Wednesday, December 26, 2007

ഇവര്‍ കാരുണ്യം അര്‍ഹിക്കുന്നു..
രോഗബാധിതരായ 3 മക്കളുടെ ചികിത്സക്കും ഭക്ഷണത്തിനും വഴി കണ്ടെത്താനാവാതെ ദുരിതമനുഭവിക്കുകയാണ് മലപ്പുറത്തെ ഒരു പുള്ളുവന്‍ കുടുംബം.എടപ്പാളിനടുത്ത് പുള്ളുവന്‍പടിയില്‍ നാവേറുപ്പാട്ടുകാരനായ പുതിയില്ലത്ത് ബാലനും കുടുംബവുമാണ് ബുദ്ധിമാന്ദ്യം സംഭവിച്ച് നിരന്തരരോഗങ്ങള്‍ക്കിരയായ മക്കളുടെ യാതനകള്‍ക്കിടയില്‍ മനസ്സു നീറി കഴിയുന്നത്.

ഒരു കാലത്ത് പുള്ളുവന്‍ പാട്ടിന്റെ ശീലുകള്‍ ഉയര്‍ന്നിരുന്ന പൂത്തില്ലത്ത് പറമ്പില്‍ ബാലന്റെ വീട്ടില്‍ ഇന്നുയരുന്നത് രോഗങ്ങളുടെയും ദുരിതങ്ങളുടെയും തിവ്ര നൊമ്പാങ്ങളാണ്.ജീവിതത്തില്‍ താങ്ങായി മാറും എന്നു കരുതിയ മക്കള്‍ എല്ലാവരും ഒരുപോലെ രോഗബാധിതരായതൊടെയാണ് കുടുംബത്തിന്റെ ദുരിതം ആരംഭിച്ചത്.24ഉം 20ഉം 12ഉം വയസ്സുള്ള മൂന്നു മക്കളും ബുദ്ധീമാന്ദ്യം സംഭവിച്ചവരും രോഗബാധിതരാണ്.കഴിയുന്നത്ര ചികിത്സകള്‍ നടത്തിയെന്‍കിലും ഫലമുണ്ടായില്ല.രണ്ടാമത്തെ മകന്റെ അസുഖം ഒരു പരിധി വരെ ചികിത്സ വഴി മാറ്റാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തുടര്‍ ചികിത്സക്കു പണം കണ്ടെത്താനാവതെ വിഷമിക്കുകയാണ്.

നാഗപ്പാട്ട് പാടികിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ബാലന്‍ കുടുംബം കഴിയാനും ചികിത്സക്കുമുള്ള വരുമാനം കഷ്ടിച്ചുണ്ടാക്കിയിരുന്നത്.എന്നാല്‍ അസുഖം ബാധിച്ചു ബാലന്‍ കിടപ്പിലായതൊടെ നാട്ടുകാര്‍ നല്‍കുന്ന സഹായം മാത്രമാണീ 5 അംഗ കുടുംബത്തിന്റെ ആശ്രയം.
നാടുമുഴുവന്‍ നാഗപ്പാട്ടു പാടി കുഞ്ഞുങ്ങളുടെ ദ്യഷ്ടി ദോഷം അകറ്റി നാടിന് ഐശ്വര്യം പകര്‍ന്ന പുള്ളുവകുടുംബം ഇന്നു സ്വന്തം കുഞ്ഞുങ്ങളുടെ ദോഷം അകറ്റാന്‍ എന്തു ചെയ്യും എന്നറിയാതെ പകച്ചു നില്‍കുകയാണ്.

കൂടുതല് വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.http://malabarvishesham.blogspot.com/2007/12/blog-post_21.html
ബ്ലോഗ് സമൂഹത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് ഞാന്‍ ഈ ദുരന്തചിത്രം എവിടെ ചേര്‍ക്കുന്നത്.നമുക്കെന്തെങ്ങിലും സാമ്പത്തിക സഹായം ഈ പുള്ളുവകുടുംബത്തിനു നല്‍കാന്‍ കഴിയില്ലെ...??
.
ബാങ്ക് അക്കൊന്റ് നമ്പറും അഡ്രസും ഞാനിവിടെ ചേര്‍ക്കുകയാണ്.
പി.പി.ബാലന്‍
പുത്തിലത്ത് പറമ്പില്‍ ഹൌസ്,
പുള്ളുവന്‍ പാടി പി.ഒ
കാലടി
മലപ്പുറം
എസ്.ബി.ഐ. എടപ്പാള്‍ ബ്രാഞ്ച്
അക്കൌന്റ് നമ്പര്‍:30298410082
--------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ എന്നെ ബന്ധപ്പെടാം.
സുനേഷ് ക്യഷ്ണന്‍ @ 09847939908
suneshkrishnan@gmail.com

