Sunday, October 23, 2011

സുകുമാരൻ - വൃക്കചികത്സാ സഹായം

ബൂലോഗകാരുന്യത്തിലെ അംഗം രവിചന്ദ്രൻ പൊതുവാള്‍ ആണ് സുകുമാരന്റെ കാര്യം ബൂലോഗ കാരുണ്യത്തിനെ അറിയിച്ചത്.

കാസറഗോഡ് കോളിയടുക്കം മഞ്ഞങ്കാലിലെ കുഞ്ഞമ്പു നായർ കാർത്യായനി ദമ്പതിമാരുടെ ഏഴു മക്കളിൽ മൂന്നാമനാണ് മുപ്പതുകാരനായ സുകുമാരൻ. വിവാഹിതനായ സുകുമാരൻ കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം ദുബായിലായിരുന്നു. നിരന്തരമായി അസുഖങ്ങൾ പിന്തുടരാ തുടങ്ങിയപ്പോൾ തിരിച്ചു നാട്ടിൽ വന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രണ്ടു ൃക്കയും തകരാറിലാണെന്നു കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കുകയല്ലാതെവേറെ വഴിയില്ലാത്ത അവസ്ഥയിൽ, വൃക് ദാനം ചെയ്യാൻ സഹോദരി തയ്യാറായിരിക്കുന്നു.ഓപ്പറേഷന്ഏകദേശം ഴു ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു പെൺകുട്ടികളെവിവാഹം ചെയ്തയച്ചു നടുവൊടിഞ്ഞ കുടുംബത്തിന്റെ തലയ്ക്കടിയേറ്റ അവസ്ഥയാണിപ്പോൾ. സുകുമാരന്റെ അച്ഛൻ കുഞ്ഞമ്പു നായരും നിരന്തരം ചികിത്സ ആവശ്യമുള്ള രോഗാവസ്ഥയിലാണിപ്പോൾ .


സുകുമാരനെയും കുടുംബത്തെയും സഹായിക്കാൻ ചട്ടംചാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും റിട്ടയർചെയ്ത പ്രധാനാധ്യാപകൻ കോടോത്ത് ജനാർദ്ദനൻ മാസ്റ്റർ (അദ്ദേഹത്തിന്റെ നമ്പർ 9946994688) ചെയർമാനായി "സുകുമാരൻ ചികിത്സാ സഹായ സമിതി" രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവരും ഗൾഫിലുള്ള സുഹൃത്തുക്കളു ശ്രമിക്കുന്നുണ്ടെങ്കിലും വളരെയൊന്നും പണം സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. തു കൊണ്ട് ഓപ്പറേഷൻ എന്നു നടത്താൻ പറ്റുമെന്ന്

തീരുമാനിക്കാനായിട്ടില്ല.

* * * * * * *

പൊതുവേ കിഡ്നി ഡോണറെ കിട്ടുക എന്നതാണ് ഇങ്ങനെയുള്ള അവസ്ഥയില്‍ കാലതാമസം ഉണ്ടാക്കാറുള്ളത്. പക്ഷെ ഇദ്ദേഹത്തിന്റെ സഹോദരി തന്നെ കിഡ്നി നല്‍കാന്‍ തയ്യാറായിട്ടും, ഡോണര്‍ ലഭ്യമായതിനാല്‍ ഉടന്‍ തന്നെ നടത്താന്‍ കഴിയുന്ന ഓപറേഷന്‍ ആയിട്ടും പണത്തിന്റെ കുറവ് കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഈ ദുരിതം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു.


നമുക്കെന്തു ചെയ്യാനാകും? ചെറിയ ചെറിയ സഹായങ്ങള്‍ ആണെങ്കില്‍ കൂടി ഒരുമിച്ചു ചേര്‍ത്താല്‍ അത് നമ്മളെ പോലൊരു ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായകരമായിരിക്കും.


എന്തെങ്കിലും, അതെത്ര ചെറുതാണെങ്കിലും സ്വരുക്കൂട്ടാൻ എല്ലാവരും സഹകരിക്കണം... ഈ ഒരു വിഷയം മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ കഴിയുന്നതും ഒരു സഹായം തന്നെയായിരിക്കും. പത്തു പേരിലെത്തുമ്പോൾ ഒരാൾക്കെങ്കിലും കഴിയുന്നത് ചെയ്യാൻ കഴിഞ്ഞാൽ അതെത്രയോ നല്ലതല്ലേ...!

6 comments:

  1. പൊതുവേ കിഡ്നി ഡോണറെ കിട്ടുക എന്നതാണ് ഇങ്ങനെയുള്ള അവസ്ഥയില്‍ കാലതാമസം ഉണ്ടാക്കാറുള്ളത്. പക്ഷെ ഇദ്ദേഹത്തിന്റെ സഹോദരി തന്നെ കിഡ്നി നല്‍കാന്‍ തയ്യാറായിട്ടും, ഡോണര്‍ ലഭ്യമായതിനാല്‍ ഉടന്‍ തന്നെ നടത്താന്‍ കഴിയുന്ന ഓപറേഷന്‍ ആയിട്ടും പണത്തിന്റെ കുറവ് കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഈ ദുരിതം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു.
    നമുക്കെന്തു ചെയ്യാനാകും?

    ReplyDelete
  2. ബൂലോഗ കാരുണ്യം വഴി നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍...
    Boologakarunyam Account Details :-
    Account Number - 1859101014458
    A/c Name : Shanthi Sharma , Indira
    Canara Bank, Kadavanthra Br. Ernakulam
    IFSC code - CNRB 0001859

    എത്ര ചെറിയ തുക ആയാലും ബൂലോഗകാരുണ്യം ഫണ്ടില്‍ നിന്നുള്ള തുകക്കൊപ്പം ചേര്‍ത്ത് നല്കാമല്ലോ

    ReplyDelete
  3. എല്ലാ കാരുണ്യവാന്മാരായ ബൂലോഗ സുഹൃത്തുക്കളും തങ്ങളാലാകുന്നത് ചെയ്യുമെന്നു തന്നെ പ്രതീക്ഷിക്കാം അല്ലേ അഗ്രജാ?

    ReplyDelete
  4. ഇവിടെ ആരും ഇല്ലേ? കാര്യങ്ങൾ വികസിക്കുന്നില്ലല്ലോ!

    എന്നാൽ ഞാൻ തുടങ്ങാം-
    I will send Rs. 5000/- tomorrow

    അടിപൊളി റേറ്റാണ് കേട്ടാ- എല്ലാരും അയച്ചാട്ടേ

    ReplyDelete
  5. :)
    യു ഏ ഇ ല്‍ ഉള്ളൊരു ഒരുമിച്ചു കളക്റ്റ് ചെയ്ത് അയക്കാം ന്നാ. ഞാന്‍ അതില്‍ ഉണ്ട്

    ReplyDelete
  6. സുകുമാരന്റെ സർജ്ജറി വിജയകരമായി പൂർത്തിയാക്കി. അദ്ദേഹം സുഖമായിരിക്കുന്നു എന്ന് രവിചന്ദ്രൻ പൊതുവാൾ മാഷ് അറിയിച്ചു.

    ബൂലോഗകാരുണ്യം ചികത്സാസഹായത്തിനായി ഫണ്ടും കോണ്ട്രിബ്യൂഷനും ചേർത്ത് രൂ.35,500/- ന്റെ ചെക്ക് സുകുമാരനെ ഡിസംബർ 15 നു നൽകിയിരുന്നു.

    ReplyDelete