കിഡ്നി സംബന്ധമായ അസുഖത്താല്‍ തകര്‍ന്ന ഒരു യുവതിയായ അമ്മ നമ്മളില്‍ നിന്നും സഹായം തേടുന്നു. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ ശ്രീമതി. ഷൈലജ പരമേശ്വരന്‍ നമ്പൂതിരി ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു വട്ടം വീതം കോഴിക്കോട് പീ വി എസില്‍ ഡയാലിസിസിനു വിധേയയായിക്കൊണ്ടിരിക്കുകയാണ്. കഴിയുന്നതും വേഗമൊരു കിഡ്നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്കാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെങ്കിലും അവരുടെ നിലവിലെ സാമ്പത്തികസ്ഥിതി അതിനാവശ്യമായ 7-8 ലക്ഷം ചിലവ് താങ്ങാന്‍ ആവാത്തതിനാല്‍ ഡയാലിസിസ് കൊണ്ട് ജീവന്‍ പിടിച്ചു നിര്‍ത്തുകയാണ്.
ശ്രീ പരമേശ്വരന്‍ നമ്പൂതിരിയും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ നട്ടെല്ല് സംബന്ധമായ ഒരു മേജര്‍ സര്‍ജറിക്കു വിധേയനായതിനാല്‍ അദ്ദേഹത്തിന്റെയും ആരോഗ്യസ്ഥിതി പറയത്തക്ക നന്നല്ല. രാമനാട്ടുകരയിലെ കൂട്ടുകുറുംമ്പ ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ അദ്ദേഹത്തിനു ഈ വന്‍തുക സ്വരൂപിക്കാന്‍ വഴിയൊന്നും കാണുന്നില്ല.രാമനാട്ടുകരയില്‍ ഉള്ള നാലുസെന്റ് സ്ഥലവും വീടും മാത്രമാണ് ആ കുടുമ്പത്തിന്റെ ആകെ ബാക്കിയുള്ള സമ്പാദ്യം. സൗജന്യമായി കിഡ്നി നല്‍കാന്‍ കഴിയുന്ന ആരും ഇതുവരെ തയ്യാറായിട്ടില്ലാത്തതിനാല്‍ കാരുണ്യമുള്ള ആളുകള്‍ സഹായിച്ചെങ്കില്‍ മാത്രമേ ആ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുടെ ജീവന്‍ രക്ഷിക്കാനാകൂ.
സഹായിക്കാന്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന്
Parameswaran namboothiri
"Devi prasadam"
Puthukode (PO)
Ramanatukara (via)
671633
എന്ന വിലാസത്തിലോ
SBI Ramanattukara
10286726021
എന്ന അക്കൗണ്ടിലേക്കോ നല്‍കിയാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ നമുക്കാകും. ആ കുഞ്ഞുങ്ങളുടെ ജീവിതവും.
താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ അവരെ കോണ്ടാക്ട് ചെയ്യാവുന്നതാണ്
9847855209 (Parameswaran namboothiri)
9496408299 (Shylaja)
കാരുണ്യമനസ്സുകളുടെ കനിവിനായ് കാക്കുന്നു.
Subscribe to:
Post Comments (Atom)
തീര്‍ച്ചയായും പ്രിയ, നമുക്ക് ഈ കുടുംബത്തെ സഹായിക്കുവാനായി ആവുന്നതു ചെയ്യാം.
ReplyDeleteഞാനും ഉണ്ടാവും
ReplyDeleteഈ കാര്യത്തില്‍ സഹായം എത്രയും പെട്ടെന്ന് തുകയായി തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.ഇവിടെ ഓരോ നിമിഷങ്ങള്‍ പോലും വിലപ്പെട്ടതാണ്.
ReplyDeleteഅപ്പുച്ചേട്ടാ, കിച്ചുച്ചേച്ചി, ഇവിടെ യു ഏ ഇല്‍ നമ്മള്‍ എങ്ങനെയാണ് സഹായം ഒരുമിച്ച് ശേഖരിക്കുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ വെള്ളിയാഴ്ച്ച അതു എത്തിക്കാമായിരുന്നു.
Sure Priya. I will support.
ReplyDeleteയൂയേയീ..മാത്രമായി പരിമിതപ്പെടുത്തണ്ടാട്ടോ.. വൈകാതെ ഒരു തീരുമാനത്തിലെത്തി കഴിയുന്ന സഹായങ്ങളെങ്കിലും സമയത്ത് എത്തിയ്ക്കാന്‍ ശ്രമിക്കാം...
ReplyDeleteകമന്റ് ഇട്ടവര്‍ മാത്രമല്ല. വായിച്ചു പോകുന്നവരും ഒപ്പമുണ്ടാകുമെന്നതാ സത്യം...
:) യു എ ഇ ക്കാരോട് ഞാന്‍ ഒന്നു ഉറക്കെ ആത്മഗതിച്ചതല്ലെ നജീമിക്കാ.
ReplyDeleteശരിയാ ഇവിടെ ഒന്നും പറയാത്തവരും സഹായിക്കുന്നുണ്ടെന്നറിയാം. എന്നാലും ചെറിയതുകയാണെങ്കിലും തനിച്ചയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എല്ലാവരും കൂടെ ഒരുമിച്ചു ചേര്‍ത്ത് കൊടുക്കാമല്ലോ എന്നോര്‍ത്ത് പറഞ്ഞതാ.എന്റെ ഒരു സുഹൃത്ത് ഇന്നത് സൂചിപ്പിച്ചു.
ഞാനും കൂടെ ഉണ്ടേ...
ReplyDelete“ഇവിടെ ഒന്നും പറയാത്തവരും സഹായിക്കുന്നുണ്ടെന്നാറിയാം”...
ReplyDeleteതാൻ ചെയ്യുന്ന സഹായം ഇവിടെ കമന്റിട്ടറിയിച്ച് രണ്ടാളെ അറിയിക്കാൻ താത്പര്യമില്ല എന്ന മനോഭാവം നല്ലതു തന്നെ, പക്ഷെ ഇവിടെ അഭിപ്രായങ്ങൾ പങ്ക് വെക്കുന്നത് ഇതിനെ സജീവമായി നിലനിറുത്താനും ചിലർക്കെങ്കിലും ഒരു പ്രചോദനമാവാനും സഹായിക്കും എന്ന് കരുതുന്നു...
വേണ്ടത് ചെയ്യുന്നുണ്ട്.
ReplyDeleteആരുടെയെങ്കിലും പക്കല്‍, ചികില്‍സിയ്ക്കുന്ന ഡോക്ടറുടെ ഡീറ്റേയില്‍സ് ഉണ്ടോ? പറ്റുമെങ്കില്‍ ഇമെയിലില്‍ തരുക. വിശദ വിവരങ്ങള്‍ അറിയാന്‍ കൂടുതല്‍ സഹായകമാകുമായിരുന്നു.
പൂതിയ ജോലി, പുതിയ ചുറ്റുപാടുകള്‍, പുതിയ ഫീല്‍ഡ്, എല്ലാം കൊണ്ടും തിരക്കിലായതിനാല്‍, ബ്ലോഗ് പോയിട്ട്, ഇ മെയില്‍ പോലും വായിച്ചിട്ട് കുറേയേറേയായി. അപ്പൂ വിളിച്ചതിനാല്‍ ഇതിനെകുറിച്ചറിയാനായി. പരിപൂര്‍ണ്ണമായി കാരുണ്യത്തില്‍ ഇടപെടാനാകാത്തതില്‍ സങ്കടമുണ്ട്,പക്ഷെ ഒരു മാസത്തിനുള്ളില്‍ തിരികെ പഴയ പോലെ ആക്റ്റീവ് ആകാമെന്ന് കരുതുന്നു.
ReplyDeleteമെയില്‍ ഇല്ലെങ്കിലും ഫോണില്‍ എന്നെ ബന്ധപെടാവുന്നതാണ്.
ഇവരുടെ കാര്യത്തിലും എന്റെ സഹായസഹകരണങ്ങള്‍ ഉറപ്പായുമുറപ്പിക്കുന്നു.
സന്മനസുള്ളവര്‍ക്ക് സമാധാനം.
hai, i will add about this blog to my own blogs. iwill appreciate u for this type of things in human life.
ReplyDeleteferoze
കരാമയില്‍ ഉള്ളവര്‍ ആരെങ്കിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേണമെങ്കില്‍ എനിക്ക് ഒരു മെയില്‍ (priyamanass at gmail) അയച്ചാല്‍ ഞാന്‍ വന്ന് കളക്ട് ചെയ്യാം. എന്നിട്ടത് നമുക്ക് ഒരുമിച്ചു അപ്പുച്ചേട്ടന്റെയോ അഗ്രജന്മാഷിന്റെയോ കയ്യില്‍ കൊടുക്കാമല്ലോ.
