Tuesday, April 7, 2009

മുസ്‌തഫയെ സഹായിക്കാനായ്

വായന ഇഷ്ടപ്പെടുന്ന, നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലായ, പെയിന്‍ & പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കില്‍ ചികല്‍സയില്‍ കഴിയുന്ന ശ്രീ. മുസ്‌തഫയെ കുറിച്ചുള്ള സര്‍പ്പഗന്ധി ബ്ലോഗിലെ - മുസ്‌തഫക്ക്‌ ഒരു പുസ്‌തകം - പോസ്റ്റിലേക്കും അതിനെ തുടര്‍ന്ന് - മുസ്‌തഫയെ കണ്ടപ്പോള്‍ - പോസ്റ്റിലേക്കും ബൂലോഗകാരുണ്യം അംഗങ്ങളുടെയും മാന്യവായനക്കാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.


നമുക്കാവുന്നത് ചെയ്യാന്‍ ശ്രമിക്കാം... അല്ലേ?

12 comments:

 1. മുസ്‌തഫയെ സഹായിക്കാനായ് സര്‍പ്പഗന്ധി ബ്ലോഗിലെ പോസ്റ്റിലേക്കു ബൂലോഗകാരുണ്യം അംഗങ്ങളുടെയും മാന്യവായനക്കാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

  ReplyDelete
 2. പ്രിയ, നന്നായി ഇതിവിടേയും ചേറ്ത്തത്... ഇങ്ങിനെയുള്ള കാര്യങ്ങൾ കൂടുതൽ പേരുടെ ശ്രദ്ധയിലേക്കെത്തേണ്ടതുണ്ട്... പലതുള്ളി പെരുവെള്ളം എന്നല്ലേ!

  സഹായ വാഗ്ദാനങ്ങളല്ലാതെ, സഹായം ഇനിയും കാര്യമായി എത്തിയിട്ടില്ലെന്നാണ് മൈനയുടെ പോസ്റ്റിൽ നിന്നും മനസ്സിലാക്കാനായത്... ഇവിടുത്തെ എല്ലാം അംഗങ്ങളും അവരവർക്കാവുന്നത് ചെയ്ത് സഹായിക്കാൻ താത്പര്യപ്പെടുന്നു.

  ReplyDelete
 3. പ്രിയയ്ക്ക് നന്ദി.

  ഹരീഷ് തൊടുപുഴ, ലക്ഷ്മി എന്നീ ബ്ലോഗര്‍മാര്‍ സഹായം എത്തിക്കാമെന്ന് ഏറ്റിട്ടുണ്ട്. എറണാകുളത്തുള്ളവരായതുകൊണ്ട് അവരുടെ സഹായം മുരളികയുടെ(മുരളീ കൃഷ്ണ) കൈയ്യില്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നടക്കുന്നുണ്ട്.

  കോഴിക്കോട് ഭാഗത്തുള്ളവര്‍ മൈനയെത്തന്നെ സഹായം എല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

  ബൂലോക കാരുണ്യത്തിന്റെ സഹായം ആരെങ്കിലും ഒരാള്‍ നേരിട്ട് തന്നെ കൈമാറുകയോ അല്ലെങ്കില്‍
  അവസാനം ഇതെല്ലാം ഒരുമിച്ച് മുസ്തഫയ്ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സമാഹരിച്ച് എത്തിക്കുകയോ ചെയ്യാം. (എല്ലാവരുടേയും അഭിപ്രായം പോലെ.)

  ബൂലോക കാരുണ്യത്തിനും പ്രിയയ്ക്കും ഒരിക്കല്‍ക്കൂടെ നന്ദി.

  ReplyDelete
 4. അഗ്രജന്‍ മുസ്തഫ, അതിനെന്താ നമൂക്ക് ആവുന്ന സഹായം ചെയ്യാമല്ലോ.

  ReplyDelete
 5. അഗ്രു അപ്പു,
  ദുബായ് ഷാര്‍ജ ഭാഗങ്ങളില്‍ നിന്നു നമ്മുക്ക് കളക്റ്റ് ചെയ്ത് അയച്ചു കൊടുക്കാമെന്നു തോന്നുന്നു അല്ലെ.

  ഫോണ്‍ : 0506386521

  -സുല്‍

  ReplyDelete
 6. അങ്ങിനെ ചെയ്യാം സുല്ലേ... സഹായം എത്തിക്കാനാഗ്രഹിക്കുന്നവർ ദയവായി കോണ്ടാക്ട് ചെയ്യുമല്ലോ...  ഇവിടെ വരുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും ഇതിലെ എല്ലാ അംഗങ്ങളുടേയും ശ്രദ്ധയിലെത്തുന്നുണ്ട് എന്ന് തോന്നുന്നില്ല. അതിനാൽ എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും ഇന്വിറ്റേഷൻ അയക്കുകയും ചെയ്തിട്ടുണ്ട്... (ഈ ഗ്രൂപ്പ് എന്തിനുണ്ടാക്കിയെന്ന ഗൂഗിളിന്റെ ചോദ്യത്തിനുത്തരവും അയച്ച് കാത്തിരിക്കുന്നു). പോസ്റ്റ് & കമന്റ് നോട്ടിഫിക്കേഷൻ പ്രസ്തുത ഐഡിയിലേക്കും കൂടെ തിരിച്ച് വെച്ചിട്ടുമുണ്ട്.

