആ അമ്മയെ കൂടുതല്‍ പരിചയപ്പെടാന്‍ ഇട ഇല്ലായിരുന്നു. എങ്കിലും അടുത്തൊരു ദിവസം അദ്ദേഹം നേരിട്ട് ചെന്നു പരിചയപ്പെടുകയും കാര്യങ്ങള്‍ അന്യോഷിക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍, ആ അമ്മയെ കുറിച്ച് അറിഞ്ഞപ്പോള്‍,അവരുടെ മനശക്തിയിലും ജീവിതത്തോടുള്ള പോസിറ്റീവ് കാഴ്ചപ്പാടിലും ആ അമ്മയോട് വളരെ ബഹുമാനം തോന്നി.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഒരു ഭിക്ഷാംദേഹി ആണു ആ അമ്മ. മുപ്പത്തിനാലു കൊല്ലം മുന്‍പെ വിധവയായ അവര്‍ എകമകനുമൊത്ത് ആ ക്ഷേത്രത്തില്‍ എത്തിയതാണ്. പക്ഷെ ആ മകന്‍ അവരോട് പറയാതെ എവിടേക്കോ പോയി. മകനെ നഷ്ടപ്പെട്ടതിനു ശേഷവും ആ അമ്മ അമ്പലത്തിലും മറ്റും തന്നെ കഴിയുകയായിരുന്നു. പിന്നീട് സര്‍ക്കാരിന്റെ ലക്ഷം വീട് പദ്ധതിയില്‍ കൂടി അമ്മക്കും ഭൂമി ലഭിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ഓച്ചിറ അമ്പലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കൈകുഞ്ഞിനെ അവര്‍ സ്വമേധയാ ആണ് ഏറ്റെടുത്ത് വളര്‍ത്താന്‍ തുടങ്ങി. ബാലാരിഷ്ടത വളരെ ഉണ്ടായിരുന്ന കണ്ണനെ tuberculosis തുടങ്ങിയ രോഗങ്ങളില്‍ നിന്നു ചികല്‍സിച്ച് ജീവന്‍ രക്ഷിക്കാന്‍ സഹായത്തിനധികം ആരും ഇല്ലാത്ത ആ അമ്മക്ക് ഏറെ പാടുപെടേണ്ടി വന്നു. മെഡിക്കല്‍ കോളേജിലെ നീണ്ട ചികല്‍സക്കു ചെറിയ സമ്പാദ്യവും അമ്പലത്തില്‍ നിന്നു കിട്ടുന്ന സഹായവും പലരില്‍ നിന്നു വാങ്ങിയ ചെറിയ ചെറിയ കടങ്ങളും ഒക്കെ വേണ്ടി വന്നു.

കൂട്ടത്തില്‍ ആണു ആ അമ്മക്ക് uterine cervix cancer പിടിപെട്ടതും അതിന്റെ ചികല്‍സയും വേണ്ടി വന്നത്. അസുഖം മാറി എങ്കിലും സ്ഥിരം തുടര്‍ പരിശോധന ആവശ്യമാണ്. അതിനാണ് ഡോക്ടര്‍ പ്രവീണിന്റെ ക്ലീനിക്കില്‍ വരുന്നത്.

എന്തൊക്കെ ആയാലും കണ്ണന്‍ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന സന്തോഷം എല്ലാത്തിനും മീതെ ആ അമ്മക്കുണ്ട്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കണ്ണന്‍ പഠനത്തിലും മുന്നില്‍ ആണ്. അധ്യാപകരും ആവും വിധം പിന്തുണയും സഹായവും അവന് നല്‍കുന്നു. നന്നായി പഠിച്ച്, വലുതാകുമ്പോള്‍ പട്ടാളത്തില്‍ ചേരുമെന്നു അഗ്രഹിക്കുന്ന ആ കുട്ടി സ്കൂളിലെ scouts ലും അംഗമാണ്. താമര അമ്മയും ആഗ്രഹിക്കുന്നത് അതു തന്നെയാണ്. സ്വന്തം കഴിവിന്റെ പരമാവധി മകനായി ചെയ്യാന്‍ ആ അമ്മ ശ്രമിക്കുന്നുണ്ട്. അവന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങളെ അവര്‍ അത്രക്കും പ്രാധാന്യത്തോടെ കാണുന്നു. പക്ഷെ പലപ്പോഴും അവര്‍ നിസ്സഹായ ആകുന്നു. ഇല്ലായ്മയും വല്ലായ്മയും എല്ലാം അറിഞ്ഞ് വളരുന്ന കണ്ണന്‍ തന്നെയാണ് എപ്പോഴും അമ്മയെ സമാധാനിപ്പിക്കുന്നതും. നല്ല നല്ല ആഹാരങ്ങളും മറ്റും നല്‍കാന്‍ ആ അമ്മക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല. അമ്പലത്തില്‍ നിന്നു പ്രസാദം ആയി കിട്ടുന്ന ആഹാരം സന്തോഷത്തോടെ തന്നെ കഴിക്കുന്ന കണ്ണന്‍ അമ്മക്ക് ഒത്തിരി ആശ്വാസമേകുന്നു.

ഡോക്ടര്‍ പ്രവീണ്‍ പറയുകയായിരുന്നു ആ അമ്മയുടെയും മകന്റെയും പരസ്പരസ്നേഹത്തിലും സ്വാന്തനത്തിലും പണമില്ലാതെ തന്നെ അവരുടെ ജീവിതം ധന്യമാണ്, ആ സ്നേഹവും വാല്‍സല്യവും അദ്ദേഹത്തിനെ വളരെ ആകര്‍ഷിച്ചു എന്നു.

പക്ഷെ പണത്തിനു അതു തന്നെ വേണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ആ അമ്മയുടേയും മകന്റെയും ചികല്‍സക്കായി വാങ്ങിയ കടങ്ങളില്‍ അന്‍പതിനായിരത്തോളം വരുന്ന ഒന്നിനായി അവര്‍ അവര്‍ക്കു ഉള്ള ആ ഭൂമി ഈടു നല്‍കിയിരുന്നു.അത്യാവശ്യസമയത്ത് കടം തന്നു സഹായിച്ച് വ്യക്തിക്ക് പണം തിരിച്ച് കൊടുക്കേണ്‍ട സാഹചര്യത്തില്‍ അതു നല്‍കാന്‍ ആവാത്തതിനാല്‍ ചിലപ്പോള്‍ ആ ഭൂമി കൈവിട്ടു പോയെക്കാം എന്ന അവസ്ഥയില്‍ ആണു. ഉണ്ടായിരുന്ന വീട് നശിച്ച് പോയതിനാല്‍ താല്‍ക്കാലിക ഷെഡ്ഡിലാണ് ഇപ്പോള്‍ കണ്ണനും അമ്മയും. പക്ഷെ ആ സ്ഥലം തന്നെ നഷ്ടപ്പെട്ടാല്‍ എന്ന ചിന്ത അവരെ അലട്ടുന്നു. അറുപതില്‍ എത്തിയ ആരോഗ്യം അത്ര പോരാത്ത ആ അമ്മക്ക് , സ്വന്തമെന്നു പറയാന്‍ ആരും ഇല്ലാത്ത ഇനിയും ബാല്യം കഴിയാത്ത ആ മകനു ആകെ കൊടുക്കാന്‍ ഉള്ളതാണ് ആ ഭൂമി.

