|
അനഘയുടെ ഹൃദയശസ്ത്രക്രിയ (Details here) ഡിസംബര് 20ന് നടത്താന് ശ്രീചിത്തിരയിലെ ഡോക്ടര്മാര് തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
ശസ്ത്രക്രിയക്കാവശ്യമായ തുകയുടെ ഒരു ശതമാനം സുമനസ്സുകളുടെ സഹായത്താല് സമാഹരിക്കുവാന് കഴിഞ്ഞിട്ടുണ്ട്. |
ബൂലോഗകാരുണ്യം സുഹൃത്തുക്കള് കാരുണ്യം അക്കൌണ്ടില് അനഘക്കായി നല്കിയതും വാര്ഷികസംഭാവനയില് നിന്നും നമുക്ക് നല്കാന് കഴിയുന്ന ഒരു വിഹിതവും ചേര്ത്തുള്ള തുക ഉടനെ തന്നെ അനഘയെ ഏല്പ്പിക്കുന്നതാണ്.(സഹകരിച്ചവര്ക്കായി വിശദവിവരങ്ങള് നമ്മുടെ കാരുണ്യം ഗ്രൂപ്പില് നല്കിയിരിക്കുന്നു. ചെക്ക് ചെയ്യുമല്ലോ.
ചില സുഹൃത്തുക്കള് അനഘയുടെ അച്ഛന്റെ അക്കൌണ്ടിലേക്ക് സഹായം എത്തിച്ചിരുന്നു. ഇനി സഹകരിക്കാന് കഴിയുന്നവര് ദയവായി എത്രയും പെട്ടെന്ന് അറിയിക്കുമല്ലോ)
അനഘയുടെ സര്ജ്ജറി, ബുദ്ധിമുട്ടൊന്നും ഉണ്ടാകാതെ എത്രയും പെട്ടെന്ന് നടക്കട്ടെ, അവള് പൂര്ണ്ണആരോഗ്യവതിയാവട്ടെ.
if this is a true story, can u pls forward me ur e-mail and phone number to naseebkarattil@gmail.com?
ReplyDeleteനന്ദി അല്ജിബ്ര.ഇത് തികച്ചും ജെന്യൂന് ആയ ഒരു കാര്യമാണ്. നമ്മുടെ സുഹൃത്തുക്കള് നേരിട്ട് അറിയുന്നതും അന്വേഷിച്ചതും ആണ്. താങ്കള് എവിടെയാണ് എന്ന് പറയാമോ. ബൂലോഗകാരുണ്യത്തിന്റെ സുഹൃത്തുക്കള് താങ്കളെ കോണ്ടാക്ട് ചെയ്യും
ReplyDeleteനന്ദി നസീബ്. ഗൂഗിള് ബസില് വി എമ്മും ആഷ്ലിയും ഈ കാര്യത്തിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ചെക്ക് ചെയ്യാമോ?
ReplyDelete:) ട്രാക്ക്.
ReplyDeleteഅനഘയുടെ സര്ജ്ജറി, ബുദ്ധിമുട്ടൊന്നും ഉണ്ടാകാതെ എത്രയും പെട്ടെന്ന് നടക്കട്ടെ, അവള് പൂര്ണ്ണആരോഗ്യവതിയാവട്ടെ...
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteTracking...
ReplyDeletetrack
ReplyDeleteഅശരണര്‍ക്കും അത്യാവശ്യക്കാര്‍ക്കും വേണ്ടി ബൂലോകകാരുണ്യകവാടം തുറന്ന് തന്നെ കിടക്കട്ടെ..അനഘയുടെ സര്‍ജറി പൂര്‍ണവിജയം കൈവരിക്കട്ടെ..
ReplyDeleteellavidha nanmakalum aashamsikkunnu...
ReplyDeleteഅനഘക്ക് എത്രയും വേഗം സുഖമാവട്ടെ
ReplyDeleteബൂലോഗകാരുണ്യം - ജനുവരി അപ്ഡേറ്റ്
ReplyDeletehttp://boologakarunyam.blogspot.com/2011/02/blog-post.html
പ്രിയപ്പെട്ടവരേ,
ReplyDeleteഅനഘയുടെ സർജറിയും തുടർന്നുള്ള ചികിത്സകളും നല്ലരീതിയിൽ പൂർത്തിയായി. സർജറിക്കും, അതിനുശേഷമുള്ള ടെസ്റ്റുകളും നടത്തിയതിനുശേഷം സുഖമായിരിക്കുന്നു.
അനഘ ഉന്മേഷവതിയായിരിക്കുന്നു.
അനഘയുടെ അച്ഛന്റെ കത്ത് എല്ലാവർക്കും കിട്ടിക്കാണും എന്നു കരുതുന്നു.
എന്റെ ക്ലാസ്മേറ്റ്സ്, ഫ്രണ്ട്സ്, പിന്നെ ബൂലോകം, ബ്ലോഗേഴ്സ് എന്നിവരാണു മൊത്തം ചിലവായ ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപ സംഭാവനയായി തന്നത്.
ഇതിൽ ബാക്കി വന്ന തുക (20,000) ബൂലോഗ കാരുണ്യത്തിലേയ്ക്കു തന്നെ മടക്കിത്തരാൻ താല്പര്യപ്പെടുന്നു. (മറ്റു ഫ്രണ്ട്സിനും, ക്ലാസ്മേറ്റ്സിനും, ഇതിൽ വിയോജിപ്പുണ്ടാവില്ല)
എല്ലാവർക്കും, ഹ്രൃദയംഗമമായ നന്ദി.
സാൽജോ
അനഘ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം :)
ReplyDelete