Friday, November 23, 2007

അംഗങ്ങളുടെ ശ്രദ്ധക്ക്

പ്രിയപെട്ടവരെ,

കുറച്ച് മാസങ്ങളായി ബൂലോഗ കാരുണ്യത്തിലെ അംഗങ്ങളെല്ലാം നിദ്രയിലാണ്. ഉണരാനുള്ള സമയമായിരിക്കുന്നു. സഹായമാവശ്യമുളളവരോട് കാരുണ്യം കാണിക്കാന്‍ നമുക്ക് കഴിയാവുന്നത് ചെയ്യാം. അഞ്ചെങ്കില്‍ അഞ്ച്, പത്തെങ്കില്‍ പത്ത്. അവനാല്‍ കഴിയുന്ന സഹായം, പലരും ചേര്‍ന്ന് സ്വരുക്കൂട്ടിയാല്‍ അതൊരു സംഖ്യയാകും. അത് നമുക്ക് സഹായം ആവശ്യമുള്ളവര്‍ക്കെത്തിക്കാം.

സസ്നേഹം
കുറുമാന്‍

11 comments:

 1. പ്രിയപെട്ടവരെ,

  കുറച്ച് മാസങ്ങളായി ബൂലോഗ കാരുണ്യത്തിലെ അംഗങ്ങളെല്ലാം നിദ്രയിലാണ്. ഉണരാനുള്ള സമയമായിരിക്കുന്നു. സഹായമാവശ്യമുളളവരോട് കാരുണ്യം കാണിക്കാന്‍ നമുക്ക് കഴിയാവുന്നത് ചെയ്യാം. അഞ്ചെങ്കില്‍ അഞ്ച്, പത്തെങ്കില്‍ പത്ത്. അവനാല്‍ കഴിയുന്ന സഹായം, പലരും ചേര്‍ന്ന് സ്വരുക്കൂട്ടിയാല്‍ അതൊരു സംഖ്യയാകും. അത് നമുക്ക് സഹായം ആവശ്യമുള്ളവര്‍ക്കെത്തിക്കാം.

  സസ്നേഹം
  കുറുമാന്‍

  ReplyDelete
 2. ഇന്നലെ (22/11/2007) റേഡിയോ ഏഷ്യായില്‍ നിസ്സാര്‍ സെയ്ദിന്റെ “ടുഡേയ്സ് ടോപ് സ്റ്റോറി” യില്‍ ഒരു കഥ കേട്ടു. വടക്കന്‍ പറവൂര്‍ സ്വദേശി ഒരു സ്റ്റെല്ലായുടെ കഥ.

  ഷാര്‍ജ്ജയിലായിരുന്നു സ്റ്റെല്ല. കുട്ടികള്‍ മൂന്ന്. ഏഴ് വയസ്സുള്ള ആദ്യത്തെ കുട്ടിക്ക് വായും തൊണ്ടയും ചെവിയും എല്ലാം കൂടി വേര്‍തിര്‍ക്കപ്പെടാതെ കൂട്ടി യോജിപ്പിക്കപെട്ട നിലയിലുള്ള ഒരു അപൂര്‍വ്വ രോഗം. രണ്ടാമത്തെ കുട്ടിക്കും ഹൃദയ സംബന്ധമായ ഗുരുതരമായ അസുഖം. മൂന്നാമത്തെ കുട്ടി പിറന്നിട്ട് ഇന്നലെ പതിനാലു ദിവസം.

