Monday, October 31, 2011

ജയരാജ് - ഒക്ടോബര്‍

ജയരാജ്  ചേട്ടന്റെ ആറാമത്തെ കീമോ ചെയ്തു. ( http://boologakarunyam.blogspot.com/2011/09/blog-post.html ) ആര്‍ സി സി യില്‍ തന്നെ ഉണ്ട് ഇപ്പോഴും. പക്ഷെ ഈ കീമോയില്‍ പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. അതിനാല്‍ ഈ ചികത്സ തുടരേണ്ട എന്നാണു ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.  മറ്റൊരു ആശുപത്രിയില്‍  ചികത്സ തേടാവുന്ന സാമ്പത്തീകാവസ്ഥയില്‍   അല്ല അദ്ദേഹം എന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാവുന്നതാണ്. ജയരാജ് ചേട്ടന്‍ ഒത്തിരി റിക്വസ്റ്റ് ചെയ്തത് കൊണ്ട്  മറ്റൊരു ചികത്സ  ചെയ്യാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .അതിനു മൂന്നു-നാല് ലക്ഷം രൂപ ആവശ്യമായി  വരും.

നാല് ലക്ഷം വലിയ തുകയല്ല . പക്ഷെ നാല് ലക്ഷം സംഘടിപ്പിക്കുക എന്നാല്‍  വലിയൊരു ഭാരമാണ്  എന്നതാണ്  സ്ഥിതി .ജനുവരിയില്‍ ആണ് അദ്ദേഹത്തിന്റെ അസുഖം തിരിച്ചറിഞ്ഞത്. അന്നൊക്കെ പലരും സഹായം നല്കാവുന്നത് എത്തിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒരു വര്ഷം ആകാറായല്ലോ. സഹായത്തിനു അങ്ങനെ  അധികം ആരും ഇല്ലെന്നാണ്  മനസ്സിലായത്.  

അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ പഠന ആവശ്യങ്ങളെ കുറിച്ചും കുടുംബത്തിന്റെ  കാര്യത്തിനെ കുറിച്ചും ഏതൊരു കുടുംബനാഥനെയും പോലെ   അദ്ദേഹം വിഷമത്തിലാണ് . അത് കൊണ്ട് തന്നെ ചികത്സ തുടരണോ വേണ്ടയോ എന്നതില്‍ പോലും ഉള്ള ആശങ്ക  അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ട്.

കുട്ടികളുടെ പഠനത്തിനു തുകയെ കുറിച്ച് തല്‍ക്കാലം വിഷമിക്കണ്ട അറേഞ്ച്  ചെയ്യാം എന്ന് പറഞ്ഞു. ചികത്സക്കുള്ള തുകയെ കുറിച്ച് എന്താ പറയേണ്ടത് എന്ന് അറിയില്ല

jayaraj : Phone # +91 90615 16665 

Sunday, October 23, 2011

സുകുമാരൻ - വൃക്കചികത്സാ സഹായം

ബൂലോഗകാരുന്യത്തിലെ അംഗം രവിചന്ദ്രൻ പൊതുവാള്‍ ആണ് സുകുമാരന്റെ കാര്യം ബൂലോഗ കാരുണ്യത്തിനെ അറിയിച്ചത്.

കാസറഗോഡ് കോളിയടുക്കം മഞ്ഞങ്കാലിലെ കുഞ്ഞമ്പു നായർ കാർത്യായനി ദമ്പതിമാരുടെ ഏഴു മക്കളിൽ മൂന്നാമനാണ് മുപ്പതുകാരനായ സുകുമാരൻ. വിവാഹിതനായ സുകുമാരൻ കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം ദുബായിലായിരുന്നു. നിരന്തരമായി അസുഖങ്ങൾ പിന്തുടരാ തുടങ്ങിയപ്പോൾ തിരിച്ചു നാട്ടിൽ വന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രണ്ടു ൃക്കയും തകരാറിലാണെന്നു കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കുകയല്ലാതെവേറെ വഴിയില്ലാത്ത അവസ്ഥയിൽ, വൃക് ദാനം ചെയ്യാൻ സഹോദരി തയ്യാറായിരിക്കുന്നു.ഓപ്പറേഷന്ഏകദേശം ഴു ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അഞ്ചു പെൺകുട്ടികളെവിവാഹം ചെയ്തയച്ചു നടുവൊടിഞ്ഞ കുടുംബത്തിന്റെ തലയ്ക്കടിയേറ്റ അവസ്ഥയാണിപ്പോൾ. സുകുമാരന്റെ അച്ഛൻ കുഞ്ഞമ്പു നായരും നിരന്തരം ചികിത്സ ആവശ്യമുള്ള രോഗാവസ്ഥയിലാണിപ്പോൾ .