കണ്ണന്റെ വിദ്യാഭ്യാസം, താമസിക്കാന്‍ ഒരു വീട് എന്നതിനൊപ്പം ‍ ഇപ്പോള്‍ ആ ഭൂമി നഷ്ടപ്പെടാതിരുന്നെങ്കില്‍ എന്നു കൂടി ആ അമ്മ പ്രാര്‍ഥിക്കുന്നു. ആ ആശങ്ക ഒരു അമ്മയുടെ മനസ്സിനെ എത്രമാത്രം തളര്‍ത്തുന്നുണ്ട് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഡോക്ടറുടെയോ സുഹൃത്തുക്കളുടെയോ മാത്രം സഹായം കൊണ്ട് മാത്രം കാര്യങ്ങള്‍ നടന്നില്ലെങ്കിലോ എന്ന ചിന്തയാല്‍ ആണ് ബൂലോഗകാരുണ്യത്തിന്റെയും ബ്ലോഗര്‍മാരുടെയും ശ്രദ്ധയിലേക്ക് ഈ കാര്യം കൊണ്ട് വരാന്‍ ഞാന്‍ ശ്രമിക്കുന്നത്. പല പല തുള്ളികള്‍ ചേര്‍ത്ത് ഒരു വലിയ ആശ്വാസക്കടലാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍ അതു ആ അമ്മക്കും കണ്ണനും വലിയൊരനുഗ്രഹമായിരിക്കും.

നമുക്കവരെ സഹായിക്കാനാകില്ലേ?
----------------------------------------------------------------------
ഡോക്ടര്‍മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഒരു സംഘടനയായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നു. എഴുനൂറിലധികം രോഗികള്‍ക്ക് തികച്ചും സൌജന്യമായി കണ്‍സള്‍ട്ടേഷനും മരുന്നുകളും വീടുകളില്‍ ചെന്നുള്ള പരിചരണവും ബോധവല്‍ക്കരണവും നല്‍കാന്‍ ശ്രമിക്കുന്ന ആ സംഘടനയില്‍ തന്റെ സമയം വിനിയോഗിക്കുന്ന ഡോക്ടര്‍ പ്രവീണ്‍ കഴിഞ്ഞ മൂന്നു വര്‍ഷം ആയി ആഴ്ചയില്‍ മൂന്നു ഓ. പി. ക്ലീനിക് നടത്തി വരുന്നുണ്ട്. ഡോക്ടര്‍ പ്രവീണിന്റെ ഈമെയില്‍ praveengpai at gmail dot com ആണ് . http://palliativecarekollam.org/ (വെബ്സൈറ്റ് പൂര്‍ണ്ണമായും അപ്ഡേറ്റഡ് അല്ല). ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറ് കൂടി നല്‍കിക്കോളാന്‍ ഡോക്ടര്‍ പ്രവീണ്‍ പറഞ്ഞിരിക്കുന്നു. എന്തെങ്കിലും സഹായമോ അന്യോഷണമോ ആവശ്യമെങ്കില്‍ ചെയ്തുതരാം എന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
--------------------------------------------------------------------
ബൂലോകം ഓണ്‍ലൈന്‍ ഈ പോസ്റ്റിനെ കുറിച്ച് പ്രസിദ്ധികരിച്ച ആ അമ്മയ്ക്കൊരു സഹായം എന്ന റിപ്പോര്‍ട്ടില്‍ ഡോ. പ്രവീണ്‍ നല്‍കിയ കമന്റ് ആ അമ്മയെ കുറിച്ച് നേരിട്ടറിയുന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍...ആ അമ്മ എന്തു കൊണ്ടാണ് അദ്ദേഹത്തിനു ഇത്രയധികം important ആകുന്നതെന്നും എന്തു കൊണ്ടാണ് അവര്‍ക്കായ് ഈ സഹായം നല്‍കാന്‍ വേണ്ടി ഇത്രക്കധികം ശ്രമിക്കുന്നതെന്നും വളരെ ഹ്രദയസ്പര്‍ശിയായ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു.
ps: i have added that words as the 27th comment in this post.
--------------------------------------------------------------------
കണ്ണന്‍റെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട്‌ ഉണ്ട് -
Master Kannan, A/c no. 4528001500005174 -
Punjab National Bank, Oachira branch.
IFSC Code : PUNB0452800
1st floor, Temple Shopping Complex Oachira,
District Kollam, Kerala 690526
--------------------------------------------------------------------
29 Aug 2009
ref Comment # 37
By Dr. Praveen

സഹായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഡോക്ടര്‍ പ്രവീണിന്റെ അഭിപ്രായം ഇനി തല്‍ക്കാലം കൂടുതല്‍ പണം നല്‍കണ്ട എന്നാണ്. കാരണം ആദ്യം ലക്ഷമിട്ടിരുന്ന ആ കിടപ്പാടത്തിലുള്ള കടം വീട്ടി പ്രമാണം ഇന്നു തിരിച്ച് കിട്ടും. അതിനു ശേഷം കണ്ണന്റെ സ്കൂളിംഗിനെ കുറിച്ചും തലചായ്ക്കാനായുള്ള വീടിനെ കുറിച്ചും കൂടുതല്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുന്നതാവും നന്ന് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടന സഹായം നല്‍കുന്നതിനൊപ്പം കണ്ണന്റെ പഠനവും അനുബന്ധകാര്യങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ( അവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവരുടെ സമ്മതം വാങ്ങിയതിനു ശേഷം ബൂലൊകകാരുണ്യത്തില്‍ അറിയിക്കുന്നതാണ്.) അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍, ആ സംഘടനയുടെ, നാട്ടിലുള്ള ഒരു ബഹുമാന്യനായ വ്യക്തി ഡോക്ടര്‍ പ്രവീണിനെ പരിചയപെട്ടിരുന്നു. അതിന്റെ കാര്യങ്ങളും പുരോഗതിക്കനുസരിച്ച് മാത്രം അറിയിക്കുന്നതാവും നന്ന് എന്നു കരുതുന്നു.


.....................................
എല്ലാവര്‍ക്കും നന്ദി.ബൂലോഗകാരുണ്യത്തിനും നന്ദി :)

49 comments:

  1. ഡോക്ടറുടെയോ സുഹ്യത്തുക്കളുടെയോ മാത്രം സഹായം കൊണ്ട് മാത്രം കാര്യങ്ങള്‍ നടന്നില്ലെങ്കിലോ എന്ന ചിന്തയാല്‍ ആണ് ബൂലോകകാരുണ്യത്തിന്റെയും ബ്ലോഗര്‍മാരുടെയും ശ്രദ്ധയിലേക്ക് ഈ കാര്യം കൊണ്ട് വരാന്‍ ഞാന്‍ ശ്രമിക്കുന്നത്. പല പല തുള്ളികള്‍ ചേര്‍ത്ത് ഒരു വലിയ ആശ്വാസക്കടലാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍ അതു ആ അമ്മക്കും കണ്ണനും വലിയൊരനുഗ്രഹമായിരിക്കും.
    .......................................

    ആവശ്യമെങ്കില്‍ ഈ മെയില്‍ വിലാസമോ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറ് കൂടി നല്‍കിക്കോളാന്‍ ഡോക്ടര്‍ പ്രവീണ്‍ പറഞ്ഞിരിക്കുന്നു. എന്തെങ്കിലും സഹായമോ അന്യോഷണമോ ആവശ്യമെങ്കില്‍ ചെയ്തുതരാം എന്നു ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
    .......................................
    നമുക്കവരെ സഹായിക്കാനാകില്ലേ?

    ReplyDelete
  2. പ്രിയപെട്ട ബൂലോഗ കാരുണ്യ അംഗങ്ങളെ, മറ്റ് ബൂലോഗരെ,

    സന്മനസ്ക്കയൂം, വൃദ്ധയും, രോ‍ഗിയും, നിരാലംഭയും, ആയ ഈ താമരയേയും, ആ താമര വളര്‍ത്തുന്ന കൊച്ച് കണ്ണനേയും,സഹായിക്കാന്‍ നമ്മളാലാ‍വുന്നത് നമുക്ക് ചെയ്ത്കൂടെ?

    പലതുള്ളി പെരുവെള്ളം.

    സന്മനസ്ക്കരായ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

    ReplyDelete
  3. സഹായം അര്‍ഹിക്കുന്ന ഈ അമ്മയേയും മകനേയും ബൂലോക കാരുണ്യത്തിലൂടെ പരിചയപ്പെടുത്തിയതിന് നന്ദി പ്രിയാ....

