Thursday, August 4, 2011

സാബു ചികത്സസഹായനിധി - തുക

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പ്രകാരം സാബുച്ചേട്ടനുള്ള ചികത്സാസഹായം ആയി ബൂലോഗകാരുണ്യത്തിലെ വാർഷികസംഭാവനയിൽ നിന്നും 20000/- രൂപയും കാരുണ്യം അക്കൗണ്ടിൽ സാബുച്ചേട്ടനു വേണ്ടി അതു വരെ കിട്ടിയ 13619 രൂപയും ചേർത്ത് 33,619/- രൂപ സാബുച്ചേട്ടന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാബുച്ചേട്ടന്റെ കീമോതെറാപ്പി നടന്നു.

ഇപ്പോൾ നൽകിയ തുക കൂടാതെ രണ്ട് സുഹൃത്തുക്കൾ കാരുണ്യം അക്കൗണ്ടിലേക്ക് അയച്ച തുക ക്രെഡിറ്റ് ആവാതുണ്ടായിരുന്നു. അത് യു എ ഇ ലെ സുഹൃത്തുക്കൾ ശേഖരിച്ച തുകയും തൊടുപുഴ മീറ്റിൽ നിന്നും നൽകിയ തുകയും ചേർത്ത് നൽകാൻ നമുക്കാകും . എങ്കിലും ഇനിയും വലിയൊരു തുക ആവശ്യമായ ചികത്സ ആയതിനാൽ സഹായം നൽകാൻ കഴിയുന്നവർ എത്തിക്കുമല്ലോ.
സാബുച്ചേട്ടന്റെ ബാങ്ക് അക്കൗണ്ട്
Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137


Boologakarunyam Account
Account Number - 1859101014458
IFSC code - CNRB 0001859
Bank : Canara ബാങ്ക്, Kadavanthra Br. Ernakulam
Primary Account Holder - Shanthi Sharma , Indira


അദ്ദേഹത്തിന്റെ ചികത്സക്ക് സഹായം നൽകാൻ കഴിയുന്ന ഏതെങ്കിലും ജീവകാരുണ്യസംഘടനകളെ നിങ്ങൾക്കാർക്കെങ്കിലും അറിയുമെങ്കിൽ ദയവായി സാബുച്ചേട്ടനും കുടുംബത്തിനും സഹായം എത്തിക്കാൻ ശ്രമിക്കാമോ

സാബുച്ചേട്ടനെ സന്ദർശിച്ച ദിലീപ് സമാനമായ അവസ്ഥയിൽ ആർ സി സിയിൽ ചികത്സയിൽ ഉള്ള ജയരാജിനെക്കുറിച്ചു അറിയിച്ചിരുന്നു. അദ്ദേഹത്തിനും ഇതേ പോലെ അത്യാവശ്യമായി സഹായം ആവശ്യമായിട്ടുള്ളതാണു. എന്തെങ്കിലും സഹായം എത്തിക്കാൻ കഴിയുമെങ്കിൽ ദയവായി അറിയിക്കുക

2 comments:

  1. ഇവള്‍ ആവണി, Medullo Blastoma (highly malignant Brain Tumor). എന്ന തീര്‍ത്തും അപകടകാരിയായ മാരക രോഗത്തിന് അടിമയാണ് ഈ ഏഴു വയസുകാരി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും ആദ്യ സര്‍ജറി ക്ക് ശേഷം വിദഗ്ത ചികിത്സക്കായി ബാന്ഗ്ലൂരിലേക്ക് കൊണ്ട് പോയിരിക്കുകയാണ് ഇപ്പോള്‍. ചികിത്സക്കും സര്‍ജറിക്കും കൂടെ അഞ്ചു ലക്ഷം രൂപയോളം ചിലവുണ്ട്. കയ്യിലുണ്ടായിരുന്നതും കൂട്ടിവച്ചതും എല്ലാം കൂടിയിട്ടും എങ്ങും എത്താത്ത അവസ്ഥയില്‍ ആണ് അവണിയുടെ പിതാവ് സുരേഷ്.

    ഒരാഴ്ചക്കകം സര്‍ജറി നടത്തിയില്ലെങ്കില്‍ അവണിയുടെ ജീവന് തന്നെ ആപത്തു വന്നേക്കാം എന്നുള്ളതുകൊണ്ട് തന്നെ ഈ ഒരാഴ്ച കൊണ്ടാണ് നമ്മള്‍ മുകളില്‍ പറഞ്ഞ തുക സ്വരുക്കൂട്ടേണ്ടത്.

    ഇത്ര എന്നില്ല., നമ്മളെ കൊണ്ട് ആവുന്നത്., അതെത്ര കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല.. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എന്ന് കരുതി ഒരല്‍പം ബുദ്ധിമുട്ടുക അത്ര മാത്രം.

    ബ്ലോഗ്‌ എഴുതാനും അത് ഫേസ് ബുക്ക്‌ വഴി മാര്‍ക്കറ്റ്‌ ചെയ്യാനും കമന്റുകള്‍ കണ്ടു സന്തോഷിക്കാനും മാത്രമല്ല ആപത്തില്‍ പെടുന്നവരെ സഹായിക്കാനും നമുക്കാകും എന്ന് നമ്മള്‍ തെളിയിച്ചിട്ടുള്ളതാണ് പക്ഷെ വീണ്ടും ഒരാള്‍ കൂടി വിധിയുടെ തമാശകളി ആകുന്നു.. അത് ഒഴിവാക്കാന്‍ നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസം അതാണീ പോസ്റ്റ്‌.

    കൂടുതല്‍ വിവരങ്ങള്‍ക്ക് അവണിയുടെ അയല്‍വാസിയായ ഹരീഷിന്റെ ഫോണ്‍ നമ്പര്‍:- +919656223338
    കൂടാതെ http://helpaavani.blogspot.com/ എന്ന വെബ്‌സൈറ്റില്‍ എല്ലാവിവരങ്ങളും ഉള്‍പെടുത്തിയിട്ടുണ്ട്.

    ReplyDelete
  2. can anyone tell me whats the status of sabu chettan now?

    ReplyDelete