ReplyDeleteഇന്ന് ശ്രീമതി ഷൈലജയെ വിളിച്ചിരുന്നു.ശ്രീമതി ഷൈലജയോടും ഭര്‍ത്താവ് ശ്രീ പരമേശ്വരനോടും സംസാരിച്ചു.
ReplyDeleteഎറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആണ് വൃക്കമാറ്റിവക്കല്‍ നടത്തേണ്ടത്. അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം, വീടിനടുത്ത് നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് പീ വി എസ് ആശുപത്രിയിലെ ഡോക്ടര്‍ സുനില്‍ ജോര്‍ജ്ജ് ആണ് ഡയാലിസിസ് നടത്തുന്നത്. ആഴ്ചയില്‍ രണ്ട് വട്ടം.
അടുത്ത ബന്ധുക്കളുടെ ആരുടെയും വൃക്ക ചേരില്ലാത്തതിനാല്‍ പുറമെ ഒരു ഏജന്റ് വഴിയാണ് ഒരു വൃക്കദാതാവിനെ കണ്ടെത്തിയിരിക്കുന്നത്. അതിനായി ഒരു തുക അഡ്വാന്‍സ് നല്‍കിയിരിക്കുന്നു.മൊത്തം അഞ്ചുലക്ഷം ആണ് ആ വൃക്കദാതാവിനായി നല്‍കേണ്ടത്. ബന്ധുവല്ലാത്ത ആളുടെ വൃക്ക സ്വീകരിക്കാന്‍ നിയമനടപടികള്‍ പൂര്‍ത്തിയാവേണ്ടതുണ്ട്. അതിനായി മെഡിക്കല്‍ കോളേജ് ഡോക്ടറുടെയും മറ്റും സമ്മതത്തിനായി ഡിസംബറ് ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് പരിശോധന നടക്കും. അതിനു ശേഷം ബാക്കിയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ശസ്ത്രക്രിയ നടത്താം.
ശസ്ത്രക്രിയക്കും മറ്റുമായി തന്നെ മൂന്നു മൂന്നര ലക്ഷത്തോളം ചിലവ് വരുമെന്നു കരുതുന്നു. രക്തബന്ധമില്ലാത്ത ദാതാവായതിനാല്‍ റിസ്ക്ഫാക്ടര്‍ കൂടുതലാണ്.അതിനാല്‍ തുടര്‍പരിശോധനകളും മരുന്നുകളും കൂടുതല്‍ പിന്നീടും ആവശ്യമായി വരും.
മെയിലും ഇന്റെര്‍നെറ്റും വഴി അറിഞ്ഞ സഹായമനസ്കരില്‍ ചിലര്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു.(നമ്മുടെ പല ബ്ലോഗര്‍മാരും സഹായം അയച്ചിരുന്നു)
രണ്ടാഴ്ചക്കുള്ളില്‍ ശസ്ത്രക്രിയക്ക് വേണ്‍ട തുക നല്‍കേണ്ടതായി വന്നേക്കാം.കരുണയുള്ളവരുടെ ചെറിയ ചെറിയ സഹായങ്ങള്‍ എന്ന പ്രതീക്ഷ ആണ് അവരെ മുന്നോട്ട് നയിക്കുന്നത്.
ഇവിടെത്താനിത്തിരി വൈകി,ശൈലജയുമായി ഫോണില്‍
ReplyDeleteസംസാരിച്ചു.അവര്‍ ഡയാലിസിനായി വീട്ടിന്നിറങ്ങാന്‍
തുടങ്ങുകയായിരുന്നു.ആഴ്ചയില്‍ ചൊവ്വ,വ്യാഴം ശനി
തുടങ്ങി മൂന്നു ദിവങ്ങളിലായി മിംസ് ആശുപത്രിയില്‍
പൊകുന്നു.പിവീഎസിനേക്കാള്‍ കൂടുതല്‍ സൌകര്യം
മിംസിലാണെന്നു പറഞ്ഞു.കാലുകളിലെ നീര്‍ക്കെട്ട്
കുറഞ്ഞുവെങ്കിലും,അസ്വസ്ഥകളുണ്ട്.കിഡ്നി മാറ്റി
വെക്കലാണു യഥാര്‍ത്ഥപ്രതിവിധി,പക്ഷേ....