    ഇക്കഴിഞ്ഞ ജൂലായ് മാസം 26 ന് ചെറായിയില്‍ വെച്ച് നടന്ന ബ്ലോഗേഴ്സ് മീറ്റില്‍ പിരിഞ്ഞുകിട്ടിയ തുകയില്‍ ചിലവുകളൊക്കെ കഴിഞ്ഞുള്ള ബാക്കി തുകയായ 4475 രൂപ ബൂലോക കാരുണ്യത്തിലേക്ക് അന്നേ ദിവസം അവിടെ പങ്കെടുത്ത എല്ലാ ബ്ലോഗേസ്സിന്റേയും താല്‍പ്പര്യപ്രകാരം, ബൂലോകകാരുണ്യത്തിന്റെ ഒരു മെമ്പറായ അപ്പുവിനെ ഏല്‍പ്പിച്ചപ്പോള്‍ , അത് നാട്ടിലുള്ള ആരുടെയെങ്കിലും കയ്യില്‍ത്തന്നെ ഇരിക്കട്ടെ എന്ന് അപ്പു പറഞ്ഞതനുസരിച്ച് ആ പണം ഇപ്പോള്‍ എന്റെ കയ്യിലാണുള്ളത്.

    അത് ബൂലോക കാരുണ്യത്തിന്റെ പണമാണ്. ബൂലോക കാരുണ്യം തീരുമാനം അറിയിച്ചാല്‍ ആ പണം ഈ ആവശ്യത്തിലേക്ക് എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്യുന്നതാണ്. (നിര്‍ഭാഗ്യവശാന്‍ ഞാനിപ്പോള്‍ നാട്ടിലല്ല , അബുദാബിയില്‍ ആണുള്ളത്. എന്നാലും പണം നാട്ടില്‍ എവിടെ വേണമെങ്കിലും എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യാനാകും)കൂട്ടത്തില്‍ എന്റെ ഭാഗത്തുനിന്നുള്ള സഹായവും ഉറപ്പുതരുന്നു.

    ReplyDelete
  4. എന്നെക്കൊണ്ടാവുന്നതും ചെയ്യാം. ആരാ യൂഏഈയില്‍ ബക്കറ്റ് പിരിവ് നടത്തുന്നത്?

    ReplyDelete
  5. ഓച്ചിറയില്‍ നിന്നും ഏറെ അകലെയല്ല എന്റെ സ്ഥലം(മാന്നാര്)‍.ഒരു തുള്ളി സഹായത്തിനു ഞാനും ഉണ്ട്.

    ReplyDelete
  6. നല്ല രീതിയില്‍ നടത്തപ്പെടുന്ന ഒരു ഓര്‍ഫനേജില്‍ (www.keralahelp.net) നിര്‍ത്തി ആ കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുവാനുള്ള ഏര്‍പ്പാട് ചെയ്യാന്‍ എന്നെക്കൊണ്ട് കഴിയും.
    ആ അമ്മക്ക് അത് സമ്മതമാകുമോ എന്നറിയില്ല. കാരണം ഈ അവസ്ഥയില്‍ അവര്‍ക്ക് തമ്മില്‍ വേര്‍പിരിയാന്‍ കഴിയില്ലായിരിക്കും !

    ReplyDelete
  7. നിരക്ഷരന്‍, പൊറാടത്ത്, പാവത്താന്‍, നാട്ടുകാരന്‍ നന്ദി..

    നാട്ടുകാരന്‍, പിഞ്ചുകുഞ്ഞായിരുന്നപ്പോള്‍ മുതല്‍ എടുത്ത് വളര്‍ത്തി ഇത്രയുമാക്കിയ ആ‍ അമ്മക്ക് കണ്ണനെ അനാഥലയത്തില്‍ ആക്കി തനിച്ച് താമസിക്കുവാന്‍ മനസ്സ് വരുമോ? അങ്ങിനെ വേണമെങ്കില്‍ പണ്ടേ അനാഥലായത്തിലാക്കാമായിരുന്നില്ലേ? ആ പിഞ്ചുകുഞ്ഞിനെ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ നിന്നും എടുത്ത് വളര്‍ത്തേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നുവല്ലോ?

    ഇതെല്ലാം എന്റെ ചോദ്യങ്ങള്‍ മാത്രം. അല്ലാതെ താമരയമ്മയുടേയോ, മറ്റ് അംഗങ്ങളുടേയോ അല്ല. തികച്ചും വ്യക്തിപരമായ സംശയങ്ങള്‍ മാത്രം.

    എന്റെ അഭിപ്രായത്തില്‍, ഈ അവസരത്തില്‍ താമരക്കും, കണ്ണനും നമ്മളാല്‍ കഴിയുന്ന വിധം സഹായങ്ങള്‍ ചെയ്ത് സഹായിക്കുക എന്നതാണ്.

    നിങ്ങളുടെ ഏവരുടേയും അഭിപ്രായങ്ങള്‍ അറിയിക്കുക.

    ഡോക്ടര്‍ പ്രവീണ്‍ പൈ, അതുല്യേച്ചി എന്നിവരുടെ ശ്രദ്ധക്ക് - ഇവരുടെ പേരില്‍ ഒരു അക്കൌണ്ട് തുറന്ന് കിട്ടിയാല്‍ താത്പര്യമുള്ളവര്‍ക്ക് അവരാല്‍ കഴിയുന്ന സഹായം അവരുടെ പേരില്‍ നേരിട്ട് അയക്കുവാന്‍ കഴിയുമല്ലോ.

    ReplyDelete
  8. പൊറാടത്ത്, യൂഏഈയിലെ ഖജാന്‍‌ജി അഗ്രജന്‍ നാട്ടില്‍ പോയിരിക്കുകയല്ലേ? അപ്പുവേട്ടനും. കുറുമന്‍ ജി യെ എല്പ്പിക്കട്ടോ കുറുമന്‍ ജി?

    നിരക്ഷര്‍ ജി, തീര്‍ച്ചയായും വളരെ വലിയൊരു കാര്യം ആയിരിക്കും അതു.

    പാവത്താന്‍, ഡോക്ടര്‍ പ്രവീണിന്റെ ഈമെയില്‍ അഡ്രസ്സ് ചേര്‍ത്തിട്ടുണ്ട്.അങ്ങേക്ക് അദ്ദേഹത്തിനെ കോണ്ടാക്ട് ചെയ്യാന്‍ എളുപ്പമായിരിക്കും അല്ലേ.

    നാട്ടുകാരന്‍,കണ്ണനെ ദൂരേക്ക് കൊണ്ട് പോകുന്നത് ആ അമ്മക്ക് സങ്കടമായിരിക്കില്ലേ. ആ അമ്മക്കും വേരെ ആരും ഇല്ലല്ലോ

    സഹായം ചെയ്യാന്‍ മനസ്സുള്ളപ്പോള്‍ അതു എങ്ങനെ എത്തിക്കും എന്നതിനും നമുക്കു വഴി കണ്ടെത്താമല്ലേ.

    ReplyDelete
  9. പ്രിയ, യു എ ഇ ഖജാന്‍ജി അഗ്രജന്‍/തമനു/അതുല്യാമ്മ എന്നിവര്‍ (അപ്പുവിപ്പോള്‍ നാട്ടിലാണെങ്കിലൂം ശനിയാഴ്ച എത്തും) നാട്ടിലായതിനാല്‍ പിരിവെടുത്ത് സ്വരുക്കൂട്ടുന്ന ചുമതല നമുക്ക് അപ്പു വന്നാല്‍ അപ്പുവിനേയും, വിശാലനേയും മറ്റും ഏല്‍പ്പിക്കാം (ശകടം വിറ്റതിനാല്‍ ഞാന്‍ നടരാജയായി പോയി - അല്ലെങ്കില്‍ ഞാനും ഒരു ശ്രമം നടത്തിയേനെ‌. എല്ലാവരും ഒന്നാഞ്ഞ് പിടിക്കൂ....എവിടെ മറ്റംഗങ്ങള്‍?

