Tuesday, March 23, 2010

ബൂലോഗകാരുണ്യം - ബാങ്ക് അക്കൗണ്ട് തുറന്നു

പ്രിയസുഹൃത്തുക്കളെ,

ബൂലോഗകാരുണ്യം ബ്ലോഗിനെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് നാം ചർച്ച ചെയ്ത വാർഷികസംഭാവന എന്ന ആശയത്തിനു ജീവൻ വെക്കുകയാണ്...

ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളം ബ്ലോഗർമാരുടേയും മറ്റു സഹായമനസ്കരുടേയും സഹായങ്ങൾ ഒരുമിച്ച് ശേഖരിക്കാനായി കേരളത്തില്‍ രണ്ട് ബ്ലോഗർമാരുടെ പേരിലായി ഒരു ജോയിന്റ് ബാങ്ക് അക്കൌണ്ട് തുടങ്ങുകയും ആ അക്കൌണ്ട് വാർഷികസംഭാവന എന്ന ആശയത്തിനോട് അനുകൂലനിലപാട് സ്വീകരിച്ച സഹകാരികളോട് പങ്കുവക്കുകയും ചെയ്യുകയാണ്.

മാർച്ച് മാസത്തിനുള്ളിൽ തന്നെ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ആയിരുന്നു അന്ന് ഒരു മാറ്റം മുന്നോട്ട് വച്ചത്. അത് പ്രാവർത്തികമാക്കാൻ നമുക്ക് കഴിയുന്നു എന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്.

ബൂലോഗകാരുണ്യത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ചർച്ചകള്‍ തുടങ്ങിവെക്കാനായും സമയബന്ധിതമായി തീരുമാനങ്ങളിലെത്തിച്ചേരുന്നതിനും വേണ്ടി ഒരു ഗൂഗിൾ ഗ്രൂപ്പ് തുടങ്ങുകയും ബൂലോഗകാരുണ്യത്തിന്റെ വാർഷികസംഭാവന എന്ന ആശയത്തോട് ഒത്തുചേരാൻ മുന്നോട്ട് വന്ന ബ്ലോഗർമാരിൽ നല്ലൊരു വിഭാഗം ആ ഗ്രൂപ്പിൽ അംഗമാവുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായ എന്തെങ്കിലും കാരണത്താൽ ആ ഗൂഗിൾ ഗ്രൂപ്പിൽ അംഗമാവാത്തവർ ഉണ്ടെങ്കിൽ അവരെയും ഉൾപെടുത്തി എല്ലാ സഹകാരികൾക്കും ഈ കോമൺ അക്കൌണ്ടിന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

ഈയൊരു ശ്രമത്തിന് ഒപ്പം നിന്ന് സഹകരണവും പ്രോത്സാഹനവും നല്‍കിയ എല്ലാ സുഹൃത്തുക്കളോടും ബൂലോഗകാരുണ്യം പ്രവര്‍ത്തകര്‍ക്കുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയുക്കുകയാണ്.
ഇനിയും കൂടുതല്‍ ആളുകളുടെ സഹകരണം ഈയൊരു കാര്യത്തിനുണ്ടാവണം എന്നപേക്ഷിക്കുന്നു.

അതുല്യ, എഴുത്തുകാരി എന്നീ ബ്ലോഗര്‍മാരുടെ പേരില്‍ എറണാകുളത്താണ് 16 മാര്‍ച്ച് 2010ന് അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. എല്ലാവരും ഈ അക്കൌണ്ടിലേക്ക് അവരവുടെ വാര്‍ഷിക സംഭാവനയായ 1200 രൂപ അയക്കാന്‍ താല്‍‌പ്പര്യപ്പെടുന്നു [അംഗങ്ങള്‍ക്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ഗ്രൂപ്പ് വഴി അറിയിക്കുന്നതായിരിക്കും]

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി...

13 comments:

  1. പ്രിയസുഹൃത്തുക്കളെ,

    ബൂലോഗകാരുണ്യം ബ്ലോഗിനെ കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ട് നാം ചർച്ച ചെയ്ത വാർഷികസംഭാവന എന്ന ആശയത്തിനു ജീവൻ വെക്കുകയാണ്...

    ReplyDelete
  2. ഇങ്ങിനെയൊരു ആശയം മുന്നോട്ട് വെക്കുവാനും അതിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ഇതിനെ ലക്ഷ്യത്തിലെത്തിക്കാനും സഹകരിച്ച കുറുമാന്‍, കുട്ടന്മേനോന്‍, അതുല്യേച്ചി, അനില്‍@ബ്ലോഗ്, എഴുത്തുകാരി, പ്രിയ, അപ്പു, കിച്ചു, നിരക്ഷരന്‍ എന്നീ പേരുകള്‍ ഇവിടെ ഒന്നെടുത്തു പറയട്ടെ. അതോടൊപ്പം അക്കൗണ്ട് തുടങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്ന അതുല്യേച്ചിയേയും എഴുത്തുകാരി ചേച്ചിയേയും... അവധിയിലെ വിലയേറിയ ചില ദിവസങ്ങള്‍ ഇതിനായി മാറ്റിവെച്ച നിരക്ഷരനേയും പ്രത്യേകം എടുത്തു പറയുന്നു...

    ReplyDelete
  3. കാരുണ്യം പ്രവഹിക്കട്ടെ.

    ReplyDelete
  4. എന്റെ വിഹിതം എത്തിയിരിക്കും.
    കൂടുതല്‍ പേരെ ചേര്‍ത്താനും ശ്രമിക്കുന്നു.

    ReplyDelete
  5. എന്റെ വിഹിതം കുട്ടന്മേനൊനെ ഏൽ‌പ്പിക്കുന്നതായിരുക്കും...

    ReplyDelete
  6. Hope to joy is more joy than joy ever enjoyed

    ReplyDelete
  7. please let me know the Ac no to send the annual fee.

    ReplyDelete
  8. അക്കൌണ്ട് ഡീറ്റെയിത്സ് അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..jujutc@gmail.com

    ReplyDelete
  9. അക്കൗണ്ട്‌ വിവരങ്ങള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു...

    harikonni@gmail.com

    ReplyDelete
  10. ബൂലോഗകാരുണ്യം - ജനുവരി അപ്ഡേറ്റ്
    http://boologakarunyam.blogspot.com/2011/02/blog-post.html

    ReplyDelete
  11. Hi,

    Could any of you please send the Acc. details to my mail ID maneeshnarayanan@gmail.com ? I wish to be a part of this.

    Thank you in advance.
    Maneesh Narayanan

    ReplyDelete