Thursday, June 25, 2009

വേദനയ്ക്കൊരു കൈ സഹായം

പോളേട്ടനെ കണ്ടാല്‍ ഒരു രോഗിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ഒരു മന്ദസ്മിതത്തോടെയാണ് പോളേട്ടനെ എപ്പോഴും കണ്ടിട്ടുള്ളൂ. ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ് പോളേട്ടന്‍. രണ്ടര സെന്റ് ഭൂമിയിലാണ് വീട്. ഓടിട്ട രണ്ടു മുറി വീട്. ചോര്‍ന്നൊലിക്കുന്ന ചായ്പ്പിലാണ് പോളേട്ടന്‍ കിടന്നിരുന്നത്. അപ്പനും അമ്മയും ഭാര്യയും രണ്ടു കുട്ടികളുമാണ് പോളേട്ടനുള്ളത്.
വര്‍ഷങ്ങളോളം ബേക്കറിയിലായിരുന്നു ജോലി. പെട്ടന്നൊരു ദിവസം കാലുവേദനയായി ഡോക്ടറെ കാണിച്ചു. ഒരു വര്‍ഷത്തോളം ആയുര്‍വ്വേദ ചികിത്സ കഴിഞ്ഞിട്ടും അസുഖം കുറഞ്ഞില്ല. പിന്നീട് അമല ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് രോഗത്തെക്കുറിച്ച് ഏകദേശ ധാരണയായത്. അര്‍ബുദ രോഗത്തിലെ ഏറ്റവും വേദനയുള്ള ബോണ്‍ കാന്‍സര്‍. ഇടുപ്പെല്ലും തുടയുമെല്ലാം പൊടിഞ്ഞു തുടങ്ങി. ഇപ്പോള്‍ വളരെ പരിതാപകരമായ അവസ്ഥയിലാണ്. പെയിന്‍ & പാലിയേറ്റീവ് കെയറില്‍ വിവരമറിയിച്ചിട്ടുണ്ട്. പോളേട്ടന്റെ മാത്രം വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോന്നിരുന്നത്. ഉദാരമതികളുടെ വിലയേറിയ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ADDRESS :
B.P PAUL
BRAHMAKKULAM HOUSE
P.O.PARAPPUR
TRICHUR DT.
KERALA STATE 680552
Contact Tel. : 0091- 9895763742 (Mr. Vincent )


Account Details.
B.P PAUL
CATHOLIC SYRIAN BANK
EXTENSION COUNTER PARAPPUR
A/C : 20040108

6 comments:

 1. പോളേട്ടന്റെ അവസ്ഥ വളരെ ദയനീയമാണ്. വേദനയുടെ കൊടുമുടിയിലാണ്. പാലിയേറ്റീവ് കെയര്‍ യൂണിറ്റിനെ വിവരമറിയിച്ചിട്ടുണ്ട്. ഒരു പക്ഷേ അവരുടെ ജോലിക്കൂടുതല്‍ കൊണ്ടായിരിക്കാം അവര്‍ക്കിതുവരെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. ഇതാണ് അവസ്ഥ.

  ReplyDelete
 2. എന്റെ സഹാ‍യം, കൊടുത്തിരിക്കുന്ന അക്കൌന്റില്‍/അഡ്രസ്സില്‍ അയക്കുന്നു .
  അച്ചായന്‍

  ReplyDelete
 3. താങ്കളയച്ച പൈസ ഇന്നലെ കിട്ടിയെന്ന് പറഞ്ഞു. നന്ദി അറിയിക്കുന്നു. അതുപോലെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ടുകൊണ്ട് കൊല്ലത്തുള്ള ഡോ. പ്രവീണ്‍ വിളിച്ചിരുന്നു.

  ReplyDelete
 4. കുറുമാന്‍, പ്രിയ, കുട്ടന്‍ മേനോന്‍ എന്നിവര്‍ അയച്ച അഭിപ്രായങ്ങള്‍ വായിച്ചു. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. വ്യാജ സൈറ്റുകളെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ബൂലോഗ കാരുണ്യത്തെപ്പറ്റി ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വ്യാജന്മാരുടെ വലയില്‍ വീഴാതിരിക്കാന്‍, അര്‍ഹതപ്പെട്ട ആളുകളെ വിവിധ മെമ്പര്‍മാര്‍ നേരിട്ടു സന്ദര്‍ശിക്കുകയും പ്രസ്തുത കേസ് വ്യാജമല്ല എന്നുറപ്പുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ബൂലോഗ കാരുണ്യത്തില്‍ ഞാന്‍ ഒരു പുതുമുഖം ആണ്. അക്കാരണത്താല്‍, കാരുണ്യത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ധാരണ എനിക്കില്ല. കാരുണ്യം, മെമ്പര്‍മാര്‍ മുഖാന്തിരമുള്ള വേരിഫിക്കേഷന്‍ നേരിട്ടു നടത്തുന്നുണ്ട് എന്നുള്ളപ്പോള്‍, എന്റെ പരാമര്‍ശം എങ്ങനെ കാരുണ്യത്തെപ്പറ്റി ആകും? മാത്രമല്ല, നല്ലൊരു മോണിട്ടറിങ്ങ്‌ സംവിധാനമുണ്ടെങ്കില്‍ ഈ രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കാനും ആവും വിധം പണം മുടക്കാനും വളരെ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. ചില പ്രവര്‍ത്തനങ്ങള്‍, സ്വന്തം നിലയില്‍ യു.എ.ഇ യില്‍ നിന്നുകൊണ്ട്‌ നടത്തുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ,വേണ്ട രീതിയില്‍ നോക്കി നടത്താന്‍ പറ്റിയ ആളോ സംവിധാനമോ നാട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞ അഭിപ്രായത്തിലെ ഉദ്ദേശശുദ്ധി ദയവായി മനസ്സിലാക്കുക. ഉദയകിരണം എന്ന എന്റെ ബ്ലോഗില്‍, ശക്തമായ ഒരു നെറ്റ്വര്‍ക്കിങ്ങ് സംവിധാനത്തിന്റെ പ്രധാന്യമാണ് ഞാന്‍ അര്‍ദ്ധമാക്കിയത്.

  ReplyDelete
 5. അങ്ങനെ പോളേട്ടന്‍ ഇന്ന് വേദനയില്ലാത്ത ലോകത്തേക്ക് ... പോളേട്ടന്റെ ആത്മശാന്തിക്കായ് പ്രാര്‍ഥിക്കുന്നു.

  ReplyDelete