Wednesday, December 26, 2007

ഇവര്‍ കാരുണ്യം അര്‍ഹിക്കുന്നു..
രോഗബാധിതരായ 3 മക്കളുടെ ചികിത്സക്കും ഭക്ഷണത്തിനും വഴി കണ്ടെത്താനാവാതെ ദുരിതമനുഭവിക്കുകയാണ് മലപ്പുറത്തെ ഒരു പുള്ളുവന്‍ കുടുംബം.എടപ്പാളിനടുത്ത് പുള്ളുവന്‍പടിയില്‍ നാവേറുപ്പാട്ടുകാരനായ പുതിയില്ലത്ത് ബാലനും കുടുംബവുമാണ് ബുദ്ധിമാന്ദ്യം സംഭവിച്ച് നിരന്തരരോഗങ്ങള്‍ക്കിരയായ മക്കളുടെ യാതനകള്‍ക്കിടയില്‍ മനസ്സു നീറി കഴിയുന്നത്.

ഒരു കാലത്ത് പുള്ളുവന്‍ പാട്ടിന്റെ ശീലുകള്‍ ഉയര്‍ന്നിരുന്ന പൂത്തില്ലത്ത് പറമ്പില്‍ ബാലന്റെ വീട്ടില്‍ ഇന്നുയരുന്നത് രോഗങ്ങളുടെയും ദുരിതങ്ങളുടെയും തിവ്ര നൊമ്പാങ്ങളാണ്.ജീവിതത്തില്‍ താങ്ങായി മാറും എന്നു കരുതിയ മക്കള്‍ എല്ലാവരും ഒരുപോലെ രോഗബാധിതരായതൊടെയാണ് കുടുംബത്തിന്റെ ദുരിതം ആരംഭിച്ചത്.24ഉം 20ഉം 12ഉം വയസ്സുള്ള മൂന്നു മക്കളും ബുദ്ധീമാന്ദ്യം സംഭവിച്ചവരും രോഗബാധിതരാണ്.കഴിയുന്നത്ര ചികിത്സകള്‍ നടത്തിയെന്‍കിലും ഫലമുണ്ടായില്ല.രണ്ടാമത്തെ മകന്റെ അസുഖം ഒരു പരിധി വരെ ചികിത്സ വഴി മാറ്റാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തുടര്‍ ചികിത്സക്കു പണം കണ്ടെത്താനാവതെ വിഷമിക്കുകയാണ്.

നാഗപ്പാട്ട് പാടികിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ബാലന്‍ കുടുംബം കഴിയാനും ചികിത്സക്കുമുള്ള വരുമാനം കഷ്ടിച്ചുണ്ടാക്കിയിരുന്നത്.എന്നാല്‍ അസുഖം ബാധിച്ചു ബാലന്‍ കിടപ്പിലായതൊടെ നാട്ടുകാര്‍ നല്‍കുന്ന സഹായം മാത്രമാണീ 5 അംഗ കുടുംബത്തിന്റെ ആശ്രയം.
നാടുമുഴുവന്‍ നാഗപ്പാട്ടു പാടി കുഞ്ഞുങ്ങളുടെ ദ്യഷ്ടി ദോഷം അകറ്റി നാടിന് ഐശ്വര്യം പകര്‍ന്ന പുള്ളുവകുടുംബം ഇന്നു സ്വന്തം കുഞ്ഞുങ്ങളുടെ ദോഷം അകറ്റാന്‍ എന്തു ചെയ്യും എന്നറിയാതെ പകച്ചു നില്‍കുകയാണ്.

കൂടുതല് വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.http://malabarvishesham.blogspot.com/2007/12/blog-post_21.html
ബ്ലോഗ് സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് ഞാന്‍ ഈ ദുരന്തചിത്രം എവിടെ ചേര്‍ക്കുന്നത്.നമുക്കെന്തെങ്ങിലും സാമ്പത്തിക സഹായം ഈ പുള്ളുവകുടുംബത്തിനു നല്‍കാന്‍ കഴിയില്ലെ...??
.
ബാങ്ക് അക്കൊന്റ് നമ്പറും അഡ്രസും ഞാനിവിടെ ചേര്‍ക്കുകയാണ്.
പി.പി.ബാലന്‍
പുത്തിലത്ത് പറമ്പില്‍ ഹൌസ്,
പുള്ളുവന്‍ പാടി പി.ഒ
കാലടി
മലപ്പുറം
എസ്.ബി.ഐ. എടപ്പാള്‍ ബ്രാഞ്ച്
അക്കൌന്റ് നമ്പര്‍:30298410082
--------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ എന്നെ ബന്ധപ്പെടാം.
സുനേഷ് ക്യഷ്ണന്‍ @ 09847939908
suneshkrishnan@gmail.com

