അനഘയുടെ ഹൃദയശസ്ത്രക്രിയയെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. (details here) ഫെബ് 17 , 2011 ൽ ഈ കുഞ്ഞിന്റെ സർജറിയും തുടർന്ന് ആവശ്യമായ മറ്റ് ചികിത്സകളും നല്ലരീതിയിൽ പൂർത്തിയായിരിക്കുന്നു. ആവശ്യമായ ടെസ്റ്റുകൾ എല്ലാം ഭംഗിയായി നടത്തുകയും അനഘ സുഖമായും ഉന്മേഷവതിയായും ഇരിക്കുന്നു എന്ന് വളരെ സന്തോഷത്തോടെ അനഘയുടെ കുടുംബം അറിയിക്കുന്നു. |
ആ കുരുന്നിനാവശ്യമായ സഹായം എത്തിക്കാൻ ശ്രമിച്ച എല്ലാവർക്കും അനഘയുടെ അച്ഛനും അമ്മയും ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു.