Thursday, July 12, 2007

ഒരു സഹായാഭ്യര്‍ത്ഥന കൂടി

പ്രിയരെ, കൂലിപ്പണിക്കാരനായ ജോണ്‍സന്റെയും ബിന്ദുവിന്റെയു മൂന്നു മാസം മാത്രം പ്രായമായ ആണ്‍കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്കായ് സഹായമഭ്യര്‍ത്ഥിക്കുന്നു . ഹൃദയത്തിലെ മൂന്നുദ്വാരങ്ങള്‍ ഒരു ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ സുഖപ്പെടുത്താനാവൂ . മൂന്ന് സെന്റ് ഭൂമിയും അതിലൊരു ചെറിയ വീടുമാണ് ജോണ്‍സനു സ്വന്തമായുള്ളത്. അമൃത ഇന്‍സ്റ്റിട്ട്യൂട്ടിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത് . മൂന്നാഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാ‍ണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപയെങ്കിലും ഇതിനാവും. പ്രതിമാസം ആയിരത്തിയഞ്ഞൂറില്‍ കൂടുതല്‍ വരുമാനമില്ലാത്ത ഇവര്‍ക്ക് എങ്ങനെ ഇത്രയും പൈസ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാനാവും ? ടെസ്റ്റുകള്‍ക്കും മറ്റുമായി ഇപ്പോള്‍ തന്നെ നല്ല ഒരു സംഖ്യയായി.
ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസുഖത്തിന്റെ വിശദവിവരങ്ങള്‍ താഴെകൊടുക്കുന്നു.

Basic illness : congenital Heart Disease
Large perimembraneous VSD
Large ASD , LA / LV Volume overload severe hyperkinetic PAH
Treatment suggested : Open Heart Surgery , ventricular Septal defect closure

സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന അക്കൌണ്ടിലേക്ക് പണമയക്കാം.

Bank Name :Dhanalakshmi Bank Limited
Branch : Kanjany ,Thrissur Dist
Name : Johnson C J
A/C No : 6.1.28148

ജോണ്‍സന്റെ അഡ്രസ് : Johnson C J ,Chalakkal House, Kanjani P O., Trichur Dt. Kerala State.


അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് താഴെ കൊടുക്കുന്നു.

32 comments:

 1. ഉദാരമതികളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 2. മേന്നെ,നല്ല കാര്യം.

  ReplyDelete
 3. മേന്നേ... കാഞ്ഞാണി ബ്രാഞ്ചില്‍ വിളിച്ചപ്പോള്‍ ഈ അക്കൌണ്ട് നമ്പര്‍ മാറിയിട്ടുണ്ട് (അവരുടെ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായോ മറ്റോ) എന്നാണല്ലോ അറിഞ്ഞത്. പുതിയ നമ്പര്‍ 6.1.28148 എന്ന് പറഞ്ഞു. ഒന്ന് കണ്‍ഫേം ചെയ്യാമോ?

  ReplyDelete
 4. മേന്നെ,
  പറ്റുമെങ്കില്‍ നമ്പര്‍ കണ്‍ഫേം ചെയ്തതിനു ശേഷം ഇതിന്റെ ഒരു ഇം‌ഗ്ലിഷ് തര്‍ജ്ജമ ഈ അഡ്ഡ്രസ്സില്‍ അയക്കാമോ.
  sreekumarkaruvath@hotmail.com,sreekumarkaruvath@yahoo.com

  ReplyDelete
 5. ബിരിയാണിക്കുട്ടി പറഞ്ഞ നമ്പര്‍ 6.1.28148 തന്നെ ശരി. പഴയ പാസ് ബുക്കിലെ നമ്പറായിരുന്നു എനിക്ക് തന്നിരുന്നത്.

  ReplyDelete
 6. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. ഈ സംരംഭത്തിന് ഒരു കെന്ദ്രീകൃത സ്വഭാവം ഉണ്ടാക്കിയാല്‍ നന്നായി.

