വയനാട്ടിലെ ചെതലയം എന്ന സ്ഥലത്തെ ആദിവാസി കോളനികള്‍ നമ്മള്‍ ബ്ലോഗ് സുഹൃത്തുക്കള്‍ നടത്തിയ ചില ചെറിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അറിഞ്ഞ് കാണുമല്ലോ ? നാട്ടുകാര്‍ ചെന്നെത്താത്ത കൊമ്മഞ്ചേരി ആദിവാസി കോളനികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വസ്ത്രവിതരണമാണ് പ്രധാനമായും നടത്തിയത്. കൂട്ടത്തില്‍ കുറച്ച് കളിപ്പാട്ടങ്ങള്‍, പായ, കമ്പളി എന്നതൊക്കെയും വിതരണം ചെയ്തു. ആ വിവരങ്ങള്‍ അറിയാത്തവര്‍ ദയവായി ഈ ലിങ്കുകള്‍ നോക്കൂ.
വയനാട്ടിലെ ആദിവാസികള്‍ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന കുഞ്ഞഹമ്മദിക്ക എന്ന സന്മനസ്സിന്റെ നേതൃത്വത്തിലാണ് ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തിയത്. (കുഞ്ഞഹമ്മദിക്കയെ പറ്റിയുള്ള വിശദവിവരങ്ങള്‍ ഇവിടെയുണ്ട്.) അതിന്റെ ചില പത്രവാര്‍ത്തകള്‍ കണ്ട്, വയനാട്ടിലെ തന്നെ തിരുനെല്ലി എന്ന സ്ഥലത്തെ ഒരു സ്ക്കൂള്‍ അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്ക്കൂളിലാണ് പോലും ഏറ്റവും കൂടുതല്‍ അവിവാഹിതരായ ആദിവാസി അമ്മമാരുടെ കുട്ടികള്‍ പഠിക്കുന്നത്. ആ കുട്ടികള്‍ വസ്ത്രങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. അവര്‍ക്കായി കുറച്ച് തുണികള്‍ കൊടുക്കാമോ എന്നാണ് അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയോട് ചോദിച്ചത്.
ഇന്റര്‍നെറ്റ് വഴിയുള്ള കുറേ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തുണികള്‍ എത്തിച്ചത്. അവരുമായി സംസാരിച്ച് വിവരം അറിയിക്കാം എന്നാണ് കുഞ്ഞഹമ്മദിക്ക മറുപടി കൊടുത്തത്.
നമുക്കിനിയും വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ ആവില്ലേ ? അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ ?
കൂട്ടത്തില്‍ അല്പം തുക സമാഹരിച്ച് ഒരു ജോഡി പുതിയ യൂണിഫോം തന്നെ ഈ കുട്ടികള്‍ക്കായി നല്‍കാന്‍ നമുക്കാവില്ലേ ?
ബൂലോഗകാരുണ്യത്തിലൂടെ നമുക്കതിന് കഴിയില്ലേ. എല്ലാവരും തുണികള്‍ ശേഖരിക്കൂ. കളക്ട് ചെയ്യാന് കഴിയുന്നവര് മുന്നോട്ട് വരൂ.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ആരെ ഏല്‍പ്പിക്കണമെന്ന് വഴിയെ (കമന്റ് വഴി) അറിയിക്കാം. മറ്റ് ജില്ലകളില്‍ ഉള്ളവരും ശേഖരിക്കൂ. എന്നിട്ട് അറിയിക്കൂ.. കളക്‍റ്റ് ചെയ്യാനുള്ള ഏര്‍പ്പാട് നമുക്ക് ചെയ്യാം.
വിദേശരാജ്യങ്ങളില്‍ നിന്ന് പാഴ്സല്‍ ആയി അയക്കുന്നത് അന്വേഷിച്ചിരുന്നതാണ് . അത് ഒട്ടും എക്കണോമിക്കല്‍ അല്ല. അതുകൊണ്ട് സന്മനസ്സുള്ളവര്‍ 5 -10 കിലോ തുണികള്‍ സ്വന്തം ലഗ്ഗേജില്‍ തന്നെ നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കൂ. അതും കളക്‍റ്റ് ചെയ്യാം.
