മാതൃഭൂമി യില്‍ വന്നൊരു റിപ്പോര്‍ട്ട് എല്ലാവരുടേയും ശ്രദ്ധയിലേക്കെത്തിക്കുന്നു.
നമ്മള്‍ക്കെന്തെങ്കിലും ചെയ്യാനാവും എന്നു കരുതുന്നു.
റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
കൊല്ലം: കനത്തുപെയ്യുന്ന കര്‍ക്കടകമഴ. തുള്ളിയും പുറത്തുപോകാത്ത കൂരയ്‌ക്കുള്ളില്‍ മഴവെള്ളത്തില്‍ കുഴഞ്ഞ് ഇഴഞ്ഞുനീങ്ങുന്നൊരമ്മ. നോക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാകാത്ത ഏകമകന്‍. രക്താര്‍ബുദം ബാധിച്ച മകന്റെ കണ്ണില്‍നിന്ന് മഴത്തുള്ളികളെക്കാള്‍ വേഗത്തില്‍ ഇറ്റുവീഴുന്നു, കണ്ണീര്‍മഴ.
ചവറ വടക്കുംഭാഗത്താണ് ഈ അമ്മയും മകനും. അഴീപ്പുറം വീട്ടില്‍ നളിനി(65)യുടെ അരയ്‌ക്കു താഴെ തളര്‍ന്നിട്ട് വര്‍ഷങ്ങളായി. ഏകമകന്‍ പ്രസാദി(30)ന് രക്താര്‍ബുദം ബാധിച്ചിട്ട് പത്തുകൊല്ലത്തോളവും. പ്രസാദിന്റെ അച്ഛന്‍ ഭാര്‍ഗവന്‍ ആര്‍.സി.സി.യില്‍ കൊണ്ടുപോയി പ്രസാദിനെ ചികിത്സിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ ഈ രണ്ട് ജന്മങ്ങളും അനാഥമായി.
തകര്‍ന്നുവീഴാറായ വീട്ടിനുള്ളിലൂടെ ആകാശം കാണാം. അമ്മയ്‌ക്കും മകനും ഉറക്കംതന്നെയില്ല. വീട്ടിനുള്ളില്‍ ഇഴയുന്ന നളിനിക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തേക്ക് ഇഴഞ്ഞിറങ്ങാനൊക്കില്ല. വീട്ടിനുള്ളില്‍ എവിടെയെങ്കിലും പ്രാഥമികകാര്യം നിര്‍വഹിച്ചശേഷം അത് മറവ് ചെയ്യാനും ശുചിയാക്കാനും പ്രസാദ് അമ്മയെ സഹായിക്കും. ആരെങ്കിലുമൊക്കെ സഹായിച്ചാല്‍ അതുകൊണ്ട് റേഷനരി വാങ്ങി കഞ്ഞിവയ്‌ക്കും. ഇഴഞ്ഞിഴഞ്ഞ് കഞ്ഞിവയ്‌ക്കുന്നത് നളിനിതന്നെ. അരി കഴുകാനും കലം അടുപ്പത്ത് വയ്‌ക്കാനും പ്രസാദ് സഹായിക്കും.ഏഴര സെന്റ് സ്ഥലത്തെ വീടിന്റെ മുന്നിലേക്ക് പുറത്തുനിന്നൊരാള്‍ക്ക് പെട്ടെന്ന് കയറാനാവില്ല. ഊറ്റുജലം ഇറങ്ങി പുതഞ്ഞ് മുറ്റമാകെ താഴ്‌ന്നുപോകുന്ന അവസ്ഥയിലാണ്.
രക്താര്‍ബുദം ബാധിച്ച പ്രസാദിന് ഓര്‍മ്മശക്തിയില്ല. അമ്മ പറയുംപോലെ എന്തൊക്കെയോ ചെയ്യുന്നു. തിരുവനന്തപുരം കാന്‍സര്‍ സെന്ററിലെ ചികിത്സ നിലച്ചശേഷമാണ് പ്രസാദിന് ഓര്‍മ്മപോയത്.ആഹാരവും വസ്‌ത്രവും ചികിത്സയും കിട്ടാതെ നരകയാതനയില്‍ ദിനരാത്രമെണ്ണുന്ന അമ്മയും മകനും കട്ടിളപ്പടിയില്‍ കാത്തിരിക്കുകയാണ്; ആരുടെയെങ്കിലും സഹായത്തിനായി.