  ReplyDelete
 7. രോഗത്തിന്റെ സ്വഭാവവും ഒക്കെ മനസ്സിലാക്കുന്നതിനും ജെനുവിനിറ്റി കാണിക്കാനും കുട്ടമേനോന്‍ ചേട്ടന്‍ അമൃതാ ഹോസ്പിറ്റലുകാര്‍ തന്ന ആ ഡോക്യുമെന്റ് ഇവിടെ ലിങ്ക് ചെയ്താല്‍ നന്നായിരുന്നു.

  ആര് എങ്ങനെ എന്തൊക്കെ ചെയ്യും എന്ന് പറഞ്ഞ് മുന്നോട്ട് വരികയും ഒന്ന് രണ്ടാളുകള്‍ മുന്നിട്ടിറങ്ങുകയും ചെയ്താലേ സന്നദ്ധത പ്രകടിപ്പിച്ച കമന്റുകള്‍ യഥാര്‍ഥ സഹായമാവൂ.

  ReplyDelete
 8. ദില്‍ബാ, ആ ഡോക്യുമെന്റെ അറ്റാച്ച് ചെയ്തിട്ടുണ്ട്. നന്ദി.

  ReplyDelete
 9. ഈ മെയിലിന്റെ പ്രിന്റ് എടുത്ത് കൊടുത്തപ്പോള്‍ സുഹൃത്തുക്കള്‍ തന്നതടക്കം ഒരു ഒരു 11500/- രൂപയ്ക്കുള്ള കുവൈറ്റി ദിനാര്‍ എന്റെ കയ്യില്‍ ഉണ്ട്.കുറച്ച് കൂടി പൈസ കിട്ടുമെന്നു കരുതുന്നു.ബി.കു പറഞ്ഞ നമ്പറില്‍ അയച്ചാല്‍ മതിയെന്നാണ് മേനോന്‍ പറഞ്ഞത്.ഞാന്‍ ഇതു എഴുതിയത് ഇനി സംശയിച്ചു നില്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടെ എന്ന് കരുതീയാണു.പൈസ തന്ന നല്ല ശമര്യക്കാരുടേ പേരു വിവരങ്ങള്‍ വഴിയേ എഴുതാം..

  ReplyDelete
 10. ഫണ്ടുണ്ടാക്കിയോ? എങ്കില്‍ ആ ഫണ്ടിനെന്തുപറ്റി? കുറുമാന്‍ വിഴുങ്ങിയോ, അതോ വെറാരെങ്കിലും? ഇന്നലെ കുറുമാന്‍, ഇന്ന്‌ കുട്ടമ്മേനോന്‍, നാളെ മറ്റാരെങ്കിലും ഇതുപോലെ പോസ്റ്റുകള്‍ എഴുതിവച്ചിട്ട്‌ എന്താ ഗുണം?

  ReplyDelete
 11. പ്രിയപ്പെട്ട വേന്ദ്രാ (അനോനി),, ഇവീടെ ഒരു ഫണ്ടും ആരും ഉണ്ടാക്കുന്നില്ല. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എക്കൌണ്ട് നമ്പറിലേക്ക് അയക്കാം. തങ്ങളയക്കുന്ന പൈസയെക്കൂറിച്ച് ഇവിടെ ആരും പറയണമെന്നുമില്ല. ആ കുട്ടിയുടെ മാതാപിതാക്കളുടെ പേരും അഡ്രസ്സും (ഫോണില്ല. സ്വന്തമായി ഫോണെടുക്കാനുള്ള സാമ്പത്തിക സ്ഥിതി അവര്‍ക്കുണ്ടായിരുന്നെങ്കില്‍ എന്റെമുമ്പിലോ നിങ്ങളുടെ മുമ്പിലോ ഇങ്ങനെ കൈനീട്ടില്ലായിരുന്നു.) എല്ലാം പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്.

