Thursday, December 22, 2011

B+ve Blood Request for a Baby.സ്നേഹിക്കാനും സഹായിക്കാനും മനസുള്ള മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള നിവേദ്‌ മനോജ്‌ എന്നാ കുട്ടിക്ക് രക്തത്തില്‍ അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം (B+) ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു രക്തം കൊടുക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ മുന്നോട്ടു വരും. ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ നമ്പര്‍ +91 9497496531

A humble request to all Malayalees who have helping mentality. The Baby (Nivedh Manoj) in this photo has been admitted in Regional Cancer Centre, TVM for the treatment of Blood Cancer since more than one month. He need one bottle of blood (B+) every day for his treatment. So, Once again I request you all to please share this with your friends & families to get help for this loving baby. Contact number of his father is given below: +91 9497496531

- from Kiran Purushothman on FB

Friday, November 18, 2011

കുഞ്ഞുനിസക്ക് ഒരു കുഞ്ഞുസഹായം നൽകാമോ


താഴെ കൊടുത്തിരിക്കുന്ന വരികൾ സാബു കൊട്ടോട്ടിയുടെ ബ്ലോഗിലേതാണു. ലുക്കേമിയക്കു ചികത്സയിലായിരിക്കുന്ന നിസ എന്ന എട്ടാം ക്ലാസ്സുകാരിയുടെ ചികത്സക്കു വേണ്ടി അത്യാവശ്യമായി സഹായം കണ്ടെത്താൻ ശ്രമിക്കുന്നു
ബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സില്‍ തോന്നുന്ന കുഞ്ഞുവരികള്‍ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നീസ വെള്ളൂര്‍ എന്ന  കുട്ടി വീണ്ടും മെഡിയ്ക്കല്‍കോളേജില്‍ അഡ്മിറ്റായിരിയ്ക്കുന്നു. ഈ പോസ്റ്റിലും ഈ പോസ്റ്റിലും അവളെക്കുറിച്ച് പറയുകയും നല്ലവരായ ഏതാനും സുഹൃത്തുക്കളുടെ സ്നേഹസഹായത്താല്‍ ചെറുതെങ്കിലും ഒരു സഹായം നമുക്ക് എത്തിയ്ക്കാന്‍ കഴിയുകയും ചെയ്തിരുന്നു. ലുക്കീമിയ ബാധിച്ച് അവശതയനുഭവിയ്ക്കുമ്പോഴും കടലാസുകളില്‍ അവള്‍ വരികള്‍ കോറിക്കൊണ്ടേയിരിയ്ക്കുന്നു.അവളുടെ ഈ എഴുത്ത് ഒരു ഉത്തമ വേദനസംഹാരിയായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് എന്നോട് പറഞ്ഞത്. ബൂലോകര്‍ക്ക് സമ്മാനിയ്ക്കാന്‍ ഏതാനും ചില കവിതകള്‍ അവള്‍ എന്നെ ഏല്‍പ്പിച്ചു. ബ്ലോഗില്‍ പോസ്റ്റണമെന്നു പ്രത്യേകം പറഞ്ഞു. ആ കവിതകള്‍ അവിടെ പോസ്റ്റുന്നതിനുമുമ്പ് ഈ കുറിപ്പ് ഇവിടെ കുറിയ്ക്കണമെന്നു തോന്നി.
ഈ അവശനിലയിലും തുടരുന്ന അവളുടെ ബൂലോകസ്നേഹം നമ്മള്‍ കണ്ടില്ലെന്നു നടിയ്ക്കരുതെന്ന് അപേക്ഷിയ്ക്കാനാണ് ഈ പോസ്റ്റ് എഴുതുന്നത്. അത്യാവശ്യമായി ഒരു ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ട്. അതിനുള്ള ആരോഗ്യസ്ഥിതി അവള്‍ ആര്‍ജ്ജിച്ചുവരുന്നുണ്ട്. നേരത്തേ ഇവിടെ കുറിച്ചിരുന്ന പോസ്റ്റില്‍ വാഗ്ദാനങ്ങള്‍ ധാരാളം വന്നിരുന്നു. വന്ന സാമ്പത്തികം വളരെക്കുറവായിരുന്നു. ഒരുപക്ഷേ ഒരു നല്ല സഹായം നല്‍കാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്ക് ഇന്നത്തെ അവസ്ഥ വരുമായിരുന്നില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്. അതിനാല്‍ ചെറുതെങ്കിലും നിങ്ങളാല്‍ കഴിയുന്ന സഹായം എത്രയും പെട്ടെന്ന് താഴെക്കാണുന്ന അക്കൗണ്ടില്‍ എത്തിയ്ക്കണമെന്ന് അറിയിയ്ക്കുകയാണ്. രണ്ടുലക്ഷത്തിലധികം രൂപയുടെ അടിയന്തിര ആവശ്യമാണ് ഇപ്പോഴുള്ളത്. ചികിത്സയ്ക്ക് ഒരു പരിധിവരെ സഹായം മെഡിയ്ക്കല്‍ കോളേജില്‍ നിന്ന് കിട്ടുന്നുണ്ട്. ബ്ലോഗിലുള്ളവരും അല്ലാത്തവരുമായ നല്ലവരായ ഏതാനും സുഹൃത്തുക്കള്‍ അവള്‍ക്കാവശ്യമായ ബ്ലഡ് യഥാസമയം ലഭ്യമാക്കുന്നുണ്ട്. ആവശ്യമായതില്‍ ഏതാണ്ട് അമ്പതിനായിരത്തിലധികം രൂപയുടെ സഹായം ഇതുവരെ സമാഹരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികം വരുന്ന തുകയാണ് ഇനി കണ്ടെത്തേണ്ടത്. കടമായി നല്ലൊരു തുക ഇപ്പൊത്തന്നെ നിലവിലുണ്ട്.
മെച്ചപ്പെട്ട ചികിത്സ അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുണ്ട്. അതിന് നമ്മളാലാവുന്നവിധം ഒന്നു സഹായിച്ചാല്‍ വിലപ്പെട്ട ഒരുജീവനെ നമുക്കു സംരക്ഷിയ്ക്കാം. നേരത്തേ ചെയ്തിരുന്നതുപോലെ വാഗ്ദാനങ്ങളും പ്രാര്‍ത്ഥനകളും മാത്രമാണ് നല്‍കുന്നതെങ്കില്‍ നമുക്ക് അവളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടേക്കാം. ജീവിതത്തിന്റെ വഴികളില്‍ നാം ധാരാളിത്തത്തിനും വിനോദത്തിനും ചെലവഴിയ്ക്കുന്നതില്‍ നിന്ന് ഒരു വിഹിതം നമുക്ക് എത്തിച്ചുകൊടുക്കാം. നമ്മുടെകുട്ടികള്‍ കുസൃതികാട്ടി പാഞ്ഞുനടക്കുമ്പോള്‍ അവള്‍ വേദനതിന്ന് നമുക്കുവേണ്ടി എഴുതുകയാണ്. സുഖമായി തിരിച്ചുവരുമ്പോള്‍ ബ്ലോഗില്‍ കവിതകള്‍ കൊണ്ട് നിറയ്ക്കാന്‍ അവളുടെ ഭാവനകളും വേദനകളും അവള്‍ കുറിച്ചികൂട്ടുകയാണ്. ആ ശുഭപ്രതീക്ഷയെ നമുക്ക് കണ്ടില്ലെന്നു നടിയ്ക്കാനാവില്ലല്ലോ.