പ്രിയ അന്വേഷിച്ചറിയിച്ച വിവരങ്ങള്‍
മാതൃഭൂമി കൊല്ലം ബ്യൂറോയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീ. ബാബു ഉണ്ണിത്താനോട് സംസാരിച്ചിരുന്നു. (+91 94472 49669) അദ്ദേഹം പറഞ്ഞത് ആ അമ്മയ്ക്കും പ്രസാദിനും ബാങ്ക് അക്കൌണ്ട് ഇല്ലെന്നും, തല്ക്കാലം അവര്‍ ഉദ്ദേശിക്കുന്നത് വേണമെങ്കില്‍ കൊല്ലം ബ്യൂറോയില്‍ തന്നെ പണം കളക്റ്റ് ചെയ്തു നേരിട്ടെത്തിക്കാം എന്നാണ്.അടുത്തുള്ള ബ്യൂറോയില്‍ നേരിട്ടോ അല്ല്ലെന്കില് കൊല്ലം ബ്യൂറോയിലേക്ക് ഡി ഡി ആയോ അയച്ചാല്‍ അദ്ദേഹം അത് അവര്ക്കെത്തിക്കാം എന്ന് പറഞ്ഞു.
address:
mathrubhumi
K. Kelappan Memorial Building,
Ramankulangara, Kavanad P O, KOLLAM
Subscribe to:
Post Comments (Atom)
ഇവരെ നമുക്കെങ്ങിനെ സഹായിക്കാനാവും
ReplyDeleteപ്രിയക്കും അഗ്രജനും അഭിനന്ദനങ്ങള്‍,
ReplyDeleteപറയൂ, നമുക്കു പറ്റുന്നതു ചെയ്യാമല്ലൊ.
അഗ്രജന്‍,
ReplyDeleteഎങ്ങിനെ സഹായമെത്തിക്കാന്‍ കഴിയുമെന്നു കൂടി..പ്ലീസ്.(അക്കൌന്‍ഡ് നമ്പരോ മറ്റോ ...)
ലിങ്കിന് പകരം കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊണ്ട് ഒരു പോസ്റ്റ് ആക്കി ഇടൂ സഖേ.
ReplyDeleteകാരുണ്യമര്‍ഹിയ്ക്കുന്നവര്‍ക്ക് കാരുണ്യമെത്തിയ്ക്കുക എന്നത് ബൂലോഗ കാരുണ്യത്തിന്റെ കാരുണ്യം തന്നെയാണല്ലോ?
ലോകത്തിന്റെ മുഴുവന്‍ നൊമ്പരങ്ങള്‍ക്കും പരിഹാരം കാണാന്‍ നമ്മുക്ക് കഴിയില്ല. പക്ഷേ ശ്രദ്ധയില്‍ പെടുന്നവരിലേയ്ക്ക് കാര്യണ്യ ഹസ്തങ്ങള്‍ നീട്ടാന്‍ കഴിയുകയും വേണം.
ഞാനിതാ കൂടെ കൂടുന്നു.
അഞ്ചല്‍ക്കാരന്‍ പറഞ്ഞ അഭിപ്രായം ഒന്നു കൂടി ഊന്നിപ്പറയട്ടെ, ലിങ്കുകള്‍കൊണ്ടു മാത്രം കാര്യമായില്ല.
ReplyDeleteഅര്‍ഹിക്കുന്ന സഹായം എങ്ങനെ എത്തിക്കാം എന്നു പറയൂ.
ആ ന്യൂസ് വന്ന സ്ഥിതിക്ക് അവിടെ നാട്ടില്‍ ആരെങ്കിലും മുന്നിട്ടിറങ്ങുമെന്നും ആ നിസ്സഹായരായ അമ്മയെയും മകനെയും സഹായിക്കാന്‍ ആയി ഒരു സമിതി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.താല്‍ക്കാലികം ആയി സഹായവും അവര്ക്കെത്തിക്കാണും എന്ന് പ്രതീക്ഷിച്ചിരുന്നു. മാതൃഭൂമി ഫീഡ്ബാക് ഫോറം വഴി അന്യോഷിച്ചിട്ടുണ്ട്.
