ബസ്സപകടെത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി കനിവു തേടുന്നു. കോട്ടയം മുട്ടമ്പലം അറേക്കുളത്ത് എ എന്‍ വിജയന്റെ മകള്‍ ഐശ്വര്യ(20)യുടെ ജീവരക്ഷയ്ക്ക് ഉദാരമതികള്‍ സഹായിക്കുക.
ബാംഗളൂരില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്ന വഴിക്കാണ് സഞ്ചരിച്ചിരുന്ന ബസ്സില്‍ ക്രെയിന്‍ ഇടിച്ചത്. ഈ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഐശ്വര്യ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ അന്ന് മുതല്‍ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്. തലക്കും കാലിനും പരിക്കേറ്റ് വെന്റിലേറ്ററില്‍ കിടക്കുന്ന ഇവരുടെ നില പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. തികച്ചും നിര്‍ധനനും വാടക വീട്ടില്‍ താമസക്കാരനുമായ വിജയനു താങ്ങാവുന്നതിനുമപ്പുറമാണ് മകളുടെ ആശുപത്രി ചിലവുകള്‍. ഒരു ദിവസം ഇരുപതിനായിരത്തോളം രൂപാ ചിലവുണ്ട്. നാലു ലക്ഷത്തോളം രൂപാ ചിലവുള്ള ചികില്‍സകള്‍ പൂര്‍ത്തിയാക്കിയാല്‍ ഐശ്വര്യക്ക് പൂര്‍ണ്ണ ആരോഗ്യം കൈവരുമെന്ന് ന്യൂറോ സര്‍ജന്‍ ഡോ. കെ. മടേശ്വരന്‍ അറിയിച്ചിട്ടുണ്ട്.
സഹായങ്ങള്‍ മാങ്ങാനം എസ്.ബി.റ്റി യില്‍ 67025605058 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Showing posts with label കാരുണ്യം/സഹായം. Show all posts
Showing posts with label കാരുണ്യം/സഹായം. Show all posts
Sunday, January 4, 2009
Subscribe to:
Posts (Atom)