സാബുചേട്ടന്റെ ചികത്സയുടെ ആവശ്യത്തിനായി ബ്ലഡ് അറേഞ്ച് ചെയ്യാൻ ചെന്നപ്പോൾ ബ്ലഡ് ബാങ്കിലുള്ളവർ ആണു അതേ സ്ഥിതിയിൽ ആർ സീ സിയിൽ ചികത്സയിലുള്ള ജയരാജ് ചേട്ടനെ കുറിച്ച് ദിലീപ് വിശ്വനാഥനോട് പറഞ്ഞത്. അദ്ദേഹം ഇക്കാര്യം ബൂലോഗകാരുണ്യം - സ്നേഹജ്വാലയിൽ മെയിൽ ചെയ്തിരുന്നു.
തിരുവനന്തപുരത്ത് ഉള്ള ചില സന്നദ്ധസംഘടനകളും പള്ളിയും ഒക്കെ സഹായിച്ചാണ് മൂന്നരലക്ഷതിലേറെ ചെലവ് വന്ന ഇതുവരെ ഉള്ള ചികത്സ നടത്തിയത്. ഇനിയും നാല് കീമോയും പത്തു റേഡിയെഷനും ആവശ്യമാണ്. ഓരോ കീമോക്കും വേണ്ടി വരുന്ന 70,000/- കൂടാതെ പത്തു റേഡിയെഷന് മൊത്തം 40,000/- ഒക്കെ ആയി ഇനിയും ഒരു മൂന്നു- മൂന്നരലക്ഷം രൂപ ഉണ്ടെങ്കിലെ ജയരാജ് ചേട്ടന് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ആവൂ. മുന്‍പ് പച്ചക്കറികടയിലായിരുന്ന , 43 വയസ്സുള്ള ജയരാജിന് മറ്റ് വരുമാനം ഒന്നും ഇല്ല. അദ്ദേഹത്തിന്റെ അനിയന്‍ തിരുപ്പൂരില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നു. പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ജയരാജിന് . ജയരാജ് ചേട്ടന്‍ തന്നെയാണ് ചികത്സക്ക് പണം കണ്ടെത്താന്‍ വഴികള്‍ അന്വോഷിക്കുന്നതും.
ജോലിയും വരുമാനവും ഉള്ളവര്‍ പോലും ഭീമമായ ചികത്സാ ചിലവിനു മുന്നില്‍ തളര്‍ന്നു പോകുന്ന അവസ്ഥയെക്കുറിച്ച് ആഷ്ലി ഗൂഗിള്‍ ബസില്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്, സൌജന്യ വിദഗ്ദ്ധ ചികത്സ ഇതൊക്കെ നടപ്പിലാവാന്‍ ഇനിയും കാലമെടുക്കും. നമുക്ക് നല്‍കാന്‍ ആകുന്ന സഹായം മിക്കപ്പോഴും വളരെ ചെറിയ തുക തന്നെയാണ്. അത് കൊണ്ടു തന്നെ അത് നമുക്കാകാവുന്നവര്‍ക്ക് നമുക്കാകാവുന്നത്ര നല്‍കി മറ്റ് സന്നദ്ധസംഘടന വഴിയോ കോര്പരെട്ട്സിന്റെ ചാരിറ്റി വിംഗ് വഴിയോ ആശുപത്രികളില്‍ നിന്നും ഇളവുകളോ അങ്ങനെ എന്തെങ്കിലും എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
ജയരാജ് ചേട്ടന്റെ അക്കൗണ്ട് നമ്പര്‍ താഴെ നല്‍കുന്നു. എത്ര ചെറിയ തുക ആണെങ്കിലും അത് ഒരുമിച്ച് ചേർത്ത് ഒരു സഹായമായി എത്തിക്കുമല്ലോ
C.Jayaraj
State Bank Of Travancore
A/c No :67150803429
Medical Collage Branch തിരുവനന്തപുരം
IFSC Code :SBTR0000029
നമുക്ക് ബൂലോഗകാരുണ്യത്തിലെ വാർഷികസംഭാവനയിൽ നിന്ന് നൽകാൻ കഴിയുന്ന തുകയോടൊപ്പം ചേർത്ത് നൽകാൻ ആയി ചില സുഹൃത്തുക്കൾ കാരുണ്യം അക്കൗണ്ടിലേക്ക് സഹായം അയച്ചിട്ടുണ്ട്. അവർക്കൊപ്പം നൽകാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുമല്ലോ
Account Number - 1859101014458
A/c Name : Shanthi Sharma , Indira
Canara Bank, Kadavanthra Br. Ernakulam
IFSC code - CNRB 0001859
ഇതൊന്ന് ഒന്നു കൂടി അപ്ഡേറ്റ് ചെയ്തോട്ടെ.
ReplyDeleteഅതുല്യേച്ചി നാളെ ദുബായ്ക്ക് വരും. ജയരാജ് ചേട്ടനും സാബുചേട്ടനും സഹായം നൽകാൻ താല്പര്യമുള്ള യു ഏ ഇ യിൽ ഉള്ളവർ ഒന്ന് ഒരുമിച്ച് കൂട്ടിയാൽ അതുല്യേച്ചിയെ ഏൽപ്പിക്കാം. കൂടാതെ കാരുണ്യം അക്കൗണ്ടിൽ കിട്ടിയിട്ടുള്ള തുകയും കാരുണ്യം വാർഷിക സംഭാവനയിലെ ഒരു വിഹിതവും ചേർത്ത തുക ജയരാജേട്ടനും നൽകും
State bacnk of travancore aano atho state bank of India aano..please confirm IFSC code once again
ReplyDeleteSanal, Bank is SBT, IFSC code was wrong. correct IFSC is SBTR0000029 confirmed with branch.
ReplyDeleteആര്‍ സി സി യില്‍ ചികത്സയില്‍ ഉള്ള ജയരാജ്ചേട്ടന് ബൂലോഗകാരുണ്യം ഫണ്ട് ആയി Rs. 51,800/- ട്രാന്‍സ്ഫര്‍ ചെയ്തു. (അതില്‍ Rs. 31,800/- ജയരാജ് ചേട്ടന് വേണ്ടി കിട്ടിയ സംഭാവനയും Rs. 20,000/- കാരുണ്യം വാര്‍ഷിക സംഭാവനയില്‍ നിന്നുള്ള തുകയും ആണ് )
ReplyDeletehttp://boologakarunyam.blogspot.com/2011/09/blog-post.html
ഞാനും ഒരു ചെറിയ തുക അയച്ചിട്ടുണ്ട്.. ജയരാജ് ചേട്ടന്റെ അക്കൌണ്ടിലേക്ക്..
ReplyDeleteഅദ്ദേഹത്തിനെ സഹായിക്കാന്‍ മനസ്സ് കാണിക്കുന്നതില്‍ സന്തോഷം.
ReplyDeleteകാരുണ്യം ഫണ്ടില്‍ നിന്നും ജയരാജ് ചേട്ടന്റെ കുട്ടികളുടെ പഠനസഹായം ചെയ്യുന്നതിനെ കുറിച്ച് ബൂലോഗകാരുണ്യം ഗൂഗിള്‍ ഗ്രൂപ്പില്‍ ഡിസ്കസ് ചെയ്യുന്നതില്‍ അഭിപ്രായം പറയുമല്ലോ