ReplyDeleteബ്ലോഗേര്‍സിന് എന്തെങ്കിലും അറിവുണ്ടാകും അല്ലെങ്കില്‍ കൊല്ലത്തുള്ള ആരെങ്കിലും അന്യോഷിക്കുമെന്നു ഞാന്‍ കരുതി.അതിനാല്‍ ആണ് ഷെയര്‍ ചെയ്തത്.എനിക്ക് കൊല്ലത്ത് സുഹൃത്തുക്കള് ഇല്ല. കുറച്ചു ദിവസത്തിനകം നാട്ടില്‍ പോകുന്നതിനാല്‍ സഹായം ഇവിടെ നിന്നും അയക്കുന്നതിനെ കുറിച്ചു ഒത്തിരി വേവലാതിപെട്ടില്ല.
എന്തായാലും മാതൃഭൂമി വഴിയോ സുഹൃത്തുക്കള് വഴിയോ അവരെ കുറിച്ച് അറിയാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ അംഗങ്ങളുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരിക എന്നത് തന്നെയായിരുന്നു ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്... അവര്‍ക്കെങ്ങിനെ സഹായം എത്തിക്കാം എന്നതിനെ പറ്റി നമുക്ക് അന്വേഷിക്കാം... എന്തെങ്കിലും വഴി തീര്‍ച്ചയായും കാണും.
ReplyDeleteI also read that report in Mathrubhumi.Really we can do something.If taken a decission let me also to know thru mail.
ReplyDeleteid: abid.areacode@gmail.com
for tracking..
ReplyDeleteമാതൃഭൂമി കൊല്ലം ബ്യൂറോയില്‍ നിന്നുള്ള നിര്‍ദേശപ്രകാരം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീ. ബാബു ഉണ്ണിത്താനോട് സംസാരിച്ചിരുന്നു. (+91 94472 49669) അദ്ദേഹം പറഞ്ഞത് ആ അമ്മയ്ക്കും പ്രസാദിനും ബാങ്ക് അക്കൌണ്ട് ഇല്ലെന്നും, തല്ക്കാലം അവര്‍ ഉദ്ദേശിക്കുന്നത് വേണമെങ്കില്‍ കൊല്ലം ബ്യൂറോയില്‍ തന്നെ പണം കളക്റ്റ് ചെയ്തു നേരിട്ടെത്തിക്കാം എന്നാണ്.
ReplyDeleteഅടുത്തുള്ള ബ്യൂറോയില്‍ നേരിട്ടോ അല്ല്ലെന്കില് കൊല്ലം ബ്യൂറോയിലേക്ക് ഡി ഡി ആയോ അയച്ചാല്‍ അദ്ദേഹം അത് അവര്ക്കെത്തിക്കാം എന്ന് പറഞ്ഞു
address :
mathrubhumi
K. Kelappan Memorial Building, Ramankulangara, Kavanad P O,
KOLLAM
നന്ദി പ്രിയ
ReplyDeleteസഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്ന, ദുബായ് - ഷാര്‍ജ ഭാഗങ്ങളിലുള്ളവര്‍ എന്നേയോ [050-6754125] തമനുവിനേയോ [050-6786800] കോണ്‍ടാക്ട് ചെയ്യുവാന്‍ താത്പര്യപ്പെടുന്നു.
മറ്റുള്ള ഭാഗങ്ങളില്‍ നിന്നും കളക്ട് ചെയ്യാന്‍ പറ്റുന്നവര്‍ അതിനായി ശ്രമിക്കുമല്ലോ...
ഒരു സമയ പരിധി വെച്ച് അതിനുള്ളില്‍ സ്വരൂപിയ്ക്കാവുന്നത്ര സ്വരൂപിച്ച് ഒരുമിച്ച് അയയ്ക്കുന്നതായിരിയ്ക്കും നല്ലത്.
