Wednesday, July 27, 2011

സാബു ചികത്സസഹായനിധി

സാബുചേട്ടന്‍ ഇന്നലെ കീമോ തെറാപ്പിക്കായി ആര്‍ സി സിയില്‍ അഡ്മിറ്റ്‌ ആയി.ഇന്ന് കീമോ തുടങ്ങാന്‍ ഇരുന്നതാണ്.പക്ഷെ പ്ലേറ്റ്ലെറ്റ് കൌണ്ട് കുറവായതിനാല്‍ രണ്ടു ദിവസം കഴിഞ്ഞു മതി എന്ന് പറഞ്ഞു.
ref : http://boologakarunyam.blogspot.com/2011/07/blog-post_09.html

സാബുചേട്ടനുള്ള ബൂലോഗകാരുണ്യം തുകയും കൂടെ അക്കൗണ്ട്‌ വന്ന സഹായങ്ങളും ചേര്‍ത്ത് അതുല്യേച്ചി എത്തിക്കുകയാണ്.

കാര്യമായിട്ട് സഹായം ഒന്നും അവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. ആഹാരത്തിന് ഉള്ള സഹായം സ്നേഹജ്വാല എത്തിച്ചിരുന്നു. പക്ഷെ ചികത്സക്കുള്ള ഭീമമായ തുക ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്നവര്‍ സാബുചേട്ടന്റെ വൈഫിന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയോ ബൂലോഗകാരുണ്യത്തില്‍ ഒരുമിച്ച് ചേർത്ത് നൽകുകയോ ചെയ്യുമല്ലോ

Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137


Boologakarunyam Account
Account Number - 1859101014458
IFSC code - CNRB 0001859
Bank : Canara ബാങ്ക്, Kadavanthra Br. Ernakulam
Primary Account Holder - Shanthi Sharma , Indira

Saturday, July 9, 2011

സാബു ചികത്സസഹായനിധി - ബ്ലഡ് റിക്വസ്റ്റ്

പ്രിയ സുഹൃത്തുക്കളെ,

ദിലീപ് വിശ്വനാഥൻ ഇന്നു ആർ.സി.സി.യിൽ പോയി സാബുചേട്ടന്റെ ചേട്ടന്മാരെ കണ്ടിരുന്നു. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ശാരിയുടെ ചികിത്സയുടെ വിവരങ്ങൾ അറിയാവുന്നതാണല്ലോ. അതിനോട് സാമ്യമുള്ള ഒന്നു തന്നെയാണ് സാബുവിന്റെ അസുഖവും. AML എന്ന രോഗമാണ്. ഇതിന്റെ ആത്യന്തികമായ പ്രതിവിധി മജ്ജ മാറ്റിവയ്ക്കൽ തന്നെയാണ്. 12-15 ലക്ഷം രൂപ ചെലവ് വരുന്ന
ഒരു ചികിത്സ. സാബുചേട്ടൻ ഐ.സി.യു വിനോട് ചേർന്നുള്ള ഒബ്സർവേഷൻ സെന്ററിൽ ആയതുകൊണ്ട് നേരിട്ട് കാണാൻ പറ്റിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കണ്ടു..

ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ദിവസേനയുള്ള പ്ലേറ്റ്ലെറ്റ് ആണ്. ഇതുവരെ 45 ആളുകൾ രക്തം ദാനം ചെയ്തു. പക്ഷേ മരുന്നുകൊണ്ടൊന്നും രക്തത്തിലെ WBC, പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാൻ കഴിയാത്തതുകൊണ്ട് ദിവസേന രക്തം കൊടുക്കുക എന്നുള്ളതാണ് ഏക മാർഗ്ഗം. ഇപ്പോൾ ഏറ്റവും വലിയ സഹായം വേണ്ടി വരുന്നത് അതിനാണ്. A+ ആണ് അദ്ദേഹത്തിന്റെ ഗ്രൂപ്പ്. അത് അറേഞ്ച് ചെയ്യാൻ കഴിയുന്നവർ ശ്രമിക്കുമല്ലോ

ബൂലോഗകാരുണ്യം വാർഷികസംഭാവനയിൽ നിന്നുള്ള തുക കൂടാതെ നമുക്ക് കളക്ട് ചെയ്യാൻ കഴിയുന്ന തുക എത്ര ചെറുതാണെങ്കിലും ഒരുമിച്ചു ചേർത്ത് അദ്ദേഹത്തിനു ചികത്സക്ക് വേണ്ടുന്നത് എത്തിക്കാൻ ബൂലോഗകാരുണ്യം ശ്രമിക്കുന്നുണ്ട്. അതിനായി സുഹൃത്തുക്കളിൽ നിന്നും കളക്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിലേക്കായി കോണ്ട്രിബ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുമല്ലോ

Boologakarunyam Account Details for your reference Account Number - 1859101014458 IFSC code - CNRB 0001859 Name of the bank : Canara Bank Branch : Kadavanthra Br. Ernakulam [Ph:- 0484 2315209 / Manager Mr. Sasikumar.] Primary Account Holder - Shanthi Sharma Secondary Account Holder - Indira ( അതുല്യ , എഴുത്തുകാരി)

നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

Friday, July 8, 2011

സാബു ചികത്സസഹായനിധി - ഗൂഗിൾ ഫോം

ബ്ലഡ് കാന്‍സര്‍ ബാധിച്ച്, ഒരു കീമോ കഴിഞ്ഞ്, തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലുള്ള സാബുച്ചേട്ടനു വേണ്ടി പണം സ്വരൂപിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. (details here ) അതിനായി ഒരു ഗൂഗിൾ ഫൊം തയ്യാറാക്കിയിട്ടുണ്ട്.
https://spreadsheets0.google.com/spreadsheet/viewform?hl=en_US&hl=en_US&formkey=dExTN05uTE5NM3ZsUTRlQkdfRERWOXc6MQ#gid=11

സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ചെക്ക് ചെയ്ത് അറിയിക്കുമല്ലോ

Tuesday, July 5, 2011

സാബുചേട്ടനെയും കുടുംബത്തേയും സഹായിക്കാൻ

ശാരിക്കു വേണ്ടി സഹായം ശേഖരിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം സമാനമായ ഇടുക്കി ജില്ലയില്‍ ഇരട്ടയാര്‍ എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിന്റെ അവസ്ഥ അറിയിച്ചു എന്തെങ്കിലും സഹായം ചെയ്യണം എന്ന് പറഞ്ഞ് ഒരു സുഹൃത്ത്‌ ബന്ധപ്പെട്ടിരുന്നു.

[ ref : https://plus.google.com/115119554946690374199/posts/hmfX2uvs4sX ]

ഇരട്ടയാര്‍ സ്വദേശിയായ സാബു എന്ന നാല്‍പ്പത്തിരണ്ട് കാരനായ ബസ് കണ്ടക്റ്റര്‍, ബ്ലഡ് കാന്‍സര്‍ ബാധിച്ച്, ഒരു കീമോ കഴിഞ്ഞ്, തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലാണ്. ഭാര്യ ട്രീസയും,മക്കൾ ഇരട്ടകളായ പതിനൊന്നു വയസ്സുള്ള ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. പെണ്‍കുട്ടിക്ക് ജനിച്ചു മൂന്നു മാസമായപ്പോള്‍ ഹൃദയ സംബന്ധമായ അസുഖം ഉള്ളതിനാല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും മറ്റുമാണ് എറണാകുളം അമൃതാ ആശുപത്രിയില്‍ വച്ച് ആ കുട്ടിയുടെ ഓപറേഷന്‍ നടത്തിയത്. ആ കുട്ടി ഒരുവിധം സുഖമായി വന്നപ്പോള്‍ ഇപ്പോള്‍ അടുത്ത ദുരന്തം. സാബു ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. നാല് കീമോയാണ് പറഞ്ഞിരിക്കുന്നത്. ഒരു കീമോക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവ് വരും എന്ന് പറയുന്നു.

രക്തത്തില്‍ കൌണ്ടിംങ്ങ് കുറയുന്നതിനാല്‍ ദിവസവും രക്തം ആവശ്യമായി വരുന്നു. അത്യാവശ്യമായി അടുത്ത പത്തു ദിവസത്തേക്ക്, ദിവസവും രണ്ട് മൂന്നു കുപ്പി എ+Ve ഗ്രൂപ്പിലുള്ള രക്തം വേണം. ഇദ്ദേഹത്തിന്റെ മൂത്ത രണ്ടു ചേട്ടന്മാരും ബസ് തൊഴിലാളികളാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. സാബുവിന്റെ ഭാര്യതന്നെയാണ് ആശുപത്രിയില്‍ കൂട്ടിരിക്കുന്നത്. കുട്ടികളുടെ പഠിത്തവും മറ്റുകാര്യങ്ങളും എന്താകും എന്ന് ഊഹിക്കാമല്ലോ. ആശുപത്രി ചിലവിനും മറ്റു ചിലവുകള്‍ക്കും ബുദ്ധിമുട്ടുകയാണിവര്‍. സാബുവിന്റെ ചേട്ടനും നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ ചേര്‍ന്നാണ് ഇതുവരെയുള്ള ചികിത്സ നടത്താനുള്ള തുക സ്വരൂപിച്ചത്. അത്യാവശ്യ ചിലവിനുള്ള കാശുപോലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും മറ്റു മട്ടിടങ്ങളില്‍നിന്നുമുള്ള സഹായത്താലാണ് നടക്കുന്നത്.

ഇദ്ദേഹത്തിനു അത്യാവശ്യമായി അടുത്ത കുറച്ചു ദിവസങ്ങളില്‍, ദിവസവും രണ്ട് മൂന്നു കുപ്പി A+Ve (എ. പോസിറ്റീവ്) ഗ്രൂപ്പിലുള്ള രക്തം ആവശ്യമുണ്ട്. പരിചയത്തില്‍ ഉള്ള സുഹൃത്തുക്കളെ അറിയിക്കുമല്ലോ. രക്തം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ സാബുവിന്റെ ചേട്ടനെ 9446610366 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്നവര്‍ താഴെ ഉള്ള ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയോ ബൂലോഗകാരുൺയത്തിലുള്ളവർ ഒരുമിച്ച് ചേർത്ത് നൽകുകയോ ചെയ്യുമല്ലോ

Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137