    ശശിയേട്ടന്‍, ദേവേട്ടന്‍, സിമി, കൈപ്പള്ളീ, വിശാലാ.......ഓടിവരൂ......

    ReplyDelete
  10. ഞമ്മളും റെഡി.. ബക്കറ്റുമായി അബുദാബീല്‍ വരുമ്പോള്‍ അറിയിക്കുക. അല്ലെങ്കില്‍ നിരക്ഷരന്‍ എന്ന സര്‍‌വലോകവ്യാപിയാം സുഹൃത്ത് വശം കൊടുത്തയക്കാം എന്റെ വിഹിതം..

    ReplyDelete
  11. താമര എന്നാ അമ്മയെയും കണ്ണനെയും പരിചയപ്പെടുത്തിയതിയതു വളരെ നാല്ല കാര്യം .
    നന്ദി പ്രിയാ ...

    ഞാന്‍ എന്നാലാവുന്നതു ചെയ്യാം
    നാട്ടില്‍ വരുന്നു കൊല്ലത്തു ഉണ്ടാവും
    നിരക്ഷരനുമായി കോണ്ടാക്റ്റ് ചെയ്യാം..

    നാട്ടൂകാരാ ആശയം നന്ന് പക്ഷേ കണ്ണനെ പിരിയുന്നത് ആ അമ്മമനസ്സ് താങ്ങുമെന്നു തോന്നുന്നില്ലാ കഴിയുന്നിടത്തോളം അവര്‍ ഒന്നിച്ചു നില്‍ക്കുന്നതാണു ഇപ്പൊഴത്തെ സന്തോഷം എന്നു എന്റെ വിചാരം ..

    ബൂലോക കാരുണ്യത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  12. ഡോക്ടര്‍: താമരക്കും കണ്ണനും വേണ്ടി നിങ്ങള്‍ ചെയ്യുന്നത് തികച്ചും ഒരു വലിയ കാര്യം തന്നെ. ഒരു ഭിക്ഷാംദേഹി യായ താമരയുടെ മനുഷ്യ സ്നേഹവും സന്മനസും കര്‍ത്തവ്യ ബോധവും എനിക്ക് പ്രജോദനം ആകുകയാണ്. കണ്ണനെ ഒരു ഉത്തമ ഭാരത പൌരനായി വളര്‍ത്തുകയാണ് അവര്‍ - ആ അമ്മയെ ഞാന്‍ നമിക്കുന്നു.
    താമരയുടെ അഡ്രസ്‌: നമ്പര്‍ 10, ലക്ഷംവീട്, പായിക്കുഴി, ഓച്ചിറ പി.ഓ, കൊല്ലം.
    കൊല്ലത്ത് ആരെങ്കിലും വരുന്നെങ്കില്‍ ഞാന്‍ അവിടെ കൊണ്ട് പോകാം. തമാരക്കും കണ്ണനും വലിയ സന്തോഷമാകും.

    ReplyDelete
  13. കഴിയുന്ന സഹായം ചെയ്യാം.
    ആശംസകള്‍.

    ReplyDelete
  14. പ്രിയക്കുട്ടീ

    ദേ ഞാനിവിടെ രണ്ടു കൈയും പൊക്കി സപ്പോര്‍ട്ട് ചെയ്യുന്നു. എവിട്ടെ എങ്ങനെ.. പറഞ്ഞാല്‍ മതി.

    ReplyDelete
  15. എന്നെക്കൊണ്ടാകുന്ന സഹായങ്ങൾ ഞാനും ചെയ്യാം..
    പറയൂ..

    ReplyDelete
  16. പ്രിയ, കണ്ണന്‍റെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട്‌ ഉം ഉണ്ട് - Master Kannan, A/c no. 4528001500005174 - punjab national bank, Oachira branch. നേരിട്ട് ഇതില്‍ ഇടുന്നതില്‍ തെറ്റില്ല. ആര്ക്കെങ്ങിലും ഒരുമിച്ചു collect ചെയ്യാമെങ്കില്‍ അതും നല്ലത് തന്നെ... - ആവശ്യത്തിനു പണം ആകുമ്പോള്‍ ഞങ്ങള്‍ പോയി കടം കൊടുത്തവരുമായി negotiate ചെയ്യാം. കൂടുതല്‍ പലിശ വാങ്ങാതെ നോക്കാന്‍ request ചെയ്യാമല്ലോ! ചിലപ്പോള്‍ അവരും സഹായിച്ചാലോ!!

    ReplyDelete
  17. നാട്ടില്‍ എന്നെക്കൊണ്ട് കഴിയാവുന്ന സഹായസഹകരണങ്ങള്‍ ചെയ്യുന്നതാണ്.

    ReplyDelete
  18. ആർപീയാർ ,ഏറനാടന്‍ ജി, മാണിക്യം ചേച്ചി, അനിൽ ഭായ് , കിച്ചു ചേച്ചി, ഹരീഷ്, കുട്ടന്‍മേനൊന്‍

    കണ്ണന്റെ പേരില്‍ ഉള്ള account ആ അമ്മക്ക് access ചെയ്യാന്‍ ആകും എന്നു ഡോക്ടര്‍ പ്രവീണ്‍ പറഞ്ഞു.അതിനാല്‍ നേരിട്ട് ആ accountഇല്‍ അയക്കുകയൊ അല്ലെങ്കില്‍ നമ്മള്‍ അതു കളക്ട് ചെയ്തു ഒരുമിച്ച് കൊടുക്കുകയോ ഏതാണ് കൂടുതല്‍ നല്ലത്. കാലതാമസം ഒഴിവാക്കാവുന്നതും?

    ഏറനാടന്‍ ജി, നിരക്ഷര്‍ ജി യെ എല്പ്പിക്കുകയാവും നല്ലത്. ബക്കറ്റ് പിരിവിനുള്ളവരെ ആരെയും കാണുന്നില്ല.

    മാണിക്യം ചേച്ചി :)

    കിച്ചു ചേച്ചി, ചേച്ചി പറഞ്ഞോളൂ ഞാനും അപ്പോള്‍ അവിടെ :)

    ഹരീഷേ,നാട്ടിലെ ഈ കോര്‍ഡിനേഷന്റെ കാര്യം ഹരീഷൊന്നു ഏല്‍ക്കൂ ഹരീഷേ :)

    അനില്‍ ഭായ് ... ഭായിയും കൂടെ കുട്ടന്‍മേനൊന്‍ ,ആർപീയാർ

    ReplyDelete
  19. ഞാൻ തിരിച്ചെത്തി. കുറുമാനേ, പിരിവിനു വരുന്ന കാര്യം ഫോണിൽ പറയാം.

    ReplyDelete
  20. Prathikkunnu... (Abu Dhabiyil Ninnu njanum oru nullu sahathinundu ketto )

    ReplyDelete
  21. ഏതു വിധേന അയക്കണമെന്നു അറിയിച്ചോളൂ..സന്തോഷമേയുള്ളു.

    ReplyDelete
  22. Could u please update the IFSC code of the branch

    ReplyDelete
  23. ഷെര്‍ലക്ക്. നന്ദി.

    നാട്ടിലുള്ള ബൂലോഗ കാരുണ്യ പ്രവര്‍ത്തകരിലാരെങ്കിലും, പഞ്ചാബ് നാഷണല്‍ ബാങ്ക് ഓച്ചിറ ബ്രാഞ്ച് (ടെലെ നമ്പര്‍ Ochira : 2690260) വിളിച്ച് IFSC number ദയവായി ഇവിടെ ഇടാമോ?