  ReplyDelete
 12. കലിയുഗവേന്ദ്രാ, നല്ല ചോദ്യം. നാട്ടുകാരുടെ കാശ് വിഴുങ്ങണ്ട ഗതികേട് ഇന്നു വരെ വന്നിട്ടില്ല, വന്നാല്‍ പോലും അങ്ങനെ ചെയ്യുകയുമില്ല. എന്നെ നേരിട്ട് അറിയാവുന്ന, എന്റെ സ്വഭാവം അറിയാവുന്ന നിരവധി ബ്ലോഗേഴ്സ് ഉണ്ട്. കള്ളുകുടിച്ചാലും ചെറ്റത്തരം ചെയ്യില്ല. പിന്നെ സ്വന്തം ഐഡിയില്‍ വരാതെ താന്‍ ഇങ്ങനെ കലിയുഗവേന്ദ്രനായത് ഷണ്ടത്വം മൂലമാണെന്ന് കരുതുന്നു.

  ഈ പോസ്റ്റിട്ടതും, ഇതിനു മുന്‍പിട്ട പോസ്റ്റിലും, അക്കൌണ്ട് നമ്പര്‍ തന്നിട്ട് ഇഷ്ടമുള്ളവരോട് പണം നേരിട്ടയക്കാനാണ് പറഞ്ഞത്, അല്ലാതെ ഇതിനുവേണ്ടി പണപിരിവു നടത്തിയിട്ടില്ല.

  ഇതിലും മുന്‍പ് ബിനുവിനു വേണ്ടി ഇവിടെ യു എ ഇ ബ്ലോഗേഴ്സ് അതുല്യാമ്മയുടെ നേതൃത്ത്വത്തില്‍ കുറച്ച് പണം സ്വരൂപിച്ചിരുന്നു. അത് ബിനുവിനു സ്ട്രെച്ചറും, വീല്‍ചെയറും വാങ്ങുവാന്‍ ബിനുവിനു എത്തിച്ചു.

  ഇനിയെന്തെങ്കിലും ചോദ്യമുണ്ടെങ്കില്‍ സ്വന്തം ഐഡിയില്‍ വന്ന് ചോദിക്കൂ>

  ReplyDelete
 13. പ്രിയപെട്ടവരെ, ഈ കുട്ടിയുടെ ഓപ്പറേഷന്‍ 2 ആഴ്ചക്കകം നടത്തേണ്ടതുണ്ട്.

  കഴിവുള്ള സഹായം എത്തിക്കുക.

  യു എ ഇ ബ്ലോഗേഴ്സിനെല്ലാവര്‍ക്കും ബിനുവിനു ചെയ്തതുപോലെ പണം പിരിച്ച് ഒരുമിച്ചയക്കാവുന്നതാണ്. തമനുവോ, അഗ്രജനോ കഴിഞ്ഞ തവണ പോലെ മുന്നോട്ടിറങ്ങുക. എന്നാല്‍ ആവുന്നത് ഞാനൂം, എന്റെ സുഹൃത്ത് ഡൊമിനിയും സംഭാവന ചെയ്യ്യുന്നതാണ്. നാളെ കഴിഞ്ഞാണെങ്കില്‍ എന്റെ സുഹൃത്തായ ടെരന്‍സും, സ്റ്റീവനും, ഷെര്‍ലിയും സംഭാവന ചെയ്യുന്നന്താണെന്ന് ഫോണില്‍ പറഞ്ഞു.

  ReplyDelete
 14. കലിയുഗവേന്ദ്രാ,
  കാരുണ്യവും ദയയും അന്യമാകുന്ന ഈ കലിയുഗത്തില്‍ അശരണരെ സഹായിക്കാന്‍ സന്‍മനസ്സു കാട്ടിയവരെ അധിക്ഷേപിച്ച് കമന്റിട്ട, നന്മക്കു വിലങ്ങുതടിയായ കലിയുഗവേന്ദ്രാ...
  നിങ്ങള്‍ക്കാ പേര് നന്നായി ചേരും.
  ഇവിടെയാരും ഫണ്ടുണ്ടാക്കിയില്ലാല്ലോ?
  സഹായം ആവശ്യമുള്ളവരുടെ വിലാസം നല്‍കി. ആര്‍ക്കും നേരിട്ടു സഹായിക്കാം. താങ്കള്‍ക്കും പണമയക്കാം. താ‍ങ്കള്‍ കൊടുത്തില്ലെങ്കില്‍ വേണ്ട, കൊടുക്കാന്‍ മനസ്സുള്ളവരെ നിരുത്സാഹപ്പെടുത്തരുതേ.
  എന്നു നന്നാവുമെടോ തന്നെപ്പോലെയുള്ളവര്‍!!!

