Monday, February 16, 2009

കരളലിയിക്കും കാഴ്ചയായി കുഞ്ഞുസാവിയോ

സാവിയോയ്ക്ക് ഇനി കരയാന്‍ കണ്ണീരില്ല... ഉറക്കെ നിലവിളിക്കാന്‍ ശബ്ദവും. കരളിന്റെ 78 ശതമാനവും മുറിഞ്ഞു പോയ സാവിയോയുടെ കരളലിയിക്കുന്ന കഥയുടെ മുന്നില്‍ ആരുടെയും കണ്ണു നിറഞ്ഞു പോകും. വീഴ്ചയില്‍ ചതഞ്ഞ ഈ നാലു വയസ്സുകാരന്റെ കൈകള്‍ രണ്ടും ആശുപത്രിക്കിടക്കയുടെ കാലുകളില്‍ കൂട്ടിക്കെട്ടിയിട്ടിരിക്കുകയാണ്. മാറത്തും വയറിലുമായി നെടുകെയും കുറുകെയുമായി നാലു ട്യൂബുകള്‍. മുട്ടിനു മുകളില്‍ വലതുകാല്‍ മുറിച്ചു മാറ്റിയതിന്റെ തീരാ വേദന.




തുടര്‍ച്ചയായി ഏഴു ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ ഉണങ്ങാത്ത മുറിവുകളും തുന്നിക്കെട്ടുകളും. അസഹ്യമായ വേദനയുമായി സാവിയോ ഞരങ്ങുമ്പോള്‍ ലേക് ഷോര്‍ ആശുപത്രിയിലെ 629 Number മുറിയില്‍ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ പണമില്ലാതെ മാത്യു ദേവസ്യ സ്വന്തം വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിലാണ്. കാലിത്തൊഴുത്തിലെ ഇഷ്ടികത്തൂണിലെ അയയില്‍ തൂങ്ങിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ്‍ ശരീരത്തിലേക്കു മറിഞ്ഞു വീണതിനെ തുടര്‍ന്നു ചതവുകള്‍ വീണ ശരീരവുമായി കഴിഞ്ഞ ഒരു മാസമായി വേദനകളുടെ ലോകത്തു കഴിയുകയാണ് ഇടുക്കി തോപ്രാംകുടി പുല്ലന്‍കുന്നേല്‍ സാവിയോ.

''കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു അത്- മാത്യു ദേവസ്യ പറയുന്നു. ''ഞാന്‍ പണിക്കു പോയി. ഭാര്യ അല്‍ഫോന്‍സ ഇളയ കുഞ്ഞിനു പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ അടുത്തുള്ള ആശുപത്രിയിലും. വീട്ടില്‍ ഭാര്യയുടെ അച്ഛന്‍ തങ്കച്ചന്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ മകള്‍ മരിയയ്ക്കു ഭക്ഷണം കൊടുക്കുകയായിരുന്നു തങ്കച്ചന്‍. വീടിനോടു ചേര്‍ന്നുള്ള കാലിത്തൊഴുത്തില്‍ നിര്‍മിച്ച തൂണിലാണ് അയ കെട്ടിയിരുന്നത്. തൂണ്‍ മറിഞ്ഞു വീണപ്പോള്‍ നിലവിളി കേട്ടാണു തങ്കച്ചന്‍ ഓടിവന്നത്. സാവിയോയ്ക്കു ബോധമില്ലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കരള്‍ മുറിഞ്ഞു പോയതിനാല്‍ ഉടന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നു നിര്‍ദേശിച്ചു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പതിമൂന്നു ദിവസത്തിനു ശേഷം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. മുറിഞ്ഞുപോയ കരളില്‍ വീണ്ടും സര്‍ജറി. ചതഞ്ഞുപോയ വലതു കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായതിനാല്‍ മുട്ടിനു തൊട്ടു മുകളില്‍ വച്ചു മുറിച്ചു മാറ്റി. കുടലില്‍ മുറിവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മൂന്നു ശസ്ത്രക്രിയകള്‍ കൂടി.

വീടു വയ്ക്കാനായി നാട്ടിലുള്ള സ്വന്തം വീടും 12 സെന്റ് പുരയിടവും നാലു മാസം മുന്‍പ് 70,000 രൂപയ്ക്കു വിറ്റു ബാങ്കിലിട്ടിരുന്നു. ഇതെടുത്താണു ചികില്‍സ നടത്തിയത്. അറിയാവുന്നവരില്‍ നിന്നെല്ലാം കടം വാങ്ങി. ചികില്‍സയ്ക്കായി ഇതുവരെ പത്തു ലക്ഷം രൂപ ചെലവായി. നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ചു മൂന്നു ലക്ഷം നല്‍കിയതു കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്. ഇനി പത്തു ലക്ഷം രൂപ കൂടി ചികില്‍സയ്ക്കു വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല എവിടെ നിന്നു പണം കിട്ടുമെന്ന്?- മാത്യു വിതുമ്പുന്നു. കൂലിവേല ചെയ്തു കിട്ടുന്ന പണം കൊണ്ടാണു മാത്യു അഞ്ചംങ്ങളുള്ള കുടുംബം പുലര്‍ത്തുന്നത്. ഒരു ദിവസം പണി ചെയ്താല്‍ 125 രൂപ കിട്ടും. സാവിയോ ആശുപത്രിയിലായതോടെ അതും നിലച്ചു.