    ReplyDelete
  24. പഞ്ചാബ് നാഷണല്‍ ബാങ്ക് ഓച്ചിറ ബ്രാഞ്ചിന്റെ IFSC Code ഇതാണ് : PUNB0452800

    Address : 1st floor, Temple Shopping Complex Oachira, District Kollam, Kerala 690526

    ReplyDelete
  25. ബൂലോകം ഓണ്‍ലൈന്‍ ഈ പോസ്റ്റിനെ കുറിച്ച് പ്രസിദ്ധികരിച്ച ആ അമ്മയ്ക്കൊരു സഹായം എന്ന റിപ്പോര്‍ട്ടില്‍ ഡോ. പ്രവീണ്‍ നല്‍കിയ കമന്റ് അതിന്റെ പ്രാധാന്യം കരുതി ഇവിടെ കൂടി ചേര്‍ക്കുന്നു.
    --------------------------------------------------
    Dr Praveen G Pai August 16, 2009 3:48 AM

    റിപ്പോര്‍ട്ട്‌ വളരെ നന്നായി. ധാരാളം practical suggestions പറഞ്ഞതില്‍ സന്തോഷം. താമര യുടെയും കണ്ണന്റെയും കാര്യത്തില്‍ നമ്മുക്ക്‌ കുറെയേറെ ചെയ്യാന്‍ ഉണ്ട്. കണ്ണന്‍റെ ഭാവിയെ കുറിച്ച് ചിലതു ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ആരുമില്ലാത്ത ആ അമ്മ നല്ല വിഷമത്തിലാണ് .... ആകെയുള്ള പ്രതീക്ഷയും താങ്ങും കണ്ണന്‍ മാത്രമാണ് ..... ഈ സാഹചര്യത്തില്‍ കണ്ണനെ അവരുടെയടുത്ത്‌ നിന്ന് പിരിക്കുന്നത് ഏത് കാരണം കൊണ്ടായാലും സഹിക്കാവുന്നതല്ല ..... അവര്‍ക്ക് മനസ്സിലകുകയ്മില്ല.
    ഭര്‍ത്താവു നഷ്ടപ്പെട്ട അവര്‍ 34 വര്ഷം മുമ്പാണ് oachira എത്തിയത്. സ്വന്തം മകന്‍‍ പതിനൊന്നാം വയസ്സില്‍ നാട് വിട്ടപ്പോള്‍ അവര്‍ തീര്‍ത്തും ഒറ്റപെട്ടു ..... 49 ആം വയസ്സില്‍ കാന്‍സര്‍ ........ ഭിക്ഷാടനം നടത്തി കാന്‍സര്‍ നോട് മല്ലിട്ട് ജയിച്ചു ..... ഒരു തുണ്ട് ഭൂമിയും സങ്ഖടിപ്പിച്ചു .... ദാരിദ്ര്യത്തിലും സ്വന്തം അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞിനെ മാതൃകാപരമായി വളര്‍ത്തുന്നു - അവനു ഒരു കുറവും ഞാന്‍ നോക്കിയിട്ട് വരുത്തുന്നില്ല .......... സ്കൂള്‍ കഴിഞ്ഞാല്‍ കണ്ണന്‍ tution നു പോകും .......... tuberculosis വന്നപ്പോള്‍ ഭിക്ഷ എടുത്തു അവനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ചികില്‍സിച്ചു ഭേദമാക്കി ..... ഇവരുടെ ഭൂമി കൈക്കലാക്കാന്‍ അയല്‍ക്കാരന്‍ വീട് തള്ളി ഇട്ടു പൊളിച്ചപ്പോള്‍ ആരുടേയും അടുത്ത് പരിഭവം പറയാതെ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് കൂര കെട്ടി ....... സ്നേഹിക്കാന്‍ മാത്രമേ ആ അമ്മക്ക് അറിയുള്ളു ...... കണ്ണന് തമാരയമ്മയും താമരയ്ക്കു കണ്ണനും കൂടാതെ ഇന്ന് ജീവിതം ഇല്ല .... ജീവിതത്തെ ധൈര്യത്തോടെ നേരിട്ട ഒരു സ്ത്രീ ജന്മം ..... ഒരു വേറിട്ട ജന്മം ...... ആര്‍ക്കും
    ഒരു മാത്രികയകട്ടെ ഈ ഭിക്ഷാന്ദേഹി ......
    ഞാനിതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടി പറയട്ടെ - പറയുന്നത് ശരി ആണോ എന്നറിയില്ല .... എന്നും സന്തോഷത്തില്‍ കണ്ടിരുന്ന ആ അമ്മ ഏകദേശം ആറു മാസം മുമ്പാണ് എന്നോട് മനസ്സ് തുറന്നത് ....... അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഞാന്‍ കണ്ടു - "എനിക്ക് ആത്മഹത്യ ചെയ്യാന്‍ പേടി ആണ് .... കണ്ണനെ ആരെയെങ്കിലും ഏല്‍പ്പിക്കണം ..... എന്നെ ഒന്ന് മയക്കി കിടത്തി ഉറക്കത്തില്‍ മരിക്കുവാനുള്ള മരുന്ന് തരുമോ മോനേ ........." - അവര്‍ പൊട്ടിക്കരഞ്ഞു ........ 74 വയസ്സ് കഴിഞ്ഞ ആ ജീവിത സായാഹ്നത്തില്‍ അവരുടെ ജീവിത ലക്‌ഷ്യം സഫലമാക്കാന്‍ ഞാന്‍ ഒരു സഹയാത്രി ആയി കൂടെ ചേരാന്‍ തീരുമാനിചിറങ്ങി.
    കണ്ണനെ sponsor ചെയ്യാന്‍ ധാരാളം ആളുകള്‍ ഉണ്ട്‌. ഏതെങ്ങിലും സാഹചര്യത്തില്‍ താമരക്ക് എന്തെങ്ങിലും സംഭവിച്ചാല്‍ കണ്ണനെ എതുയരങ്ങളില്‍ എത്തിക്കുവാനും സന്നദ്ധരായി ഞാനുള്‍്പെടുന്ന ഒരു സപ്പോര്‍ട്ട് ഗ്രൂപ്‌ ഉണ്ട്‌. പെറ്റമ്മയുടെ സ്നേഹം നിഷേധിച്ച വിധി, കണ്ണന് ഒരു സ്നേഹനിധിയായ പോറ്റമ്മയെ സമ്മാനിച്ചു ....... കണ്ണന്‍റെ കാര്യത്തില്‍ ഞാന്‍ ഗ്യാരന്റി !!!!!!
    കടം തീര്‍ത്തു പൊളിഞ്ഞു പോയ വീട് തിരികെ പണിഞ്ഞു ഒരു ടിവസമേങ്ങിലും കണ്ണനുമായി ആ വീട്ടില്‍ ജീവിച്ചു മരിക്കണം എന്നതാണ് താമരയുടെ ആഗ്രഹം. ഒരു ഭിക്ഷക്കാരിയുടെ അതിമോഹമോ അത്യാഗ്രഹമോ - എനിക്കറിയില്ല. ഈ അവസരത്തില്‍ ഒരു വൃദ്ധ സദനത്തിലേക്ക് പറി്ച്ചുനട്ടാല്‍് താമര ജീവിതാവസാനത്തില്‍ തോല്‍ക്കും ...... അത് ആര്‍ക്കും സഹിക്കാനാകില്ല .........
    Let us be practical - anyway, with her age of 74, she dont have a very looooooooong life (also as a cancer patient)! Atleast we have a breathing time of another 5 years when Kannan completes +2. Let us wait ......... "Let us add life to her days" താമരയുടെ ജീവിതം ധന്യമാക്കാന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കാന്‍ ...... ഒരു സഹയാത്രി ആയി കൂടെ നില്‍ക്കാം .................

    ജീവിത സായാഹ്നങ്ങളില്‍ ജീവിക്കുന്ന പ്രായമായവരെയും, പ്രതീക്ഷയറ്റ് അവസാന ദിവസങ്ങള്‍ തള്ളി നീക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികളെയും മാത്രം കാണുന്ന ഈ ഡോക്ടര്‍ക്ക് തോന്നിയ ചില കാര്യങ്ങള്‍ !!! Let us discuss and plan her life.