ബൂലോഗകാരുണ്യം വഴി അവള്‍ക്കായി ഉടന്‍ നമുക്കെന്ത് ചെയ്യാനാകും. ആ കുഞ്ഞിനായി  ഒരു കുഞ്ഞു ക്യാമ്പൈന്‍ നമുക്കാരംഭിച്ചു കൂടേ? നമ്മളോരോരുത്തരും ഒരു നൂറു രൂപ അവൾക്കായ് മാറ്റിവയ്ക്കാൻ തയ്യാറായാൻ, നമുക്കറിയാവുന്നവരിൽ നിന്നും ഒരു നൂറു രൂപ ശേഖരിച്ചാൽ അതു മതിയാകും ഈ ലോകത്ത് അവൾക്ക് ജീവിതം തിരിച്ചുകിട്ടാൻ. തയ്യാറാകുമോ? എങ്കിൽ അറിയിക്കുക.

Account No 31110163200 - Navas. SBI Malappuram (IFSC - SBIN0008659). എന്ന നിസക്കായുള്ള അക്കൗണ്ടിൽ സഹായം അയയ്ക്കുന്നവര്‍ sabukottotty@gmail.com എന്ന വിലാസത്തില്‍ ആ വിവരം അറിയിച്ചാല്‍ ഉപകാരമാവും.

ബൂലോഗ കാരുണ്യം വഴി ആണു നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ Account Number - 1859101014458 Canara Bank, Kadavanthra Br. Ernakulam (IFSC code - CNRB 0001859) A/c Name : Shanthi Sharma , Indira. അയക്കുന്നവർ ഡീറ്റെൽസ് ദയവായി അറിയിക്കുക. 

ഒരു നൂറു രൂപ കഴിയുമെങ്കിൽ ഇന്നു തന്നെ ട്രാൻസ്ഫർ ചെയ്യാൻ, നമുക്കറിയാവുന്നവരോട് അഭ്യർഥിക്കാൻ നിങ്ങൾ തയ്യാറാവില്ലേ?

Monday, October 31, 2011

ജയരാജ് - ഒക്ടോബര്‍

ജയരാജ്  ചേട്ടന്റെ ആറാമത്തെ കീമോ ചെയ്തു. ( http://boologakarunyam.blogspot.com/2011/09/blog-post.html ) ആര്‍ സി സി യില്‍ തന്നെ ഉണ്ട് ഇപ്പോഴും. പക്ഷെ ഈ കീമോയില്‍ പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. അതിനാല്‍ ഈ ചികത്സ തുടരേണ്ട എന്നാണു ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.  മറ്റൊരു ആശുപത്രിയില്‍  ചികത്സ തേടാവുന്ന സാമ്പത്തീകാവസ്ഥയില്‍   അല്ല അദ്ദേഹം എന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാവുന്നതാണ്. ജയരാജ് ചേട്ടന്‍ ഒത്തിരി റിക്വസ്റ്റ് ചെയ്തത് കൊണ്ട്  മറ്റൊരു ചികത്സ  ചെയ്യാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .അതിനു മൂന്നു-നാല് ലക്ഷം രൂപ ആവശ്യമായി  വരും.

നാല് ലക്ഷം വലിയ തുകയല്ല . പക്ഷെ നാല് ലക്ഷം സംഘടിപ്പിക്കുക എന്നാല്‍  വലിയൊരു ഭാരമാണ്  എന്നതാണ്  സ്ഥിതി .ജനുവരിയില്‍ ആണ് അദ്ദേഹത്തിന്റെ അസുഖം തിരിച്ചറിഞ്ഞത്. അന്നൊക്കെ പലരും സഹായം നല്കാവുന്നത് എത്തിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒരു വര്ഷം ആകാറായല്ലോ. സഹായത്തിനു അങ്ങനെ  അധികം ആരും ഇല്ലെന്നാണ്  മനസ്സിലായത്.  

അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ പഠന ആവശ്യങ്ങളെ കുറിച്ചും കുടുംബത്തിന്റെ  കാര്യത്തിനെ കുറിച്ചും ഏതൊരു കുടുംബനാഥനെയും പോലെ   അദ്ദേഹം വിഷമത്തിലാണ് . അത് കൊണ്ട് തന്നെ ചികത്സ തുടരണോ വേണ്ടയോ എന്നതില്‍ പോലും ഉള്ള ആശങ്ക  അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ട്.

കുട്ടികളുടെ പഠനത്തിനു തുകയെ കുറിച്ച് തല്‍ക്കാലം വിഷമിക്കണ്ട അറേഞ്ച്  ചെയ്യാം എന്ന് പറഞ്ഞു. ചികത്സക്കുള്ള തുകയെ കുറിച്ച് എന്താ പറയേണ്ടത് എന്ന് അറിയില്ല

jayaraj : Phone # +91 90615 16665 

Sunday, October 23, 2011

സുകുമാരൻ - വൃക്കചികത്സാ സഹായം

ബൂലോഗകാരുന്യത്തിലെ അംഗം രവിചന്ദ്രൻ പൊതുവാള്‍ ആണ് സുകുമാരന്റെ കാര്യം ബൂലോഗ കാരുണ്യത്തിനെ അറിയിച്ചത്.

കാസറഗോഡ് കോളിയടുക്കം മഞ്ഞങ്കാലിലെ കുഞ്ഞമ്പു നായർ കാർത്യായനി ദമ്പതിമാരുടെ ഏഴു മക്കളിൽ മൂന്നാമനാണ് മുപ്പതുകാരനായ സുകുമാരൻ. വിവാഹിതനായ സുകുമാരൻ കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം ദുബായിലായിരുന്നു. നിരന്തരമായി അസുഖങ്ങൾ പിന്തുടരാ തുടങ്ങിയപ്പോൾ തിരിച്ചു നാട്ടിൽ വന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രണ്ടു ൃക്കയും തകരാറിലാണെന്നു കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കുകയല്ലാതെവേറെ വഴിയില്ലാത്ത അവസ്ഥയിൽ, വൃക് ദാനം ചെയ്യാൻ സഹോദരി തയ്യാറായിരിക്കുന്നു.ഓപ്പറേഷന്ഏകദേശം ഴു ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു പെൺകുട്ടികളെവിവാഹം ചെയ്തയച്ചു നടുവൊടിഞ്ഞ കുടുംബത്തിന്റെ തലയ്ക്കടിയേറ്റ അവസ്ഥയാണിപ്പോൾ. സുകുമാരന്റെ അച്ഛൻ കുഞ്ഞമ്പു നായരും നിരന്തരം ചികിത്സ ആവശ്യമുള്ള രോഗാവസ്ഥയിലാണിപ്പോൾ .


