നമ്മള് അറിയുന്നവരും, അറിയാത്തവരും, ബ്ലോഗറേസും, അല്ലാത്തവരും, അങ്ങനെ അങ്ങെനെ ഒരുപാട് ആളുകള്‍ ആഞ്പിടിച്ച്, ശാരിയെന്ന സ്ത്രീയേ എങ്ങനേം മരണത്തിനു വിട്ട് കൊടുക്കാതെ, കൈക്കുള്ളില്‍ ഒതുക്കി വച്ചിരുന്നത്, മരണം അതിലും കൂടുതല്‍ ആഞ് പിടിച്ച് സുനാമി പോലെ വന്ന് കൊണ്ട് പോയി.
കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ നടക്കുമെന്ന് അറിയുന്നു. ക്രോസ് മാച്ചിംഗ് നടക്കാതെ വന്നതുകൊണ്ട് ബോണ്‍ മാരോ ട്രാന്സ്പ്ലാന്റേഷന് നടത്താന്‍ കഴിയാതെ വരികയും ആശുപത്രിയില്‍ ചികിത്സ തുടരുകയുമായിരുന്നു.
ശാരി ഓര്‍മ്മ മാത്രമായി. തോല്പ്പിയ്ക്കാനാവാതെ മരണം.
Subscribe to:
Post Comments (Atom)
Condolence
ReplyDelete