Saturday, March 7, 2009

കാരുണ്യം തേടി ശ്രീജില്‍ .

കേരള സാഹിത്യ അക്കാദമിയിലെ ദിവസവേതനക്കാരിയായ ശ്രീദേവിയുടെയും തൃശ്ശൂ‍രില്‍ ഒരു തുണിക്കടയില്‍ ജീവനക്കാരനായ ഷാജിയുടെയും മകനാണ് ശ്രീജില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശ്രീജിലെ ഒരു അണലിപ്പാമ്പ് കടിച്ചു. മാസങ്ങളുടെ ചികിത്സയ്ക്കുശേഷം അവന്റെ ആയുസ്സ് തിരിച്ചുകിട്ടി. പക്ഷേ ആശ്വസിസ്ക്കാന്‍ വകയില്ലായിരുന്നു. ജീവന്‍ കിട്ടിയെങ്കിലും ശ്രീജിലിനു പിന്നീട് വളര്‍ച്ചയുണ്ടായില്ല. ഇപ്പോള്‍ 8 വയസ്സായെങ്കിലും രണ്ടുവയസ്സുകാരന്റെ വളര്‍ച്ചയേ അവനുള്ളൂ.

ഹോര്‍മോണ്‍ ചികിത്സയിലൂടെ അവന്റെ വളര്‍ച്ചയും ആരോഗ്യവും വീണ്ടെടുക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയും. പ്രായപൂര്‍ത്തിയാകും വരെ ഹോ‍ര്‍മോണ്‍ ചികിത്സ തുടരണം. ഇപ്പോള്‍ അമല മെഡിക്കല്‍ കോളജ് ആശൂപത്രിയിലെ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ബിസ്റ്റോ അക്കരയുടേ നാലുമാസത്തെ ചികിത്സയുടെ ഫലമായി കുട്ടിയ്ക്ക് 3 സെന്റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്. ചികിത്സ തുടരുന്നതിന്റെ പണച്ചിലവിനെ ക്കുറിച്ചോര്‍ത്ത് ദരിദ്രരായ മാതാപിതാക്കള്‍ ആശങ്കാകുലരാണ്. ചികിത്സ തുടര്‍ന്നില്ലെങ്കില്‍ പ്രായാപൂര്‍ത്തിയാവുമ്പ്പോള്‍ മകനു 1 മീറ്റര്‍ ഉയരമേ വരൂ. മാനസിക വളര്‍ച്ചയൂം മുരടിക്കും. കുറച്ചുകഴിഞ്ഞാല്‍ ശരീരത്തിലെ അസ്ഥികളെല്ലാം ദ്രവിച്ച് പൊടിയും.


മകന്റെ ചികിത്സനടത്തി ഇതിനകം കടക്കെണിയിലായ അവര്‍ക്ക് ലക്ഷങ്ങള്‍ ചെലവുവരുന്ന തുടര്‍ ചികിത്സയെക്കുറിച്ച സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.

ഉദാരമതികളുടെ സഹായമഭ്യര്‍ത്തിക്കുന്നു.

സഹായസമിതി ചെയര്‍മാന്‍ ശ്രീ വൈശാഖന് മാഷുടെ കത്തും ചികിത്സിക്കുന്ന ഡോക്ടറുടെ കത്തും ഇതോടൊപ്പം വയ്ക്കുന്നുണ്ട്.
സഹായം താഴെക്കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.


Sreeji Releif commikttee

SB A/c no. 67078967356
sbt main branch, trichur.


for DD/ check

P.B. NO. 528
THRISSUR - 680020


7 comments:

 1. ഈ കുരുന്നിനെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ നമുക്കെല്ലാവര്‍ക്കും അവനവനുകഴിയും വിധത്തില്‍ സഹായിക്കാം.

  ReplyDelete
 2. കുറുമാ,
  ബക്കറ്റെടുത്തോളൂ,
  നമ്മള്‍ റെഡീ!

  ReplyDelete
 3. ദുബായില്‍ വരുമ്പോള്‍ വിളിക്കാം .

  ReplyDelete
 4. പ്രിയരെ,

  കഴിഞ്ഞ യു എ ഇ ബ്ലോഗേഴ്സ് മീറ്റ് ദിവസം സാവിയോയുടെ ചികിത്സാര്‍ത്ഥം ബൂലോഗകാരുണ്യത്തിലേക്കായി പിരിച്ച എണ്ണൂറ്റിചില്ല്വാനം ദിര്‍ഹംസ് സാവിയോ മരണപെട്ടതുമൂലം അയക്കുകയുണ്ടായില്ലല്ലോ. ആ തുക ഇപ്പോള്‍ ശ്രീജില്‍ എന്ന എട്ട് വയസ്സുകാരന്റെ ചികിത്സാര്‍ത്ഥം ഇന്നലെ ശ്രീ അപ്പൂ‍ൂ,യു എ ഇ എക്സ്ചേഞ്ച് മുഖാന്തരം ശ്രീജിലിന്റെ ചികിത്സാഫണ്ടിലേക്ക് അയക്കുകയുണ്ടായി എന്നറിയിച്ചുകൊള്ളൂന്നു.

  ഇന്ത്യന്‍ രൂപ 11727/- ആണയച്ചിരിക്കുന്നത്.

  ശ്രീജിലിനെ സഹായിക്കാന്‍ സന്നദ്ധതയുള്ളവരും, താത്പര്യമുള്ളവരും ഇവിടെ കൊടുത്തിരിക്കുന്ന അക്കൌണ്ടിലേക്ക് നേരിട്ട് പണമയക്കാന്‍ അപേക്ഷ.

  ReplyDelete
 5. ഈ വിവരം ഒരു സുഹൃത്ത് മെയില്‍ ചെയ്തു തന്നപ്പോള്‍, വൈശാഖന്‍ സാറിനു വിളിച്ച് ഉറപ്പു വരുത്തിയിരുന്നു.
  ശ്രീജിലിന്‍റെ അവസ്ഥ അദ്ദേഹം വിവരിച്ചു തന്നപ്പോള്‍
  വലിയ വിഷമം തോന്നി..
  ഈ വിവരം എല്ലാവരിലും എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളും ചെയ്തു.ഞങ്ങള്‍ കുറെ കുട്ടുകാര്‍ ചേര്‍ന്ന് ഒരു സംഭാവന പിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു..
  നമുക്കാവുന്നതു ചെയ്യാം..


  കരുണ തേടി ശ്രീജില്‍ : eപത്രം
  ഹെല്പ് ഡെസ്ക് പേജ് വായിച്ചാലും.

  http://epathram.com/helpdesk/

  മലയാളം വാര്‍ത്തകള്‍ ഡോട്ട് കോം വായിച്ചാലും
  http://www.malayalamvarthakal.com/htm/SREEJIL.htm

  ReplyDelete
 6. This blog is a great. Its a great attempt and appreciate all behind this great idea.

  ReplyDelete
 7. Really great...ഈ ശ്രമത്തിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ ...
  തീര്‍ച്ചയായിട്ടും കഴിയുന്ന സഹായം ചെയ്യാം ....

  ReplyDelete