    ..... നന്ദി

    ReplyDelete
  26. ഈ അമ്മയ്ക്കും മകനും സാമ്പത്തിക സഹായം നൽകുവാൻ താല്പര്യപ്പെടുന്ന ദുബായ് / ഷാർജ ഭാഗങ്ങളിലുള്ളവർ എന്നെ അറിയിച്ചാൽ വരുന്ന വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വന്ന് കളക്റ്റ് ചെയ്യുന്നതാണ്.

    നമ്പർ : 0505597092

    ReplyDelete
  27. IFSCode കൊടുത്തതു നന്നായി, ഞാന്‍ എന്നാല്‍ ആവുന്നത് കണ്ണന്റെ accountil എത്തിക്കാം

    ReplyDelete
  28. വളരെ തിരക്കുകളിലും അതിലും ഭയങ്കര മാനസീക പിരിമുറുക്കങ്ങളിലുമായിരുന്നു കുറച്ച് ദിവസങ്ങളിലായി. ശര്മ്മാജി 28 Aug നു വീണ്ടും നാട്ടില്‍ എത്തുന്നുണ്ട്. സ്വരുക്കൂട്ടിയ സംഭാവന ദേവാനന്ദ് പിള്ളയേ ഏല്പ്പിയ്ക്കുകയാണെങ്കില്‍, ദേവ് അത് ശര്‍മ്മാജിയേ ആപ്പീസില്‍ വച്ച് ഏല്പ്പിയ്ക്കും, അങ്ങേരെത്തുമ്പോള്‍ നേരിട്ട് കൊണ്ട് പോയി കൊടുക്കുകയോ അയയ്ക്കുകയോ ചെയ്യാം. അത് കൂടാതെ, ആളുകള്‍ കൊടുക്കാനുദ്ദേശിയ്ക്കുന്ന സംഖ്യ എത്രയാണെന്ന് എനിയ്ക്ക് മെയിലായിട്ട് അയയച്ചാല്‍, ഇന്ന് തന്നെ ഞാന്‍ അത് ട്രാന്‍സഫ്ര് ചെയ്യാം. പിന്നീട് പിരിച്ച് സാവാകാശം ആരെങ്കിലും എന്നെ ഏല്പ്പിച്ചാല്‍ മതി.

    അതുല്യ

    ReplyDelete
  29. അതുല്യചേച്ചി,
    ചേച്ചിയുടെ സഹായങ്ങള്‍ക്ക് ഒത്തിരി ഒത്തിരി നന്ദി. താമര അമ്മയുടെയും കണ്ണന്റെയും വീട്ടില്‍ പോകാന്‍ താല്പര്യം ഉണ്ടെങ്കില്‍ അറിയിക്കുക. Karunagapally വരെ വന്നാല്‍ പിന്നെ അവരുടെ വീട്ടില്‍ പോകാന്‍ ഞാന്‍ സഹായിക്കാം. അതുല്യചേച്ചിക്ക് chavara ഉള്ള പ്രസാദിന്റെ വീട്ടിലും കൂടി പോകാം. Karunagapally എത്തിയാല്‍ പിന്നെ എല്ലാം കൂടി 2 - 3 മണിക്കൂര്‍ കൊണ്ട് തിരിച്ചു പോകാം. ബൂലോക കാരുണ്യത്തെ കുറിച്ചൊക്കെ ഇപ്പോള്‍ താമര അമ്മ‍ക്കറിയാം ....... നിങ്ങളെ ഒക്കെ കാണാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് വലിയ സന്തോഷമാകും.

    ReplyDelete
  30. ഇക്കഴിഞ്ഞ ജൂലായ് മാസം 26 ന് ചെറായിയില്‍ വെച്ച് നടന്ന ബ്ലോഗേഴ്സ് മീറ്റില്‍ പിരിഞ്ഞുകിട്ടിയ തുകയില്‍ ചിലവുകളൊക്കെ കഴിഞ്ഞുള്ള ബാക്കി തുകയായ 4475 രൂപ ബൂലോക കാരുണ്യത്തിലേക്ക് അന്നേ ദിവസം അവിടെ പങ്കെടുത്ത എല്ലാ ബ്ലോഗേസ്സിന്റേയും താല്‍പ്പര്യപ്രകാരം, ബൂലോകകാരുണ്യത്തിന്റെ ഒരു മെമ്പറായ അപ്പുവിനെ ഏല്‍പ്പിച്ചപ്പോള്‍ , അത് നാട്ടിലുള്ള ആരുടെയെങ്കിലും കയ്യില്‍ത്തന്നെ ഇരിക്കട്ടെ എന്ന് അപ്പു പറഞ്ഞതനുസരിച്ച് ആ പണം ഇപ്പോള്‍ എന്റെ കയ്യിലാണുള്ളത്.

    അത് ബൂലോക കാരുണ്യത്തിന്റെ പണമാണ്. ബൂലോക കാരുണ്യം തീരുമാനം അറിയിച്ചാല്‍ ആ പണം ഈ ആവശ്യത്തിലേക്ക് എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്യുന്നതാണ്.


    പ്രിയ നിരക്ഷരന്‍, ആ പണം താമരയമ്മ, കണ്ണന്‍ സഹായനിധിയിലേക്ക് നല്‍കാവുന്നതാണ്. യു എ യില്‍ നിന്നും, അപ്പുവും, പ്രിയയും മറ്റും കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ട്. അവരെ ഏല്‍പ്പിച്ചാല്‍ മതിയാകും.

    താമരയമ്മയേയും, കണ്ണനേയും സഹായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ചെറായി ബൂലോഗ മീറ്റില്‍ പങ്കെടുത്ത് കാരുണ്യത്തിലേക്കായി ഒരു തുക മാറ്റിവച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  31. ബൂലോക കാരുണ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ അപേക്ഷയോടു സഹകരിക്കുവാന്‍ താല്പര്യമുള്ളവരില്‍ നിന്നു ലഭിച്ച തുക ഇന്ന് കണ്ണന്റെ അക്കൌണ്ടിലേക്ക് അയച്ചിട്ടുണ്ട്. ആകെ 23070 രൂപയാണ് അയച്ചത്.

    ഇത് പ്രിയയും കൂട്ടുകാരും ചേര്‍ന്നു തന്ന തുക, നിരക്ഷരനും ഏറനാടനും കൂടി തന്ന തുക, എന്റെ ഒരു സുഹൃത്ത് തന്ന തുക എന്നിവയോടൊപ്പം ചെറായി മീറ്റിന്റെ ബാക്കിയായ 4475 രൂപയും ചേര്‍ന്നതാണ്.

    ReplyDelete
  32. സഹായ മനസ്സ് കാട്ടിയ എല്ലാര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും.

    ReplyDelete
  33. kazhinja aazcha ente bank vazhi kochiyil ninn njanum oru thuka transfer cheythathu kai pattiya vivarathinu bank mail vannittundu. ee postine print out njan vere chila aalukalkkum nalikiyirunnu, avarum alpam thuka transfer cheythittundu.

    ReplyDelete
  34. ആഹാ !!
    കൊള്ളാം, കാരുണ്യം വഴിതിരിയുകയാണോ.
    ബൂലോക കാരുണ്യ സുഹൃത്തുക്കളെ,
    ജബ്ബാര്‍ മാഷിന്റെ പേരും ഫോട്ടോയും വച്ച് ഒരു മഹാന്‍ വ്യാജ ബ്ലോഗ് തുടങ്ങിയതും അതേ തുടര്‍ന്ന് ബൂലോകത്ത് നടന്ന കോലാഹലമൊന്നും നിങ്ങളാരും അറിഞ്ഞില്ലെ?
    കോലാഹലത്തിനൊടുവില്‍ ഇ.എ.ജബ്ബാര്‍ എന്ന പേരിനു പകരം എ.ഇ.ജബ്ബാര്‍ എന്ന് പേരുമാറ്റി അളിയന്‍ വിലസിക്കോണ്ടിരിക്കുകയാണ്. ഇതിനെന്തിനാണ് ഐടി വിദഗ്ധര്‍?
    ജബ്ബാര്‍ മാഷ് മേല്‍ പറഞ്ഞ മാതിരി ഒരു കമന്റ് ഇടില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞൂടാത്തത്?