കാത്തിരിക്കാം...പ്രാര്‍ത്ഥിക്കാം...
ഈ നുറുങ്ങിന്‍റെ എളിയൊരു പങ്ക് നിങ്ങളോറ്റൊപ്പമുണ്ടാവും.
തറവാടി & വല്യമ്മായി, പ്രിയ എന്നിവർ ട്രാൻസ്ഫർ ചെയ്ത 450 ദിർഹംസ് എന്റെ ബാങ്ക് അക്കൌണ്ടിൽ ഉണ്ട്.
ReplyDeleteഎന്റെ വകയായി ഇതിലേക്ക് ഒന്നും തന്നെ ചേർക്കാൻ സാധിക്കാത്ത അവസ്ഥയിലായതിനാൽ ആ 450 ദിർഹംസ് നാളെ അപ്പുവിനെ ഏൽപ്പിക്കുന്നതാണ്.
ബൂലോഗകാരുണ്യം നല്ല ഒരു ബ്ലോഗ് ആണെങ്കിലും ആര്‍ക്കും വലിയ താല്‍പ്പര്യമൊന്നും ഇല്ലെന്നു തോന്നുന്നു. ആഗസ്റ്റിലെ ഒരു പോസ്റ്റിനു ശേഷം നവംബറിലേ ഒരു പോസ്റ്റ് കണ്ടുള്ളു.
ReplyDeleteബൂലോഗകാരുണ്യം 2010ല്‍ പുനരുജ്ജീവിപ്പിക്കണം!
ReplyDeletebestwishes
ReplyDeleteഷൈലജചേച്ചിയെ ഇന്നു ഞാന്‍ വിളിച്ചിരുന്നു.അപ്പ്രൂവലിനാവശ്യമായ പേപ്പര്‌വര്‍ക്ക് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു (ചിലപ്പോള്‍ രണ്ട്) മാസത്തിനകമേ കിഡ്നി മാറ്റിവക്കല്‍ നടക്കൂ (ഫെബ്രുവരി ആദ്യമൊ പകുതിയൊ ആവും എന്നാണ് പറഞ്ഞത്.) അവരുടെ ഡയാലിസിസ് ആഴ്ചയില്‍ മൂന്ന് വച്ചു നടക്കുന്നു. ഒരു പനി വന്നതിനാല്‍ അല്പം കൂടിതല്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഒന്നു രക്തം കുത്തിവക്കേണ്ടി വന്നു ഈ ആഴ്ച. പനി തുടര്‍ന്നാല്‍ അല്പം ചിലവുള്ള ചില ചികല്‍സകള്‍ വേണ്ടിവന്നേക്കാം.
ReplyDeleteഅന്നു താമര അമ്മയുടെ കാര്യത്തിനു സഹായിച്ച ശ്രീകുമാറേട്ടനും പ്രതിഭയും അവരുടെ ദുബായിലെ ആ കൂട്ടായ്മ വഴി ഈ കാര്യത്തിനായി 600 dhs എന്നെ ഏല്പ്പിച്ചിരിക്കുന്നുണ്ട്. കൂടാതെ എന്റെ മൂന്നു സുഹൃത്തുകള്‍ നല്‍കിയ 50 dhs കൂടെ എന്റെ കൈവശം ഇപ്പോള്‍ ഉണ്ട്. അതു അപ്പുച്ചേട്ടനെ എല്പിച്ചുകൊള്ളാം.
ചെറിയ ചെറിയ തുകകള്‍ മാത്രമേ നമുക്കു സ്വരൂപിക്കാനാകുന്നുള്ളൂ എങ്കില്‍ കൂടി കൂടുതല്‍ ആളുകള്‍ സഹകരിച്ചാല്‍ ആ കിഡ്നി മാറ്റിവക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ തുകയില്‍ നമുക്കും അത്യാവശ്യമായ ഒരു സഹായം നല്‍കാനാകും. പ്രതീക്ഷിക്കുന്നു.
ബൂലോഗകാരുണ്യം 2010ല്‍ പുനരുജ്ജീവിപ്പിക്കണം! നമ്മള്‍ അതിനായി എന്താ ചെയ്യേണ്ടത് അനോണിമാഷേ?
ReplyDelete