Friday, November 23, 2007

അംഗങ്ങളുടെ ശ്രദ്ധക്ക്

പ്രിയപെട്ടവരെ,

കുറച്ച് മാസങ്ങളായി ബൂലോഗ കാരുണ്യത്തിലെ അംഗങ്ങളെല്ലാം നിദ്രയിലാണ്. ഉണരാനുള്ള സമയമായിരിക്കുന്നു. സഹായമാവശ്യമുളളവരോട് കാരുണ്യം കാണിക്കാന്‍ നമുക്ക് കഴിയാവുന്നത് ചെയ്യാം. അഞ്ചെങ്കില്‍ അഞ്ച്, പത്തെങ്കില്‍ പത്ത്. അവനാല്‍ കഴിയുന്ന സഹായം, പലരും ചേര്‍ന്ന് സ്വരുക്കൂട്ടിയാല്‍ അതൊരു സംഖ്യയാകും. അത് നമുക്ക് സഹായം ആവശ്യമുള്ളവര്‍ക്കെത്തിക്കാം.

സസ്നേഹം
കുറുമാന്‍

Monday, October 1, 2007

ചികിത്സാസഹായം തേടുന്നു

ചികിത്സാസഹായം തേടുന്നു.


ഫറോക്ക്: വൃക്കകള്‍ തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. ചെറുവണ്ണൂര്‍ കോട്ടലാട എന്‍ പി സജീവന്‍ (32) ആണ് ഇരു വൃക്കക്കും അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കണമെന്നാണ് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. ശസ്ത്രക്രിയക്കുള്ള ഭാരിച്ച ചെലവ്, കൂലിവേല ചെയ്ത് കഴിയുന്ന സജീവന്റെ കുടുംബത്തിന് താങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചത്.
പഞ്ചായത്തംഗം സത്യഭാമ ചെയര്‍പേഴ്സണായും മേനോത്ത് മനോജ്കുമാര്‍ സെക്രട്ടറിയായും പഴുക്കടക്കണ്ടി വത്സരാജന്‍ ട്രഷററായുമുള്ളതാണ് കമ്മിറ്റി. സഹായങ്ങള്‍ ഫെഡറല്‍ ബാങ്ക് ചെറുവണ്ണൂര്‍ ശാഖയിലെ 111001001177828 എന്ന അക്കൌണ്ട് നമ്പറില്‍ അയക്കണം.

Tuesday, September 18, 2007

ഹൃദയ വാള്‍വ് തകരാറിലായ ബാലന്‍

ഹൃദയ വാള്‍വ് തകരാറിലായ ബാലന്‍ചികിത്സാ സഹായം തേടുന്നു


ഹൃദയ വാല്‍വിന് അസുഖം ബാധിച്ച ബാലനെ രക്ഷിക്കാന്‍ സുമനസുകളുടെ കരുണ തേടുന്നു. കരിങ്ങാരി ഗവ. യു പി സ്കൂളിലെ രണ്ടാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ് അഫ്സല്‍ (7) ആണ് ചികിത്സാ സഹായം തേടുന്നത്. കരിങ്ങാരി മന്ദംകണ്ടി നാസര്‍-മൈമൂന ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് അഫ്സല്‍. പത്ത് സെന്റ് സ്ഥലവും ചെറിയ വീടും മാത്രം സ്വന്തമായുള്ള ഈ കുടുംബം ചികിത്സക്കാവശ്യമായ ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ഒക്ടോബര്‍ 30ന് വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരും.
മുഹമ്മദ് അഫ്സലിന്റെ ചികിത്സക്കായി പഞ്ചായത്ത് അംഗം രജനി രമേശന്‍ ചെയര്‍പേഴ്സണും പിടിഎ പ്രസിഡന്റ് എ മുരളീധരന്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ വി സി തോമസ് ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായമെത്തിക്കുന്നവര്‍ക്കായി തരുവണ സര്‍വീസ് സഹകരണ ബാങ്കില്‍ 7916 നമ്പറായി അക്കൌണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Thursday, August 9, 2007

അനാഥരായ എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക് ഒരു തണല്‍


പുസ്തകപ്രകാശന ദിനത്തില്‍ കലേഷിന്റെ കൂടെ വന്ന, ദി ജെംസണ്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയായ, ശ്രീ ജോര്‍ജ് പി സജിത്തിനെ പരിചയപെടുവാനും, ബൂലോക കാരുണ്യത്തേയും, അതിന്റെ പ്രവര്‍ത്തനങ്ങളേയും, പരിചയപെടുത്തുവാനും സാധിച്ചു.