വസ്ത്രങ്ങള്‍ തരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
1) മുഷിഞ്ഞത്, പിന്നിപ്പറിഞ്ഞത്, കീറിയത്, നരച്ചത്, കീറാനായത്, തുന്നല്‍ വിട്ടത്, ബട്ടന്‍സുകളും സിബ്ബുകളും ചീത്തയായത്, കറ പിടിച്ചത് ഇത്തരം തുണികള്‍ ഒഴിവാക്കുക. നമ്മള്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇട്ട് ഫാഷന്‍ മാറിയതുകൊണ്ടും സൈസ് ചെറുതായതുകൊണ്ടുമൊക്കെ മാറ്റിവെച്ചിരിക്കുന്ന നല്ല വസ്ത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. ചീത്തയായ തുണിത്തരങ്ങള്‍ നമ്മള് ഒഴിവാക്കുകയല്ല മറിച്ച് അവര്ക്ക് തികച്ചും ഉപയോഗപ്രദമാകും എന്ന് നമുക്കുറപ്പുള്ളവ നാം നല്കുകയാണ്.
2) കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള തുണികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം കൊടുക്കാം. പാന്റ്, ജീന്‍സ് മുതലായവ തരുകയാണെങ്കില്‍ നമ്മുടെ ശരീരപ്രകൃതിക്കനുസരിച്ചുള്ള പാന്റ്സും ജീന്സും മറ്റും അവര്ക്ക് മിക്കവാറും പാകമാവാത്തതാവാന് സാധ്യത ഉള്ളതിനാല് അസാമാന്യ വലിപ്പം ഉള്ളത് ഒഴിവാക്കുന്നതാവും നന്ന്
കൂട്ടത്തില്‍ അല്‍പ്പം സാമ്പത്തിക സഹായവും ചെയ്യാനായാല്‍....
ഈ കുട്ടികള്‍ക്ക് ആവശ്യമായ പുതിയ സ്ക്കൂള്‍ യൂണിഫോം വാങ്ങിക്കൊടുക്കാന്‍ നമുക്കാവും.
എല്ലാവരും പെട്ടെന്ന് തന്നെ വേണ്ടത് ചെയ്യുമല്ലോ ?
എത്രയും പെട്ടെന്ന് ശേഖരിച്ച് ഈ മാസം അവസാനത്തോടെ തന്നെ ഈ വസ്ത്രങ്ങള്‍ വിതരണം ചെയ്യാമെന്നാണ് ആഗ്രഹിക്കുന്നത്.
---
നിരക്ഷരന്‍ | Manoj Ravindran
Related Buzz :
06/11/2010 : Ashly A K അപ്പൊ, നമ്മള്‍ മുന്പോട്ട് പൂവ്വല്ലേ...
07/11/2010 : Nishad Kaippally കൈപ്പള്ളി - 1 ലക്ഷം രൂപ പിരിച്ചു ആദിവാസി കുട്ടികള്‍ക്ക് യൂണിഫോം ...
08/11/2010 : Boologakarunyam bank Account : Please provide details of your contributions here
Subscribe to:
Post Comments (Atom)
yes..i am in
ReplyDeleteBest wishes for a valuable effort. I am from Abu Dhabi. Please inform how can I share a small contribition
ReplyDeleteഒത്തിരി ഒന്നുമല്ലെങ്കിലും ഇത്തിരി എങ്കിലും സഹായം എത്തിക്കാന് നമുക്കാകും
ReplyDeleteബൂലോഗകാരുണ്യത്തില് സഹകരിക്കാന് ആഗ്രഹിക്കുന്നവര്, കാരുണ്യം ബാങ്ക് അക്കൌണ്ട് ഡിറ്റെല്സ് അറിയാന് ആഗ്രഹിക്കുന്നവര് ദയവായി കമന്റുകയോ ഒരു മെയില് അയക്കുകയോ ചെയ്യുക.
ആഷ്ലിയുടെ ഈ ബസ് http://goo.gl/8YrTA കൂടി ഇവിടെ ഉണ്ട്. പങ്കു ചേരുമല്ലോ.