ചികില്‍സ നടത്തിയാല്‍ പരുക്കുകള്‍ പൂര്‍ണമായും ഭേദമാകുമെന്നാണു ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നു ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് ലിവര്‍ ട്രാസ്പ്ളാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്. രമേഷ് പറഞ്ഞു. ട്യൂബിലൂടെയാണു സാവിയോയ്ക്കു ഭക്ഷണം നല്‍കുന്നത്.

സാവിയോയുടെ സഹായാര്‍ഥം ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖയില്‍ അക്കൌണ്ട് (നമ്പര്‍: 13330100058284) തുറന്നിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോണി കെ. തോമസ് ചെയര്‍മാനായി ചികില്‍സാ സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍: 9947248360).

Common Man, കണ്ടുപിടിച്ചറിയിച്ചത് പ്രകാരം അവരുടെ അക്കൌണ്ടിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം.

Account Details
---------------------

Name:Mathew Devassia

Account Number :13330100058284

Bank : Federal Bank, Thopramkudi,Idukki

IFSC Code : FDRL0001333

Phone Number: 04868264224 വ്

23 comments:

  1. കരളലിയിക്കും കാഴ്ചയായി കുഞ്ഞുസാവിയോ

    പ്രിയരെ,
    ഇന്നലെ മലയാള മനോരമ പത്രത്തില്‍ (കൊച്ചി എഡീഷന്‍ ) വന്ന വാര്‍ത്തയാണിത്. ദയവായി വായിച്ചു നോക്കുക. ഈ കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ നമ്മളാലാവുന്നതെല്ലാം ചെയ്യുക.

    ReplyDelete
  2. :(


    ഇതിലെ എല്ലാം അംഗങ്ങളുടേയും ശ്രദ്ധയിലേക്ക് ഇതെത്തിക്കാന് ശ്രമിക്കാം കുറുമാനെ... ഇതിലെ അംഗങ്ങളെ ഉള്ക്കൊള്ളിച്ചുള്ള ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തേ മതിയാവൂ...

    ഇവിടെ വരുന്ന പോസ്റ്റുകള് എല്ലാവരുടേയും ശ്രദ്ധയിലെത്തുന്നു എന്നുള്ളത് ഉറപ്പ് വരുത്തേണ്ടതുണ്ട്... അല്ലെങ്കിലീ നീളം കൂടിയ ഒരു ലിസ്റ്റ് കൊണ്ടെന്തു കാര്യം!

    ReplyDelete
  3. എന്നാല്‍ കഴിയുന്ന സഹായം ആ അക്കൌണ്ടിലേക്ക് എത്തിക്കാം.

    ReplyDelete
  4. ബ്ലോഗിങ്ങിന്റെ ചരിത്രതിലീറ്റവും പ്രയോജനപ്പെടുന്ന ബ്ലോഗ്.
    അഭിനന്ദിക്കാതെ വയ്യ .....
    ഞാനാദ്യമായാണ് ഇവിടെ വരുന്നതു.
    അഗ്രജന്‍ , നമുക്കെന്തു ചെയ്യാന്‍ സാധിക്കും ?
    എന്തെന്ക്കിലും ചെയ്യണമെന്നുണ്ട് ? പണം കൊടുക്കാന്‍ ഇല്ല ... മറ്റെന്തെന്കിലും ?

    ReplyDelete
  5. എന്റെ സഹായം ഞാന്‍ എത്തിക്കാം,,
    ഒരിമിച്ചാണെങ്കില്‍ അറിയിക്കണം..

    ReplyDelete
  6. ഇന്ത്യയിലുള്ളവര്‍ നേരിട്ട് അക്കൌണ്ടിലേയ്ക്ക് പണമയയ്ക്കുന്നതാകും നല്ലത്. ഞാന്‍ നേരിട്ട് പണമടച്ചോളാം.

    അഗ്രജന്‍ പറഞ്ഞപോലെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി ക്രിയാത്മകമായി മുന്നോട്ട് പോകാം.