  ReplyDelete
 15. കുറച്ച്‌ കാശ്‌ കളക്റ്റ് ചെയ്ത്‌ ഒന്നിച്ച്‌ അക്കൌണ്ടിലേക്ക് അയക്കുന്നതായിരിക്കും നല്ലത്‌. ഓരോ ഡിഡിയായി അയക്കുന്നതിനുള്ള ചെലവ് ഒഴിവാക്കി, ആ കാശു കൂടി അവര്‍ക്ക്‌ നല്‍കാമല്ലൊ.

  യു.എ.ഇ. യിലുള്ള ആര്‍ക്കെങ്കിലും സഹായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ എവിടെയാണെങ്കിലും വന്ന്‌ സ്വീകരിച്ച്‌ കുറുമാനെ ഏല്‍പ്പിക്കാന്‍ ഞാനും അഗ്രജനും‍ തയാറാണ്.

  ദയവു ചെയ്ത്‌ വിളിക്കുകയോ, ഒരു മെസേജ് ഇടുകയോ ചെയ്യൂ..

  എന്റെ ഫോണ്‍ നമ്പര്‍ - 050 6786800
  അഗ്രജന്‍ - 050 6754125

  ReplyDelete
 16. രാവിലെ 8.30 മുതല്‍ 11.20 വരെ ഞാന്‍ എന്റെ ഓഫീസില്‍ പണിയൊന്നും ചെയ്യാതെ പിരിച്ചതിന്റെ ഫലമായി 2225 ദിര്‍ഹംസ് കിട്ടി. ഇന്ത്യന്‍ രൂപ 25000 ത്തില്‍ അധികം വരും അത്. വേന്ദ്രാ, താന്‍ ഒരു 50 രൂപയെങ്കിലും അയച്ച് തണ്ടല് നിവര്‍ത്ത്.

  ReplyDelete
 17. തിരക്ക് പിടിച്ചൊരീ ലോകത്ത് അവനവനില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് കാരുണ്യപൂര്‍വ്വം നോക്കാന്‍ കഴിയുന്നതും അവരര്‍ഹിക്കുന്നത് യഥാസമയം എത്തിയ്ക്കുവാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കുറുമാനും മുസാഫിറിനൂം കുട്ടന്‍‌മേനോനും ഭാവുകങ്ങള്‍!!

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. ദുബായ് ദേര ഭാഗത്ത് നിന്നും ആരെങ്കിലും തരാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ എന്നെ അറിയിച്ചാല്‍ ഇന്ന് വൈകുന്നേരം 6 - 7 മണിക്കുള്ളില്‍ ഞാന്‍ കളക്ട് ചെയ്തോളാം.

  ഷാര്‍ജ റോള ഭാഗത്ത് നിന്നും രാത്രി 8 - 9 മണിക്കുള്ളില്‍ കളക്ട് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  എന്‍റെ നമ്പര്‍: 050-6754125

  ReplyDelete
 20. http://www.sssihms.org.in/cardiothoracic.htm

  instead of putting ur money into the amrita hospital, spend ur money to take the child to sathya sai institute of higher medical sciences at the earliest. the operation will be free, and services will be from their heart.

  i do not have any money at the moment to donate, hence this anony comment.

  ReplyDelete
 21. ഇന്ന്‌ ഞാന്‍ കുറുമാന്റെ വാതിലില്‍ വന്ന്‌ മുട്ടുന്നുണ്ട്‌. വൈകിയാണിതറിയുന്നത്‌. പലതുള്ളി പെരുവെള്ളം എന്നല്ലേ.. ഞാനും ഒരു തുള്ളി തന്ന്‌ സഹായിക്കാം...

