വയനാട്ടിലെ ചെതലയം എന്ന സ്ഥലത്തെ ആദിവാസി കോളനികള്‍ നമ്മള്‍ ബ്ലോഗ് സുഹൃത്തുക്കള്‍ നടത്തിയ ചില ചെറിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അറിഞ്ഞ് കാണുമല്ലോ ? നാട്ടുകാര്‍ ചെന്നെത്താത്ത കൊമ്മഞ്ചേരി ആദിവാസി കോളനികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വസ്ത്രവിതരണമാണ് പ്രധാനമായും നടത്തിയത്. കൂട്ടത്തില്‍ കുറച്ച് കളിപ്പാട്ടങ്ങള്‍, പായ, കമ്പളി എന്നതൊക്കെയും വിതരണം ചെയ്തു. ആ വിവരങ്ങള്‍ അറിയാത്തവര്‍ ദയവായി ഈ ലിങ്കുകള്‍ നോക്കൂ.
വയനാട്ടിലെ ആദിവാസികള്‍ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന കുഞ്ഞഹമ്മദിക്ക എന്ന സന്മനസ്സിന്റെ നേതൃത്വത്തിലാണ് ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തിയത്. (കുഞ്ഞഹമ്മദിക്കയെ പറ്റിയുള്ള വിശദവിവരങ്ങള്‍
ഇവിടെയുണ്ട്.) അതിന്റെ ചില പത്രവാര്‍ത്തകള്‍ കണ്ട്, വയനാട്ടിലെ തന്നെ തിരുനെല്ലി എന്ന സ്ഥലത്തെ ഒരു സ്ക്കൂള്‍ അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്ക്കൂളിലാണ് പോലും ഏറ്റവും കൂടുതല്‍ അവിവാഹിതരായ ആദിവാസി അമ്മമാരുടെ കുട്ടികള്‍ പഠിക്കുന്നത്. ആ കുട്ടികള്‍ വസ്ത്രങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. അവര്‍ക്കായി കുറച്ച് തുണികള്‍ കൊടുക്കാമോ എന്നാണ് അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയോട് ചോദിച്ചത്.
ഇന്റര്‍നെറ്റ് വഴിയുള്ള കുറേ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തുണികള്‍ എത്തിച്ചത്. അവരുമായി സംസാരിച്ച് വിവരം അറിയിക്കാം എന്നാണ്
കുഞ്ഞഹമ്മദിക്ക മറുപടി കൊടുത്തത്.
നമുക്കിനിയും വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ ആവില്ലേ ? അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ ?
കൂട്ടത്തില്‍ അല്പം തുക സമാഹരിച്ച് ഒരു ജോഡി പുതിയ യൂണിഫോം തന്നെ ഈ കുട്ടികള്‍ക്കായി നല്‍കാന്‍ നമുക്കാവില്ലേ ?
ബൂലോഗകാരുണ്യത്തിലൂടെ നമുക്കതിന് കഴിയില്ലേ. എല്ലാവരും തുണികള്‍ ശേഖരിക്കൂ. കളക്ട് ചെയ്യാന് കഴിയുന്നവര് മുന്നോട്ട് വരൂ.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ആരെ ഏല്‍പ്പിക്കണമെന്ന് വഴിയെ (കമന്റ് വഴി) അറിയിക്കാം. മറ്റ് ജില്ലകളില്‍ ഉള്ളവരും ശേഖരിക്കൂ. എന്നിട്ട് അറിയിക്കൂ.. കളക്‍റ്റ് ചെയ്യാനുള്ള ഏര്‍പ്പാട് നമുക്ക് ചെയ്യാം.
വിദേശരാജ്യങ്ങളില്‍ നിന്ന് പാഴ്സല്‍ ആയി അയക്കുന്നത് അന്വേഷിച്ചിരുന്നതാണ് . അത് ഒട്ടും എക്കണോമിക്കല്‍ അല്ല. അതുകൊണ്ട് സന്മനസ്സുള്ളവര്‍ 5 -10 കിലോ തുണികള്‍ സ്വന്തം ലഗ്ഗേജില്‍ തന്നെ നാട്ടില്‍ എത്തിക്കാന്‍ ശ്രമിക്കൂ. അതും കളക്‍റ്റ് ചെയ്യാം.
വസ്ത്രങ്ങള്‍ തരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
1) മുഷിഞ്ഞത്, പിന്നിപ്പറിഞ്ഞത്, കീറിയത്, നരച്ചത്, കീറാനായത്, തുന്നല്‍ വിട്ടത്, ബട്ടന്‍സുകളും സിബ്ബുകളും ചീത്തയായത്, കറ പിടിച്ചത് ഇത്തരം തുണികള്‍ ഒഴിവാക്കുക. നമ്മള്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇട്ട് ഫാഷന്‍ മാറിയതുകൊണ്ടും സൈസ് ചെറുതായതുകൊണ്ടുമൊക്കെ മാറ്റിവെച്ചിരിക്കുന്ന നല്ല വസ്ത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. ചീത്തയായ തുണിത്തരങ്ങള്‍ നമ്മള് ഒഴിവാക്കുകയല്ല മറിച്ച് അവര്ക്ക് തികച്ചും ഉപയോഗപ്രദമാകും എന്ന് നമുക്കുറപ്പുള്ളവ നാം നല്കുകയാണ്.
2) കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള തുണികള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം കൊടുക്കാം. പാന്റ്, ജീന്‍സ് മുതലായവ തരുകയാണെങ്കില്‍ നമ്മുടെ ശരീരപ്രകൃതിക്കനുസരിച്ചുള്ള പാന്റ്സും ജീന്സും മറ്റും അവര്ക്ക് മിക്കവാറും പാകമാവാത്തതാവാന് സാധ്യത ഉള്ളതിനാല് അസാമാന്യ വലിപ്പം ഉള്ളത് ഒഴിവാക്കുന്നതാവും നന്ന്
കൂട്ടത്തില്‍ അല്‍പ്പം സാമ്പത്തിക സഹായവും ചെയ്യാനായാല്‍....
ഈ കുട്ടികള്‍ക്ക് ആവശ്യമായ പുതിയ സ്ക്കൂള്‍ യൂണിഫോം വാങ്ങിക്കൊടുക്കാന്‍ നമുക്കാവും.
എല്ലാവരും പെട്ടെന്ന് തന്നെ വേണ്ടത് ചെയ്യുമല്ലോ ?
എത്രയും പെട്ടെന്ന് ശേഖരിച്ച് ഈ മാസം അവസാനത്തോടെ തന്നെ ഈ വസ്ത്രങ്ങള്‍ വിതരണം ചെയ്യാമെന്നാണ് ആഗ്രഹിക്കുന്നത്.
---
നിരക്ഷരന്‍ | Manoj Ravindran
Related Buzz :
06/11/2010 :
Ashly A K അപ്പൊ, നമ്മള്‍ മുന്പോട്ട് പൂവ്വല്ലേ... 07/11/2010 :
Nishad Kaippally കൈപ്പള്ളി -
1 ലക്ഷം രൂപ പിരിച്ചു ആദിവാസി കുട്ടികള്‍ക്ക് യൂണിഫോം ... 08/11/2010 : Boologakarunyam bank Account : Please provide details of your
contributions here