    ReplyDelete
  7. ബ്ലോഗിന്റെ പുതിയ മുഖം. കുറുമാന്‍ജിക്ക്‌ ഈ ശ്രമത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍.

    തീര്‍ച്ചയായും പണം അയയ്ച്ച്‌ സഹായിക്കാം. പലര്‍ക്കും ഈ ബ്ലോഗ്‌ അയയ്ച്ചും കൊടുക്കാം.

    സസ്നേഹം, പ്രാര്‍ത്ഥനയോടെ,
    സെനു, പഴമ്പുരാണംസ്‌.

    ReplyDelete
  8. ഈ പരിശ്രമങ്ങള്‍ക്ക് ഒത്തിരി ആശംസകള്‍...

    ReplyDelete
  9. കുറുമാൻ,

    താങ്കൾ ആവശ്യപ്പെട്ടപ്രകാരം എന്റെ അഡ്ഡ്രസ് ബുക്കിലുള്ള എല്ലാവർക്കും, കൂടാതെ പല സംഘടനകൾക്കും ഇതു ഫൊർവേഡ് ചെയ്തു. കനിവുള്ളവർ വേണ്ടതു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

    ആത്മാർത്ഥസ്നേഹത്തോടെ,

    ReplyDelete
  10. തോപ്പന്‍, ഇങ്ങിനെയുള്ള വാര്‍ത്തകള്‍ കൂടുതല്‍ പേരുടെ ശ്രദ്ധയിലേക്കെത്തിക്കാന്‍ കഴിയുമെങ്കില്‍ അതും നല്ലൊരു സഹായം തന്നെയായിരിക്കും...

    പിന്നെ ഇങ്ങിനെയുള്ള കാര്യങ്ങളിലേക്ക് ലഭിക്കുന്ന ഓരോ നാണയവും വിലപ്പെട്ടതു തന്നെ... കുറഞ്ഞു പോയല്ലോ എന്ന് ചിന്തിക്കേണ്ടതേയില്ല...

    ReplyDelete
  11. Account Details
    ---------------------

    Name:Mathew Devassia

    Account Number :13330100058284

    Bank : Federal Bank, Thopramkudi,Idukki

    IFSC Code : FDRL0001333

    Phone Number: 04868264224

    ReplyDelete
  12. പ്രിയ രാഗേഷ്,

    ഞാൻ സാന്ത്വനം , കുവൈറ്റുമായി ബന്ധപ്പെട്ടതിന്റെ പ്രയോജനം ലഭിച്ചു. അവർ അവരുടെ സഹായം ഉടൻ തന്നെ അയക്കുന്നതാണു. എന്റെ യാഹൂ അക്കൌണ്ടിൽ വന്ന അവരുടെ മറുപടിതാഴെ:

    ദൈവം എല്ലാവർക്കും നന്മ തോന്നിപ്പിക്കട്ടെ!

    ഒത്തിരി സ്നേഹത്തോടെ
    പുഷ്പരാജൻ ചേട്ടൻ.

    Dear Nair,

    We have decided to send DD for Master Savio in this month. The procedures are taking place reach it as soon as possible.

    Thanks for your concern. Appreciate all your support to help more poor patients with our strength of kind friendship.

    Regards,

    Sasi
    Santhwanam


    2009/2/18 nair damas nairdamas@yahoo.com


    ദയവായി പറ്റുന്ന സഹായം ചെയ്യുമോ?

    ആത്മാർത്ഥതയോടെ
    പുഷ്പരാജൻ

    എന്റെ വേറെ ഒരു സുഹ്രുത്തു കുവൈറ്റിൽ നിന്നു തന്നെ 5000 രൂപ അവിടെ എത്തിക്കാൻ ഏർപ്പാടാക്കിയീട്ടു. അദ്ദേഹത്തിന്റെ പേരു രാമചന്ദ്രൻ എന്നാണു.

    സ്നേഹത്തോടെ

    ReplyDelete
  13. ദേശാഭിമാനി/പുഷ്പരാജന്‍ ചേട്ടാ,

    താ‍ങ്കളുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന ഈ അവസരത്തിലും മറ്റുള്ളവരെ സഹായിക്കാനുള്ള അങ്ങയുടെ സന്മനസ്സിനെ നമിക്കുന്നു.

    സര്‍വ്വേശ്വരന്‍ താങ്കള്‍ക്ക് ആരോഗ്യവും ആയുസ്സും,നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. PLEASE DO NOT SEND ANYMORE MONEY.
    Hi Friends, I agree with all of you that this is a worthy cause. However, I checked out this story with some one from Thopramkudy and it looks like are getting unprecedent amount of help and they have already raised a lot more money than needed.