ReplyDeleteബൂലോഗത്ത് ഇല്ലാത്ത നമ്മുടെ സൌഹൃദങ്ങളില്‍ കൂടി ഈ സന്ദേശം എത്തിച്ച് അവരുടെ കൂടി സഹായത്തോടെ ഒരു കൊച്ചു തുക സ്വരൂപിച്ച് അയയ്ക്കാന്‍ കഴിയണം.
എല്ലാവരും കൂടി ഒന്ന് ഒത്തു പിടിച്ചാല്‍ ഒരു നേരത്തെ കഞ്ഞി ഈ സാധുക്കള്‍ക്ക് ഉറപ്പാക്കാം.
ചില ബ്ലോഗര്‍മാര്‍ കോണ്ടാക്ട് ചെയ്തിട്ടുണ്ട്... വീക്കെന്‍ഡില്‍ നമുക്ക് കളക്ട് ചെയ്യാമെന്ന് കരുതുന്നു. അതിനുള്ളില്‍ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു. കഴിയുന്നത് പോലെ ഒരു ചെറിയ തുക, അത്രയും മതി... നമ്മള്‍ ഒന്നിച്ചു കൂട്ടി നല്‍കുമ്പോള്‍ അവര്‍ക്കത് വലിയൊരു താങ്ങായിരിക്കും...
ReplyDeleteഎന്നാലാകുന്നത് ഞാന്‍ ചെയ്യാം... :)
ReplyDeleteif anybody collecting from Abu Dhabi / musaffah, please let me know.
ReplyDeletethank u
i like......
ReplyDeleteഎത്ര കുഞ്ഞു തുകയാണെങ്കിലും കളക്റ്റ് ചെയ്യാം. അഞ്ച് ദിര്‍ഹം അമ്പത്തന്ച് രൂപ ആയിക്കാണാം നമുക്ക്. അഗ്രജന്‍ മാഷിനോട് പറഞ്ഞാല്‍ വേണമെന്കില്‍ എന്റെ സ്ഥലത്തിനടുത്ത് നിന്നും ഞാന്‍ അത് കളക്റ്റ് ചെയ്ത് മാഷിനെ എല്പ്പിച്ചോളാം.
ReplyDeleteക്ഷമിക്കണം.
ReplyDeleteയു എ ഈ യില്‍ ഉള്ളവര്‍ മാത്രം അല്ലാതെ മറ്റു സ്ഥലങ്ങളിലും ഇങ്ങനെ ഒരു കുഞ്ഞു കൂട്ടായ്മ ഉണ്ടായാല്‍ നന്നായിരുന്നു.
പ്രിയ,
ReplyDeleteയു.എ.ഇ. യില്‍ മാത്രമുള്ളവരല്ല ബൂലോഗ കാരുണ്യത്തിലെ അംഗങ്ങള്‍, എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവരും ഇതിലുണ്ട്... മുന്‍പു നമ്മള്‍ ചെയ്ത സഹായങ്ങളില്‍ ഇവരില്‍ പലരും അറിഞ്ഞ് സഹായിച്ചിട്ടുമുണ്ട്...
ഇതിലെ പോസ്റ്റുകള്‍ എല്ലാവരുടേയും ശ്രദ്ധയില്‍ പെടുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്... പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ അറിയിക്കാന്‍ പറ്റുന്ന വിധത്തില്‍ മൊത്തം അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു മെയിലിംഗ് ഗ്രൂപ്പ് ഉണ്ടാക്കുകയോ മറ്റോ ചെയ്യേണ്ടിയിരിക്കുന്നു.
ബഷീര്‍,
ReplyDeleteഒരു പക്ഷെ ഞാന്‍ വ്യാഴാഴ്ച അബുദാബിയില്‍ വരുന്നുണ്ട്, വന്നാല്‍ കോണ്ടാക്ട് ചെയ്യാം
വെല്‍കം റ്റു മുസ്വഫ..
ReplyDeleteഎന്റെ വിഹിതം .ഏല്‍പ്പിക്കുന്നതാണ`്. ഇന്‍ശാ അല്ലാഹ്..
അഗ്രജന്‍ മാഷേ, നാളെ അങ്ങ് ഖിസേയ്സിലേക്ക് വരുമല്ലോ അല്ലെ?
