Thursday, November 6, 2008

ചവറ പോസ്റ്റ് - അപ്ഡേറ്റ്

ചവറ പോസ്റ്റിനോട് ബന്ധപ്പെട്ട് ഇന്ന് അതുല്യേച്ചി അറിയിച്ച് തന്ന വിവരങ്ങള് എല്ലാവരുടേയും അറിവിലേക്കായി ഇവിടെ ചേറ്ക്കുന്നു...

----------

പറഞ്ഞ് ഉറപ്പിച്ചത് പോലെ, ഞാനും തമനുവും, ഷിബു (അപ്പു) എന്ന ബ്ലോഗ്ഗറുടെ അനിയനും കൂടി, ഇന്നലെ (05112008) രാവിലെ ചവറ തെക്കും ഭാഗത്ത് എത്തുകയും, പുതുക്കി പണിത വീട് സന്ദര്‍ശിയ്ക്കുകയും ഉണ്ടായി.

വീട് മൊത്തം വ്യ്ത്തിയാക്കുകയും, ഒടിഞ് പോയ മേല്‍ക്കൂര പുതുക്കുകയും, അടുക്കളയോട് ചേര്‍ന്ന് ഒരു കുഞു മുറി എടുക്കയും, ഉമ്മത്തിനോട് ചേര്‍ന്ന് ഒരു റ്റോയല്‍റ്റും, പിന്നെ എല്ലാ വാതിലുകളും ജനാലകളൂം ഒക്കേനും ചുരുങിയ ബഡ്ജറ്റിനുള്ളില്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സിമന്റ് പോയ പഴയ ഭാഗങ്ങള്‍ ചെത്തി തേച്ചട്ടുമുണ്ട്.

അമ്മയും മകനും പഴയ പരിതാപകരമായ അവസ്ഥയില്‍ നിന്ന് മാറിയട്ടുണ്ട്. പ്രസാദിനെ ബന്ധുക്കളില്‍ ആരൊ ഒരു വ്യക്തിയും അയല്വവാസിയും ഒക്കെ ചേര്‍ന്ന് മരുന്നിനു കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷനും വില്ലേജ് ആപ്പീസ് മുഖാന്തിരം അപേക്ഷിയ്ക്കുന്നുണ്ട്.

ഇപ്പോള്‍ മകന്റെ മാനസീക് വിഭ്രാന്തി കൂടുകയും, ചെക്കന്‍ വീട്ടിലെ റ്റ്യൂബ് ലൈറ്റ്, വയര്‍ കണക്ഷന്‍ എല്ലാം തല്ല്ലി പൊട്ടിയ്ക്കുകയും ചെയ്തിട്ടുണ്ട്. അമ്മ പഴയ പോലെ തന്നെ അഴുക്ക് പുരണ്ട വസ്ത്രങ്ങളില്‍ തന്നെ ഇരിയ്ക്കുന്നു. ഇരുന്ന് നിരങ്ങുന്നത് കൊണ്ടാവാം ഇത്. മണെണ്ണയുടെ ലഭ്യത കുറവ് കൊണ്ട്, വിറക് ഒക്കെ കഷ്ണങ്ങള്‍ ആക്കി ആരെങ്കിലും കൊടുക്കന്നത് കൊണ്ടാണു കഞി എന്നിവ വയ്ക്കുന്നത്. മാസപലവ്യഞ്നം ആദ്യത്തെ ഒരു വട്ടം പിരിച്ച് എടുത്ത കാശില്‍ നിന്നും വാങ്ങി കൊടുക്കുകയും (അന്ന് ഞാന്‍ പോയപ്പോള്‍), ബാക്കി രണ്ട് മാസത്തേ ഗ്രോസറി, എന്റെ പേഴ്സണല്‍ ഫണ്ടില്‍ നിന്ന് ഒരു തീരുമാനമുണ്ടാകുന്നത് വരേയും ഞാന്‍ ചെയ്യുന്നുണ്ട്. ഏതാണു അഞ്ചൂറു രുപയുടെ ഗ്രോസറി ആവന്നുണ്ട്. അഞ്ചല്‍ക്കാരനും സുഹ്ര്ത്തുക്കളും ചെയ്യാന്‍ പറ്റാവുന്ന സഹായം ചെയ്യാം എന്ന് ദുബായില്‍ ഞാന്‍ വന്നപ്പോള്‍ എന്നെ കണ്ട് പറയുകയുണ്ടായി.