എച്ച് ഐ വി പോസറ്റീവ് ആയ സമൂഹം പുറന്തള്ളപെട്ട, അനാഥരായ സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കുക, റിഹിബിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുക, ഇവരുടെ ചികിത്സ നടപ്പാക്കുക എന്നിവയെല്ലാം ആണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം. എച്ച് ഐ വി ബാധിതരായവര്‍ക്കുള്ള ചികിത്സാര്‍ത്ഥം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇവര്‍ സംസാരിക്കുകയും, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ഇന്‍ഷുറന്‍സ് കമ്പനി ഇവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നല്‍കാം എന്നറിയിക്കുകയും ചെയ്തു. ഓരോ രോഗ ബാധിതര്‍ക്കുമുള്ള പ്രീമിയത്തിനുള്ള തുക കണ്ടെത്തുക, ആ തുക സ്പോണ്‍സര്‍ ചെയ്യാനുള്ള കോര്‍പ്പറേറ്റുകളോ, വ്യക്തികളേയോ കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രഥമ ലക്ഷ്യം.

ബൂലോക കാരുണ്യത്തിന്റെ സഹായങ്ങള്‍ ഇവര്‍ക്ക് ആവശ്യമാണ്.

എല്ലാവരും അവരവര്‍ക്ക് കഴിയുന്ന തരത്തില്‍ സഹായങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അതും നന്നായിരിക്കും.

എല്ലാവരുടേയും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Sunday, July 29, 2007

ന്യൂസ് ക്ലിപ്

ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസില്‍ ബൂലോഗ കാരുണ്യത്തെ പറ്റി വന്ന വാര്‍ത്ത മൊബൈലില്‍ റെക്കോഡ് ചെയ്തത്:

Saturday, July 28, 2007

ബൂലോഗ കാരുണ്യം ടിവിയില്‍

പ്രിയപ്പെട്ടവരേ,
ബൂലോഗകാരുണ്യം കൂട്ടായ്മ ഈയിടെ നടത്തിയ ചില ജീവകാരുണ്യപരമായ ഇടപെടലുകള്‍ മാധ്യമശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് ശ്രീ.രാഗേഷ് കുറുമാനെ ഇന്ന് ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്ന് രാത്രി 10 മണിയുടെ ഏഷ്യാനെറ്റ് ഗള്‍ഫ് ന്യൂസിലും 11 മണിയുടെ ഏഷ്യാനെറ്റ് ന്യൂസിലും കാണാവുന്നതാണ്. മുഴുവന്‍ അഭിമുഖം ചൊവ്വാഴ്ച (31-07-2007)സം‌പ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ഗള്‍ഫ് റൌണ്ടപ്പിലും കാണാവുന്നതാ‍ണ്.

Thursday, July 19, 2007

ശ്രീ ജോണ്‍സന്റെ കുട്ടിയുടെ ചിക്ത്സാ ഫണ്ട്പ്രിയ സുഹൃത്തുക്കളെ,

ശ്രീ ജോണ്‍സന്റെ മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഈ മാസം ഇരുപത്തിയാറാം തിയതി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ കൊച്ചിയില്‍ വച്ച് നടത്തപെടും എന്നാണറിയാന്‍ കഴിഞ്ഞത്. എന്റെ സഹപ്രവര്‍ത്തകരും,സുഹൃത്തുക്കളും, യു എ ഇ യില്‍ ഉള്ള ബ്ലോഗേഴ്സുമായ, ഏറനാടന്‍, ഇടിവാള്‍, അജി പോളക്കുളത്ത്, ശ്രീശാന്ത്, ഇബ്രു, ദേവരാഗം, അതുല്യ, കൈതമുള്ള്, അഗ്രജന്‍, തമനു, തമനുവിന്റെ രണ്ട് സുഹൃത്തുക്കള്‍, അഞ്ചല്‍ക്കാരന്‍, അഞ്ചല്‍ക്കാരന്റെ സുഹൃത്തുക്കള്‍, അപ്പു, ദില്‍ബാസുരന്‍ തുടങ്ങിയവരില്‍ നിന്നും പിരിച്ചെടുത്ത തുക രണ്ടു ഘട്ടമായി (ആദ്യം 25,000 രൂപ 15 ജൂലൈക്കും, പിന്നെ 10,000 രൂപ 18 ജൂലൈക്കും, രശീതി ഇവിടെ ഇടുന്നു) ശ്രീ ജോണ്‍സന്റെ അക്കൌണ്ടിലേക്ക് അയച്ചു. ശ്രീ മുസാഫിറും സംഘവും, കുട്ടന്മേനോനും മറ്റും കുവൈറ്റില്‍ നിന്നും പൈസ സ്വരൂപിച്ച് അയച്ചിട്ടുണ്ട്.

