Friday, September 5, 2008

സഹായം സഹായം സഹായം


പ്രിയരെ,

ബീഹാറില്‍ വെള്ളപൊക്കം. പതിനേഴ് ജില്ലകള്‍ മൊത്തം മുങ്ങി പോയതിനു തുല്യം. ആയിരക്കണക്കിനു ജനങ്ങള്‍ മരിച്ചുപോയി. രക്ഷപെട്ടവരോ, ഉടുതുണിക്ക് മറുതുണിയില്ലാതെ,ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, അഴലുന്നു.

നമ്മള്‍ക്ക് ഉള്ളതില്‍ നിന്നും ഓരോ ജോഡി വസ്ത്രമോ, വാങ്ങിയതില്‍ മിച്ചം വന്ന മരുന്നോ (എക്സ്പയറി കഴിയാത്ത) നമുക്ക് സംഭാവന ചെയ്യാം. ദുബായില്‍ നിന്നും ഒരാഴ്ചക്കകം ഒരു 20 ഫീറ്റ് കണ്ടെയിനര്‍ മിനിമം അയക്കാന്‍ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. നാളെ ഓഫീസ് മുടക്കം, മറ്റന്നാള്‍ ഓഫീസുമായും ബന്ധപെടും. അപ്പോള്‍ അതിലപ്പുറവും ചെയ്യാന്‍ കഴിയും. ഇവിടെ ഉള്ളവരെല്ലാം പറ്റുന്ന വിധം, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ഷൂകള്‍, മരുന്നുകള്‍, പാത്രങ്ങള്‍ എന്നിവ സംഭാവന ചെയ്യുക. സംഭരിക്കുന്ന വസ്തുക്കള്‍ എവിടെ എത്തിക്കണം എന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കാം എന്ന് അതുല്യാമ്മയും, അചിന്ത്യാമ്മയും വിളിച്ചപ്പോള്‍ അറിയിക്കുകയുണ്ടായി.


സന്മനസ്സോടെ നിങ്ങളെല്ലാം സഹകരിക്കുമെന്നെനിക്കുറപ്പുണ്ട്.

പ്രത്യേക ശ്രദ്ധയ്ക്കു്. വസ്ത്രങ്ങള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ ദയവായി അതു വൃത്തിയായി അലക്കി ഇസ്തിരിയിട്ടു് ഏല്‍പ്പിക്കണം എന്നു ഓര്‍പ്പിക്കുന്നു.

നന്ദി

ഫോട്ടോകള്‍ക്കു് കടപ്പാടു്: ഫോര്‍വേര്‍ഡായി കിട്ടിയ ഒരു ഇമെയില്‍.

യു എ ഇ ഒഴിച്ച് മറ്റു വിദേശരാജ്യങ്ങളില്‍ താ‍മസിക്കുന്നവര്‍ക്കും, ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ താ‍മസിക്കുന്നവര്‍ക്കും, താ‍ഴെ കാണുന്ന വിലാസത്തില്‍ നിങ്ങളാലാവുന്ന (ഒറ്റക്കും, കൂട്ടായ്മയായും) സഹായങ്ങള്‍ നേരിട്ട് എത്തിക്കാവുന്നതാണ്.