ദിലീപ് വിശ്വനാഥൻ ഇന്നു ആർ.സി.സി.യിൽ പോയി സാബുചേട്ടന്റെ ചേട്ടന്മാരെ കണ്ടിരുന്നു. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ശാരിയുടെ ചികിത്സയുടെ വിവരങ്ങൾ അറിയാവുന്നതാണല്ലോ. അതിനോട് സാമ്യമുള്ള ഒന്നു തന്നെയാണ് സാബുവിന്റെ അസുഖവും. AML എന്ന രോഗമാണ്. ഇതിന്റെ ആത്യന്തികമായ പ്രതിവിധി മജ്ജ മാറ്റിവയ്ക്കൽ തന്നെയാണ്. 12-15 ലക്ഷം രൂപ ചെലവ് വരുന്ന
ഒരു ചികിത്സ. സാബുചേട്ടൻ ഐ.സി.യു വിനോട് ചേർന്നുള്ള ഒബ്സർവേഷൻ സെന്ററിൽ ആയതുകൊണ്ട് നേരിട്ട് കാണാൻ പറ്റിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കണ്ടു..
 ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം ദിവസേനയുള്ള പ്ലേറ്റ്ലെറ്റ് ആണ്. ഇതുവരെ 45 ആളുകൾ രക്തം ദാനം ചെയ്തു. പക്ഷേ മരുന്നുകൊണ്ടൊന്നും രക്തത്തിലെ WBC, പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാൻ കഴിയാത്തതുകൊണ്ട് ദിവസേന രക്തം കൊടുക്കുക എന്നുള്ളതാണ് ഏക മാർഗ്ഗം. ഇപ്പോൾ ഏറ്റവും വലിയ സഹായം വേണ്ടി വരുന്നത് അതിനാണ്. A+ ആണ് അദ്ദേഹത്തിന്റെ ഗ്രൂപ്പ്. അത് അറേഞ്ച് ചെയ്യാൻ കഴിയുന്നവർ ശ്രമിക്കുമല്ലോ
ബൂലോഗകാരുണ്യം വാർഷികസംഭാവനയിൽ നിന്നുള്ള തുക കൂടാതെ നമുക്ക് കളക്ട് ചെയ്യാൻ കഴിയുന്ന തുക എത്ര ചെറുതാണെങ്കിലും  ഒരുമിച്ചു ചേർത്ത് അദ്ദേഹത്തിനു ചികത്സക്ക് വേണ്ടുന്നത് എത്തിക്കാൻ ബൂലോഗകാരുണ്യം ശ്രമിക്കുന്നുണ്ട്. അതിനായി സുഹൃത്തുക്കളിൽ നിന്നും കളക്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിലേക്കായി കോണ്ട്രിബ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ദയവായി അറിയിക്കുമല്ലോ
Boologakarunyam Account Details for your reference      Account Number - 1859101014458     IFSC code - CNRB 0001859      Name of the bank  : Canara Bank     Branch  : Kadavanthra Br. Ernakulam [Ph:- 0484 2315209 / Manager Mr. Sasikumar.]   Primary Account Holder - Shanthi Sharma Secondary Account Holder - Indira  ( അതുല്യ , എഴുത്തുകാരി)
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
 
 
 
സാബു ചേട്ടന്‍ എന്റെ അയല്‍ക്കാരന്‍ ആണ്. കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. കുറച്ചു ക്ഷീണിതന്‍ ആണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്ന ആത്മ വിശ്വാസം ആണ് ഇപ്പോള്‍ സാബു ചേട്ടനെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഞാന്‍ കഴിഞ്ഞ മാസം വരെ തിരുവനതപുരത്ത് ജോലി ചെയ്തിരുന്നു. അപ്പോള്‍ കുറെ പേരില്‍ നിന്നും ബ്ലഡ് സംഖടിപ്പിച്ചുകൊടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ അടുത്ത കീമോതെരപ്പിക്കുള്ള ഒരുക്കം ആണ്. ഇനിയും ബ്ലഡ് ആവശ്യം ആയി വരും. ബ്ലോഗ്ഗര്‍ സുഹൃത്തുക്കളുടെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി വളരെ പുറകില്‍ നില്‍ക്കുന്ന ആ കുടുംബത്തിന്റെ ഏക വരുമാനം സാബു ചേട്ടന്‍ വണ്ടിയില്‍ പോയി സമ്പാതിക്കുന്ന പണം ആയിരുന്നു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനക്കൊപ്പം നിങ്ങളുടെ എല്ലാം സഹായം കൂടെ ഉണ്ടെങ്കില്‍ അദ്ദേഹം സുഖമായി തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട്..
ReplyDelete