  സ്റ്റെല്ല തുന്നല്‍ക്കാരിയാണ്. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സാ ചിലവും ആദ്യ കുട്ടിയുടെ രോഗവും എല്ലാം കൂടി ആകെ ഉണ്ടായിരുന്ന നാലു സെന്റ് ഭൂമി അന്യാധീനപെട്ടു. പിന്നെ ആരുടെയൊക്കെയോ സഹായം കൊണ്ടു ഷാര്‍ജ്ജയിലെത്തിയ സ്റ്റെല്ല നാട്ടില്‍ കുട്ടിയുടെ സംരക്ഷണവും രോഗിയായ ഭര്‍ത്താവിന്റെ ശുശ്രൂഷയും ഒക്കെ അവതാളത്തിലാകുന്നു എന്ന തിരിച്ചറിവിലും ഷാര്‍ജ്ജയിലെ വരുമാനം ഒന്നിനും തികയില്ലാ എന്ന സ്വയം മനസ്സിലാക്കിയും നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ നാട്ടില്‍ ഒരു തുന്നല്‍ പീടിക നടത്തുന്നു.

  താമസം ഒറ്റ മുറി പീടികയില്‍ തന്നെ. രാത്രി മറ്റു കടകളെല്ലാം അടക്കുന്നതുപോലെ സ്റ്റെല്ലയും കടയടക്കും. കടയടക്കും വരെ പാര്‍ക്കിലോ കടതിണ്ണകളിലോ ബസ്റ്റാന്റിലോ കുട്ടികളേയും കളിപ്പിച്ചിരിക്കുന്ന ഭര്‍ത്താവ് മറ്റു കടകളെല്ലാം അടച്ചതിന് ശേഷം തങ്ങളുടെ കട തുറന്ന് അവിടെ കിടന്നുറങ്ങും. ഇതായിരുന്നു ജീവിത രീതി. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിയുടെ പിറവിയോടെ (അതും ശസ്ത്രക്രിയ) കടയിലെ കിടപ്പും അവസാനിപ്പിക്കേണ്ടി വന്നു. പറവൂരിലെ ഏതോ നല്ല മനസ്സിന്റെ ഉടമ ഒരു മാസത്തേക്ക് ദാനമാക്കിയ വീട്ടിലാണ് സ്റ്റെല്ലയും കുടുംബവും. ഇപ്പോള്‍. പതിനാറു ദിനം കൂടി അവിടെ കഴിയാം. അതു കഴിഞ്ഞാല്‍ എന്ത്? അതിനുമാത്രമല്ല സ്റ്റെല്ലക്ക് ഉത്തരമില്ലാത്തത്.
  1. ഭര്‍ത്താവിന്റെ ഹൃദ്രോഗത്തിന് ഭാരിച്ച ചിലവുള്ള ചികിത്സ?
  2. ഏഴു വയസ്സുകാരന്‍ മൂത്ത കുട്ടിയുടെ അജ്ഞാത രോഗത്തിന് അഞ്ചു തലത്തില്‍ ഓപ്പറേഷനുള്ള ചിലവ്?
  3. രണ്ടാമത്തെ കുട്ടിയുടേ ഹൃദയ വാല്‍‌വുകളില്‍ ഒന്നു അടഞ്ഞിട്ടുള്ളത് തുറക്കാനുള്ള ചിലവ്?
  4. ഏഴാം മാസത്തില്‍ പിറവിയെടുത്ത മൂന്നാമത്തെ കുട്ടിയുടെ സംരക്ഷണം?
  5. സ്റ്റെല്ലയുടെ തന്നെ അനാരോഗ്യം?
  അന്നന്നത്തെ അന്നം പോലും അന്യമായവര്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനെ തെറ്റെന്ന് പറയാന്‍ കഴിയില്ലല്ലോ. എല്ലാം കഴിയുമ്പോള്‍ “അവര്‍ അവരുടെ ബുദ്ധിമുട്ടുകള്‍ നമ്മോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമായിരുന്നു” എന്ന് പള്ളിക്കാരും പട്ടക്കാരും അയല്‍ക്കാരും സമൂഹവും രാഷ്ട്രീയക്കാരും മുതലകണ്ണീരൊഴുക്കുന്നത് ഒന്നിനും പരിഹാരമല്ലല്ലോ?