  ReplyDelete
 22. പ്രിയപെട്ടവരെ, ജോണ്‍സന്റെ മൂന്നുമാസമുള്ള മകന്റെ ചികിത്സാര്‍ത്ഥം ഞാന്‍ ബന്ധു/സുഹ്രുത്തുക്കളില്‍ നിന്നും പിരിച്ച തുക (നാളെ അല്ലെങ്കില്‍ മാസാവസാനം തരാമെന്നു പറഞ്ഞവരുടേയും ചേര്‍ത്ത്)2305 ദിര്‍ഹംസ്, അഥവാ ഇന്ത്യന്‍ രൂപ 25000 യു എ ഇ എക്സ്ചേഞ്ച് വഴി അയച്ചു. കുട്ടന്‍ മേനോന്‍ ദയവു ചെയ്ത് ജോണ്‍സനോട് 2 ദിവസം കഴിഞ്ഞാല്‍ കാശ് ബാങ്കിലെത്തും എന്നു പറയുക.

  ReplyDelete
 23. എല്ലാ സുഹ്രുത്തുക്കള്‍ക്കും,

  16000/- രൂപ ശ്രീ ജോണ്‍സന്റെ അക്കൌണ്ടിലേക്കു അയച്ചിട്ടുണ്ട് . മറ്റന്നാള്‍ അവിടെ കിട്ടുമെന്നാണു പറഞ്ഞിരിക്കുന്നത്.പലരായി ഒന്നും രണ്ടും പത്തും തന്നു സഹായിച്ചതാണു.കുട്ടിയുടെ ഓപ്പറേഷന്റെ വിജയത്തിനായി അവരുടെ പ്രാര്‍ത്ഥനയും ഒപ്പം ഉണ്ടാവും.

  ReplyDelete
 24. മുഖമില്ലാത്തവരാരെങ്കിലും മറഞ്ഞിരുന്ന് ഓലിയിടുന്നതിനെ കണക്കിലെടുക്കേണ്ടതില്ല. ഓലിയിടല്‍ അവരുടെ ജന്മാവകാശമാണ്. അത് അവര്‍ തുടരട്ടെ.

  ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ താങ്ങാകാനും തണലാകാനും കഴിയുമെങ്കില്‍ ഇത് നിലനിര്‍ത്തണം, പിന്നോട്ട് പോകരുത്.

  ReplyDelete
 25. സംഭാവനകള്‍ വ്യക്തികളുമായി നേരിട്ടു കണ്ടു ശേഖരിക്കുക വലിയ ബുദ്ധിമുട്ടു തന്നെ. പ്രത്യേകിച്ച് എന്നെപ്പോലെ സിറ്റിയില്‍ നിന്നു അകന്നു ജീവിക്കുന്നവര്‍ക്ക്.
  ആര്‍ക്കെങ്കിലും ടെലഫോണ്‍ കെഡിറ്റു ട്രാന്‍സ്ഫര്‍ ചെയ്തു തന്നാല്‍ എന്‍‌കാഷു ചെയ്യാന്‍ സംവിധാനമുണ്ടങ്കില്‍ വളരെ ഉപകാരം. അവരുടെ മൊബൈലിലേക്കു ഞാന്‍ എന്റെ സംഖ്യ കെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്തു തരാം.
  ഇത്തരത്തില്‍ ചെറിയ സംഖ്യയൊക്കെ എക്സ്ചേഞ്ചു ചെയ്യാന്‍ യു.എ.ഇ.ക്കാര്‍ക്കു ഈ രീതി ഉപയോഗ്യമാണ്.

  ReplyDelete
 26. കലിയുഗവേന്ദ്രനോടു പ്രതികരിക്കാതെ വയ്യ.

