

രോഗബാധിതരായ 3 മക്കളുടെ ചികിത്സക്കും ഭക്ഷണത്തിനും വഴി കണ്ടെത്താനാവാതെ ദുരിതമനുഭവിക്കുകയാണ് മലപ്പുറത്തെ ഒരു പുള്ളുവന്‍ കുടുംബം.എടപ്പാളിനടുത്ത് പുള്ളുവന്‍പടിയില്‍ നാവേറുപ്പാട്ടുകാരനായ പുതിയില്ലത്ത് ബാലനും കുടുംബവുമാണ് ബുദ്ധിമാന്ദ്യം സംഭവിച്ച് നിരന്തരരോഗങ്ങള്ക്കിരയായ മക്കളുടെ യാതനകള്‍ക്കിടയില്‍ മനസ്സു നീറി കഴിയുന്നത്.


ഒരു കാലത്ത് പുള്ളുവന്‍ പാട്ടിന്റെ ശീലുകള്‍ ഉയര്‍ന്നിരുന്ന പൂത്തില്ലത്ത് പറമ്പില്‍ ബാലന്റെ വീട്ടില്‍ ഇന്നുയരുന്നത് രോഗങ്ങളുടെയും ദുരിതങ്ങളുടെയും തിവ്ര നൊമ്പാങ്ങളാണ്.ജീവിതത്തില്‍ താങ്ങായി മാറും എന്നു കരുതിയ മക്കള്‍ എല്ലാവരും ഒരുപോലെ രോഗബാധിതരായതൊടെയാണ് കുടുംബത്തിന്റെ ദുരിതം ആരംഭിച്ചത്.24ഉം 20ഉം 12ഉം വയസ്സുള്ള മൂന്നു മക്കളും ബുദ്ധീമാന്ദ്യം സംഭവിച്ചവരും രോഗബാധിതരാണ്.കഴിയുന്നത്ര ചികിത്സകള്‍ നടത്തിയെന്കിലും ഫലമുണ്ടായില്ല.രണ്ടാമത്തെ മകന്റെ അസുഖം ഒരു പരിധി വരെ ചികിത്സ വഴി മാറ്റാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തുടര്‍ ചികിത്സക്കു പണം കണ്ടെത്താനാവതെ വിഷമിക്കുകയാണ്.

നാഗപ്പാട്ട് പാടികിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ബാലന് കുടുംബം കഴിയാനും ചികിത്സക്കുമുള്ള വരുമാനം കഷ്ടിച്ചുണ്ടാക്കിയിരുന്നത്.എന്നാല്‍ അസുഖം ബാധിച്ചു ബാലന് കിടപ്പിലായതൊടെ നാട്ടുകാര്‍ നല്കുന്ന സഹായം മാത്രമാണീ 5 അംഗ കുടുംബത്തിന്റെ ആശ്രയം.
നാടുമുഴുവന്‍ നാഗപ്പാട്ടു പാടി കുഞ്ഞുങ്ങളുടെ ദ്യഷ്ടി ദോഷം അകറ്റി നാടിന് ഐശ്വര്യം പകര്‍ന്ന പുള്ളുവകുടുംബം ഇന്നു സ്വന്തം കുഞ്ഞുങ്ങളുടെ ദോഷം അകറ്റാന്‍ എന്തു ചെയ്യും എന്നറിയാതെ പകച്ചു നില്കുകയാണ്.



കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.http://malabarvishesham.blogspot.com/2007/12/blog-post_21.html
ബ്ലോഗ് സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് ഞാന്‍ ഈ ദുരന്തചിത്രം എവിടെ ചേര്‍ക്കുന്നത്.നമുക്കെന്തെങ്ങിലും സാമ്പത്തിക സഹായം ഈ പുള്ളുവകുടുംബത്തിനു നല്കാന് കഴിയില്ലെ...??
.
.
ബാങ്ക് അക്കൊന്റ് നമ്പറും അഡ്രസും ഞാനിവിടെ ചേര്‍ക്കുകയാണ്.
പി.പി.ബാലന്
പുത്തിലത്ത് പറമ്പില്‍ ഹൌസ്,
പുള്ളുവന്‍ പാടി പി.ഒ
കാലടി
മലപ്പുറം
എസ്.ബി.ഐ. എടപ്പാള്‍ ബ്രാഞ്ച്
അക്കൌന്റ് നമ്പര്‍:30298410082
--------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ എന്നെ ബന്ധപ്പെടാം.
സുനേഷ് ക്യഷ്ണന് @ 09847939908
suneshkrishnan@gmail.com
പി.പി.ബാലന്
പുത്തിലത്ത് പറമ്പില്‍ ഹൌസ്,
പുള്ളുവന്‍ പാടി പി.ഒ
കാലടി
മലപ്പുറം
എസ്.ബി.ഐ. എടപ്പാള്‍ ബ്രാഞ്ച്
അക്കൌന്റ് നമ്പര്‍:30298410082
--------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ എന്നെ ബന്ധപ്പെടാം.
സുനേഷ് ക്യഷ്ണന് @ 09847939908
suneshkrishnan@gmail.com