  അങ്ങിനെ ജീവിതം വഴി മുട്ടി നില്ക്കവേ ഏതൊ നല്ല ബുദ്ധി സ്റ്റെല്ലയുടെ ദൈന്യം “റേഡിയോ ഏഷ്യയില്‍” എത്തിച്ചു. ഇന്നലെ രാത്രി ഒമ്പതേകാല്‍ മുതല്‍ ഗള്‍ഫ് മലയാളികള്‍ സ്റ്റെല്ലക്ക് നല്‍കിയത് ഒരു പുതു ജീവിതം. പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരു അഗതിക്ക് ഗള്‍ഫ് മലയാളി തുറന്നിട്ടത് പുതു ജീവിതത്തിലേക്ക് മടങ്ങാനുള്ള വഴിയായിരുന്നു.

  ജീവിക്കാനുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാന്‍ തക്ക സഹായം ഇന്നലെ നാല്പത് മിനിട്ടു കൊണ്ട് പ്രവാസ ലോകം സ്റ്റെല്ലയില്‍ ഉണര്‍ത്തി.

  പത്തു നല്ല മനസ്സുകള്‍ അല്പമൊന്നു മനസ്സു വെച്ചാല്‍ തകരാന്‍ പോകുന്ന ജീവിതങ്ങളെ ജീവിതത്തിലേക്ക് തിരികേ കൊണ്ടു വരാന്‍ കഴിയും. ബൂലോക കാരുണ്യത്തിനും ഒരുപാട് കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യാനുണ്ട്. ഫിലാഡെല്‍ഫിയാ മുതല്‍ ഭരണങ്ങാനം വരെയുള്ളവര്‍ ഇട്ടു കൂട്ടുന്ന ചില്ലറകള്‍ ഒരു മനുഷ്യജീവിക്ക് തുണയാകുമെങ്കില്‍ നാമെന്തിന് മടിച്ച് നില്‍ക്കണം.
  (സ്റ്റെല്ലക്ക് തല്‍ക്കാലം ജീവിക്കാനും ചികിത്സിക്കാനും ഉള്ളത് ഇന്നലെ ലഭ്യമായി. സ്റ്റെല്ലക്ക് വേണ്ടിയുള്ള ഒരു സഹായ കുറിപ്പല്ല ഇത്. എങ്ങിനെ ഒരു സമൂഹത്തിന് നിമിഷങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാമന്നതിനുള്ള ഒരു ഉദാഹരണമായി സ്റ്റെല്ലയുടെ ജീവിതം എഴുതി എന്ന് മാത്രം)

  ബൂലോക കാരുണ്യം നിദ്രയിലാകരുത്. ഉണര്‍ന്നിരിക്കണം. ഒരോ ദിനവും ഒരു മനുഷ്യ ജന്മത്തിനെങ്കിലും ഒരിറ്റ് സഹായമാവുകയാണേല്‍ അതിനപ്പുറം മറ്റെന്തു നന്മയുണ്ട്?

  ReplyDelete
 3. പ്രിയ അഞ്ചല്‍ക്കാരാ,കൂടുതല്‍ ഡീറ്റെയിത്സ് കളക്റ്റ് ചെയ്ത് (കോണ്ടാക്റ്റ് നമ്പറും & ബാങ്ക് അക്കൌണ്ടു ഡീറ്റെയിത്സും ) ഒരു പോസ്റ്റായി ഇടൂ.
  കുട്ടന്മേനൊന്‍

  ReplyDelete
 4. സ്നേഹിതരെ,

  സുജാത, മായാ മഷ്രൂംസ്‌, kolladu.p.o, kottayam,‌ നിങ്ങള്‍ പലപ്പോഴും പത്ര വാര്‍ത്തകളിലൂറ്റെയും, ചാനലുകളിലൂടെയും പരിചയപ്പെട്ട ഒരു പേര', പ്രതിസന്ധികളുടെ തിരമാലകളോട്‌ പടവെട്ടി ഒരു ജീവിതം സ്വയം കെട്ടിപ്പടുക്കുകയും, അനേകം പേര്‍ക്ക്‌ വഴികാട്ടിയാവുകയും ചെയ്ത 9)0 ക്ലാസ്‌ മാത്രം വിദ്യാ ഭ്യാസമുള്ള ഒരു അസാധാരണ സ്ത്രീ, അവരെ ഈ ബ്ബൂലോകത്തിന്റെ വലിയ മനസിനു മുന്നില്‍

  പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ ജീവ കാരുണ്യ, സേവന മേഖലകളീല്‍ ഈ ബൂലോകവും അതിലെ എല്ലാ അംഗങ്ങളും ഒരു സഹായിയും, വഴികാട്ടിയും, ഒരു കൈ താങ്ങുമായി ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....
  പ്രത്യേകിച്ച്‌ ബൂലോക വനിതകല്‍, അവര്‍ക്കു വേണ്ടി ഞാന്‍ ഓപ്പണ്‍ ചെയ്ത ബ്ലോഗിന്റെ യു.ആര.L്‍www.mayamushrooms.blogspot.com.
  ്‍ അവരുടെ ഫോന്‍ ന:09447762067.

  ibnusubair

  ReplyDelete
 5. കുറുമാനേ,ഞാനിവിടെ പുതിയ ആളാണ്‍.
  ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ അക്കൌണ്ട്നമ്പറ് ഉണ്ടൊ ?

  ReplyDelete
 6. സഹായം ചെയ്യാന്‍ താല്പര്യമുണ്ട് . എങനെയാണത് വേണ്ടതെന്ന് അറിയിക്കുക. പക്ഷേ ബാക്കി കാര്യങ്ങള്‍ പറയാതെയായിരിക്കണം അത്. മനസ്സിന് വിഷമം തോന്നുന്നത് avoid ചെയ്യാനാണ്. അതായത് പണം ഏത് addressല്‍ അയക്കണമെന്ന് പറയുക, പക്ഷേ എന്തിനാണെന്ന് പറയാതിരിക്കുക പ്ലീസ്...

  ReplyDelete
 7. അഖിലയുടെ കഥ...

  മനോരമയില്‍ വായിച്ചത്‌ .... ലിങ്ക്
  http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753136&articleType=women&contentId=3267988&BV_ID=@@@

  ReplyDelete
 8. പ്രീയ ബൂലോഗ കാരുണ്യം പ്രവര്‍ത്തകെരേ..
  സഹായം അര്‍ഹിക്കുന്ന ഒരു ഒരു കുടുംബത്തിന്റെ വിവരങ്ങല്‍ അടങ്ങിയ ഒരു പോസ്റ്റിന്റെ ലിങ്ക് ചേര്‍ക്കുന്നു.http://malabarvishesham.blogspot.com/2007/12/blog-post_21.html
  സഹായങ്ങള്‍ നല്‍കുവാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.
  മലബാറി
  suneshkrishnan@gmail.com

  ReplyDelete
 9. നമുക്ക് കഴിയുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ സാധിക്കും എന്നാശിക്കുന്നു. അവധിനാളുകള്‍ ആയതിനാലാവാം ബൂലോഗം ഇപ്പോള്‍ മന്ദതയിലാണുള്ളത്. വേഗം എന്തെങ്കിലും ഈ പാവങ്ങള്‍‌ക്കായി വേണ്ടി ചെയ്യാം..

  ReplyDelete
 10. ഞാനിവിടെ പുതിയ ആളാണ്....സഹായം ചെയ്യാന്‍ താല്പര്യമുണ്ട് . എങനെയാണത് വേണ്ടതെന്ന് അറിയിക്കുക.

  ReplyDelete
 11. എന്നേം കുടിചേര്‍ക്കുമോ ബൂലോഗ കാരുണ്യത്തില്‍..!!?
  ഇ മെയില്‍ ഐഡി ഇതാണ്..
  sahyan81@gmail.com

  ReplyDelete