Sunday, January 4, 2009

ജീവരക്ഷയ്ക്ക്‌ കനിവു തേടി ഐശ്വര്യ

ബസ്സപകടെത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ്‌ ചികില്‍സയില്‍ കഴിയുന്ന നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി കനിവു തേടുന്നു. കോട്ടയം മുട്ടമ്പലം അറേക്കുളത്ത്‌ എ എന്‍ വിജയന്റെ മകള്‍ ഐശ്വര്യ(20)യുടെ ജീവരക്ഷയ്ക്ക്‌ ഉദാരമതികള്‍ സഹായിക്കുക.

ബാംഗളൂരില്‍ നിന്ന് അവധിക്ക്‌ നാട്ടിലേക്ക്‌ വരുന്ന വഴിക്കാണ്‌ സഞ്ചരിച്ചിരുന്ന ബസ്സില്‍ ക്രെയിന്‍ ഇടിച്ചത്‌. ഈ അപകടത്തില്‍ അഞ്ച്‌ പേര്‍ മരിച്ചു. ഐശ്വര്യ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ അന്ന് മുതല്‍ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്‌. തലക്കും കാലിനും പരിക്കേറ്റ്‌ വെന്റിലേറ്ററില്‍ കിടക്കുന്ന ഇവരുടെ നില പ്രതീക്ഷ ഉണര്‍ത്തുന്നതാണ്‌. തികച്ചും നിര്‍ധനനും വാടക വീട്ടില്‍ താമസക്കാരനുമായ വിജയനു താങ്ങാവുന്നതിനുമപ്പുറമാണ്‌ മകളുടെ ആശുപത്രി ചിലവുകള്‍. ഒരു ദിവസം ഇരുപതിനായിരത്തോളം രൂപാ ചിലവുണ്ട്‌. നാലു ലക്ഷത്തോളം രൂപാ ചിലവുള്ള ചികില്‍സകള്‍ പൂര്‍ത്തിയാക്കിയാല്‍ ഐശ്വര്യക്ക്‌ പൂര്‍ണ്ണ ആരോഗ്യം കൈവരുമെന്ന് ന്യൂറോ സര്‍ജന്‍ ഡോ. കെ. മടേശ്വരന്‍ അറിയിച്ചിട്ടുണ്ട്‌.

സഹായങ്ങള്‍ മാങ്ങാനം എസ്‌.ബി.റ്റി യില്‍ 67025605058 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

12 comments:

  1. ജീവരക്ഷയ്ക്ക്‌ കനിവു തേടി ഐശ്വര്യ.

    ReplyDelete
  2. " ബസ്സപകടെത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ്‌ ചികില്‍സയില്‍ കഴിയുന്ന നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനി കനിവു തേടുന്നു. കോട്ടയം മുട്ടമ്പലം അറേക്കുളത്ത്‌ എ എന്‍ വിജയന്റെ മകള്‍ ഐശ്വര്യ(20)യുടെ ജീവരക്ഷയ്ക്ക്‌ ഉദാരമതികള്‍ സഹായിക്കുക.

    നാലു ലക്ഷത്തോളം രൂപാ ചിലവുള്ള ചികില്‍സകള്‍ പൂര്‍ത്തിയാക്കിയാല്‍ ഐശ്വര്യക്ക്‌ പൂര്‍ണ്ണ ആരോഗ്യം കൈവരുമെന്ന് ന്യൂറോ സര്‍ജന്‍ ഡോ. കെ. മടേശ്വരന്‍ അറിയിച്ചിട്ടുണ്ട്‌.

    സഹായങ്ങള്‍ മാങ്ങാനം എസ്‌.ബി.റ്റി യില്‍ 67025605058 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു."

    എത്രയും പെട്ടെന്ന് കഴിയുന്ന സഹായം എത്തിക്കാം

    ReplyDelete
  3. കുറുമാന്‍ ജി

    തുക ഒരുമിച്ച് സ്വരൂപിച്ചു അയക്കുന്നതിനെ കുറിച്ചാലോചിക്കുന്നെങ്കില് ദയവായി അറിയിക്കണേ.

