ചികിത്സാസഹായം തേടുന്നു.
ഫറോക്ക്: വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. ചെറുവണ്ണൂര്‍ കോട്ടലാട എന്‍ പി സജീവന്‍ (32) ആണ് ഇരു വൃക്കക്കും അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കണമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചെലവ്, കൂലിവേല ചെയ്ത് കഴിയുന്ന സജീവന്റെ കുടുംബത്തിന് താങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചത്.
പഞ്ചായത്തംഗം സത്യഭാമ ചെയര്‍പേഴ്സണായും മേനോത്ത് മനോജ്കുമാര്‍ സെക്രട്ടറിയായും പഴുക്കടക്കണ്ടി വത്സരാജന്‍ ട്രഷററായുമുള്ളതാണ് കമ്മിറ്റി. സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് ചെറുവണ്ണൂര്‍ ശാഖയിലെ 111001001177828 എന്ന അക്കൌണ്ട് നമ്പറില്‍ അയക്കണം.
Monday, October 1, 2007
Subscribe to:
Posts (Atom)