    അതിവിടെ വന്ന് ബോധിപ്പിക്കണ്ട ബാദ്ധ്യത മാഷ്ക്ക് ഇല്ല.

    ReplyDelete
  35. പ്രിയപ്പെട്ട ബൂലോഗം അംഗങ്ങളെ, നിങ്ങള്‍ ചെയ്ത ഈ സഹായത്തിനു കണ്ണനും താമരയും എന്നും കടപെട്ടവരായിരിക്കും. ഞാന്‍ നാളെ തന്നെ ബാങ്കില്‍ പോയി statement നോക്കാം. I will update you regarding the funds that has reached his account. You can later confirm whether all amount transfered has reached. ബാങ്ക് statement - ന്റെ ഒരു കോപ്പി പ്രിയയുടെ ഇ- മെയിലില്‍ അയച്ചു തരാം. എന്റെ സന്തോഷം എന്തെന്നാല്‍ നമ്മുക്ക് നമ്മള്‍ അവര്‍ക്ക് നല്‍കിയ പ്രതീക്ഷ സഫലമാക്കാന്‍ കഴിഞ്ഞു എന്നതിലാണ്. തിരുഓണത്തിന് മുമ്പ് അറ്റ്ലീസ്റ്റ് പ്രമാണം എങ്ങിലും തിരിച്ച് എടുത്തു തരാമെന്നു പറഞ്ഞിരുന്നെല്ലോ. പ്രമാണം അവര്‍ക്ക് നാളെ തന്നെ തിരിച്ചു കിട്ടും. എല്ലാം നന്നായി ഭവിച്ചു. എന്റെ ഒരു റിക്വസ്റ്റ് - ബൂലോഗ കാരുണ്യത്തില്‍ നിന്നും ആരെങ്ങിലും അവരെ ഒന്ന് വിസിറ്റ് ചെയ്യണം - പറ്റുമെങ്ങില്‍! കണ്ണനെ നല്ല ഏതെങ്ങിലും ഒരു സ്ഥലത്ത് നിര്‍ത്തി പഠിപ്പിക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നല്ലോ, അത് ഞാന്‍ അമ്മയുമായി സംസാരിച്ചു; കടമെല്ലാം തീര്‍ന്നു സമാധാനമയാല്‍ പിന്നെ കണ്ണന്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം ഉണ്ടാകാം. കണ്ണന്റെ കാര്യത്തിലും ഒരു തീരുമാനം ആയാല്‍ മാത്രമേ നമ്മള്‍ ഏറ്റെടുത്ത ഈ ദൌത്യം പൂര്‍ത്തി ആകുകയുള്ളൂ. ഞാന്‍ ഇപ്പോള്‍ നല്ല സന്തൊഷവാനാണ്!!! താങ്ക് യു!

    ജബ്ബാറിന്റെ കാര്യം - നോ കമന്റ്സ്!!!! He should give a proper explanation to his comment if he is genuine - we all welcome genunine and constructive criticisms.

    ReplyDelete
  36. ഏതെങ്കിലും വിധത്തില്‍ ഒരു വ്യക്തിയെ തേജോവധം ചെയ്യുന്ന കമന്റുകള്‍ ബൂലോക കാരുണ്യത്തില്‍ വരുന്നത് ശരിയല്ല. അതുകൊണ്ട് സൈബര്‍ സെല്ലുമായി സഹകരിച്ച് അപരനെ സമൂഹമധ്യത്തിലെ കൊണ്ടുവരുകയായിരിക്കും അഭികാമ്യം. ബ്ലോഗുകളുടെ നില നില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന ഒരു കോക്കസിന്റെ മന:പൂര്‍വ്വമായ ഇടപെടലായി മാത്രമേ ഇതിനെ കാണാനാവൂ.

    ReplyDelete
  37. പ്രിയപ്പെട്ടവരെ,
    ഈ വിഷയത്തില്‍ ഇനി ഒരു സാമ്പതിക സഹായം ഇപ്പോള്‍ പ്രതീക്ഷിക്കുന്നോ? ( കമെന്റ്റ് വായിച്ചു വായിചു മടുത്തു) എങ്ങിനെയെങ്കില്‍ വേണ്ടതു ചെയ്യാം.

    ReplyDelete
  38. നന്ദി സജി. ഇപ്പോള്‍ തല്‍ക്കാലം കൂടുതല്‍ പണം നല്‍കണ്ട എന്നാണ് ഡോക്ടര്‍ പ്രവീണിന്റെ അഭിപ്രായം. കാരണം ആദ്യം ലക്ഷമിട്ടിരുന്ന ആ കിടപ്പാടത്തിലുള്ള കടം വീട്ടി പ്രമാണം ഇന്നു തിരിച്ച് കിട്ടും. അതിനു ശേഷം കണ്ണന്റെ സ്കൂളിംഗിനെ കുറിച്ചും തലചായ്ക്കാനായുള്ള വീടിനെ കുറിച്ചും കൂടുതല്‍ ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുന്നതാവും നന്ന് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

    ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടന സഹായം നല്‍കുന്നതിനൊപ്പം കണ്ണന്റെ പഠനവും അനുബന്ധകാര്യങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ( അവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവരുടെ സമ്മതം വാങ്ങിയതിനു ശേഷം ബൂലൊകകാരുണ്യത്തില്‍ അറിയിക്കുന്നതാണ്.) അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍, ആ സംഘടനയുടെ, നാട്ടിലുള്ള ഒരു ബഹുമാന്യനായ വ്യക്തി ഡോക്ടര്‍ പ്രവീണിനെ പരിചയപെട്ടിരുന്നു. അതിന്റെ കാര്യങ്ങളും പുരോഗതിക്കനുസരിച്ച് മാത്രം അറിയിക്കുന്നതാവും നന്ന് എന്നു കരുതുന്നു. (പണം തന്നില്ലെങ്കിലും ആരോപണം ഇഷ്ടം പോലെ തരാന്‍ സന്മനസ്സുള്ളവര്‍ ഉണ്ടല്ലോ ഇവിടെ:)

    എല്ലാവര്‍ക്കും നന്ദി. ബൂലോകകാരുണ്യത്തിനും നന്ദി :)

    ReplyDelete
  39. കാരുണ്യം മുസ്ലിങ്ങൾക്കൊന്നുമില്ലെ?

    ReplyDelete
  40. അനോണീ,

    നോയമ്പു നടക്കുന്ന സമയത്ത് വരെ അനോണി ആയിട്ട് വരുന്നത് തെറ്റല്ലെ?

    കാരുണ്യത്തിലെ അംഗങ്ങളും, വായനക്കാരും, ജാതിയും, മതവും നോക്കിയല്ല സഹായിക്കുന്നത്. മനുഷ്യത്വം മാത്രം.

    കാരുണ്യം നേരിട്ടല്ലാതെ, കാരുണ്യപ്രവര്‍ത്തകര്‍ ഇടപെട്ട് സഹായം നല്‍കിയവരില്‍ മുസ്ലീംസും ഉണ്ട് (മുസ്ലിം അല്ല, ഇസ്ലാം മതവിശ്വാസി എന്നെന്റെ വിവക്ഷ). നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും സഹായം അര്‍ഹിക്കുന്നുഎങ്കില്‍, ജാതി മത ഭേദമന്യേ ദയവായി ബന്ധപെടൂ, ഇവിടെ ഒരു കമനറ്റ് ആയി ഇട്ടാല്‍ മതി. ഞങ്ങള്‍ സഹായം എത്തിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നതാണ്. ഈ കാരുണ്യ സൈറ്റ്, ജാതി മത ഭേദമന്യേ പ്രവര്‍ത്തിക്കുന്നതാണ്. അതിലെ അംഗങ്ങളും, വിവിധ, അല്ലെങ്കില്‍ നാനാവിധ ജാതിയില്‍ നിന്നും ഉള്ളവരാണ്. ഇനിയും നിങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ നേരിട്ട് സംസാരിക്കാം.