  ReplyDelete
 7. ബൂലോഗ കാരുണ്യത്തെ പറ്റി ബൂലോഗര്‍ അറിയാതെ പോവില്ലെ ഈ കമെന്റുകള്‍ എല്ലാം ഗ്രൂപിലേക്ക് തിരിച്ചു വക്കുക വഴി?

  -സുല്‍

  ReplyDelete
 8. സുല്ലേ അങ്ങിനെയുണ്ടാവില്ല, ഒന്നിൽ കൂടുതൽ ഐഡികളിലേക്ക് ഒരേ സമയം തിരിച്ച് വെക്കാനുള്ള സംവിധാനമുണ്ടിപ്പോൾ...

  ReplyDelete
 9. മുസ്തഫയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ള സൗദി അറേബിയയിലെ സുഹ്ര്‍ത്തുക്കള്‍ അടിയന്തിരമായി എന്‍റെ E mail വിലാത്തില്‍ കത്ത് അയക്കുകയോ 0551930709 ഈ നമ്പരില്‍ വിളിക്കുകയോ ചെയ്യുക

  ReplyDelete
 10. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച് ബ്ലോഗ് സ്നേഹിതരായ അനില്‍‌ശ്രീയേയും കിച്ചുചേച്ചിയേയും കാണുകയും മുസ്തഫയുടെ കാര്യം ചര്‍ച്ചചെയ്യുകയുമുണ്ടായി.

  യൂയേയീക്കാരെല്ലാം അഗ്രജന്‍, അപ്പു, കൈതമുള്ള് (ശശിയേട്ടന്‍) എന്നിവരുമായി കോര്‍ഡിനേറ്റ് ചെയ്ത് സഹായസഹകരണങ്ങള്‍ അയച്ചുകൊടുക്കുക. ഇതിനുവേണ്ടി ബൂലോഗകാരുണ്യം ബ്ലോഗ് സജ്ജീകരിച്ചുവെച്ചിട്ടുണ്ടല്ലോ.

  ഇന്നലെ എനിക്ക് ബ്ലോഗില്‍ വരുവാന്‍ സാധിച്ചില്ല. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ ചെയ്യുവാനും പിന്തുണയും മൈനയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്.

  ബൂലോഗത്തിന്റെ മാന്ത്രിക കരങ്ങള്‍ അതിരുകളില്ലാതെ ഭൂലോകത്തിന്റെ ചുറ്റുഭാഗത്തുനിന്നും അശരണരായ നല്ലവരായ മനുഷ്യര്‍ക്ക് സഹായകരമാകട്ടെ, അതിന്‌ മുസ്തഫയുടെ കാര്യത്തിലൂടെ തുടക്കമായതില്‍ വാര്‍ത്ത കൊടുത്ത മാതൃഭൂമി, അമൃതാ ടിവി എന്നിവര്‍ക്കും ബ്ലോഗര്‍ക്കും നന്ദി, പ്രത്യേകിച്ച് മൈന ഉമൈബാന്‌...

  ReplyDelete
 11. മൈന ഉമൈബാന്റെ 'മുസ്തഫക്കൊരു പുസ്തകം' എന്ന് തുടങ്ങിയ ശ്രമം 'മുസ്തഫയ്ക്കൊരു വീട് ' എന്നുള്ള ഒരു വലിയ ലക്ഷ്യത്തിലേക്ക് ഫോമയുടെ മഹനീയമായ സഹായത്താല്‍ ഈ മാസം 16നു്‌ വൈകീട്ട് 3 മണിക്ക് യാഥാര്‍ത്ഥ്യമാകുകയാണ്‌...

  ( http://www.nammudeboolokam.com/2010/01/blog-post_9248.html )

  ReplyDelete
 12. അങ്ങനെ മുസ്തഫയ്ക്ക് ഒരു വീടായി. ബൂലോക കാരുണ്യത്തിന്റെ തൊപ്പിയിലേക്ക് ഒരു പൊന്‍‌തൂവലുകൂടെ. ഇനിയും ഒരുപാട് ചെയ്യാനാകും ബൂലോക കാരുണ്യത്തിന് . അതിനായി അല്‍പ്പം പ്രവര്‍ത്തനവും അല്‍പ്പം സാമ്പത്തികസഹായവും മാത്രം മതിയാകും. പലതുള്ളിയാണ് പെരുവെള്ളമാകുന്നത്.

  ReplyDelete