  എന്തൊക്കെ വ്യക്തി വിരോധം കുറുമാനോടു താങ്കള്‍ക്കുണ്ടായാലും ഈ പോസ്റ്റില്‍ അതു തീരെ പാടില്ലായിരുന്നു.
  കുറുമാന്‍ കള്ളു കുടിക്കും പക്ഷെ അതു സമ്മതിക്കുകയും ചെയ്യുന്നു.( അതു കൊണ്ടു തന്നെയാണ് എനിക്കു കുറുമാനോടു ബഹുമാനം) പക്ഷെ ബ്ലോഗില്‍ കള്ളിന്റെ ബ്രാന്‍ഡ് അംബാസിഡറായി പരസ്യം ചെയ്യുന്നതെനിക്കിഷ്ടമില്ലട്ടോ കുറുമന്‍! :)
  ഈ സംരംഭത്തിനു ഞാന്‍ കുറുമാനു 100% പിന്തുണ നേരുന്നു.കാരണം ഈ പൈസകൊണ്ടു തോന്ന്യാസം ചെയ്യുന്ന വിധം ചെറ്റയല്ല കുറുമാന്‍ എന്നു എനിക്കുറപ്പുള്ളതിനാല്‍.

  ReplyDelete
 27. എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും, സുഹൃത്തുക്കളും ബ്ലോഗേഴ്സുമായ ഏറനാടന്‍, അജി പോളക്കുളത്ത്,ഇബ്രു, ശ്രീശാന്ത്, എന്നിവരില്‍ നിന്നും പിരിച്ച 25000 രൂപ ശ്രീ ജോണ്‍സനു ജൂലൈ 14നു അയച്ചു.

  അതു കൂടാതെ ദേവരാഗം, അതുല്യ, കൈതമുള്ള്, അഗ്രജന്‍, തമനു, തമനുവിന്റെ രണ്ട് സുഹൃത്തുക്കള്‍, അഞ്ചല്‍ക്കാരന്‍, അപ്പു, എന്നിവരില്‍ നിന്നും ഒരു 850 ദിര്‍ഹത്തോളം പിരിഞ്ഞുകിട്ടിയിട്ടുണ്ട്. അതിനോട് കൂടി പോരത്തതും ചേര്‍ത്ത് ഇന്ന് വൈകുന്നേരം കുട്ടിയുടെ ചികിത്സാര്‍ത്ഥം ഒരു പതിരായിരം രൂപ കൂടി ശ്രീ ജോണ്‍സന്റെ അക്കൌണ്ടിലേക്ക് അയക്കുന്നതാണ് (പണം കയ്യില്‍ വന്നത് ഇന്നലെ രാത്രി 11 മണിക്കായതിനാല്‍ ഇന്നലെ അയക്കാന്‍ പറ്റിയില്ല)

  എല്ലാവരുടേം പ്രാര്‍ത്ഥനകള്‍ വേണം.

  കുട്ടന്മേനോന്‍ ഓപ്പറേഷന്‍ തിയതികളും മറ്റും അന്വേഷിച്ച് അറിയിക്കൂ.

  ReplyDelete
 28. കുവൈറ്റില്‍ നിന്നും മുസാഫിര്‍ അയച്ച 16,000 രൂപ അക്കൌണ്ടില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിക്കാം.

  ReplyDelete
 29. ഇതില്‍ എനിക്കൊന്നും ചെയ്യാനാവാഞ്ഞതില്‍ അതിയായ ദുഖമുണ്ട്. കുറുമാനും ഇതിനോടു സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാവര്‍ക്കും ആശംസകള്‍ ! ഇക്കസേ, കുറുമാനേ ആ വേന്ദ്രന്റെ പേരങ്ങു പറഞ്ഞൂടെ..? അതയാള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കുറഞ്ഞ ശിക്ഷയേ ആകൂ.

  ReplyDelete
 30. കലിയുഗനാഥനെവേന്ദ്രാ, ഇന്ന് ഉറങ്ങണ്ടാട്ടോ. ആളുകളു എത്തുന്നുണ്ട്.

  ReplyDelete