സുകുമാരനെയും കുടുംബത്തെയും സഹായിക്കാൻ ചട്ടംചാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും റിട്ടയർചെയ്ത പ്രധാനാധ്യാപകൻ കോടോത്ത് ജനാർദ്ദനൻ മാസ്റ്റർ (അദ്ദേഹത്തിന്റെ നമ്പർ 9946994688) ചെയർമാനായി "സുകുമാരൻ ചികിത്സാ സഹായ സമിതി" രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവരും ഗൾഫിലുള്ള സുഹൃത്തുക്കളു ശ്രമിക്കുന്നുണ്ടെങ്കിലും വളരെയൊന്നും പണം സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. തു കൊണ്ട് ഓപ്പറേഷൻ എന്നു നടത്താൻ പറ്റുമെന്ന്

തീരുമാനിക്കാനായിട്ടില്ല.

* * * * * * *

പൊതുവേ കിഡ്നി ഡോണറെ കിട്ടുക എന്നതാണ് ഇങ്ങനെയുള്ള അവസ്ഥയില്‍ കാലതാമസം ഉണ്ടാക്കാറുള്ളത്. പക്ഷെ ഇദ്ദേഹത്തിന്റെ സഹോദരി തന്നെ കിഡ്നി നല്‍കാന്‍ തയ്യാറായിട്ടും, ഡോണര്‍ ലഭ്യമായതിനാല്‍ ഉടന്‍ തന്നെ നടത്താന്‍ കഴിയുന്ന ഓപറേഷന്‍ ആയിട്ടും പണത്തിന്റെ കുറവ് കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഈ ദുരിതം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു.


നമുക്കെന്തു ചെയ്യാനാകും? ചെറിയ ചെറിയ സഹായങ്ങള്‍ ആണെങ്കില്‍ കൂടി ഒരുമിച്ചു ചേര്‍ത്താല്‍ അത് നമ്മളെ പോലൊരു ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായകരമായിരിക്കും.


എന്തെങ്കിലും, അതെത്ര ചെറുതാണെങ്കിലും സ്വരുക്കൂട്ടാൻ എല്ലാവരും സഹകരിക്കണം... ഈ ഒരു വിഷയം മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ കഴിയുന്നതും ഒരു സഹായം തന്നെയായിരിക്കും. പത്തു പേരിലെത്തുമ്പോൾ ഒരാൾക്കെങ്കിലും കഴിയുന്നത് ചെയ്യാൻ കഴിഞ്ഞാൽ അതെത്രയോ നല്ലതല്ലേ...!

Sunday, October 16, 2011

ക്യാന്‍സര്‍ ചികത്സ സഹായം

ക്യാന്‍സര്‍ ചികത്സക്ക് സഹായം നല്‍കുന്ന ഏതെങ്കിലും സ്ഥാപനം / ചാരിറ്റി ഓര്‍ഗനൈസേഷനെ അറിയാമോ?


ജയരാജ് ചേട്ടന്റെ ചികത്സക്ക് ( http://boologakarunyam.blogspot.com/2011/09/blog-post.html )ഒരു രണ്ടു രണ്ടരലക്ഷം നല്‍കാന്‍ കഴിയുന്ന ഏതെങ്കിലും ഏതെങ്കിലും ഓര്‍ഗനൈസേഷന്‍ കണ്ടെത്താന്‍ കഴിയുമോ എന്നൊന്ന് അന്വോഷിക്കാമോ?

Wednesday, September 28, 2011

ജിത്തു എന്ന ബ്ലോഗർ സഹായം തേടുന്നു..!! വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!


ജിത്തു എന്ന ബ്ലോഗർ സഹായം തേടുന്നു..!! വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!


Wednesday, September 14, 2011

ജയരാജ് ചികത്സസഹായനിധി - തുക

ആര്‍ സി സി യില്‍ ചികത്സയില്‍ ഉള്ള ജയരാജ്ചേട്ടന് ബൂലോഗകാരുണ്യം ഫണ്ട് ആയി Rs. 51,800/- ട്രാന്‍സ്ഫര്‍ ചെയ്തു. (അതില്‍ Rs. 31,800/- ജയരാജ്‌ ചേട്ടന് വേണ്ടി കിട്ടിയ സംഭാവനയും Rs. 20,000/- കാരുണ്യം വാര്‍ഷിക സംഭാവനയില്‍ നിന്നുള്ള തുകയും ആണ് ) കഴിഞ്ഞ മാസം സാബുചേട്ടന് Rs. 31,619/- കൊടുത്ത ശേഷം കാരുണ്യം അക്കൗണ്ട്‌ല്‍ സാബുചേട്ടന് വേണ്ടി എത്തിയതടക്കം Rs. 9,500/- സാബുചേട്ടന്റെ അക്കൗണ്ട്‌ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ ബൂലോഗ കാരുണ്യം ഗ്രൂപ്പ് സഹകാരികള്‍ക്ക് മെയില്‍ ചെയ്തിരുന്നു

ഇന്നലെ ആര്‍ സി സി യില്‍ ജയരാജ് ചേട്ടന് ചെക്കപ്പ് ഉണ്ടായിരുന്നു. കീമോക്ക് മുന്നോടിയായി ഇന്ജെക്ഷനും.ഇ എന്‍ ടി സ്പെഷ്യലിസ്റ്റ് പരിശോധനയില്‍ ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ട്. മരുന്നിന്റെ ഒക്കെ സൈഡ് എഫക്റ്റ് ആണത്രേ. വെള്ളിയാഴ്ച തൊട്ട്‌ ആറാമത്തെ കീമോ ആരംഭിക്കുകയാണ്. ഭാര്യയും അമ്മയും ആണ് സഹായത്തിനു ഹോസ്പിറ്റലില്‍ ഉള്ളത്. കീമോക്ക് ആവശ്യമായ ബ്ലഡ് പല പരിചയക്കാരോടും പറഞ്ഞിട്ടുണ്ടെന്നാ ജയരാജ് ചേട്ടന്‍ പറഞ്ഞത്.

ഇനിയും രണ്ടു കീമോയും 10 റേഡിയേഷനും ഈ ചികത്സക്ക് വേണ്ടി വരും. നല്ലൊരു തുകയും.മുന്‍പ് ശാരിക്കു സഹായം വാഗ്ദാനം ചെയ്ത പോലെ ഉള്ള ഏതെങ്കിലും സന്നദ്ദസംഘടയെയേയോ മറ്റോ പരിചയമുള്ളവര്‍ ആ വഴിക്കും ഒന്ന് ശ്രമിക്കാമോ?