    ReplyDelete
  41. അനോണീ....
    അതാരായിരുന്നാലും അനുഭാവപൂർവ്വം കാണാനേ എനിക്ക്ക് കഴിയൂ........

    സത്യത്തിൽ ഇതിനകത്ത് ഇസങ്ങളൊന്നുമില്ല, ഇനി അങനെ കരുത്യാലും ആർക്കും ഒരു ഡാഷുമില... പറഞ്ഞതത് മനസ്സിലായാ

    ReplyDelete
  42. എല്ലാവര്‍ക്കും ഈദ് മുബാറക്.....ഞാന്‍ കാരുണ്യത്തില്‍ ഒരു പുതുമുഖം ആണ്. നമ്മുടെയിടയില് ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത എത്രയോ ആളുകള് ഉണ്ട്. എന്നാല് പൊതുവെ ബീഹാറിലേയോ ഒറീസ്സയിലേ പോലെയോ അത്രയും കഷ്ടമല്ല നമ്മുടെ നില എന്നു മാത്രം. അതേസമയം, ആ സ്ഥിതിയിലുള്ളവര് വളരെയധികം ഉണ്ടെങ്കിലും ഭക്ഷണം കഴിക്കാന് യാതൊരു നിവൃത്തിയും ഇല്ലാത്തവര് പല പല സ്ഥലങ്ങളില് ഉള്ളവരായതുകൊണ്ട് അവര്ക്ക് അല്പ്പം ഭക്ഷണം എത്തിക്കുക എന്നത് പ്രായോഗികമല്ല.എന്നാല് പട്ടിണിപ്പാവങ്ങളെ കൂട്ടമായി ഒരു സ്ഥലത്തു കാണണമെങ്കില് ഏറ്റവും എളുപ്പമുള്ള കാര്യം സമീപമുള്ള ഒരു സര്ക്കാര് ആശുപത്രിയിലേക്കു ചെല്ലുക എന്നുള്ളതാണ്. എത്ര ദയനീയമാണ് അവിടെ രോഗികളുടെ സ്ഥിതി എന്നു നമുക്കു കാണാം. പല സന്നദ്ധ സംഘടനകളും സര്ക്കാര് ആശുപത്രികളിലെ രോഗികള്ക്ക് കഞ്ഞി വിതരണം ചെയ്യാറുണ്ട്. അതു വലിയ തോതില് പണച്ചിലവുള്ള കാര്യമല്ല എന്നു മാത്രമല്ല, യഥാര്ഥത്തില് സഹായം അര്ഹിക്കുന്നവരാണ് അവിടെയുള്ള രോഗികള് മിക്കവാറും എല്ലാവരും തന്നെ.ഏറ്റവും കുറച്ചു തുക ഉപയോഗിച്ച് കൂടുതല് ആളുകള്ക്ക് ആശ്വാസം കൊടുക്കാന് ഭക്ഷണത്തിനു വകയില്ലാത്തവര്ക്ക് ആശുപത്രി വളപ്പില് കഞ്ഞി വച്ചു വിതരണം ചെയ്യുന്ന കാര്യമാണ് ഏറ്റവും പ്രായോഗികമായിട്ടുള്ളത് എന്നു തോന്നുന്നു. ടി.വി യിലും പത്രങ്ങളിലും മറ്റൂം കൂടുതലായി കാണപ്പെടുന്നത്, ഒരാള്ക്കുവേണ്ടി ഏതാനും ലക്ഷങ്ങള് ചെലവു വരുന്ന രോഗികളുടെ കേസുകളാണ്. അതു ചെയ്യുന്നത് നല്ലതുതന്നെ. എന്നാല് ഏതാനും ലക്ഷം രൂപകൊണ്ട് ഒരാള് മാതമേ രക്ഷപ്പെടുന്നുള്ളു. സര്ക്കാര് ആശുപത്രിയിലെ ഭക്ഷണ പദ്ധതി എനിക്കു വളരെ താല്പ്പര്യമുള്ള കാര്യമായിരുന്നു. പക്ഷെ കാര്യങ്ങള് നോക്കി നടത്താന് ആത്മാര്ഥാതയുള്ള ആളെ കണ്ടെത്താന് പറ്റാത്തതുകൊണ്ട് ഒന്നും ചെയ്യാന് പറ്റിയില്ല. പറ്റിയ ആളെ കിട്ടിയാല് എന്തെങ്കിലും ചെയ്താല് കൊള്ളാമെന്നുണ്ട്. ഇക്കാര്യത്തില് കാരുണ്യത്തിലെ അംഗങ്ങളുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള് കിട്ടിയാല് കൊള്ളാം. സമാന ചിന്തയുള്ള അംഗങ്ങള് ഉണ്ടെങ്കില് ഒന്നിച്ചു പ്രവര്ത്തിക്കാം.
    സജി

    ReplyDelete
  43. The new Indian Express ബൂലോഗകാരുണ്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചത്.

    ReplyDelete
  44. കുറുമാന്‍, പ്രിയ, കുട്ടന്‍ മേനോന്‍ എന്നിവര്‍ അയച്ച അഭിപ്രായങ്ങള്‍ വായിച്ചു. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. വ്യാജ സൈറ്റുകളെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ബൂലോഗ കാരുണ്യത്തെപ്പറ്റി ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വ്യാജന്മാരുടെ വലയില്‍ വീഴാതിരിക്കാന്‍, അര്‍ഹതപ്പെട്ട ആളുകളെ വിവിധ മെമ്പര്‍മാര്‍ നേരിട്ടു സന്ദര്‍ശിക്കുകയും പ്രസ്തുത കേസ് വ്യാജമല്ല എന്നുറപ്പുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ബൂലോഗ കാരുണ്യത്തില്‍ ഞാന്‍ ഒരു പുതുമുഖം ആണ്. അക്കാരണത്താല്‍, കാരുണ്യത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ധാരണ എനിക്കില്ല. കാരുണ്യം, മെമ്പര്‍മാര്‍ മുഖാന്തിരമുള്ള വേരിഫിക്കേഷന്‍ നേരിട്ടു നടത്തുന്നുണ്ട് എന്നുള്ളപ്പോള്‍, എന്റെ പരാമര്‍ശം എങ്ങനെ കാരുണ്യത്തെപ്പറ്റി ആകും? മാത്രമല്ല, നല്ലൊരു മോണിട്ടറിങ്ങ്‌ സംവിധാനമുണ്ടെങ്കില്‍ ഈ രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കാനും ആവും വിധം പണം മുടക്കാനും വളരെ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. ചില പ്രവര്‍ത്തനങ്ങള്‍, സ്വന്തം നിലയില്‍ യു.എ.ഇ യില്‍ നിന്നുകൊണ്ട്‌ നടത്തുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ,വേണ്ട രീതിയില്‍ നോക്കി നടത്താന്‍ പറ്റിയ ആളോ സംവിധാനമോ നാട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞ അഭിപ്രായത്തിലെ ഉദ്ദേശശുദ്ധി ദയവായി മനസ്സിലാക്കുക. ഉദയകിരണം എന്ന എന്റെ ബ്ലോഗില്‍, ശക്തമായ ഒരു നെറ്റ്വര്‍ക്കിങ്ങ് സംവിധാനത്തിന്റെ പ്രധാന്യമാണ് ഞാന്‍ അര്‍ദ്ധമാക്കിയത്.

    ReplyDelete
  45. Oropadu nandi poorvam

    Dickson j david

    ReplyDelete