സുകുമാരനെയും കുടുംബത്തെയും സഹായിക്കാൻ ചട്ടംചാൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും റിട്ടയർചെയ്ത പ്രധാനാധ്യാപകൻ കോടോത്ത് ജനാർദ്ദനൻ മാസ്റ്റർ (അദ്ദേഹത്തിന്റെ നമ്പർ 9946994688) ചെയർമാനായി "സുകുമാരൻ ചികിത്സാ സഹായ സമിതി" രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവരും ഗൾഫിലുള്ള സുഹൃത്തുക്കളു ശ്രമിക്കുന്നുണ്ടെങ്കിലും വളരെയൊന്നും പണം സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. തു കൊണ്ട് ഓപ്പറേഷൻ എന്നു നടത്താൻ പറ്റുമെന്ന്

തീരുമാനിക്കാനായിട്ടില്ല.

* * * * * * *

പൊതുവേ കിഡ്നി ഡോണറെ കിട്ടുക എന്നതാണ് ഇങ്ങനെയുള്ള അവസ്ഥയില്‍ കാലതാമസം ഉണ്ടാക്കാറുള്ളത്. പക്ഷെ ഇദ്ദേഹത്തിന്റെ സഹോദരി തന്നെ കിഡ്നി നല്‍കാന്‍ തയ്യാറായിട്ടും, ഡോണര്‍ ലഭ്യമായതിനാല്‍ ഉടന്‍ തന്നെ നടത്താന്‍ കഴിയുന്ന ഓപറേഷന്‍ ആയിട്ടും പണത്തിന്റെ കുറവ് കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഈ ദുരിതം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു.


നമുക്കെന്തു ചെയ്യാനാകും? ചെറിയ ചെറിയ സഹായങ്ങള്‍ ആണെങ്കില്‍ കൂടി ഒരുമിച്ചു ചേര്‍ത്താല്‍ അത് നമ്മളെ പോലൊരു ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായകരമായിരിക്കും.


എന്തെങ്കിലും, അതെത്ര ചെറുതാണെങ്കിലും സ്വരുക്കൂട്ടാൻ എല്ലാവരും സഹകരിക്കണം... ഈ ഒരു വിഷയം മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ കഴിയുന്നതും ഒരു സഹായം തന്നെയായിരിക്കും. പത്തു പേരിലെത്തുമ്പോൾ ഒരാൾക്കെങ്കിലും കഴിയുന്നത് ചെയ്യാൻ കഴിഞ്ഞാൽ അതെത്രയോ നല്ലതല്ലേ...!

Sunday, October 16, 2011

ക്യാന്‍സര്‍ ചികത്സ സഹായം

ക്യാന്‍സര്‍ ചികത്സക്ക് സഹായം നല്‍കുന്ന ഏതെങ്കിലും സ്ഥാപനം / ചാരിറ്റി ഓര്‍ഗനൈസേഷനെ അറിയാമോ?


ജയരാജ് ചേട്ടന്റെ ചികത്സക്ക് ( http://boologakarunyam.blogspot.com/2011/09/blog-post.html )ഒരു രണ്ടു രണ്ടരലക്ഷം നല്‍കാന്‍ കഴിയുന്ന ഏതെങ്കിലും ഏതെങ്കിലും ഓര്‍ഗനൈസേഷന്‍ കണ്ടെത്താന്‍ കഴിയുമോ എന്നൊന്ന് അന്വോഷിക്കാമോ?