ജയരാജ് ചേട്ടന്റെ അക്കൗണ്ട്‌ നമ്പര്‍ താഴെ നല്‍കുന്നു. എത്ര ചെറിയ തുക ആണെങ്കിലും അത് ഒരുമിച്ച് ചേർത്ത് ഒരു സഹായമായി എത്തിക്കുമല്ലോ
C.Jayaraj
State Bank Of Travancore
A/c No :67150803429
Medical Collage Branch തിരുവനന്തപുരം
IFSC Code :SBTR0000029

ബൂലോഗ കാരുണ്യം വഴി നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അറിയിക്കുമല്ലോ
Boologakarunyam Account Details :-
Account Number - 1859101014458
A/c Name : Shanthi Sharma , Indira
Canara Bank, Kadavanthra Br. Ernakulam
IFSC code - CNRB 0001859

ബൂലോഗ കാരുണ്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി അറിയിക്കുക

Friday, August 12, 2011

ജയരാജ് - ചികത്സാ സഹായം

സാബുചേട്ടന്റെ ചികത്സയുടെ ആവശ്യത്തിനായി ബ്ലഡ് അറേഞ്ച് ചെയ്യാൻ ചെന്നപ്പോൾ ബ്ലഡ് ബാങ്കിലുള്ളവർ ആണു അതേ സ്ഥിതിയിൽ ആർ സീ സിയിൽ ചികത്സയിലുള്ള ജയരാജ് ചേട്ടനെ കുറിച്ച് ദിലീപ് വിശ്വനാഥനോട് പറഞ്ഞത്. അദ്ദേഹം ഇക്കാര്യം ബൂലോഗകാരുണ്യം - സ്നേഹജ്വാലയിൽ മെയിൽ ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച യാരിദും ദിലീപും ജയരാജ് ചേട്ടനെ ആർ സി സി യിൽ ചെന്നു കണ്ടിരുന്നു. ആദ്ദേഹത്തിന് നാല് കീമോ നേരത്തെ കഴിഞ്ഞതാണു. . അഞ്ചാമത്തെതു കഴിഞ്ഞ ദിവസം ആയിരുന്നു.
നേരത്തെ ചെയ്യേണ്ടതായിരുന്നു, കീമോ ചെയ്യേണ്ട ലിസ്റ്റില്‍ ആദ്യമേ ഉള്ളതുമാണു.പക്ഷെ ഒരു കീമോക്ക് ഏറ്റവും ചുരുങ്ങിയത് 70,000/- രൂപ ആവശ്യമാണ്. ആ തുക സംഘടിപ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ ആണ് കീമോ വൈകിയത്.

തിരുവനന്തപുരത്ത് ഉള്ള ചില സന്നദ്ധസംഘടനകളും പള്ളിയും ഒക്കെ സഹായിച്ചാണ് മൂന്നരലക്ഷതിലേറെ ചെലവ് വന്ന ഇതുവരെ ഉള്ള ചികത്സ നടത്തിയത്. ഇനിയും നാല് കീമോയും പത്തു റേഡിയെഷനും ആവശ്യമാണ്. ഓരോ കീമോക്കും വേണ്ടി വരുന്ന 70,000/- കൂടാതെ പത്തു റേഡിയെഷന് മൊത്തം 40,000/- ഒക്കെ ആയി ഇനിയും ഒരു മൂന്നു- മൂന്നരലക്ഷം രൂപ ഉണ്ടെങ്കിലെ ജയരാജ് ചേട്ടന് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ആവൂ. മുന്‍പ് പച്ചക്കറികടയിലായിരുന്ന , 43 വയസ്സുള്ള ജയരാജിന് മറ്റ് വരുമാനം ഒന്നും ഇല്ല. അദ്ദേഹത്തിന്റെ അനിയന്‍ തിരുപ്പൂരില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നു. പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ജയരാജിന് . ജയരാജ് ചേട്ടന്‍ തന്നെയാണ് ചികത്സക്ക് പണം കണ്ടെത്താന്‍ വഴികള്‍ അന്വോഷിക്കുന്നതും.

ജോലിയും വരുമാനവും ഉള്ളവര്‍ പോലും ഭീമമായ ചികത്സാ ചിലവിനു മുന്നില്‍ തളര്‍ന്നു പോകുന്ന അവസ്ഥയെക്കുറിച്ച്
ആഷ്ലി ഗൂഗിള്‍ ബസില്‍ ഒരു പോസ്റ്റ്‌ പബ്ലിഷ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ്, സൌജന്യ വിദഗ്ദ്ധ ചികത്സ ഇതൊക്കെ നടപ്പിലാവാന്‍ ഇനിയും കാലമെടുക്കും. നമുക്ക് നല്‍കാന്‍ ആകുന്ന സഹായം മിക്കപ്പോഴും വളരെ ചെറിയ തുക തന്നെയാണ്. അത് കൊണ്ടു തന്നെ അത് നമുക്കാകാവുന്നവര്‍ക്ക് നമുക്കാകാവുന്നത്ര നല്‍കി മറ്റ് സന്നദ്ധസംഘടന വഴിയോ കോര്പരെട്ട്സിന്റെ ചാരിറ്റി വിംഗ് വഴിയോ ആശുപത്രികളില്‍ നിന്നും ഇളവുകളോ അങ്ങനെ എന്തെങ്കിലും എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

ജയരാജ് ചേട്ടന്റെ അക്കൗണ്ട്‌ നമ്പര്‍ താഴെ നല്‍കുന്നു. എത്ര ചെറിയ തുക ആണെങ്കിലും അത് ഒരുമിച്ച് ചേർത്ത് ഒരു സഹായമായി എത്തിക്കുമല്ലോ
C.Jayaraj
State Bank Of Travancore
A/c No :67150803429
Medical Collage Branch തിരുവനന്തപുരം
IFSC Code :SBTR0000029

നമുക്ക് ബൂലോഗകാരുണ്യത്തിലെ വാർഷികസംഭാവനയിൽ നിന്ന് നൽകാൻ കഴിയുന്ന തുകയോടൊപ്പം ചേർത്ത് നൽകാൻ ആയി ചില സുഹൃത്തുക്കൾ കാരുണ്യം അക്കൗണ്ടിലേക്ക് സഹായം അയച്ചിട്ടുണ്ട്. അവർക്കൊപ്പം നൽകാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുമല്ലോ
Boologakarunyam Account Details :-
Account Number - 1859101014458
A/c Name : Shanthi Sharma , Indira
Canara Bank, Kadavanthra Br. Ernakulam
IFSC code - CNRB 0001859


Thursday, August 4, 2011

സാബു ചികത്സസഹായനിധി - തുക

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പ്രകാരം സാബുച്ചേട്ടനുള്ള ചികത്സാസഹായം ആയി ബൂലോഗകാരുണ്യത്തിലെ വാർഷികസംഭാവനയിൽ നിന്നും 20000/- രൂപയും കാരുണ്യം അക്കൗണ്ടിൽ സാബുച്ചേട്ടനു വേണ്ടി അതു വരെ കിട്ടിയ 13619 രൂപയും ചേർത്ത് 33,619/- രൂപ സാബുച്ചേട്ടന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാബുച്ചേട്ടന്റെ കീമോതെറാപ്പി നടന്നു.

