പ്രിയപെട്ടവരെ. ഈ ജനുവരിയില്‍ നാട്ടില്‍ പോയപ്പോള്‍ നെല്ലിയാമ്പതിയില്‍ രണ്ട് ദിവസം ചിലവഴിച്ചിരുന്നു. മോങ്ക് വുഡ് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൌസില്‍ ആയിരുന്നു താമസം. അതിന്റെ ഉടമസ്ഥനായ ശ്രീ ജോയി കാക്കനാടനും, മാനേജരായ ടോമി മാത്യൂവും പറഞ്ഞാണ് അവരുടെ എസ്റ്റേറ്റിലെ സ്ഥിരപണിക്കാരനായ ശ്രീ മുരുകനെകുറിച്ചും, എസ്റ്റേറ്റിലെ തന്നെ പണിക്കാരിയായിരുന്നു ശ്രീമതി അമൃത മുരുകനേയും, അവരുടെ രണ്ട് പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കുറിച്ചും അറിഞ്ഞത്.
എസ്റ്റേറ്റില്‍ സ്ഥിരപണിക്കാര്‍ക്ക് ദിവസം ലഭിക്കുന്ന കൂലി 80 രൂപയാണ്. എസ്റ്റേറ്റില്‍ തന്നെ താമസിക്കാന്‍ ആസ്റ്റ്ബറ്റോസ് പതിച്ച ഒറ്റമുറി ക്വാര്‍ട്ടേഴ്സുമുണ്ട്. മുരുകനും, അമൃതയും എസ്റ്റേറ്റില്‍ പണിയെടുത്തിരുന്നപ്പോള്‍ വളരെ ഭംഗിയായി കുടുംബം പോറ്റിയിരുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസവും ഭംഗിയായി നടന്നിരുന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതാം വര്‍ഷം (1999) ഒരു കല്യാണത്തിനു പങ്കെടുക്കാന്‍ കുടുംബസമേതം പാലക്കാട്ടേക്ക് പോകും വഴി നെമ്മാറ വച്ച് നിയന്ത്രണം വിട്ട കെ എസ് ആര് ടി സി ബസ്സ് അമൃതയെ ഇടിച്ചു വീഴ്ത്തുകയും, അസ്ഥികള്‍ തകര്‍ന്ന് ചലനശേഷി നഷ്ടപെട്ട അമൃത വളരെ കാലത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തു. ഉള്ള നീക്കിയിരുപ്പെല്ലാം ചികിത്സക്കായി ചിലവഴിച്ചു. എസ്റ്റേറ്റ് മുതലാളിയായ ജോയി കാക്കനാടനും, മാനേജരായ ടോമി മാത്യൂസുമെല്ലാം അവരവര്‍ക്ക് കഴിയും വിധം പരമാവധി സഹായിച്ചു.
Mr. Joy Kakkanaden
P.O. Chathamangalam
Nemmara
Palakkad,
+9447620086
തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ തന്നെ പലിശക്ക് പണം വാങ്ങേണ്ടുന്ന അവസ്ഥയാണ് നെല്ലിയാമ്പതിയിലെ കാപ്പിതോട്ട മുതലാളിമാര്‍ക്കെല്ലാം. തോട്ടം പണിക്കാരായ നാട്ടുകാര്‍ അവനവനു കഴിയുന്ന പണം പിരിച്ചായി പിന്നീട് ചികിത്സ. ചികിത്സക്കൊടുവില്‍ അവര്‍ക്ക് ഒരാളുടെ സഹായത്തോടെ എഴുന്നേറ്റ് നടക്കാനും, ഇരിക്കാനും, നില്‍ക്കാനും എല്ലാം സാധിക്കുന്ന അവസ്ഥ വന്നപ്പോള്‍, ആഹാരം, വസ്ത്രം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ മുരുകന്റെ ദിവസവരുമാനമായ എണ്‍പത് രൂപയില്‍ ഒതുങ്ങാതെ വന്നപ്പോള്‍ ചികിത്സ നിറുത്തി.
ചിലപ്പോള്‍ അസഹനീയ വേദനമൂലം അവര്‍ക്ക് കിടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ മുരുകനു പണിക്കു പോലും പോകാന്‍ കഴിയാതെ വരുന്ന അവസ്ഥ കൂടി വന്നപ്പോള്‍ കടം വാങ്ങിയും മറ്റും ചികിത്സ പുനരാരംഭിച്ചു.
ഒമ്പത് വര്‍ഷത്തോളമായി ഇന്‍ഷുറന്‍സിനു വേണ്ടി നടക്കുന്ന കേസ് ഇനിയും എവിടെയും എത്തിയിട്ടില്ല.
ഇപ്പോള്‍ അവരെ ചികിത്സിക്കുന്നത്, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ, അസ്സോസിയേറ്റ് പ്രൊഫസറും, ഓര്‍ത്തോപീഡിയാക്ക് സര്‍ജനുമായ, ഡോക്ടര്‍. ആര്. വിജയകുമാര്‍ ആണ്.
Dr. R. Vijayakumar,
M.S. Ortho, D. Ortho
Reg. No : 11579,
Associate Professor and Orthopaedic Surgeon
Dept of Orthopaedics
Medical College, Trichur
അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം കഴുത്തിലെ എല്ലും, തുടയെല്ലുകളും മാറ്റി വച്ചാല്‍ അമൃതക്ക് പരസഹായം കൂടാതെ, വേദന ഇല്ലാതെ, ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നും പറയുന്നു. ഈ ചികിത്സക്ക് വരുന്ന ചിലവ് 25,000 രൂപയോളവും അതിനുശേഷമുള്ള മരുന്നിനും മറ്റുമായി 10,000 രൂപയോളവും മറ്റും ആണ്.

ബൂലോഗരായ നാം ഒന്നൊരുമിച്ച് ചേര്‍ന്ന് ചെറിയതായെങ്കിലും ഒരു തുക നല്കിയാല് അമൃത എന്ന സ്ത്രീക്ക് ഒരു പുനര്‍ജ്ജന്മം കിട്ടും എന്ന് മാത്രമല്ല, അവരുടെ പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ക്ക് ഒരു ഭാവിയും ലഭിക്കും.
അമൃതക്കും കുടുംബത്തിനും ബാങ്ക് അക്കൌണ്ട് ഇല്ലാത്തതിനാല്‍ പണം സ്വരൂപിച്ച് കഴിഞ്ഞതിനുശേഷം, തൃശൂര്‍, പാലക്കാടുള്ള ബ്ലോഗേഴ്സ് ഒന്നു സഹകരിച്ചാല്‍, ഇവരുമായി ബന്ധപെട്ട്, ചികിത്സക്കേര്‍പ്പാടു ചെയ്യുകയും, ശേഷം ചികിത്സാ തുക മെഡിക്കല്‍ കോളേജില്‍ നേരിട്ടടക്കുകയും ചെയ്താല്‍ മതിയാകും.
ഈ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അറിയിക്കുക.