13 comments:

 1. എന്താ ആരും ഇത് കണ്ടില്ലേ. അതോ കണ്ടിട്ടും..
  അര്‍ഹിക്കുന്നവരെ സഹായിക്കുന്നതിനെയാണ് കരുണയെന്ന് പറയുന്നത്. കഴിയാവുന്നവര്‍ സഹായിക്കൂ. ഞാന്‍ എന്തായാലും എന്നെക്കൊണ്ട് കഴിയാവുന്ന സഹായം ചെയ്യുന്നുണ്ട്. നന്മ മനസ്സില്‍ മാത്രം വെച്ചിരുന്നിട്ട് കാര്യമില്ലല്ലോ. അതവിടെയിരുന്ന് ക്ലാവ് പിടിക്കും. പുതുവര്‍ഷം ഒരു നന്മയോടെയാവട്ടെ.
  http://boologakarunyam.blogspot.com

  ReplyDelete
 2. എത്ര ചെറുതായാലും, അവനവനാല്‍ കഴിയുന്ന സഹാ‍യം ഈ കുടുംബത്തിനെത്തിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

  എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്യുന്നതാണ്.

  എല്ലാവരും ഒന്നുത്സാഹിക്കൂ ദയവായി

  ReplyDelete
 3. അതെ, എല്ലാവരും കഴിയാവുന്ന സഹായം നല്‍കി ഈ കുടുംബത്തിനോട് കരുണ കാണിക്കൂ...

  ചിത്രങ്ങളിലൂടെ അവരുടെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നു...

  പ്ലീസ്, നല്ല മനസ്സുള്ളവരെ... ഇവരെ ഒഴിവാക്കല്ലേ...

  ReplyDelete
 4. കുറുമാനേ, അഗ്രജാ, നേരത്തെ നമ്മള്‍ ചെയ്തതുപോലെ ഒന്നുത്സാഹിക്കൂ ഒരു പിരിവെടുക്കാന്‍. (തമനു സ്ഥലത്തില്ല അല്ലേ).

  ReplyDelete
 5. ഇത് പണ്ട് മലബാറി പോസ്റ്റ് ഇട്ടപ്പൊഴ് അല്പം എന്നെ കൊണ്ടു ആവുന്നത് മണി ഓര്‍ഡര്‍ എത്തിച്ചിരുന്നു. ദുബായിലെ ട്രാഫിക്കും ജോലി സമയവും ആളെ ഒരു സ്ഥലത്ത് കണ്ട് പിരിക്കലും ഒക്കെ വലിയ പാടാണ് എന്ന തെളിഞ്ഞു വരുന്നു . അത് കൊണ്ട്ട് എനിക്ക് തോന്നുന്നു ദുബയിലുള്ളവര്‍ ആയാലും നാട്ടിലുള്ളവര്‍ ആയാലും അവരവരുടെ തുക സ്വന്തം ചെക്കില്‍ തന്നെ എഴുതി, അത് പോസ്റ്റ് ഓഫീസ് വഴി ക്രോസ് ചെക്ക് ആക്കി ഇന്ങ്ങേരുടെ പേരില്‍ എഴുതി അത് ഇടപ്പാള്‍ ബ്രാന്ചിലെക്ക് അയക്കുക എന്നതാണ്, രജിസ്റ്റര്‍ പോസ്റ്റ് ആക്കി. 6 ദിര്‍ഹംസ് മതി രേജിസ്റെര്‍ പോസ്റ്റിനു ദുബായില്‍ നിന്നു. . വേഗം നടക്കും ഇതാനെന്കില്‍. 5 ദിവസം കൊണ്ടു ബാങ്കില്‍ എത്തുകയും മുന്നോ നാലോ ദിവസം കൊണ്ട്ട് ക്ലിയറന്‍സ് ആയി വരുകയും ചെയ്യും. ഓണ്‍ലൈന്‍ സൌകര്യം നാടിലെ ബാങ്കുമായിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്സ്ഫെരും ആവാം. അതും കൂടാതേ നാടിലെ ബാന്കിലെ മാനേജരെ പരിചയം ഉണ്ടെങ്കില്‍, ഒരു കോളോ, ഇമെയില്‍ ഓ ഫാക്സ് ഓ അയച്ചാല്‍ അവര്‍ ചെക്ക് ഒന്നും അയക്കാതേ തന്നെ നമ്മുടെ എക്കൌന്റില്‍ നിന്ന വേണ്ട തുക ഈ വ്യക്തിയുടെ അക്കൌണ്ട്ഇലെക്ക് അയയ്കും. കാശു ഈ വ്യക്തിക്ക് എത്തിക്കാന്‍ പിരിവ് എടുക്കുന്നതിതിനെക്കാലും ദുബായില്‍ ഇരുന്ന്‍ "എളുപ്പ" മാര്‍ഗം ഇതാവും എന്നാണ് തോന്നുന്നത്. എല്ലാര്‍ക്കും മേല്‍ പറഞ്ഞവ ഒക്കെ അറിയുമെങ്കിലും, ഒന്നുടെ പറഞ്ഞു എന്ന് മാത്രം. അടുത്ത മാര്‍ഗം ദുബായില്‍ ഉള്ളവര്‍ ആരുടെയെകിലും മൊബൈല്ഇലെലെക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്യുക എന്നതാണ്. അവര്‍ അത് സ്വരുക്കൂടി ഒന്നിച്ച്ച് അയക്കുക എന്നതും. പക്ഷെ ഇത്രേം പൈസ വന്നാലും അത് പിന്നെ കോള്‍ ആക്കി മാറ്റണം ! പറ്റുമോ?