ഇപ്പോൾ നൽകിയ തുക കൂടാതെ രണ്ട് സുഹൃത്തുക്കൾ കാരുണ്യം അക്കൗണ്ടിലേക്ക് അയച്ച തുക ക്രെഡിറ്റ് ആവാതുണ്ടായിരുന്നു. അത് യു എ ഇ ലെ സുഹൃത്തുക്കൾ ശേഖരിച്ച തുകയും തൊടുപുഴ മീറ്റിൽ നിന്നും നൽകിയ തുകയും ചേർത്ത് നൽകാൻ നമുക്കാകും . എങ്കിലും ഇനിയും വലിയൊരു തുക ആവശ്യമായ ചികത്സ ആയതിനാൽ സഹായം നൽകാൻ കഴിയുന്നവർ എത്തിക്കുമല്ലോ.
സാബുച്ചേട്ടന്റെ ബാങ്ക് അക്കൗണ്ട്
Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137


Boologakarunyam Account
Account Number - 1859101014458
IFSC code - CNRB 0001859
Bank : Canara ബാങ്ക്, Kadavanthra Br. Ernakulam
Primary Account Holder - Shanthi Sharma , Indira


അദ്ദേഹത്തിന്റെ ചികത്സക്ക് സഹായം നൽകാൻ കഴിയുന്ന ഏതെങ്കിലും ജീവകാരുണ്യസംഘടനകളെ നിങ്ങൾക്കാർക്കെങ്കിലും അറിയുമെങ്കിൽ ദയവായി സാബുച്ചേട്ടനും കുടുംബത്തിനും സഹായം എത്തിക്കാൻ ശ്രമിക്കാമോ

സാബുച്ചേട്ടനെ സന്ദർശിച്ച ദിലീപ് സമാനമായ അവസ്ഥയിൽ ആർ സി സിയിൽ ചികത്സയിൽ ഉള്ള ജയരാജിനെക്കുറിച്ചു അറിയിച്ചിരുന്നു. അദ്ദേഹത്തിനും ഇതേ പോലെ അത്യാവശ്യമായി സഹായം ആവശ്യമായിട്ടുള്ളതാണു. എന്തെങ്കിലും സഹായം എത്തിക്കാൻ കഴിയുമെങ്കിൽ ദയവായി അറിയിക്കുക

Wednesday, July 27, 2011

സാബു ചികത്സസഹായനിധി

സാബുചേട്ടന്‍ ഇന്നലെ കീമോ തെറാപ്പിക്കായി ആര്‍ സി സിയില്‍ അഡ്മിറ്റ്‌ ആയി.ഇന്ന് കീമോ തുടങ്ങാന്‍ ഇരുന്നതാണ്.പക്ഷെ പ്ലേറ്റ്ലെറ്റ് കൌണ്ട് കുറവായതിനാല്‍ രണ്ടു ദിവസം കഴിഞ്ഞു മതി എന്ന് പറഞ്ഞു.
ref : http://boologakarunyam.blogspot.com/2011/07/blog-post_09.html

സാബുചേട്ടനുള്ള ബൂലോഗകാരുണ്യം തുകയും കൂടെ അക്കൗണ്ട്‌ വന്ന സഹായങ്ങളും ചേര്‍ത്ത് അതുല്യേച്ചി എത്തിക്കുകയാണ്.

കാര്യമായിട്ട് സഹായം ഒന്നും അവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. ആഹാരത്തിന് ഉള്ള സഹായം സ്നേഹജ്വാല എത്തിച്ചിരുന്നു. പക്ഷെ ചികത്സക്കുള്ള ഭീമമായ തുക ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്നവര്‍ സാബുചേട്ടന്റെ വൈഫിന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയോ ബൂലോഗകാരുണ്യത്തില്‍ ഒരുമിച്ച് ചേർത്ത് നൽകുകയോ ചെയ്യുമല്ലോ

Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137


Boologakarunyam Account
Account Number - 1859101014458
IFSC code - CNRB 0001859
Bank : Canara ബാങ്ക്, Kadavanthra Br. Ernakulam
Primary Account Holder - Shanthi Sharma , Indira

Saturday, July 9, 2011

സാബു ചികത്സസഹായനിധി - ബ്ലഡ് റിക്വസ്റ്റ്

പ്രിയ സുഹൃത്തുക്കളെ,

ദിലീപ് വിശ്വനാഥൻ ഇന്നു ആർ.സി.സി.യിൽ പോയി സാബുചേട്ടന്റെ ചേട്ടന്മാരെ കണ്ടിരുന്നു. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ശാരിയുടെ ചികിത്സയുടെ വിവരങ്ങൾ അറിയാവുന്നതാണല്ലോ. അതിനോട് സാമ്യമുള്ള ഒന്നു തന്നെയാണ് സാബുവിന്റെ അസുഖവും. AML എന്ന രോഗമാണ്. ഇതിന്റെ ആത്യന്തികമായ പ്രതിവിധി മജ്ജ മാറ്റിവയ്ക്കൽ തന്നെയാണ്. 12-15 ലക്ഷം രൂപ ചെലവ് വരുന്ന
ഒരു ചികിത്സ. സാബുചേട്ടൻ ഐ.സി.യു വിനോട് ചേർന്നുള്ള ഒബ്സർവേഷൻ സെന്ററിൽ ആയതുകൊണ്ട് നേരിട്ട് കാണാൻ പറ്റിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കണ്ടു..

ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ദിവസേനയുള്ള പ്ലേറ്റ്ലെറ്റ് ആണ്. ഇതുവരെ 45 ആളുകൾ രക്തം ദാനം ചെയ്തു. പക്ഷേ മരുന്നുകൊണ്ടൊന്നും രക്തത്തിലെ WBC, പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാൻ കഴിയാത്തതുകൊണ്ട് ദിവസേന രക്തം കൊടുക്കുക എന്നുള്ളതാണ് ഏക മാർഗ്ഗം. ഇപ്പോൾ ഏറ്റവും വലിയ സഹായം വേണ്ടി വരുന്നത് അതിനാണ്. A+ ആണ് അദ്ദേഹത്തിന്റെ ഗ്രൂപ്പ്. അത് അറേഞ്ച് ചെയ്യാൻ കഴിയുന്നവർ ശ്രമിക്കുമല്ലോ

ബൂലോഗകാരുണ്യം വാർഷികസംഭാവനയിൽ നിന്നുള്ള തുക കൂടാതെ നമുക്ക് കളക്ട് ചെയ്യാൻ കഴിയുന്ന തുക എത്ര ചെറുതാണെങ്കിലും ഒരുമിച്ചു ചേർത്ത് അദ്ദേഹത്തിനു ചികത്സക്ക് വേണ്ടുന്നത് എത്തിക്കാൻ ബൂലോഗകാരുണ്യം ശ്രമിക്കുന്നുണ്ട്. അതിനായി സുഹൃത്തുക്കളിൽ നിന്നും കളക്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിലേക്കായി കോണ്ട്രിബ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുമല്ലോ

Boologakarunyam Account Details for your reference Account Number - 1859101014458 IFSC code - CNRB 0001859 Name of the bank : Canara Bank Branch : Kadavanthra Br. Ernakulam [Ph:- 0484 2315209 / Manager Mr. Sasikumar.] Primary Account Holder - Shanthi Sharma Secondary Account Holder - Indira ( അതുല്യ , എഴുത്തുകാരി)

നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

Friday, July 8, 2011

സാബു ചികത്സസഹായനിധി - ഗൂഗിൾ ഫോം

ബ്ലഡ് കാന്‍സര്‍ ബാധിച്ച്, ഒരു കീമോ കഴിഞ്ഞ്, തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലുള്ള സാബുച്ചേട്ടനു വേണ്ടി പണം സ്വരൂപിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. (details here ) അതിനായി ഒരു ഗൂഗിൾ ഫൊം തയ്യാറാക്കിയിട്ടുണ്ട്.
https://spreadsheets0.google.com/spreadsheet/viewform?hl=en_US&hl=en_US&formkey=dExTN05uTE5NM3ZsUTRlQkdfRERWOXc6MQ#gid=11

സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ചെക്ക് ചെയ്ത് അറിയിക്കുമല്ലോ

Tuesday, July 5, 2011

സാബുചേട്ടനെയും കുടുംബത്തേയും സഹായിക്കാൻ

ശാരിക്കു വേണ്ടി സഹായം ശേഖരിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം സമാനമായ ഇടുക്കി ജില്ലയില്‍ ഇരട്ടയാര്‍ എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിന്റെ അവസ്ഥ അറിയിച്ചു എന്തെങ്കിലും സഹായം ചെയ്യണം എന്ന് പറഞ്ഞ് ഒരു സുഹൃത്ത്‌ ബന്ധപ്പെട്ടിരുന്നു.

[ ref : https://plus.google.com/115119554946690374199/posts/hmfX2uvs4sX ]

ഇരട്ടയാര്‍ സ്വദേശിയായ സാബു എന്ന നാല്‍പ്പത്തിരണ്ട് കാരനായ ബസ് കണ്ടക്റ്റര്‍, ബ്ലഡ് കാന്‍സര്‍ ബാധിച്ച്, ഒരു കീമോ കഴിഞ്ഞ്, തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലാണ്. ഭാര്യ ട്രീസയും,മക്കൾ ഇരട്ടകളായ പതിനൊന്നു വയസ്സുള്ള ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. പെണ്‍കുട്ടിക്ക് ജനിച്ചു മൂന്നു മാസമായപ്പോള്‍ ഹൃദയ സംബന്ധമായ അസുഖം ഉള്ളതിനാല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും മറ്റുമാണ് എറണാകുളം അമൃതാ ആശുപത്രിയില്‍ വച്ച് ആ കുട്ടിയുടെ ഓപറേഷന്‍ നടത്തിയത്. ആ കുട്ടി ഒരുവിധം സുഖമായി വന്നപ്പോള്‍ ഇപ്പോള്‍ അടുത്ത ദുരന്തം. സാബു ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. നാല് കീമോയാണ് പറഞ്ഞിരിക്കുന്നത്. ഒരു കീമോക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവ് വരും എന്ന് പറയുന്നു.

രക്തത്തില്‍ കൌണ്ടിംങ്ങ് കുറയുന്നതിനാല്‍ ദിവസവും രക്തം ആവശ്യമായി വരുന്നു. അത്യാവശ്യമായി അടുത്ത പത്തു ദിവസത്തേക്ക്, ദിവസവും രണ്ട് മൂന്നു കുപ്പി എ+Ve ഗ്രൂപ്പിലുള്ള രക്തം വേണം. ഇദ്ദേഹത്തിന്റെ മൂത്ത രണ്ടു ചേട്ടന്മാരും ബസ് തൊഴിലാളികളാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. സാബുവിന്റെ ഭാര്യതന്നെയാണ് ആശുപത്രിയില്‍ കൂട്ടിരിക്കുന്നത്. കുട്ടികളുടെ പഠിത്തവും മറ്റുകാര്യങ്ങളും എന്താകും എന്ന് ഊഹിക്കാമല്ലോ. ആശുപത്രി ചിലവിനും മറ്റു ചിലവുകള്‍ക്കും ബുദ്ധിമുട്ടുകയാണിവര്‍. സാബുവിന്റെ ചേട്ടനും നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ ചേര്‍ന്നാണ് ഇതുവരെയുള്ള ചികിത്സ നടത്താനുള്ള തുക സ്വരൂപിച്ചത്. അത്യാവശ്യ ചിലവിനുള്ള കാശുപോലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും മറ്റു മട്ടിടങ്ങളില്‍നിന്നുമുള്ള സഹായത്താലാണ് നടക്കുന്നത്.

ഇദ്ദേഹത്തിനു അത്യാവശ്യമായി അടുത്ത കുറച്ചു ദിവസങ്ങളില്‍, ദിവസവും രണ്ട് മൂന്നു കുപ്പി A+Ve (എ. പോസിറ്റീവ്) ഗ്രൂപ്പിലുള്ള രക്തം ആവശ്യമുണ്ട്. പരിചയത്തില്‍ ഉള്ള സുഹൃത്തുക്കളെ അറിയിക്കുമല്ലോ. രക്തം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ സാബുവിന്റെ ചേട്ടനെ 9446610366 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്നവര്‍ താഴെ ഉള്ള ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയോ ബൂലോഗകാരുൺയത്തിലുള്ളവർ ഒരുമിച്ച് ചേർത്ത് നൽകുകയോ ചെയ്യുമല്ലോ

Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137

Wednesday, June 22, 2011

ക: ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ


മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം...   . 

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010

Phone Number :+91-7293607979

Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam

SWIFT Code: SBTRINBB053
IFS Code: SBTR0000053


ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.

ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.

https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc


ശാരിയുടെ ചികിത്സാർത്ഥം നടക്കുന്ന ധനസമാഹരണത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ദുബായ് / ഷാർജ ഭാഗങ്ങളിലുള്ളവർ മുസ്തഫ മുഹമ്മദ് (അഗ്രജൻ), പ്രിയ, അപ്പു, വഹീദ (കിച്ചു) എന്നിവരിൽ ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്താൽ അവിടെയെത്തി      പണം സ്വീകരിക്കാം. അതിനുശേഷം ഒന്നിച്ചൊരു തുകയായി നമുക്ക് അയച്ചു കൊടുക്കാവുന്നതാണ്.

അബുദാബിയിലുള്ളവർ ഇസ്മയിൽ ചെമ്മാടിനെ വിളിച്ചാൽ മതിയാകും. നമ്പർ : 0556504052

Tuesday, June 14, 2011

സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് - പൂര്‍ത്തിയായി

വയനാട്, തിരുനെല്ലി , സെര്‍വ് ഇന്ത്യ ട്രൈബല്‍ സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് !!!


ജൂണ്‍ 4 ബൂലോഗകാരുണ്യം ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് പോലെ ( ഇവിടെ ) അതുല്യേച്ചി, മൈന ഉമൈബാന്‍ , ആഷ്ലി, ആഷ്ലിയുടെ അച്ഛന്‍, അമ്മ, ഭാര്യ എന്നിവര്‍ ഇന്നലെ (ജൂണ്‍ 13 ന്) രാവിലെ വയനാട്ടില്‍ ചെന്നു.