ചെക്കന്‍ അമ്മയെ ചീത്ത വിളിയ്ക്കുകയും, ഉന്തി ഇടുകയും ഒക്കെ ചെയ്യുന്നു. അമ്മയുടെ കയ്യ്ക് അല്പംനീരുണ്ട്. സ്ഥിതി ഗതികള്‍ ഇങ്ങനെ ഇരിയ്ക്കേ, ഞാന്‍ അമ്മയേ എനിക്കറിയാവുന്ന ഒരു കേന്ദ്രത്തിലേയ്ക്ക് അയല്‍ക്കാരും ബന്ധുക്കാരും ഒക്കെ ഒപ്പിട്ട് തരുകയാണെങ്കില്‍ മാറ്റാനുള്ള തീരുമാനം ഇന്നലെ അറിയിച്ചപ്പോഴ്, അമ്മ വളരെ കര്‍ക്കശമായിട്ട് ആ വീട് വിട്ട് ഒരു സ്ഥലത്തേയ്ക്കും എന്ത് പരിതസ്ഥിതി വന്നാലും പോവുകയില്ലെന്ന് പറയുകയുണ്ടായി. ഇത്തരുണത്തില്‍ ഇനി നമുക്ക് ചെയ്യാനുള്ള കാര്യം അവരെ പട്ടിണിയില്‍ നിന്ന് രക്ഷിയ്ക്കുക മാത്രമാണു. ചികില്‍സ് ആവശ്യത്തിനായി പെഇസ അല്പം ബാങ്കിലുണ്ട്. അതില്‍ നിന്നും എടുത്തിട്ടാണു ഇത് വരെ എന്തൊക്കെയോ ചെയ്യുന്നത്. ഞാന്‍ അതിന്റെ ഡീറ്റേയില്‍സിലേയ്ക്ക് കടന്നില്ല, കാരണം ചികില്‍സ എന്ന വിഷയത്തിലേയ്ക്ക് എത്തിപെടാന്‍, ദൂരം, സാമ്പത്തികം, സമയം , ചെക്കന്റെ മാനസീക വിഭ്രാന്തി എന്നിവ, എന്ന പരിമിതി എന്നെ ഭയപെടുത്തുന്നു.

സഹായം എത്തിച്ചവര്‍ക്കും, അതിനു വേണ്ടി പ്രയത്നഇച്ച് പിരിച്ച അഗ്രുവിനും, രണ്ട് തവണ ഇത്രയും ദൂരം കൊച്ചിയില്‍ നിന്ന് പോയി വരാന്‍ എനിക്ക് ആരോഗ്യ ചുറ്റുപാടുകള്‍ നല്‍കിയ ദെഇവത്തിനും, അല്പം ദിവസത്തിന്റെ അവധിയ്ക്ക് വന്ന് ഒരു ദിവസം മുഴുവന്‍ ചവറയിലും പരിസരത്തും ഒക്കെ ഓടി നടന്ന് വണ്ടി ഓടിച്ച്, ഷിജുവിനെ എടുത്ത് പിന്നെ കരുനാഗപ്പിളി എത്തി എന്നെ സ്റ്റേഷനില്‍ നിന്ന് എടുത്ത് പിന്നെ ചവറ വരെ എത്തി, പിന്നെ എല്ലാരേയും അവിടേം ഇവിടേം ഒക്കെ കൊണ്ടാക്കി, തിരിച്ച് അടൂര്‍ എത്തി എന്നെ ബസ്സ് കയറ്റി വരെ വിട്ട തമനുവിനും ഒക്കെ ഒരുപാട് നന്ദി പറയുന്നു. തല്‍സമയം എടുത്ത പടങ്ങള്‍ ഇവിടെ കാണാം.

http://picasaweb.google.com/atulyaarjun/ChavaOnNov5#

അതുല്യേച്ചിക്ക് വേണ്ടി അഗ്രജന്‍