Thursday, March 17, 2011

നീസ - ചികത്സാസഹായം തേടുന്നു

പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.
ഈ കുട്ടിയുടെ ചികത്സക്കായി ഒരു തുക നൽകാൻ കഴിഞ്ഞിരുന്നു എങ്കിൽ ആ ജീവനും ജീവിതത്തിനും വലിയൊരു താങ്ങാവും. ആ കുട്ടിയെ സഹായിക്കാൻ ചികത്സക്കാവശ്യമായ തുകയില്‍ അല്പമെങ്കിലും സ്വരൂപിച്ചു നൽകാൻ നമുക്ക് കഴിയില്ലേ ?
ദയവായി അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

6 comments:

  1. ഇത് സഫലമാകും, തീര്‍ച്ച , കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസ്സുകള്‍ ഈ ലോകത്തെമ്പാടുമുണ്ട്. എന്റെ ബ്ലോഗില്‍ ഒരു പൂര്‍ണ്ണിമയെപ്പറ്റി ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. മൂന്നാമത്തെ ഫോളോ അപ് പോസ്റ്റ് തയ്യാര്‍ ചെയ്തുകൊണ്ടിരിക്കയാണ്.

    ReplyDelete
  2. പ്ലാനിങ്ങ് തുടങ്ങിക്കോളൂ

    ReplyDelete
  3. തീര്‍ച്ചയായും ഈ ശ്രെമം വിജയിക്കും.
    നീസാമോള്‍ക്കു വേഗം സുഖമാവണേ
    എന്നു പ്രാര്‍ത്ഥിക്കുന്നു.....

    ReplyDelete
  4. ഇന്നലെ അസുഖം അല്പം കൂടുതലായിരുന്നു പ്ളേറ്റ്ലറ്റുകളുടെ അളവ് 12000ത്തില്‍ താഴെയായിരുന്നു. പ്ളേറ്റ്ലറ്റുകള്‍ കയറ്റിയിരുന്നു. ഇന്നും കയറ്റാനുണ്ട്. ഇന്നലെ വന്ന തുക ഇന്നും നാളെയും ഉപയോഗിയ്ക്കും PKMIC അധികൃതരും സാമ്പത്തിക സംഘാടനത്തിന് ആവുംവണ്ണം ശ്രമിയ്ക്കുന്നുണ്ട്. പനിയും ഷുഗറുമാണ് പ്രധാനമായും ഇപ്പോഴത്തെ പ്രശ്നം. പ്ളേറ്റ്ലറ്റുകളുടെ അഭാവമുണ്ടാക്കുന്നതും അതാണ്. ബൂലോക കാരുണ്യത്തിന്റെ ഈ ശ്രമത്തിനു അളവറ്റ നന്ദിയുണ്ട്. എത്രയും വേഗം ജീവിതത്തിലേയ്ക്ക് മടങ്ങിവരട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.

    ReplyDelete
  5. നന്ദി അജിത് മാഷ്, രാകേഷ്, ലിപി. കഴിയുന്നതും വേഗം നമുക്ക് ആ കുട്ടിക്ക് ചികത്സക്കാവശ്യമായ തുകയോ മറ്റെവിടെയെങ്കിലും നിന്നുള്ള സഹായങ്ങളോ എത്തിക്കാൻ ശ്രമിക്കാം. ബൂലോഗകാരുൺയത്തിലുള്ളവരുടെയെല്ലാം സഹകരണങ്ങൾ അതിനായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    കൊട്ടോട്ടിക്കാരന്‍ മാഷേ, നിസ എത്രയും പെട്ടെന്ന് സുഖമാവട്ടെ. അതിനായി നമ്മൾ ചെയ്യേണ്ടത് ചെയ്യാം.

    ReplyDelete
  6. എങ്കില്‍ ആക്ഷന്‍ പ്ലാന്‍ പറയൂ

    ReplyDelete