Tuesday, July 5, 2011

സാബുചേട്ടനെയും കുടുംബത്തേയും സഹായിക്കാൻ

ശാരിക്കു വേണ്ടി സഹായം ശേഖരിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം സമാനമായ ഇടുക്കി ജില്ലയില്‍ ഇരട്ടയാര്‍ എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിന്റെ അവസ്ഥ അറിയിച്ചു എന്തെങ്കിലും സഹായം ചെയ്യണം എന്ന് പറഞ്ഞ് ഒരു സുഹൃത്ത്‌ ബന്ധപ്പെട്ടിരുന്നു.

[ ref : https://plus.google.com/115119554946690374199/posts/hmfX2uvs4sX ]

ഇരട്ടയാര്‍ സ്വദേശിയായ സാബു എന്ന നാല്‍പ്പത്തിരണ്ട് കാരനായ ബസ് കണ്ടക്റ്റര്‍, ബ്ലഡ് കാന്‍സര്‍ ബാധിച്ച്, ഒരു കീമോ കഴിഞ്ഞ്, തിരുവനന്തപുരം ആര്‍ സീ സിയില്‍ ചികിത്സയിലാണ്. ഭാര്യ ട്രീസയും,മക്കൾ ഇരട്ടകളായ പതിനൊന്നു വയസ്സുള്ള ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. പെണ്‍കുട്ടിക്ക് ജനിച്ചു മൂന്നു മാസമായപ്പോള്‍ ഹൃദയ സംബന്ധമായ അസുഖം ഉള്ളതിനാല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയും മറ്റുമാണ് എറണാകുളം അമൃതാ ആശുപത്രിയില്‍ വച്ച് ആ കുട്ടിയുടെ ഓപറേഷന്‍ നടത്തിയത്. ആ കുട്ടി ഒരുവിധം സുഖമായി വന്നപ്പോള്‍ ഇപ്പോള്‍ അടുത്ത ദുരന്തം. സാബു ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. നാല് കീമോയാണ് പറഞ്ഞിരിക്കുന്നത്. ഒരു കീമോക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവ് വരും എന്ന് പറയുന്നു.

രക്തത്തില്‍ കൌണ്ടിംങ്ങ് കുറയുന്നതിനാല്‍ ദിവസവും രക്തം ആവശ്യമായി വരുന്നു. അത്യാവശ്യമായി അടുത്ത പത്തു ദിവസത്തേക്ക്, ദിവസവും രണ്ട് മൂന്നു കുപ്പി എ+Ve ഗ്രൂപ്പിലുള്ള രക്തം വേണം. ഇദ്ദേഹത്തിന്റെ മൂത്ത രണ്ടു ചേട്ടന്മാരും ബസ് തൊഴിലാളികളാണ്. ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ക്കും ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. സാബുവിന്റെ ഭാര്യതന്നെയാണ് ആശുപത്രിയില്‍ കൂട്ടിരിക്കുന്നത്. കുട്ടികളുടെ പഠിത്തവും മറ്റുകാര്യങ്ങളും എന്താകും എന്ന് ഊഹിക്കാമല്ലോ. ആശുപത്രി ചിലവിനും മറ്റു ചിലവുകള്‍ക്കും ബുദ്ധിമുട്ടുകയാണിവര്‍. സാബുവിന്റെ ചേട്ടനും നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ ചേര്‍ന്നാണ് ഇതുവരെയുള്ള ചികിത്സ നടത്താനുള്ള തുക സ്വരൂപിച്ചത്. അത്യാവശ്യ ചിലവിനുള്ള കാശുപോലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും മറ്റു മട്ടിടങ്ങളില്‍നിന്നുമുള്ള സഹായത്താലാണ് നടക്കുന്നത്.

ഇദ്ദേഹത്തിനു അത്യാവശ്യമായി അടുത്ത കുറച്ചു ദിവസങ്ങളില്‍, ദിവസവും രണ്ട് മൂന്നു കുപ്പി A+Ve (എ. പോസിറ്റീവ്) ഗ്രൂപ്പിലുള്ള രക്തം ആവശ്യമുണ്ട്. പരിചയത്തില്‍ ഉള്ള സുഹൃത്തുക്കളെ അറിയിക്കുമല്ലോ. രക്തം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ സാബുവിന്റെ ചേട്ടനെ 9446610366 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്നവര്‍ താഴെ ഉള്ള ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയോ ബൂലോഗകാരുൺയത്തിലുള്ളവർ ഒരുമിച്ച് ചേർത്ത് നൽകുകയോ ചെയ്യുമല്ലോ

Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137

7 comments:

 1. സ്നേഹജ്വാല സാബുച്ചേട്ടനെ നേരിട്ടറിയുന്ന ബ്ലോഗർമാർ വഴി അവർക്ക് ആഹാരമെത്തിക്കാൻ ആവശ്യമായ നടപടി എടുത്തു കഴിഞ്ഞിട്ടുണ്ട്.
  ചികത്സക്കാവശ്യമായ തുകയും ബ്ലഡും ഇപ്പോൾ മുഖ്യമായും കണ്ടെത്തേണ്ടതുണ്ട്.

  ReplyDelete
 2. I have just transferred my contribution to the given account. Hope we can get the amount needed soon.

  ReplyDelete
 3. ഇദ്ദേഹം എന്‍റെ ബന്ധുവും എന്‍റെ നാട്ടുകാരനും എനിക്ക് നേരിട്ടറിയാവുന്ന ആളുമാണ്. എന്‍റെ ബ്ലോഗര്‍ സുഹൃത്തുക്കളോട് ഞാന്‍ ഉടനെ തന്നെ നേരിട്ട് സഹായം അഭ്യര്‍ഥിക്കുന്നതാണ്. സഹായിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ.

  ReplyDelete
 4. Can somebody update the latest status of Sabu and his family?

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. Did my part today.

  Would like to know about the current status of Sabu. Amounts in Spreadsheets seems not realistic or Sabu might be unlucky.

  Sorry to say I do not see much interest from people when compared to the Shari's campaign. Financially I felt Sabu is more weak than Shari (Sorry to do this comparison in this unfortunate context)

  ReplyDelete
 7. Snehasallapam.com 'nte perilulla amount sabuvinte bharyayude accountilekk transfer cheythu... sabuvilekk nammale nayichathinu ee bloginu nandi... nammalal kazhiyunna sahayam iniyum cheyyum enna cheriya vagdanathode... sabauvinu oru cheriya snehasparshavumayi oru eliya snehasallapam member...

  http://www.snehasallapam.com/malayalam-movie-discussions/5706-snehasparsham-charity-humanity-ss-initiative-33.html

  ReplyDelete