പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ എന്ന കുട്ടി ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിയ്ക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ ഗുരുതര അഭാവം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ കുട്ടിയുടെ സാമ്പത്തികശേഷി പരിതാപകരവുമാണ്. ഭാരിച്ച ചികിത്സാ ചെലവു താങ്ങാന്‍ കഴിവില്ലാത്ത കുടുംബത്തിന് ഈ കുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സനല്കാന് കഴിയുന്നില്ല. വളരെ പ്രതീക്ഷ നല്‍കുന്നതാണ് ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍, പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ കഴിയാതെ അവര്‍ വിഷമിയ്ക്കുകയാണ്.
ഈ കുട്ടിയുടെ ചികത്സക്കായി ഒരു തുക നൽകാൻ കഴിഞ്ഞിരുന്നു എങ്കിൽ ആ ജീവനും ജീവിതത്തിനും വലിയൊരു താങ്ങാവും. ആ കുട്ടിയെ സഹായിക്കാൻ ചികത്സക്കാവശ്യമായ തുകയില്‍ അല്പമെങ്കിലും സ്വരൂപിച്ചു നൽകാൻ നമുക്ക് കഴിയില്ലേ ?ദയവായി അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.