  മലബാരിക്ക്- ഏതെങ്കിലും ഒരു ഫോട്ടോ മതി എന്ന തോന്നുന്നു. ഫോട്ടോ ഇല്ലെങ്കില്‍ സാരമില്ല എന്നും. വേണ്ടത് ചെയ്യുമല്ലോ.

  ReplyDelete
 6. അതുല്യ ചേച്ചീ..
  മലബാര്‍ വിശേഷത്തില്‍ ഇട്ട പോസ്റ്റ് കൂടുതല്‍ റീച്ച് കിട്ടാന്‍ എവിദെ ഇട്ടു എന്നേയുള്ളു.പിന്നെ ഫോട്ടോകള്‍ ഒത്തിരി കുറച്ചാണ് എവിടെ എട്ടിരിക്കുന്നത്,ഇനിയും ക്കുറക്കണോ?...

  ReplyDelete
 7. സുഹൃത്തുക്കളോട് ചേര്‍ന്ന് വേണ്ടത് ചെയ്യാം. ഞായറാഴ്ച കുറച്ച് പണം അയക്കാന്‍ കഴിയുമെന്ന് തോന്നുന്നു.

  ഒന്നൊത്തു പിടിച്ചാലീ കുടുംബത്തിനൊരു താങ്ങാകും.

  ReplyDelete
 8. ഈ അക്കൌണ്ട് നമ്പറ് ശരിയാണോ ?
  എടപ്പാളില്‍ എസ്.ബി.ഐ ബ്രാഞ്ചില്ലെന്നാണ് അറിയുന്നത്. ദയവായി ഒന്ന് കണ്‍ഫേം ചെയ്യുമല്ലോ.

  ReplyDelete
 9. കുട്ടന്‍ മേനോന്‍..
  കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശരിയണെന്ന് തന്നെയാണ് അറിഞ്ഞത്.ഇന്ന് വീണ്ടും ഞാന്‍ അന്‍Wഏഷിച്ചിരുന്നു.ഏടപ്പാള്‍ ബ്രാഞ്ച് ഉണ്ട് കെട്ടോ.

  ReplyDelete
 10. ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
  by
  സമയം ഓണ്‍ലൈന്‍
  http://www.samayamonline.in