ReplyDeleteഅയ്യോ അഗ്രജന്‍ ഭായ്, ഞാന്‍ ഇത് ഇന്നാ കണ്ടത്. നമുക്കാവുന്നത് ചെയ്യണം.
ReplyDeleteപ്രിയ സുഹൃത്തുക്കളെ,
ReplyDeleteഈ അമ്മയ്ക്കും മകനും സഹായമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അത്ര ചെറുതല്ലാത്ത ഒരു തുക കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ശേഖരിക്കാന്‍ കഴിഞ്ഞു എന്നറിയിക്കട്ടെ. ബ്ലോഗര്‍മാരല്ലാത്തവരും ഇതിനോട് വളരെ താത്പര്യപൂര്‍വ്വം സഹകരിച്ചിട്ടുണ്ട്.
സനലും കൂട്ടുകാരും (ഷാര്‍ജ)
റിയാസ് അഹമ്മദ്
ഹരിയണ്ണന്‍
ബഷീര്‍ വെള്ളറക്കാടും സുഹൃത്തുക്കളും
വിശാലമനസ്കന്‍
സിദ്ധാര്‍ത്ഥന്‍
കണ്ണൂസ്
ഷാരുവും സുഹൃത്തും
കുറുമാനും സുഹൃത്തും
പാര്‍പ്പിടം
ദില്‍ബാസുരന്‍
ഇടിവാള്‍
സിമി
അഞ്ചല്‍ക്കാരനും സുഹൃത്തുക്കളും
പ്രിയ
അതുല്യേച്ചിയും ശര്‍മ്മാജിയും
തമനു
അഗ്രജന്‍
ഇത്രയും പേരില്‍ നിന്നായി 2,930 ദിര്‍ഹംസ് സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 20 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ ഓരോരുത്തരെ കൊണ്ടും ആവുന്നതു പോലെ നല്‍കിയവരുണ്ട്... 100 ദിര്‍ഹം തരുമ്പോഴും ഇതു കുറഞ്ഞു പോയോ എന്നു കുണ്ഠിതപ്പെട്ടവരുണ്ട്... അതിന്‍റെ ആവശ്യം ഒട്ടും തന്നെയില്ല. ഓരോരുത്തരാലും ആവുന്നത്, അതിനു യാതൊരു വിധ വലിപ്പച്ചെറുപ്പവും ഇല്ല. ഇതിലേക്ക് നല്‍കുന്ന ഓരോ ദിര്‍ഹവും വളരെ വിലപ്പെട്ടതാണെന്നറിയിക്കട്ടെ.
ഈ തുക ഇന്നു നാട്ടിലേക്ക് പോകുന്ന അതുല്യേച്ചി വശം ഏല്‍പ്പിച്ചിണ്ട്. അതുല്യേച്ചി അവിടെ ചെന്ന് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി വേണ്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതാണ്.
മുകളില്‍ പേരു ചേര്‍ത്തവരെ കൂടാതെ,
രാജീവ് ചേലനാട്ട്
തറവാടി
വല്യമ്മായി
അപ്പു
എന്നിവര്‍ നല്‍കിയ സഹായ വാഗ്ദാനങ്ങളും അതുപോലെ അഞ്ചല്‍ക്കാരന്‍ മുഖാന്തിരം നാലു പേര്‍ ചേര്‍ന്ന് ഒരു നിശ്ചിത തുക മാസം തോറും ഇവര്‍ക്കെത്തിക്കാം എന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. അതെല്ലാം അതുല്യേച്ചി അവിടെ ചെന്ന് അവരുടെ അവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം വേണ്ടതു പോലെ ചെയ്യാം എന്നു കരുതി തല്‍ക്കാലം മാറ്റി വെച്ചിരിക്കുന്നു.
ഇതിനോട് സഹകരിച്ച ഓരോരുത്തരോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നമുക്കെല്ലാം വേണ്ടി നന്ദി അറിയിക്കട്ടെ...