കുഞ്ഞി കാര്ന്നോരേ :) ഇവിടെ യു ഏ ഇ ബ്ലോഗര്മാര് ഉണ്ടല്ലോ. അവരെ ആരെയെങ്കിലും എല്പ്പിക്കാന് ആവുമെങ്കില് ഒരുമിച്ചാക്കി നമുക്കയക്കാം. അപ്പോ പിന്നെ അയക്കുന്ന ചാര്ജ്ജ് അതികം നഷ്ടം ആവില്ല. നമുക്കന്യോഷിക്കാം അടുത്താരാ ഉള്ളതെന്ന്.
ReplyDeleteTracking...
ReplyDeleteഞാനൊന്നു നോക്കട്ടെ.....സസ്നേഹം
ReplyDeletetracking
ReplyDeleteഇത്തവണ എനിക്ക് കാര്യങ്ങൾ എളുപ്പമായി.
ReplyDeleteഞാൻ തൃപ്പൂണിത്തുറയിൽ ഉണ്ട്.
ആയുർവേദ കോളേജ് വിദ്യാർത്ഥികളൂടെയും, എന്റെയും, സുഹൃത്തുക്കളൂടെയും, അവരുടെ കുട്ടികളൂടെയും വസ്ത്രങ്ങൾ ശേഖരിക്കാം.
വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ കഴിയുമൊന്നറിയില്ല.. എന്നാലും ശ്രമിക്കാം.. എന്തായാലും പുതിയ ജോഡി യൂണിഫോമിനുള്ള പ്രയത്നത്തില്‍ ഒരു കൈ ഞാനും സഹായിക്കാം..
ReplyDeletetrack
ReplyDelete@kARNOr(കാര്‍ന്നോര്) അപ്പുച്ചേട്ടനോ കുറുമാന് ജിക്കോ അഗ്രജന് മാഷിനോ കിച്ചുചേച്ചിക്കോ എനിക്കോ ആരെക്കെങ്കിലും ഒരു മെയിലയക്കാമോ?
ReplyDeleteഡോക്ടര്, നന്നായി. തൃപ്പൂണിത്തുറയില്‍ ഒരു സുഹൃത്തുണ്ട്. പുള്ളിയെയും വിളിച്ച് പറഞ്ഞ് വച്ചേക്കാം. :)വന്നാല് അവരെയും കൂടി കൂട്ടത്തില് കൂട്ടണേ
ഖാദര് :) അങ്ങനെ തന്നെ, അങ്ങനെ തന്നെ
ട്രാക്ക്
ReplyDeleteCan u please send the account details to my mail? nayanatharang@gmail.com. Since I am in Chennai, I am unsure whether I can be part of the dress collection, but sure be one of the new uniform part. Please do.
ReplyDeleteനല്ല നല്ല കാര്യങ്ങൾ....
ReplyDeleteThis comment has been removed by the author.
ReplyDeletei will do what i can....
ReplyDeleteആശ്ലീ ബാങ്ങ്ലൂരില്‍ എങ്ങനെയാണ് പ്ലാന്‍ ചെയ്യുന്നത് എന്ന് അറിയിക്കുമല്ലോ..
tracking...
ReplyDeleteനമുക്ക സഹകരിക്കാം ഒന്നായി.
ReplyDeleteകണ്ണാ, ഡേറ്റ് ആയിട്ടില്ല, രണ്ടു ആഴ്ചയ്ക് ഉള്ളില്‍ കഴിഞ്ഞ തവണത്തെ പോലെ ഒരു റൌണ്ട് ഇടാന്‍ ആണ് പ്ലാന്‍.. കൂടെ ഉള്ളവരെ എല്ലാം അറിയിക്കൂ, എല്ലാവരും സ്വന്തം കളക്ഷന്‍ റെഡിയാകട്ടെ.
ReplyDeletesahakarikkan thalparyamundu. areyanu contact cheyyandathu?