ഈ നല്ലൊരു സംരഭത്തിനു തുനിഞ്ഞിറങ്ങിയപ്പോഴും മനസ്സില്‍ കളങ്കമുള്ള കലിയുഗവേന്ദ്രന്‍ എല്ലാവരേയും ഇവിടെ കുറ്റപെടുത്തുകയും, ചോദ്യം ചെയ്യുകയും ഉണ്ടായത് ഒരു തരത്തില്‍ നന്നായെന്ന് ഈ അവസരത്തില്‍ എനിക്കു തോന്നുന്നു. കാരണം, അയാളുടെ ഒരു കമന്റാണ് ത്വരിതഗതിയില്‍ ഇത്രയും പണം സമാഹരിക്കുവാന്‍ ഒരു പ്രചോദനമായത് എന്ന് പറയാതെ വയ്യ. പക്ഷെ, കലിയുഗവേന്ദ്രന്റെ കമന്റ്, പലര്‍ക്കൂം അത് വിശ്വേട്ടന്‍ എന്ന് ഞാനടക്കം ബഹുമാന പൂര്‍വ്വം വിളിക്കുന്ന ശ്രീ വിശ്വപ്രഭയാണോ ഇട്ടത് എന്ന് തോന്നിക്കുന്നതരത്തിലുള്ളതായിരുന്നതില്‍ വളരെ വിഷമമുണ്ട്. വിശ്വപ്രഭയല്ല അത് എന്ന് ഞാനടക്കം എല്ലാ ബ്ലോഗേഴ്സിനും അറിയാം.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കലിയുഗവേന്ദ്രാ ശ്ലാഘനീയമല്ല. മനസ്സിലെ ഇരുട്ട് അകറ്റാന്‍ ദൈവം താങ്കളെ സഹായിക്കട്ടെ, ശ്രീ വിശ്വപ്രഭ താങ്കളോട് ക്ഷമിക്കട്ടെ.

ബൂലോകരുടെ പ്രാര്‍ത്ഥന ഈ കുട്ടിക്ക് ഉണ്ടാവുമെന്ന് വിശ്വസിക്കട്ടെ.

Thursday, July 12, 2007

ഒരു സഹായാഭ്യര്‍ത്ഥന കൂടി

പ്രിയരെ, കൂലിപ്പണിക്കാരനായ ജോണ്‍സന്റെയും ബിന്ദുവിന്റെയു മൂന്നു മാസം മാത്രം പ്രായമായ ആണ്‍കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്കായ് സഹായമഭ്യര്‍ത്ഥിക്കുന്നു . ഹൃദയത്തിലെ മൂന്നുദ്വാരങ്ങള്‍ ഒരു ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ സുഖപ്പെടുത്താനാവൂ . മൂന്ന് സെന്റ് ഭൂമിയും അതിലൊരു ചെറിയ വീടുമാണ് ജോണ്‍സനു സ്വന്തമായുള്ളത്. അമൃത ഇന്‍സ്റ്റിട്ട്യൂട്ടിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത് . മൂന്നാഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാ‍ണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയെങ്കിലും ഇതിനാവും. പ്രതിമാസം ആയിരത്തിയഞ്ഞൂറില്‍ കൂടുതല്‍ വരുമാനമില്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇത്രയും പൈസ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാനാവും ? ടെസ്റ്റുകള്‍ക്കും മറ്റുമായി ഇപ്പോള്‍ തന്നെ നല്ല ഒരു സംഖ്യയായി.
ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസുഖത്തിന്റെ വിശദവിവരങ്ങള്‍ താഴെകൊടുക്കുന്നു.

Basic illness : congenital Heart Disease
Large perimembraneous VSD
Large ASD , LA / LV Volume overload severe hyperkinetic PAH
Treatment suggested : Open Heart Surgery , ventricular Septal defect closure

സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് പണമയക്കാം.

Bank Name :Dhanalakshmi Bank Limited
Branch : Kanjany ,Thrissur Dist
Name : Johnson C J
A/C No : 6.1.28148

ജോണ്‍സന്റെ അഡ്രസ് : Johnson C J ,Chalakkal House, Kanjani P O., Trichur Dt. Kerala State.


അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് താഴെ കൊടുക്കുന്നു.