സഹായിക്കുന്നതിനായ് മുന്നിട്ടിറങ്ങിയ,അതിനായി പ്രവര്‍ത്തിച്ച അഗ്രജന്‍ മാഷിന്റെ നല്ല മനസ്സിന് നന്ദി. കാര്യഗൌരവത്തോടെ സഹായത്തിന്റ്റെ ബാക്കിയെ കുറിച്ചു കൂടി തീരുമാനം എടുത്ത അതുല്യേച്ചി. ഇല്ലെങ്കില്‍ തങ്ങളെക്കൊണ്ടാകുന്നത് അയച്ചു കടമ തീര്‍ക്കുമായിരുന്നു ഞാന്‍ അടക്കം ഉള്ളവര്‍ പലരും. തമനു മാഷ്, അഞ്ചക്കാരന്‍, ബഷീര് മാഷ് ... ആരെയും എനിക്കറിയില്ലെങ്കില്‍ കൂടി ഒരു കൂട്ടായ്മയുടെ നന്മ ഞാന്‍ കണ്ടു.
ReplyDeleteആ അമ്മയ്ക്കും പ്രസാദിനും നമ്മുടെ സ്നേഹവും പ്രാര്‍ത്ഥനയും നല്‍കുമ്പോള്‍ ദൈവം അവര്‍ക്കായി നല്ലത് വരുത്തട്ടെ.
എന്റെ ഒരു വ്യക്തിപരമായ നന്ദി,ഞങ്ങളുടെ സനലിക്കക്ക് :)
ഈ ബ്ലോഗ് പി.ഡി.എഫ് ഫയലാക്കി ,കൂട്ടത്തില്‍ ഒരു ചെറിയ കുറിപ്പും എഴുതി, ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെയും എന്റെ ഏറ്റവു അടുത്ത സുഹ്യ്‌രത്തുക്കളുടെയും (ചുരുക്കം പേര്‍ക്ക് ) ഒരു മെയില്‍ അയച്ചു എന്നത് മാത്രമാണു ഞാന്‍ ചെയ്തത്.
ReplyDeleteനല്ല പ്രതികരണമാണു ലഭിച്ചത് . മെയില്‍ കിട്ടിയ ഒരു സുഹ്യത്ത് മറ്റൊരു സുഹ്യത്തില്‍ നിന്നുള്ള വിഹിതം വാങ്ങുന്നത് കണ്ട്, ഇത് എന്തിനാണെന്ന് ചോദിച്ചറിന്‍ഞ്ഞ ഫലസ്തീന്‍ കരനായ ഒരു സഹോദരന്‍ ( mohd wahabi )തന്റെ വിഹിതം തന്നത് പ്രത്യേകം സ്മരിക്കുന്നു. ചെറുതും വലുതുമായ വിഹിതം തന്ന് നല്ല വാക്ക് പറഞ്ഞ എന്റെ നല്ലവരായ സുഹ്യത്തുക്കള്‍ക്ക് ഹ്യദയം നിറന്‍ഞ്ഞ നന്ദി.. എല്ലാവരുടെയും സഹകരണത്തിനു അര്‍ഹിക്കുന്ന പ്രതിഫലം ജഗന്നിയന്താവ് നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയൊടെ. ഈ പോസ്റ്റിട്ട അഗജനും ആദ്യമായി ഈ വിഷയം ബൂലോകത്ത് കൊണ്ട് വന്ന പ്രിയക്കും കൂടി നന്ദി പറഞ്ഞ് നിര്‍ത്തുന്നു.
ആ പാവങ്ങള്‍ക്ക് നേരിട്ട് കൊടുക്കാമെന്ന് വെച്ചത് നന്നായി. അതുല്യ ചേച്ചിക്കും നന്ദി.
OT
പിന്നെ വരാമെന്ന് പറഞ്ഞ് ചതിയില്‍ വഞ്ചന നടത്തിയ അഗ്രജനെ പിന്നെ കണ്ടോളാം ( ദുബായി വരുമ്പോള്‍ കാണാം എന്ന് അര്‍ത്ഥം )
This comment has been removed by the author.
ReplyDeleteഅതുല്യേച്ചി ഇന്ന് ഇവരുടെ വീട്ടിലെത്തിയിട്ടുണ്ട്, ഇപ്പോള്‍ അവിടെയുണ്ട്... അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്.... വിശദവിവരങ്ങള്‍ അതുല്യേച്ചി തന്നെ പിന്നീട് എഴുതുന്നതാണ്.
ReplyDelete