ReplyDelete@ Joji - മെയില്‍ ഐഡി തരൂ, അല്ലെങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കൂ. manojravindran@gmail.com
ReplyDeletejojime@gmail.com
ReplyDeleteവസ്ത്രങ്ങള്‍ തരാന്‍ കൊള്ളാവുന്നവയൊന്നും ഇല്ല! സാമ്പത്തികമായ സഹായം ചെയ്യാന്‍ താല്പര്യമുണ്ട്... ബെംഗളൂരു ആണ് സ്ഥലം. പണം എങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യണം?
ReplyDeleteraghunandanam@gmail.com
ബൂലോക കാരുണ്യത്തിന്റെ അക്കൌണ്ടിലാണോ പണം ഇടേണ്ടത് (കൈപ്പള്ളി ബസ്സില്‍ ഇട്ട അക്കൌണ്ട് നമ്പര്‍) ?
ReplyDeleteതുണികള്‍ കളക്റ്റ് ചെയ്യുന്ന ഡീറ്റൈല്‍സ് അറിയാന്‍ ട്രാക്കുന്നു
@ മാരാര്‍ - അതെ കൈപ്പള്ളി ബസ്സില്‍ ഇട്ട അക്കൌണ്ടിലേക്ക് തന്നെയാണ് പണം നിക്ഷേപിക്കേണ്ടത്.
ReplyDeleteതുണികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഗ്ഗേജ് അയികൊണ്ടുവരാന്‍ പറ്റുന്നവര്‍ കൊണ്ടുവരുക. പാഴ്‌സല്‍ ആയി അയക്കാന്‍ വലിയ തുക ചിലവാകുമെന്നതുകൊണ്ട് ആ വഴി നോക്കാതിരിക്കുകയാകും നല്ലത്.
നാട്ടില്‍ ഉള്ളവര്‍ ഏത് ജില്ലയില്‍ ആണെന്ന് പറഞ്ഞാല്‍ അവിടന്ന് ശേഖരിക്കാനുള്ള ഏര്‍പ്പാട് ചെയ്യാം. അല്ലെങ്കില്‍ എന്റെ എറണാകുളത്തെ അഡ്രസ്സില്‍ എത്തിക്കാന്‍ പറ്റുന്നവര്‍ അങ്ങനെ ചെയ്യുക.(അഡ്രസ്സ് തരാം) നന്ദി മാരാര്‍.
already transferred some amount to the account and updated the spreadsheet..
ReplyDeleteappreciate all your efforts!
@ മി - അയച്ച തുക/തീയതി എത്രയാണെന്ന് ട്രാക്കിങ്ങ് ആവശ്യത്തിലേക്ക് മാത്രമായി അറിയിക്കുന്നതില്‍ വിരോധമില്ലെന്ന് കരുതുന്നു. പണം അയക്കുന്നത് എല്ലാം കൈപ്പറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും തിരിച്ച് ആ വിവരം എല്ലാവരേയും അറിക്കാനും വേണ്ടി മാത്രമാണിത്. രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുന്നതായിരിക്കും.
ReplyDeletemanojravindran@gmail.com
വിദേശ രാജ്യങ്ങളില്‍ നിന്നും ഒരുമിച്ച് ശേഖരിച്ച് അയക്കുന്നതും പരീക്ഷിക്കാവുന്നതാണ്‍. ഞാന്‍ ഖത്തറില്‍ ആണ് , ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ...
ReplyDeleteകഴിഞ്ഞ ആഴ്ച നാട്ടിലെ ഒരു പ്രമാണി (പകല്‍ മാന്യന്‍ ) വിളിച്ചിരുന്നു - അമ്പലത്തില്‍ ഉദയാസ്തമന പൂജ ,അന്നധാനം(പ്രഭു കുടുംബിനികളുടെ ജാഡ ) അഞ്ഞൂറ് ദിര്‍ഹംസ് വേണമത്രെ .ദൈവത്തിന്റെ പേരില്‍ അര്ബാടം,ചൂഷണം .
ReplyDeleteനിങ്ങള്‍ പറ ,അമ്പലത്തിനു നല്‍കണോ അതോ ഈ പാവം കുട്ടികള്ക് തുണി വാങ്ങാന്‍ നല്‍കണോ?
----------
karnor & priya,send ur mail id plz
deepa.242@rediff.com
enganeyanennu nokkaam.....
ReplyDelete