യൂണിഫോം തയ്ച്ച് തയ്യാറാക്കിയ മനോജിനെ ചെന്ന് കണ്ടു,


യൂണിഫോം കൈപറ്റി. കുഞ്ഞഹമ്മദിക്കയെ കണ്ടു

പിന്നീട് എല്ലാവരും ഒരുമിച്ചു ഇരളം അംഗന്‍വാടിയിലെത്തി.


കുഞ്ഞുങ്ങള്‍ക്ക്‌ (ആകെ 15 പേര്‍ ) യൂണിഫോം നല്‍കി.
[കൂടുതല്‍ ഫോട്ടോ ഇവിടെ ]
... പിന്നീട് സെര്‍വ് ഇന്ത്യ യൂണിഫോം കളക്റ്റ് ചെയ്ത്


വയനാട് തിരുനെല്ലി സെര്‍വ് ഇന്ത്യാ ട്രൈബല്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു .

യൂണിഫോം കുട്ടികള്‍ക്ക് നല്‍കി ( ആകെ 343 കുട്ടികൾ )


അതുല്യ ചേച്ചി ഇതാ വിടെ നല്ല ക്ലിയര്‍ ആയി സംഭവം വിവരിച്ചിരിക്കുന്നു (അതിന്റെ ഗൂഗിള്‍ ബസ് ഇവിടെ )
ഈ ഫോട്ടോ +കൂടുതല്‍ ഇവിടെ ഉണ്ട്

കുഞ്ഞുങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു

യൂണിഫോം പ്രോജക്ടിന് സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കുഞ്ഞഹമ്മദിക്ക, കൈപ്പള്ളി, നിരക്ഷര്‍ ജി, മൈന, ആഷ്ലി, അതുല്യേച്ചി, പട്ടേട്ട്... അങ്ങനെ ഈ സഹായം എത്തിക്കാനായി ഓടി നടന്നു ശ്രമം നടത്തിയവര്‍ പലരുണ്ട്, മനസ്സ് നിറഞ്ഞു സഹായം നല്‍കിയവര്‍ , ഇതിന്റെ ഫോളോ അപ് താല്പര്യത്തോടെ അന്വോഷിച്ച്ചിരുന്നവര്‍, ഇനി ഇപ്പോള്‍ പണം കൂടുതല്‍ ആവശ്യമുണ്ടോ എന്ന് ഇടക്കിടക്ക് തിരക്കിയവര്‍ !!! ശരിക്കും ഒരു കിടിലന്‍ കൂട്ടായ്മ :) കണ്ഗ്രാട്സ് !!!

യൂണിഫോം നല്‍കാന്‍ ആയി കൂടുതല്‍ സഹായം പിന്നെ പലരും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും ചേര്‍ന്നു ഇതിത്രയ്ക്കു ഭംഗിയായി നടത്തിയ നിലക്ക് കൂറെക്കൂടി കുട്ടികള്‍ക്കായി ഒന്ന് കൂടി തുടങ്ങിയാലോ :) റെഡി ?

യൂണിഫോം നല്‍കാന്‍ ഉള്ള ഫണ്ടിനെയും ചിലവുകളെയും കുറിച്ച് ബൂലോഗകാരുണ്യം സഹകാരികള്‍ക്ക് വിശദമായി മെയില്‍ ചെയ്യുന്നതാണ്. [ ഇത് വരെ കാരുണ്യം ഗ്രൂപ്പില്‍ ഇതുവരെ ജോയിന്‍ ചെയ്യാത്ത/ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അറിയിക്കുമല്ലോ.]

Saturday, June 4, 2011

യൂണിഫോം വിതരണം ജൂൺ 13ന്

സുഹൃത്തുക്കളെ,

വയനാട്ടിലെ തിരുനെല്ലിക്കടുത്തുള്ള സെര്‍വ് ഇന്ത്യ ആദിവാസി സ്ക്കൂളിലെ 329 കുട്ടികൾക്ക് പുതിയ യൂണിഫോം നൽകാനായി, ഓൺലൈൻ സുഹൃത്തുക്കളുമായും മറ്റ് സുമനസ്സുകളുമായുംചേർന്ന് ധനസമാഹരണം നടത്തി, യൂണിഫോമിന്റെ പ്രവർത്തനങ്ങളുമായി ( അഭ്യര്‍ത്ഥന , മുന്നോട്ട് , ഒരു ലക്ഷം പിരിച്ചാലോ , കുട്ടികള്‍ക്കുള്ള യൂണിഫോം ) ബൂലോഗകാരുണ്യം മുന്നോട്ട് പോകുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ..?

ഈ അദ്ധ്യയന വർഷം തുടക്കത്തിൽ തന്നെ യൂണിഫോം കൊടുക്കുക എന്ന ലക്ഷ്യത്തോടെ, കാലേക്കൂട്ടി യൂണിഫോം തുണി വാങ്ങുകയും, തുന്നൽക്കാരെ ഏർപ്പാടാക്കുകയും, അവരുമായി ചെന്ന് കുട്ടികളുടെയെല്ലാം അളവെടുക്കുകയും, കഴിഞ്ഞ രണ്ട് മാസമായി തുന്നൽ ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനകം യൂണിഫോം എല്ലാം തുന്നിക്കഴിഞ്ഞിരിക്കുന്നു. സ്കൂൾ അധികൃതരുടെ സൗകര്യം അനുസരിച്ച് ഒരു ദിവസം തീരുമാനിക്കുന്നതിന്റെ കാലതാമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ അധികൃതരുടെ സൗകര്യാർത്ഥം, ജൂൺ 13- )ം തീയതി തിങ്കളാഴ്ച്ച ബൂലോക കാരുണ്യത്തിന്റെ പ്രതിനിധികളായ ആഷ്ലിയും, ശാന്തിശർമ്മ(അതുല്യ)യും, മൈന ഉമൈബാനും സ്ക്കൂളിലെത്തി യൂണിഫോം വിതരണം ചെയ്യുന്നതായിരിക്കും എന്ന വിവരം എല്ലാവരേയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.

ബൂലോക കാരുണ്യത്തിന്റെ പ്രവർത്തനങ്ങളുടെ തിളക്കമുള്ള ഒരു നാഴികക്കല്ലായി ഈ സംരംഭം എന്നും കണക്കാക്കപ്പെടുമെന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

ഇതോടൊപ്പം ഇരുളം അംഗനവാടിയിടെ 15 കുട്ടികൾക്ക് കൂടെ യൂണിഫോം വിതരണം ചെയ്യുന്നുണ്ടെന്ന മറ്റൊരു സന്തോഷവാർത്ത കൂടി അറിയിക്കട്ടെ. രാവിലെ 09:30 മണിയോടെ ഇരുളം അംഗനവാടിയിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിന് ശേഷം, ഉച്ചയ്ക്ക് 12 മണിയോടെ തിരുനെല്ലിയിലെ സ്ക്കൂളിലെത്തി അവിടെയുള്ള കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

യൂണിഫോം പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ ബൂലോകർക്കും ഭൂലോകർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. അതോടൊപ്പം, അന്നേ ദിവസം വളരെ ലളിതമായി സ്ക്കൂളിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള ഏവരേയും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

Tuesday, April 26, 2011

അനഘ സുഖമായിരിക്കുന്നു.

