Wednesday, September 14, 2011

ജയരാജ് ചികത്സസഹായനിധി - തുക

ആര്‍ സി സി യില്‍ ചികത്സയില്‍ ഉള്ള ജയരാജ്ചേട്ടന് ബൂലോഗകാരുണ്യം ഫണ്ട് ആയി Rs. 51,800/- ട്രാന്‍സ്ഫര്‍ ചെയ്തു. (അതില്‍ Rs. 31,800/- ജയരാജ്‌ ചേട്ടന് വേണ്ടി കിട്ടിയ സംഭാവനയും Rs. 20,000/- കാരുണ്യം വാര്‍ഷിക സംഭാവനയില്‍ നിന്നുള്ള തുകയും ആണ് ) കഴിഞ്ഞ മാസം സാബുചേട്ടന് Rs. 31,619/- കൊടുത്ത ശേഷം കാരുണ്യം അക്കൗണ്ട്‌ല്‍ സാബുചേട്ടന് വേണ്ടി എത്തിയതടക്കം Rs. 9,500/- സാബുചേട്ടന്റെ അക്കൗണ്ട്‌ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ ബൂലോഗ കാരുണ്യം ഗ്രൂപ്പ് സഹകാരികള്‍ക്ക് മെയില്‍ ചെയ്തിരുന്നു

ഇന്നലെ ആര്‍ സി സി യില്‍ ജയരാജ് ചേട്ടന് ചെക്കപ്പ് ഉണ്ടായിരുന്നു. കീമോക്ക് മുന്നോടിയായി ഇന്ജെക്ഷനും.ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് പരിശോധനയില്‍ ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ട്. മരുന്നിന്റെ ഒക്കെ സൈഡ് എഫക്റ്റ് ആണത്രേ. വെള്ളിയാഴ്ച തൊട്ട്‌ ആറാമത്തെ കീമോ ആരംഭിക്കുകയാണ്. ഭാര്യയും അമ്മയും ആണ് സഹായത്തിനു ഹോസ്പിറ്റലില്‍ ഉള്ളത്. കീമോക്ക് ആവശ്യമായ ബ്ലഡ് പല പരിചയക്കാരോടും പറഞ്ഞിട്ടുണ്ടെന്നാ ജയരാജ് ചേട്ടന്‍ പറഞ്ഞത്.

ഇനിയും രണ്ടു കീമോയും 10 റേഡിയേഷനും ഈ ചികത്സക്ക് വേണ്ടി വരും. നല്ലൊരു തുകയും.മുന്‍പ് ശാരിക്കു സഹായം വാഗ്ദാനം ചെയ്ത പോലെ ഉള്ള ഏതെങ്കിലും സന്നദ്ദസംഘടയെയേയോ മറ്റോ പരിചയമുള്ളവര്‍ ആ വഴിക്കും ഒന്ന് ശ്രമിക്കാമോ?

ജയരാജ് ചേട്ടന്റെ അക്കൗണ്ട്‌ നമ്പര്‍ താഴെ നല്‍കുന്നു. എത്ര ചെറിയ തുക ആണെങ്കിലും അത് ഒരുമിച്ച് ചേർത്ത് ഒരു സഹായമായി എത്തിക്കുമല്ലോ
C.Jayaraj
State Bank Of Travancore
A/c No :67150803429
Medical Collage Branch തിരുവനന്തപുരം
IFSC Code :SBTR0000029

ബൂലോഗ കാരുണ്യം വഴി നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അറിയിക്കുമല്ലോ
Boologakarunyam Account Details :-
Account Number - 1859101014458
A/c Name : Shanthi Sharma , Indira
Canara Bank, Kadavanthra Br. Ernakulam
IFSC code - CNRB 0001859

ബൂലോഗ കാരുണ്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി അറിയിക്കുക

3 comments:

  1. ആര്‍ സി സി യില്‍ ചികത്സയില്‍ ഉള്ള ജയരാജ്ചേട്ടന് ബൂലോഗകാരുണ്യം ഫണ്ട് ആയി Rs. 51,800/- ട്രാന്‍സ്ഫര്‍ ചെയ്തു.

    ReplyDelete
  2. ജയരാജ് ചേട്ടന്റെ ആറാമത്തെ കീമോ കഴിഞ്ഞു. ഇനിയും നാല് കൂടി ഈ ചികത്സയില്‍ ആവശ്യമാണ്. ഏതെങ്കിലും വഴിക്ക്, ഏതെങ്കിലും വ്യക്തികളോ സന്നദ്ധ സംഘടനകളോ സ്ഥാപനങ്ങളോ, ഒരു സഹായം കണ്ടെത്താന്‍ സഹായിക്കാന്‍ കഴിയുമോ

    http://boologakarunyam.blogspot.com/2011/10/blog-post_16.html

    ReplyDelete