ഇനി പറയുന്നത് വിദ്യ എന്ന വീട്ടമ്മയേ കുറിച്ച്, അവിടെ വൈകുന്നേരങ്ങളില്‍ സ്ക്കൂള് വിട്ട് യൂണിഫോമില്‍ തന്നെ എത്തുന്ന രണ്ട് കുഞുങളെയും കുറിച്ചാണു.
പരിചയപെട്ടിട്ട് മാസങ്ങളാവുന്നു വിദ്യയയേ. ഭര്‍ത്താവ് - ശ്രീ വെങ്കിടാചലം.(വെങ്കി) പന്ത്രണ്ട് വയസ്സുള്ള ഒരു ആണ്‍കുട്ടിയും, ഏഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമാണു മക്കള്‍. വെങ്കി എറണാകുളം ബ്രാഹ്മണ സമൂഹത്തില്‍ പാചക വിഭാഗത്തില്‍ ചെറിയ ഏതോ ജോലികള്‍ ചെയ്ത് വരുകയായിരുന്നു. വിദ്യ ഇപ്പോള്‍ ചില വീടുകളില്‍ അടുക്കള പണിയ്ക്ക് പോകുന്നു. ഏതാണ്ട് രണ്ടായിരും രുപ വരുമാനമുണ്ട്. ശ്രീ വെങ്കിടാചലം രണ്ട് കൊല്ലമായിട്ട് വൃക്കയ്ക്ക് വന്നിട്ടുള്ള ഗുരുതരമായ നാശം കാരണം മാസത്തില്‍ മെഡിക്കല്‍ ട്രസ്റ്റില്‍ ഡയാലിസിസ് നടത്തി കൊണ്ടിരിയ്ക്കുകയാണു. ഇത് വരെ ഒന്നര ലക്ഷത്തോളം രൂപ ചെലവായി കഴിഞ്ഞു. ഇതൊക്കെ തന്നെയും, ബ്രാഹ്മണ ട്രസ്റ്റ് വ്കയും, ആസ്പത്രിയില്‍ തന്നെ കാണുന്ന (ഡയാലിസിസ് യൂണിറ്റിന്റെ വരാന്ത തന്നെ ഒരു ട്രസ്റ്റായിട്ട് പ്രവര്‍ത്തിയ്ക്കുന്നു, ഈ സ്ത്രീയ്ക്ക് വേണ്ടി, അത്രയ്ക്ക് പരിതാപകരമായ അവസ്ഥയിലാണിവര്‍, വെങ്കി എറണാകുളം ബ്രാഹ്മണ സമൂഹത്തില്‍ പാചക വിഭാഗത്തില്‍ ചെറിയ ഏതോ ജോലികള്‍ ചെയ്ത് വരുകയായിരുന്നു. വിദ്യ ഇപ്പോള്‍ ചില വീടുകളില്‍ അടുക്കള പണിയ്ക്ക് പോകുന്നു. ഏതാണ്ട് രണ്ടായിരും രുപ വരുമാനമുണ്ട്, മാസത്തില്‍ മരുന്നിനും ചികത്സയ്ക്കും മാത്രമായിട്ട് തന്നെ, ഇരുപതിനായിരം രൂപയോളം വേണ്ടി വരുന്നുണ്ട്!)
സ്ഥിതി ഇങ്ങനെ ഇരിയ്ക്കുമ്പോ-ള്‍ ചികിത്സിയ്ക്കുന്ന ഡോ. ഇക്ബാല്‍, (DR.PH MOHAMMED IQUBAL, CONSULTANT NEPHROLOGIST, MEDICAL TRUST HOSPITAL) വൃക്ക മാറ്റി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനായിട്ട് ആസ്പ്റ്റത്രി വക കണക്കിനു, അഞ്ച് ലക്ഷം രുപയും, അത് കൂടാതെ, ഡോണര്‍ റീലേറ്റ്ഡ് ചിലവുകള്‍ക്ക് മറ്റ് ഒരു അഞ്ച് ലക്ഷം രൂപയും വരും. അതിന്റെ ഒക്കെ സ്ക്കാന്ഡ് ഡീറ്റേയിത്സ് ഇതിനോടൊപ്പം ചേര്‍ക്കുന്നു. ഇത്രയും വേഗം ഒരു ഓപറേഷനിലൂടെ ഈ നരക തുല്യമായ അസുഖത്തി^ല്‍ നിന്ന് കരകേറാനാവുമോ എന്ന ഒരു സ്വപ്നത്തിലാണു വിദ്യ ഇപ്പോ^ള്‍. ഇതിനായിട്ട് ഇത്രയും തുക എങ്ങനെ സ്വരുക്കൂട്ടാനാവും എന്നത് മറ്റൊരു സ്വപ്നം.
ബൂലോക കാരുണ്യത്തിലൂടെ ഇതിലേയ്ക്ക് എന്തെങ്കിലും ഒരു സഹായം അപേക്ഷിച്ച് കൊണ്ട് ഇതിവിടെ പോസ്റ്റുന്നു. സ്കാനര്‍ വര്‍ക് ചെയ്യാത്തത് കൊണ്ട്, വെബ് ക്യാമിലാണു പേപ്പര്‍ സ്കാന്‍ ചെയ്തത് രണ്ട് കഷ്ണമായിട്ട്. കൊച്ചിയിലുള്ളവര്‍, ബൂലോക കാരുണ്യത്തിലല്ലാത്തവര്, നേരിട്ട് കൊണ്ട് കൊടുക്കുവാന്‍, കാണുവാന്‍ താല്പര്യമുള്ളവര്, എന്നേയോ, അല്ലെങ്കില്ല്, എനിക്ക് മെയിലായിട്ടയച്ചാല് അവരുടെ അഡ്രസ്സും, ഫോണ്‍ നമ്പ്രും ഒക്കെ എത്തിയ്ക്കാം. ബൂലോകകാരുണ്യമല്ലാതെ, നേരിട്ട് ആര്‍ക്കെങ്കിലും പൈസ എത്തിയ്ക്കണമെന്നുണ്ടെങ്കില്,
Mrs Vidya Venkitachalam,
Canara Bank South Branch,
Account No. 0806101068363.
IFSC CODE nUMBER CNRB 0000 806
