Wednesday, February 2, 2011

ബൂലോഗകാരുണ്യം - ജനുവരി അപ്ഡേറ്റ്

ബൂലോഗകാരുണ്യം തുടങ്ങിവച്ച യൂണിഫോം പ്രൊജക്ടിന്റെ (here ) ആവശ്യത്തിനായിട്ടുള്ള തുണി തയ്ക്കാനുള്ള ചുമതല ഏറ്റെടുത്ത ശ്രീ മനോജ് (ടെയ്ലര്) ബാംഗ്ലൂര് നിന്നും ആഷ്ലിയുടെ മേല്നോട്ടത്തില് തുണി വാങ്ങിയിട്ടുണ്ട്. അതിന്റെ ബില്ല് കടയില് നേരിട്ട് ആഷ്ലി നല്കിയിട്ടുണ്ട്. കൂടാതെ തയ്യലിന്റെ അഡ്വാന്സും മറ്റ് സാമഗ്രികള്ക്കായി (ബട്ടണ് നൂല് മുതലായവ) ഒരു തുകയും മനോജ്‌ (ടെയ്ലര്) ന്റെ പക്കല് എല്പിച്ചിരിക്കുന്നു.
ജൂണില് സ്കൂള് തുറക്കുമ്പോഴേക്കും കുട്ടികളുടെ പക്കല് പുതിയ യൂണീഫോം എത്താന് തക്ക രീതിയില് മെയ്മാസം രണ്ടാം പകുതിയില് 2-7 ക്ലാസ്സുകളിലെ എല്ലാ കുട്ടികള്ക്കുമുള്ള യൂണിഫോം തയ്യാറാകും.ഒന്നിലെ കുട്ടികള്ക്ക് അഡ്മിഷന് അനുസരിച്ച് പിന്നീടും നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

അനഘയുടെ സര്ജ്ജറിയെ (here) സംബന്ധിച്ച് എഴുത്തുകാരി ചേച്ചി അനഘയുടെ അച്ഛന് റെജിയെ വിളിച്ച് സംസാരിക്കാറുണ്ട്. ഹോസ്പിറ്റലില് നിന്നുള്ള അറിയിപ്പ് വൈകുന്നതിനാല് ആണ് സര്ജ്ജറി നടക്കാത്തത്. കുട്ടിക്ക് മറ്റ് ശാരീരികപ്രയാസങ്ങള് ഇല്ല. സര്ജ്ജറിക്കാവശ്യമായ തുക ആയിട്ടുണ്ട്. അനഘയുടെ സര്ജ്ജറിയെ കുറിച്ചും അവളുടെ സുഖവിവരങ്ങളും അറിയിക്കാം.

ഇനി മുഖ്യമായുള്ള കാര്യങ്ങള്‍ ആണ് താഴെ പറയുന്നവ ആണെന്ന് കരുതുന്നു.
  1. അശരണര്ക്കായി സഹായമെത്തിക്കുന്ന ഒരു നല്ല മനസ്സിന്റെ സ്നേഹജ്വാല എന്ന സംഘടനക്ക് ഒരു കൈതാങ്ങ് നല്കാനായി ബ്ലൊഗിലും (here) ബസിലും (here) ശ്രമങ്ങള്ക്കു സാമ്പത്തികമായും മറ്റ് സഹകരണങ്ങളാലും കഴിയുന്ന സഹായങ്ങള് എത്തിക്കാന് ശ്രമിക്കുമല്ലോ
  2. വാര്‍ഷികസംഭാവന (here) , നമ്മള്‍ തുടങ്ങിയത് 2010 മാര്‍ച്ചില്‍ ആയിരുന്നു. 2011 ലെ സംഭാവനയും നമുക്ക് മാര്‍ച്ചില്‍ തന്നെ ശേഖരിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.2010 വാര്‍ഷികസംഭാവനയില്‍ contribution നല്‍കിയവരെ സന്തോഷം അറിയിക്കുന്നു. കൂടുതല്‍ സഹകാരികള്‍ നമ്മുടെ ബൂലോഗകാരുന്യത്ത്തില്‍ 2011ലും സഹായഹസ്തവും ആയി എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
  3. ബൂലോഗകാരുണ്യം ബ്ലോഗിന്റെ ശ്രദ്ധയിലേക്ക് വന്ന രണ്ടു സഹായാഭ്യര്ഥനകളുടെ Details ചെക്ക് ചെയ്തതിനു ശേഷം കാരുണ്യം സഹകാരികളുടെ സഹായം തേടുന്നതിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു.അവയും ദയവായി പരിഗണിക്കുമല്ലോ.

--------------------------------------------------------------------------------
ബൂലോഗകാരുണ്യം പ്രവര്ത്തനങ്ങളോട് സഹകരണം അറിയിച്ചവരോട് മുകളില് പറഞ്ഞ വിവരങ്ങളും കാരുണ്യം അക്കൌണ്ട് ഡീറ്റേല്സും ഗ്രൂപ്പ് മെയില് വഴി അറിയിച്ചിരുന്നു. അത് ലഭിക്കാത്തവര് ദയവായി അറിയിക്കുമല്ലോ.

8 comments:

  1. അപ്ഡേറ്റ് നന്നായി...
    ഈ വര്‍ഷം കൂടുതല്‍ പേര്‍ ഇതുമായി സഹകരിക്കാന്‍ മുന്നോട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ട്രാക്കിങ്ങ്...

    ReplyDelete
  3. നല്ല കാര്യം തന്നെ...
    എല്ലാ വിധ ആശംസകളും...
    വിശദ വിവരങ്ങള്‍ അറിയിക്കുമോ?...
    harikonni @gmail .com


    ഒരു കാര്യം കൂടി...ഇവിടെ വരുന്ന അപ്ഡേറ്റ് മെയില്‍ ആയി കിട്ടാന്‍ എന്ത് ചെയ്യണം?.ആരെങ്കിലും ഒന്ന് സഹായിക്കുമോ?..ഓഫീസിലെ സിസ്റ്റം ആയതുകൊണ്ട് എപ്പോഴും ഇവിടെ വരാന്‍ പറ്റില്ല ...മെയില്‍ കിട്ടിയാല്‍ ഉപകാരം ആയിരുന്നു..

    ReplyDelete
  4. ഹരീ, നന്ദി
    ബൂലോഗകാരുണ്യത്തിനോട് സഹകരണം അറിയിച്ചവരെ ഉള്പ്പെടുത്തി ഒരു ഗൂഗിള് ഗ്രൂപ്പ് നിലവില് ഉണ്ട്. അതിന് പ്രകാരം നമ്മുടെ വാര്ഷികസംഭാവന ശേഖരിക്കുന്നതും (http://boologakarunyam.blogspot.com/2010/03/blog-post.html) കാരുണ്യം അക്കൌണ്ടിന്റെ അപ്ഡേറ്റ്സ് അറിയിക്കുന്നതും സഹായം ആവശ്യമുളളവരെ കുറിച്ചുള്ള ഡീറ്റെല്സ് നല്കുന്നതും എല്ലാം ആ ഗ്രൂപ്പ് വഴിയാണ്.
    താങ്കള്ക്കും അതില് പങ്കുചേരാന് കഴിയ്മെങ്കില് സന്തൊഷപൂര്‌വ്വം ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. അറിയിക്കുമല്ലോ

    ReplyDelete
  5. ശ്രീ . പ്രിയ ,
    വിവരങ്ങള്‍ക്ക് നന്ദി. ഒരു അക്കൗണ്ട്‌ വിവരം നിരക്ഷരന്‍ ചേട്ടന്‍ നേരത്തെ അയച്ചു തന്നിരുന്നു .. അത് തന്നെയല്ലേ ഇത്?..പിന്നെ ഈ ഗ്രൂപ്പില്‍ മെമ്പര്‍ ആവാന്‍ എന്ത് ചെയ്യണം എന്ന് പറയാമോ?..

    ReplyDelete