അനഘയുടെ ഹൃദയശസ്ത്രക്രിയയെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. (details here)

ഫെബ് 17 , 2011 ൽ ഈ കുഞ്ഞിന്റെ സർജറിയും തുടർന്ന് ആവശ്യമായ മറ്റ് ചികിത്സകളും നല്ലരീതിയിൽ പൂർത്തിയായിരിക്കുന്നു. ആവശ്യമായ ടെസ്റ്റുകൾ എല്ലാം ഭംഗിയായി നടത്തുകയും അനഘ സുഖമായും ഉന്മേഷവതിയായും ഇരിക്കുന്നു എന്ന് വളരെ സന്തോഷത്തോടെ അനഘയുടെ കുടുംബം അറിയിക്കുന്നു.

ആ കുരുന്നിനാവശ്യമായ സഹായം എത്തിക്കാൻ ശ്രമിച്ച എല്ലാവർക്കും അനഘയുടെ അച്ഛനും അമ്മയും ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു.

Thursday, March 17, 2011

നീസ - ചികത്സാസഹായം തേടുന്നു

പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്‍കാന്‍ കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.
ഈ കുട്ടിയുടെ ചികത്സക്കായി ഒരു തുക നൽകാൻ കഴിഞ്ഞിരുന്നു എങ്കിൽ ആ ജീവനും ജീവിതത്തിനും വലിയൊരു താങ്ങാവും. ആ കുട്ടിയെ സഹായിക്കാൻ ചികത്സക്കാവശ്യമായ തുകയില്‍ അല്പമെങ്കിലും സ്വരൂപിച്ചു നൽകാൻ നമുക്ക് കഴിയില്ലേ ?
ദയവായി അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

Wednesday, February 2, 2011

ബൂലോഗകാരുണ്യം - ജനുവരി അപ്ഡേറ്റ്

ബൂലോഗകാരുണ്യം തുടങ്ങിവച്ച യൂണിഫോം പ്രൊജക്ടിന്റെ (here ) ആവശ്യത്തിനായിട്ടുള്ള തുണി തയ്ക്കാനുള്ള ചുമതല ഏറ്റെടുത്ത ശ്രീ മനോജ് (ടെയ്ലര്) ബാംഗ്ലൂര് നിന്നും ആഷ്ലിയുടെ മേല്നോട്ടത്തില് തുണി വാങ്ങിയിട്ടുണ്ട്. അതിന്റെ ബില്ല് കടയില് നേരിട്ട് ആഷ്ലി നല്കിയിട്ടുണ്ട്. കൂടാതെ തയ്യലിന്റെ അഡ്വാന്സും മറ്റ് സാമഗ്രികള്ക്കായി (ബട്ടണ് നൂല് മുതലായവ) ഒരു തുകയും മനോജ്‌ (ടെയ്ലര്) ന്റെ പക്കല് എല്പിച്ചിരിക്കുന്നു.
ജൂണില് സ്കൂള് തുറക്കുമ്പോഴേക്കും കുട്ടികളുടെ പക്കല് പുതിയ യൂണീഫോം എത്താന് തക്ക രീതിയില് മെയ്മാസം രണ്ടാം പകുതിയില് 2-7 ക്ലാസ്സുകളിലെ എല്ലാ കുട്ടികള്ക്കുമുള്ള യൂണിഫോം തയ്യാറാകും.ഒന്നിലെ കുട്ടികള്ക്ക് അഡ്മിഷന് അനുസരിച്ച് പിന്നീടും നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

അനഘയുടെ സര്ജ്ജറിയെ (here) സംബന്ധിച്ച് എഴുത്തുകാരി ചേച്ചി അനഘയുടെ അച്ഛന് റെജിയെ വിളിച്ച് സംസാരിക്കാറുണ്ട്. ഹോസ്പിറ്റലില് നിന്നുള്ള അറിയിപ്പ് വൈകുന്നതിനാല് ആണ് സര്ജ്ജറി നടക്കാത്തത്. കുട്ടിക്ക് മറ്റ് ശാരീരികപ്രയാസങ്ങള് ഇല്ല. സര്ജ്ജറിക്കാവശ്യമായ തുക ആയിട്ടുണ്ട്. അനഘയുടെ സര്ജ്ജറിയെ കുറിച്ചും അവളുടെ സുഖവിവരങ്ങളും അറിയിക്കാം.

ഇനി മുഖ്യമായുള്ള കാര്യങ്ങള്‍ ആണ് താഴെ പറയുന്നവ ആണെന്ന് കരുതുന്നു.
  1. അശരണര്ക്കായി സഹായമെത്തിക്കുന്ന ഒരു നല്ല മനസ്സിന്റെ സ്നേഹജ്വാല എന്ന സംഘടനക്ക് ഒരു കൈതാങ്ങ് നല്കാനായി ബ്ലൊഗിലും (here) ബസിലും (here) ശ്രമങ്ങള്ക്കു സാമ്പത്തികമായും മറ്റ് സഹകരണങ്ങളാലും കഴിയുന്ന സഹായങ്ങള് എത്തിക്കാന് ശ്രമിക്കുമല്ലോ
  2. വാര്‍ഷികസംഭാവന (here) , നമ്മള്‍ തുടങ്ങിയത് 2010 മാര്‍ച്ചില്‍ ആയിരുന്നു. 2011 ലെ സംഭാവനയും നമുക്ക് മാര്‍ച്ചില്‍ തന്നെ ശേഖരിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.2010 വാര്‍ഷികസംഭാവനയില്‍ contribution നല്‍കിയവരെ സന്തോഷം അറിയിക്കുന്നു. കൂടുതല്‍ സഹകാരികള്‍ നമ്മുടെ ബൂലോഗകാരുന്യത്ത്തില്‍ 2011ലും സഹായഹസ്തവും ആയി എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
  3. ബൂലോഗകാരുണ്യം ബ്ലോഗിന്റെ ശ്രദ്ധയിലേക്ക് വന്ന രണ്ടു സഹായാഭ്യര്ഥനകളുടെ Details ചെക്ക് ചെയ്തതിനു ശേഷം കാരുണ്യം സഹകാരികളുടെ സഹായം തേടുന്നതിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു.അവയും ദയവായി പരിഗണിക്കുമല്ലോ.

--------------------------------------------------------------------------------
ബൂലോഗകാരുണ്യം പ്രവര്ത്തനങ്ങളോട് സഹകരണം അറിയിച്ചവരോട് മുകളില് പറഞ്ഞ വിവരങ്ങളും കാരുണ്യം അക്കൌണ്ട് ഡീറ്റേല്സും ഗ്രൂപ്പ് മെയില് വഴി അറിയിച്ചിരുന്നു. അത് ലഭിക്കാത്തവര് ദയവായി അറിയിക്കുമല്ലോ.