Thursday, August 9, 2007

അനാഥരായ എച്ച് ഐ വി ബാധിതരായ സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക് ഒരു തണല്‍


പുസ്തകപ്രകാശന ദിനത്തില്‍ കലേഷിന്റെ കൂടെ വന്ന, ദി ജെംസണ്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റിയായ, ശ്രീ ജോര്‍ജ് പി സജിത്തിനെ പരിചയപെടുവാനും, ബൂലോക കാരുണ്യത്തേയും, അതിന്റെ പ്രവര്‍ത്തനങ്ങളേയും, പരിചയപെടുത്തുവാനും സാധിച്ചു.

എച്ച് ഐ വി പോസറ്റീവ് ആയ സമൂഹം പുറന്തള്ളപെട്ട, അനാഥരായ സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കുക, റിഹിബിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുക, ഇവരുടെ ചികിത്സ നടപ്പാക്കുക എന്നിവയെല്ലാം ആണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം. എച്ച് ഐ വി ബാധിതരായവര്‍ക്കുള്ള ചികിത്സാര്‍ത്ഥം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇവര്‍ സംസാരിക്കുകയും, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ഇന്‍ഷുറന്‍സ് കമ്പനി ഇവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നല്‍കാം എന്നറിയിക്കുകയും ചെയ്തു. ഓരോ രോഗ ബാധിതര്‍ക്കുമുള്ള പ്രീമിയത്തിനുള്ള തുക കണ്ടെത്തുക, ആ തുക സ്പോണ്‍സര്‍ ചെയ്യാനുള്ള കോര്‍പ്പറേറ്റുകളോ, വ്യക്തികളേയോ കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രഥമ ലക്ഷ്യം.

ബൂലോക കാരുണ്യത്തിന്റെ സഹായങ്ങള്‍ ഇവര്‍ക്ക് ആവശ്യമാണ്.

എല്ലാവരും അവരവര്‍ക്ക് കഴിയുന്ന തരത്തില്‍ സഹായങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അതും നന്നായിരിക്കും.

എല്ലാവരുടേയും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുക.

20 comments:

 1. എച്ച് ഐ വി പോസറ്റീവ് ആയ സമൂഹം പുറന്തള്ളപെട്ട, അനാഥരായ സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കുക, റിഹിബിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുക, ഇവരുടെ ചികിത്സ നടപ്പാക്കുക എന്നിവയെല്ലാം ആണ് ഈ ട്രസ്റ്റിന്റെ ലക്ഷ്യം. എച്ച് ഐ വി ബാധിതരായവര്‍ക്കുള്ള ചികിത്സാര്‍ത്ഥം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇവര്‍ സംസാരിക്കുകയും, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ഇന്‍ഷുറന്‍സ് കമ്പനി ഇവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നല്‍കാം എന്നറിയിക്കുകയും ചെയ്തു. ഓരോ രോഗ ബാധിതര്‍ക്കുമുള്ള പ്രീമിയത്തിനുള്ള തുക കണ്ടെത്തുക, ആ തുക സ്പോണ്‍സര്‍ ചെയ്യാനുള്ള കോര്‍പ്പറേറ്റുകളോ, വ്യക്തികളേയോ കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രഥമ ലക്ഷ്യം.

  ReplyDelete
 2. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള എന്ത് സഹായത്തിനും ഞാന്‍ തയ്യാര്‍. എന്താ വേണ്ടതെന്ന് പറഞ്ഞാല്‍ മതി കുറുമാന്‍.

  ReplyDelete
 3. സ്നേഹത്തോടെ കുറുമാന്

  നാം ചെയുന്ന പാപങ്ങള്‍ നാം അറിയുന്നില്ല
  ആരാരും കാണാതെ പോകുന്ന രോദനങ്ങള്‍
  വഴിയോരങ്ങളില്‍ ഒരു ചാണ്‍ വയറിന്ന് തെരുവ്നായകളുമായ്
  മല്ലടിക്കുന്ന മനുഷ്യകോലങ്ങളെ പലപ്പോഴും
  നാം കണ്ടിട്ടും കാണാതെ പോകുന്നു

  തീര്‍ച്ചയായും ഈ സംരംഭത്തിലെ ഒരു കണിയാവാന്‍ അതിയായ ആഗ്രഹമുണ്ടു.
  അത് പോലെ കുറുമാന്‍റെ പുസ്തക പ്രകാശനം മിനി സ്ക്രീനിലൂടെ കണ്ടു.
  ഇനിയും ഉയരങ്ങളിലേക്ക് പറക്കാന്‍ ആ നന്‍മയുടെ ചിറകുകള്‍ക്ക് ദൈവം ശക്തി പകരട്ടെ എന്ന പ്രാര്‍ത്ഥനയോടെ

  എന്നെ ബന്ധപ്പെടാന്‍ : കാള്‍മീഹലോ@ജീമെയില്‍.കോം
  ഫോണ്‍ : 00966500656026
  00966 - 2 - 6614777

  കാല്‍മീ ഹലോ
  മന്‍സൂര്‍,നിലംബൂര്‍

  ReplyDelete
 4. ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. എങ്ങിനെ വേണമെന്ന് ആലോചിക്കുക. തീരുമാനിക്കുക. കൂട്ടായി തന്നെ ആകട്ടെ. അതിന് അതിന്റേതായ ഒരു കാരുണ്യം ഉണ്ട്.

