Tuesday, June 14, 2011

സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് - പൂര്‍ത്തിയായി

വയനാട്, തിരുനെല്ലി , സെര്‍വ് ഇന്ത്യ ട്രൈബല്‍ സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് !!!














ജൂണ്‍ 4 ബൂലോഗകാരുണ്യം ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് പോലെ ( ഇവിടെ ) അതുല്യേച്ചി, മൈന ഉമൈബാന്‍ , ആഷ്ലി, ആഷ്ലിയുടെ അച്ഛന്‍, അമ്മ, ഭാര്യ എന്നിവര്‍ ഇന്നലെ (ജൂണ്‍ 13 ന്) രാവിലെ വയനാട്ടില്‍ ചെന്നു.














യൂണിഫോം തയ്ച്ച് തയ്യാറാക്കിയ മനോജിനെ ചെന്ന് കണ്ടു,


യൂണിഫോം കൈപറ്റി. കുഞ്ഞഹമ്മദിക്കയെ കണ്ടു

പിന്നീട് എല്ലാവരും ഒരുമിച്ചു ഇരളം അംഗന്‍വാടിയിലെത്തി.














കുഞ്ഞുങ്ങള്‍ക്ക്‌ (ആകെ 15 പേര്‍ ) യൂണിഫോം നല്‍കി.




















[കൂടുതല്‍ ഫോട്ടോ ഇവിടെ ]
... പിന്നീട് സെര്‍വ് ഇന്ത്യ യൂണിഫോം കളക്റ്റ് ചെയ്ത്


വയനാട് തിരുനെല്ലി സെര്‍വ് ഇന്ത്യാ ട്രൈബല്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു .





















യൂണിഫോം കുട്ടികള്‍ക്ക് നല്‍കി ( ആകെ 343 കുട്ടികൾ )










അതുല്യ ചേച്ചി ഇതാ വിടെ നല്ല ക്ലിയര്‍ ആയി സംഭവം വിവരിച്ചിരിക്കുന്നു (അതിന്റെ ഗൂഗിള്‍ ബസ് ഇവിടെ )
ഈ ഫോട്ടോ +കൂടുതല്‍ ഇവിടെ ഉണ്ട്

കുഞ്ഞുങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു

യൂണിഫോം പ്രോജക്ടിന് സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കുഞ്ഞഹമ്മദിക്ക, കൈപ്പള്ളി, നിരക്ഷര്‍ ജി, മൈന, ആഷ്ലി, അതുല്യേച്ചി, പട്ടേട്ട്... അങ്ങനെ ഈ സഹായം എത്തിക്കാനായി ഓടി നടന്നു ശ്രമം നടത്തിയവര്‍ പലരുണ്ട്, മനസ്സ് നിറഞ്ഞു സഹായം നല്‍കിയവര്‍ , ഇതിന്റെ ഫോളോ അപ് താല്പര്യത്തോടെ അന്വോഷിച്ച്ചിരുന്നവര്‍, ഇനി ഇപ്പോള്‍ പണം കൂടുതല്‍ ആവശ്യമുണ്ടോ എന്ന് ഇടക്കിടക്ക് തിരക്കിയവര്‍ !!! ശരിക്കും ഒരു കിടിലന്‍ കൂട്ടായ്മ :) കണ്ഗ്രാട്സ് !!!

യൂണിഫോം നല്‍കാന്‍ ആയി കൂടുതല്‍ സഹായം പിന്നെ പലരും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും ചേര്‍ന്നു ഇതിത്രയ്ക്കു ഭംഗിയായി നടത്തിയ നിലക്ക് കൂറെക്കൂടി കുട്ടികള്‍ക്കായി ഒന്ന് കൂടി തുടങ്ങിയാലോ :) റെഡി ?

യൂണിഫോം നല്‍കാന്‍ ഉള്ള ഫണ്ടിനെയും ചിലവുകളെയും കുറിച്ച് ബൂലോഗകാരുണ്യം സഹകാരികള്‍ക്ക് വിശദമായി മെയില്‍ ചെയ്യുന്നതാണ്. [ ഇത് വരെ കാരുണ്യം ഗ്രൂപ്പില്‍ ഇതുവരെ ജോയിന്‍ ചെയ്യാത്ത/ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അറിയിക്കുമല്ലോ.]

14 comments:

  1. പ്രിയ ഡബിള്‍ ഒക്കെ പോസ്റ്റ്. ഇനിയും നമുക്ക് പലതും ചെയ്യാന്‍ കഴിയും. കൈപ്പിള്ളീ പറഞ പോലെ, പൈസ കയ്യില്‍ വരുമ്പോ എന്ത് ഒരു സുഖം, അത് മറ്റുള്ളവര്‍ക്ക് ഉപയോഗിച്ച് അവര്‍ക്ക് സന്തോഷമാകുമ്പോ അതിലും സുഖം. റസീത് ഒക്കെ അവരോട് ഒപ്പിട്ട് വാങി വച്ചിട്ടുണ്ട്, ആശ്ലി വശമുണ്ട് അത്. ഒരു വല്യ സംഘത്തിന്റെ കുട്ടായ്മുടേ ഫലമാണിത്, സമയവും സന്ദര്‍ഭവും ഒത്ത് വന്നപ്പോഴ് ഞാനോ ആശ്ലിയോ ഒക്കെ എത്തിപെട്ട് ഫോട്ടയില്‍ വന്നൂ എന്ന് മാത്രം. എല്ലാര്‍ക്കും ഒരിയ്ക്കല്‍ കൂടി ബഹുത്ത് ശ്രുകിയ...

    ReplyDelete
  2. ആഹാ നല്ലത് .
    നന്മക്ക് നല്ല ആശംസകള്‍

    ReplyDelete
  3. സന്തോഷായി. ഒരുപാടൊരുപാട്.. :)

    ReplyDelete
  4. ഒരുപാട് സന്തോഷം, ആശംസകൾ...ഇനിയും ഇതു പോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവട്ടെ..

    ReplyDelete
  5. ബൂലോകകാരുണ്യം നിറഞ്ഞുകവിയട്ടെ, ആശംസകള്‍

    ReplyDelete
  6. നിറഞ്ഞ സന്തോഷവും ഒരുപാട് ആശംസകളും..!
    വെൽഡൺ !!

    ReplyDelete
  7. സന്തോഷം പങ്കുവക്കുന്നു, ഒപ്പം അഭിനന്ദനങ്ങളും.

    ReplyDelete
  8. ആശംസകള്‍ !
    അപ്പോളിനി അടുത്ത പ്രോജക്റ്റ് എന്തുവാ?

    "ഇതിന്റെ ഫോളോ അപ് താല്പര്യത്തോടെ അന്വോഷിച്ചിരുന്നവര്‍‌.."
    ഇതു കണ്ടപ്പോഴാണ് സമാധാനമായത് ;)

    ReplyDelete
  9. ഈ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ആശംസകൾ!

    ReplyDelete
  10. നല്ല പ്രവര്‍ത്തനങ്ങള്‍

    ReplyDelete