Wednesday, June 27, 2007

സഹായഹസ്തങ്ങള്‍ നീളട്ടെ


പ്രിയരെ,

ഇന്ന് സജിയുടെ ബ്ലോഗിലാണ് ഇത് കണ്ടത്. സജിക്ക് ഞാന്‍ ഈമെയില്‍ അയക്കുകയും ചെയ്തു (http://ajithmohan.blogspot.com/2007/06/blog-post_27.html). പഞ്ചായത്ത് പ്രസിഡന്റ്, സ്ഥലം എം എല്‍ എ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീ സെയ്തലവിയെ സഹായിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.

പട്ടാമ്പിയിലുള്ള ബ്ലോഗേഴ്സിനു കൂടുതല്‍ വിവരം നല്‍കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.

അവരവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍, നേരിട്ട്, രണ്ടും കിഡ്നിയും തകരാറിലായ ശ്രീ സെയ്തലവിയുടെ ചികിത്സാനിധിയിലേക്ക് അയക്കാവുന്നതാണ്.

Friday, June 1, 2007

ബൂലോഗ കാരുണ്യം - അംഗത്വം

പ്രിയ ബൂലോഗ സുഹൃത്തുക്കളെ,

ഒരു തരത്തില്‍ പറഞ്ഞാല്‍ നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍? നമുക്ക് കാണാം, കേള്‍ക്കാം, ബന്ധുജനങ്ങള്‍ കൂടെയുണ്ട്, പ്രവാസിയാണെങ്കില്‍ അവധിയില്‍ പോകുമ്പോള്‍ ബന്ധുജനങ്ങളുടെ കൂടെ കഴിയാം. ഇന്റര്‍നെറ്റുണ്ട്. ഈ മെയില്‍ ഉണ്ട്. ജീവിതം എത്ര മനോഹരം!

അതേ സമയം, കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്തവര്‍, നടക്കാന്‍ കഴിയാത്തവര്‍, വാര്‍ദ്ധയക്കിത്തില്‍ ബന്ധുജനങ്ങള്‍ ഉപേക്ഷിച്ചവര്‍, കിഡ്നി നഷ്ടപെട്ടവര്‍, ക്യാന്‍സര്‍ ശരീരത്തിനെ കാര്‍ന്നു തിന്നവര്‍, അങ്ങിനെ നിരാലംഭരായ ഒരുപാടു പേരുണ്ട് ഈ ഭൂമി മലയാളത്തില്‍. അവര്‍ക്ക് ഒരു ചെറുകൈ സഹായം നല്‍കുക എന്നതാണീ ബ്ലോഗിന്റെ ലക്ഷ്യം.

ഈ ബ്ലോഗിലെ അംഗങ്ങള്‍ തരുന്ന രൂപ (ഒരു രൂപ മുതല്‍ ഏതു കറന്‍സിയായാലും ) ഓരോ തവണയും പല പല വ്യ്ക്തികള്‍ക്കെത്തിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ആദ്യ ദൌത്യം.

ഓരോ അംഗങ്ങളും നല്‍കുന്ന സംഖ്യ ഇതേ ബ്ലോഗില്‍ തന്നെ പറയപെടും. ഒരുമിച്ചു കിട്ടുന്ന സംഖ്യയും വെളിപെടുത്തും. ആര്‍ക്കു കൊടുക്കുന്നു, എത്ര കൊടുത്തു എന്നെല്ലാം പച്ചവെള്ളം പോലെ ഈ ബ്ലോഗില്‍ നിന്നു തന്നെ അറിയാം.

ഈ ഉദ്യമത്തിനു ഒരു കൈത്താങ്ങാകാന്‍ താത്പര്യം ഉള്ളവര്‍ ദയവു ചെയ്ത് rageshku@gmail.com എന്ന മേല്‍വിലാസത്തില്‍ ബന്ധപെടുകയും, ഈ ക്ലബ്ബിലെ ഒരംഗമാകുകയും ചെയ്യുക.

ഒരു ജോഡി ഷൂവിനു വേണ്ടി കരഞ്ഞ് വാശിപിടിച്ച ഞാന്‍, കാലുകള്‍ നഷ്ടപെട്ട ഒരു മനുഷ്യനെ കണ്ടപ്പോള്‍ ഷൂ എന്തിനെനിക്കെന്നോര്‍ത്തു പോയ്!

ക്ലബ്ബിലേക്ക് അംഗത്വം ക്ഷണിക്കുന്നു.

നമ്മള്‍ ഒരു രൂപ വച്ചെങ്കിലും പങ്കുവെച്ചാല്‍ ........................