  ReplyDelete
 5. ശ്രീ. സജിത്തിനോട്,
  എച്ച്.ഐ.വി. പോസിറ്റീവായ കുട്ടികള്‍ക്ക് നിര്‍ഭയരായി വിദ്യാഭ്യാസം നേടാനുള്ള നല്ല ഒരു പ്രോജക്ട് ഉണ്ടാക്കൂ. കേരളത്തില്‍ ആദ്യം വേണ്ടത് അതാണ്. എയിഡ്സ് ബാധിച്ച നമ്മുടെ മനസ്സുകള്‍ക്ക് പാപികളായി മുദ്രകുത്തപെട്ട ആ സാധുക്കളോട് അങ്ങിനെ അല്പം ദയ കാട്ടാം.

  നല്ല മനസ്സുകല്‍ പോസിറ്റാവായി തന്നെ പ്രതികരിക്കും. ഉറപ്പ്.

  ReplyDelete
 6. എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും എന്നാല്‍ കഴിയുന്ന
  എല്ലാ സഹായങ്ങളുമായി ഞാന്‍ കുറുമാന്റെ കൂടെത്തന്നെയുണ്ടായിരിക്കും.

  ReplyDelete
 7. കുറുമാന്‍ ജീ
  ഈ നല്ല ഉദ്യമത്തില്‍ പങ്കു ചേരാന്‍ എന്റെ ആഗ്രഹവും സന്ന്ദ്ധതയും അറിയിക്കുന്നു..പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമല്ലൊ...ബൂലോക കാരുണ്യത്തില്‍ അംഗം ആവാനും ആഗ്രഹിക്കുന്നു..
  ഈ മെയില്‍

  ReplyDelete
 8. ഇതിന് വേണ്ട് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞാന്‍ നല്‍കും.

  അഞ്ചല്‍ക്കാരന്‍ : ഇത് ചര്‍ച്ച ചെയ്ത സമയത്ത് ശ്രീ സജിത്ത് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു എന്നാണെന്റെ ഓര്‍മ്മ.പക്ഷെ അവരുടെ ലൈഫ് എത്ര കാലം എന്ന് അധികം പറയാന്‍ പറ്റാത്ത സ്ഥിതിക്ക് ( പറയുന്നത് അതി ക്രൂരമാണ്, എങ്കിലും) അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം അവരിലുള്ള കലാവാസനകളെ പുറത്തെടുത്ത് അവര്‍ക്ക് ഒരു വേദി ഉണ്ടാക്കി കൊടുക്കുന്നതായിരിക്കും നല്ലെതെന്ന് രാഗേഷേട്ടന്‍ ശ്രീ: സജിത്തിന്റെ മുന്നില്‍ ഈ ഒരു നിര്‍ദ്ദേശം വെച്ചു. രാഗേഷ് ചേട്ടന്റ് ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

  ReplyDelete
 9. മെലോജീ,
  എത്രനാള്‍ ജീവിച്ചിരിക്കും എന്നത ആപേക്ഷികമാണ്. പ്രൈമറിയില്‍ ചേരുന്ന ആരും ഇത്ര നാള്‍ ജീവിച്ചിരിക്കും എന്ന ഉറപ്പിന്മേലല്ലല്ലോ പഠിത്തം തുടങ്ങുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിനാല്‍ ശിക്ഷിക്കപെടുന്ന ഈ കുരുന്നുകള്‍ക്ക് നിര്‍ഭയരായി ആത്മാഭിമാനത്തോടെ വളര്‍ന്ന് വരാനുള്ള സാഹചര്യവും എല്ലാതരത്തിലുള്ള ഭൌതികസൌകര്യങ്ങളും അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കാനുള്ള സൌകര്യങ്ങളും ലഭ്യമാകുന്ന തരത്തിലുള്ള സ്കൂളുകള്‍ നിര്‍മ്മിക്കണം. അവിടെ സേവനതല്പരരായ അദ്ധ്യാപകരെ നിയോഗിച്ച് ആ കുരുന്നുകളെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് നയിക്കാന്‍ നമ്മുക്ക് കഴിയണം.

  പ്രോജക്ട് ഇടൂ. ധനം പ്രശ്നമാകില്ല. ലോകം നിലനില്‍ക്കുന്നത് തന്നെ നന്മ നിറഞ്ഞ മനസ്സുകള്‍ തിന്മകളേക്കാള്‍ കൂടുതലായത് കൊണ്ട് തന്നെയാണ്.

  ReplyDelete
 10. എന്തിനും ഏതിനും ഞാനുമുണ്ട്.

  :)

  ReplyDelete
 11. വളരെ നല്ല് കാര്യം..കഷ്ടമാണു അവരു കാര്യം.

  ബൂലോക കാരുണ്യത്തില്‍ അംഗം ആവാനും ആഗ്രഹിക്കുന്നു..
  priyamvada.boolokam@gmail.com.

  qw_er_ty

  ReplyDelete
 12. നല്ല സംരംഭം. എല്ലാവിധ സഹകരണങ്ങളും.

  ReplyDelete
 13. ഞാനുമുണ്ട് രാഗേഷേട്ടാ...

  ReplyDelete
 14. കുറുംസെ, നല്ല കാര്യം - ഞാനും കൂടാം

  ReplyDelete
 15. ബാക്കി വിശദാംശങ്ങള്‍ പറയൂ. സഹകരിക്കാന്‍ ഒപ്പമുണ്ട്.

  ReplyDelete
 16. എന്നാലാവുന്നതെല്ലാം ഞാന്‍ ചെയ്യാം..

  ReplyDelete
 17. Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).

  ReplyDelete
 18. ദയവായി എന്നെ കൂടി കൂട്ടു. എന്താ, എങ്ങനെയാ, എന്നൊക്കെ അറിയിച്ചാല്‍ നന്നായിരുന്നു.

  ReplyDelete