    ReplyDelete
  4. ഇതൊരു ഓൺലൈൻ ബ്രാഞ്ചാണോ?

    ReplyDelete
  5. ചെറിയ തുകയാണങ്കിലും ഡ്രാഫറ്റായി അയക്കനുള്ള സംവിധാനമേ എനിക്കുള്ളു. ദയവായി

    എൻ വിജയൻ
    SB A/c. No.67025605058
    State Bank of Tavencore
    Manganam Br.
    Kottayam Dist.- എന്ന ഡീറ്റൈത്സ് മതിയോ?

    അഡ്രസ്സ് ആവശ്യമായതിനാലാണു. ദയവായി
    ഇന്നു തന്നെ കൺഫേം ചെയ്തു കമന്റ് പോസ്റ്റ് ചെയ്യുക. അല്ലങ്കിൽ
    Kindly forward the full details o aacount to:
    desabhimani@gmanil.com

    (I like help her with a small amount)

    ReplyDelete
  6. കഴിയുന്ന സഹായങ്ങള്‍ ചെയ്യാം...
    കഴിയുന്നിടത്തോളം സുഹൃത്തുക്കളെയും അറിയിക്കാന്‍ ശ്രമിക്കുന്നു .

    ReplyDelete
  7. പ്രിയ,സഹായം ചെയ്യുവാന്‍ താ‍ത്പര്യമുള്ളവര്‍ നേരിട്ട് അവരുടെ അക്കൌണ്ടിലേക്കയച്ചാല്‍ കൂടുതല്‍ സഹായകമായേക്കും. നന്ദി.

    ഭൂമിപുത്രി - ഈ ബ്രാഞ്ച് ഓണ്‍ലൈന്‍ ആണോന്ന് എനിക്ക് അത്ര നിശ്ചയം പോര. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു.

    ഒരു ദേശാഭിമാനി -
    എൻ വിജയൻ

    SB A/c. No.67025605058
    State Bank of Tavencore
    Manganam Br.
    Kottayam Dist.- ഈ വിലാസത്തില്‍ അയച്ചാല്‍ അവര്‍ക്ക് തുക ലഭ്യമാകും.

    ReplyDelete
  8. തീര്‍ച്ചയായും സുഹൃത്തേ...

    എല്ലാ ആശംസകളും നേരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് .....

    ഒപ്പം ആ കുട്ടിക്ക് സുഖമാകട്ടെ എന്ന പ്രാര്‍ഥനയോടെ...

    ReplyDelete
  9. പത്രത്തില്‍ കണ്ടത്, ആ കുട്ടിയുടെ അമ്മയുടെ അക്കൌണ്ട് നമ്പരാണ് ഇതെന്നാണ് . അപ്പോള്‍ ഇങ്ങനെയല്ലേ വേണ്ടത്?

    സാവിത്രി
    SB A/c. No.67025605058
    State Bank of Tavencore
    Manganam Br.
    Kottayam Dist.
    Kerala-

    ReplyDelete
  10. അക്കൌണ്ട് നമ്പറില്‍ മാറ്റമ്മില്ലാ‍ത്ത നിലക്ക്, അത് ജോയിന്റ് അക്കൌണ്ടായിരിക്കുമെന്ന് കരുതുന്നു.

    നാട്ടിലുള്ള ആരെങ്കിലും കൂടുതല്‍ വിവരങ്ങള്‍ തിരക്കി അറിയിച്ചാല്‍ നന്നായിരുന്നു.

    ReplyDelete
  11. ethrayum pettennu sahayamethikkan sramikkaam.. aa kuttiyude nalla naleykkay praarthikkunnu....

    ReplyDelete
  12. തീര്‍ച്ചയായും സുഹൃത്തേ...

    എല്ലാ ആശംസകളും നേരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് .....

    ReplyDelete