  ReplyDelete
 11. കുട്ടന്‍‌മേനോന്‍ :( ഇത് സ്മൈല്‍ ആണെങ്കില്‍ :) ഇതിനെ എന്താ പറയുക.
  ഇവിടെ കുട്ടന്‍‌മേനോന്‍ ഇട്ട കമന്റ് കാണുന്നില്ല പക്ഷെ അതന്റെ മെയില്‍ ബോക്സിലെത്തി അതുകൊണ്ടാണ് ഞാനിവിടെ മറുപടി .. തെറ്റായ ധാരണ മാറ്റണമല്ലോ . ഈ കുടുംബം പൊന്നാനിയ്ക്കടുത്താണ് അവിടെ നേരിട്ട് പോകണമെന്നാണെന്റെ ആഗ്രഹം .പിന്നെ വിശദമയൊരു എഴുത്ത് ഇവിടെ ആവശ്യമില്ലാത്തത് കൊണ്ടാണ് ഞാന്‍ :( നെയൊരു സിമ്പല്‍ ഇട്ടത് .വലം കൈക്കൊണ്ട് കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് എന്റെ കാഴ്ച്ചപ്പാട്.പത്താളുടെ മുന്‍പില്‍ വെച്ച് ഒരു ലക്ഷം കൊടുക്കുന്നുണ്ടെങ്കിലും അത് ഒരു തരത്തില്‍ പണം കൈപറ്റുന്നവരെ അപമാനിക്കുന്നത് തുല്യമാണന്ന് ഞാന്‍ കരുതുന്നു.സാഹചര്യമാണ് ഒരു വ്യക്തിയെ ഇങ്ങനെയൊരു നിലയിലെത്തിയ്ക്കുന്നത് ആരും ഒട്ടും ആഗ്രഹിക്കാത്തൊരു കാര്യമാണ് കൈനീട്ടല്‍ എന്നത്. സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കാം അതൊരു വലിയ സേവനം കൂടിയാണ് മറ്റുള്ളവര്‍ക്കിതൊരു പ്രചോദനം കൂടിയാണ്. പക്ഷെ ഞാനിന്നത് കൊടുക്കും, കൊടുക്കും എന്നതിനോടെനിക്ക് യോജിപ്പില്ല. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കാന്‍ നേരിട്ട് പോകണമെന്നാണെന്റെ ആഗ്രഹം . എന്നിലുണ്ടാവുന്ന അഹങ്കാരത്തെ ഇല്ലാതാക്കാനാവും , എന്നിലുണ്ടാവുന്ന അത്യാഗ്രഹത്തെ ഇല്ലാതാക്കാം. ഏവരും സഹായിക്കുക തന്നാല്‍ കഴിയുന്നത്.ഇത്രയും എഴുതാനുള സാഹചര്യം കുട്ടന്‍‌മേനോന്‍ ഇട്ട കമന്റാണ് .സോറി

  ReplyDelete
 12. കുട്ടന്‍‌മേനോന്‍ :( ഇത് സ്മൈല്‍ ആണെങ്കില്‍ :) ഇതിനെ എന്താ പറയുക.
  ഇവിടെ കുട്ടന്‍‌മേനോന്‍ ഇട്ട കമന്റ് കാണുന്നില്ല പക്ഷെ അതന്റെ മെയില്‍ ബോക്സിലെത്തി അതുകൊണ്ടാണ് ഞാനിവിടെ മറുപടി .. തെറ്റായ ധാരണ മാറ്റണമല്ലോ . ഈ കുടുംബം പൊന്നാനിയ്ക്കടുത്താണ് അവിടെ നേരിട്ട് പോകണമെന്നാണെന്റെ ആഗ്രഹം .പിന്നെ വിശദമയൊരു എഴുത്ത് ഇവിടെ ആവശ്യമില്ലാത്തത് കൊണ്ടാണ് ഞാന്‍ :( നെയൊരു സിമ്പല്‍ ഇട്ടത് .വലം കൈക്കൊണ്ട് കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് എന്റെ കാഴ്ച്ചപ്പാട്.പത്താളുടെ മുന്‍പില്‍ വെച്ച് ഒരു ലക്ഷം കൊടുക്കുന്നുണ്ടെങ്കിലും അത് ഒരു തരത്തില്‍ പണം കൈപറ്റുന്നവരെ അപമാനിക്കുന്നത് തുല്യമാണന്ന് ഞാന്‍ കരുതുന്നു.സാഹചര്യമാണ് ഒരു വ്യക്തിയെ ഇങ്ങനെയൊരു നിലയിലെത്തിയ്ക്കുന്നത് ആരും ഒട്ടും ആഗ്രഹിക്കാത്തൊരു കാര്യമാണ് കൈനീട്ടല്‍ എന്നത്. സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കാം അതൊരു വലിയ സേവനം കൂടിയാണ് മറ്റുള്ളവര്‍ക്കിതൊരു പ്രചോദനം കൂടിയാണ്. പക്ഷെ ഞാനിന്നത് കൊടുക്കും, കൊടുക്കും എന്നതിനോടെനിക്ക് യോജിപ്പില്ല. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കാന്‍ നേരിട്ട് പോകണമെന്നാണെന്റെ ആഗ്രഹം . എന്നിലുണ്ടാവുന്ന അഹങ്കാരത്തെ ഇല്ലാതാക്കാനാവും , എന്നിലുണ്ടാവുന്ന അത്യാഗ്രഹത്തെ ഇല്ലാതാക്കാം. ഏവരും സഹായിക്കുക തന്നാല്‍ കഴിയുന്നത്.ഇത്രയും എഴുതാനുള സാഹചര്യം കുട്ടന്‍‌മേനോന്‍ ഇട്ട കമന്റാണ് .സോറി

  ReplyDelete
 13. Please check this link

  http://www.saveus.in/Forum/

  ReplyDelete