    ReplyDelete
  16. തോമാസേട്ടാ,

    ഇത്തരം കേസുകളില്‍ തോപ്രാംകുടിയിലെ ആരെങ്കിലുമായി ചെക്ക് ചെയ്തല്ല സഹായം വേണോ, മതിയായോ, അവര്‍ മില്ല്യണറായോ എന്നൊക്കെ ചെക്ക് ചെയ്യുക. ആ കുട്ടി അഡ്മിറ്റായിരിക്കുന്ന ഹോസ്പിറ്റല്‍, അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്, അക്കൌണ്ട് നമ്പര്‍ തന്നിരിക്കുന്ന ബാങ്ക് മാനേജര്‍ എന്നിവരുമായിട്ടാണ്. അല്ലാണ്ട് ഏതേലും അണ്ടനോടും, അടകോടനോടും വിളിച്ച് ചോദിച്ചാല്‍, അവര്‍ പറയുന്നത് കേട്ടാല്‍ ഒരു ജീവന്‍ ചിലപ്പോള്‍ പൊലിഞ്ഞേക്കാം. തോമസേട്ടന് ഉറപ്പാണെങ്കില്‍ വ്യക്തമായി വിവരങ്ങള്‍ നല്‍കുക. അല്ലാണ്ട് ഊരും പേരുമില്ലാതെ ചുമ്മാ വന്നോരോന്ന് വിളമ്പി പോവല്ലെ.

    താങ്കള്‍ക്ക് നന്മ നേരുന്നു.

    ReplyDelete
  17. Mr. Kuruman Or Karuman or whatever, I checked with reliable sources only. I have lived in this place and I know people there. So whom did you contact? What did the Panchayat president and the Bank manager told you?

    ReplyDelete
  18. Mr. Thomas, thanks. Please give me your contact number, would like to talk to you personally. Once we are sure that the boy's parents collected the money they required, will request the readers to stop sending money to this account.

    If you dont want to disclose it in public you may mail us at

    rageshku@gmail.com or
    agrajann@gmail.com
    devanandpillai@gmail.com

    ReplyDelete
  19. പ്രിയപ്പെട്ട ശ്രീ തോമസ്,

    ആരെങ്കിലും ഈ കുടുമ്പത്തെ സഹായിക്കുന്നെങ്കിൽ ദയവായി അതിനു തടസ്സം നിൽക്കരുതു. കാരണം, 5 കുട്ടികളുള്ള ഒരുകുടുമ്പവും കൂലിവേല ചെയ്യുന്ന സാവിയോയുടെ അച്ഛൻ പുലർത്തേണ്ടേ? ഇനി സാവിയോക്കാണങ്കിൽ അസുഖം പൂർണ്ണമായി മാറിയാൽ തന്നെ ഒരു കാലില്ലാത്തെ , റിപ്പയർ ചെയ്ത ആന്തരികാവയവങ്ങളുമായി എത്ര മാത്രം ആരോഗ്യത്തോടെ ജീവിക്കാനാകും? അലപം പണം അധികം കിട്ടിയാലത് ആ കുഞ്ഞിന്റെ ഭാവിക്കുവേണ്ടി ബാങ്കിൽ കിടക്കട്ടേ! അതു കൊണ്ട് അവർക്കു അല്പം ആശ്വാസം ലഭിച്ചാൽ അതിൽ സന്തോഷിക്കുക! സാവിയോ യുടെ കുടുമ്പത്തെ നമ്മുടെ അടുത്ത ആരുടേയെങ്കിലും കുടുമ്പമായി ഒന്നു സങ്കല്പിച്ചൂ നോക്കുക.

    സ്നേഹത്തോടെ

    ReplyDelete
  20. Hello Desabhimani,
    Agree with your point that it's not a big issue if the family get some additional money to help them survive. As per the first hand information that my friend (he is a +2 teacher and very much involved in community activities locally) received, the amount of money they have collected is far more than they will need for treatment and even living expenses. According to the Bank Manager, they have already collected Rs 24lakhs and the money keep coming. I realize that there are lot of people who like to help deserving cases and there are a number of deserving cases as well. So I will say that we should redirect those resources to some other case where they are not getting enough help. I don't think it's a good idea to make this family rich just by the contributions since that will set a bad example for others who want to take advantage of people's sympathy.

    ReplyDelete
  21. ഇപ്പോ കിട്ടിയ ദുഖകരമായ വാര്‍ത്ത

    വേദനകളും, നൊമ്പരങ്ങളുമില്ലാത്ത ലോകത്തേക്ക് സാവിയോ യാത്രയായി.

    സാ‍വിയോയെ സഹാ‍യിച്ച, സാവിയോക്ക് വേണ്ടി പ്രാ‍ര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.

    സാവിയോവിന്റെ ആത്മാ‍വിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  22. സാവിയോയുടെ ആത്മാവിനു ശാന്തി നേരുന്നു!

    ReplyDelete