Monday, October 31, 2011

ജയരാജ് - ഒക്ടോബര്‍

ജയരാജ്  ചേട്ടന്റെ ആറാമത്തെ കീമോ ചെയ്തു. ( http://boologakarunyam.blogspot.com/2011/09/blog-post.html ) ആര്‍ സി സി യില്‍ തന്നെ ഉണ്ട് ഇപ്പോഴും. പക്ഷെ ഈ കീമോയില്‍ പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. അതിനാല്‍ ഈ ചികത്സ തുടരേണ്ട എന്നാണു ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.  മറ്റൊരു ആശുപത്രിയില്‍  ചികത്സ തേടാവുന്ന സാമ്പത്തീകാവസ്ഥയില്‍   അല്ല അദ്ദേഹം എന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാവുന്നതാണ്. ജയരാജ് ചേട്ടന്‍ ഒത്തിരി റിക്വസ്റ്റ് ചെയ്തത് കൊണ്ട്  മറ്റൊരു ചികത്സ  ചെയ്യാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .അതിനു മൂന്നു-നാല് ലക്ഷം രൂപ ആവശ്യമായി  വരും.

നാല് ലക്ഷം വലിയ തുകയല്ല . പക്ഷെ നാല് ലക്ഷം സംഘടിപ്പിക്കുക എന്നാല്‍  വലിയൊരു ഭാരമാണ്  എന്നതാണ്  സ്ഥിതി .ജനുവരിയില്‍ ആണ് അദ്ദേഹത്തിന്റെ അസുഖം തിരിച്ചറിഞ്ഞത്. അന്നൊക്കെ പലരും സഹായം നല്കാവുന്നത് എത്തിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഒരു വര്ഷം ആകാറായല്ലോ. സഹായത്തിനു അങ്ങനെ  അധികം ആരും ഇല്ലെന്നാണ്  മനസ്സിലായത്.  

അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ പഠന ആവശ്യങ്ങളെ കുറിച്ചും കുടുംബത്തിന്റെ  കാര്യത്തിനെ കുറിച്ചും ഏതൊരു കുടുംബനാഥനെയും പോലെ   അദ്ദേഹം വിഷമത്തിലാണ് . അത് കൊണ്ട് തന്നെ ചികത്സ തുടരണോ വേണ്ടയോ എന്നതില്‍ പോലും ഉള്ള ആശങ്ക  അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ട്.

കുട്ടികളുടെ പഠനത്തിനു തുകയെ കുറിച്ച് തല്‍ക്കാലം വിഷമിക്കണ്ട അറേഞ്ച്  ചെയ്യാം എന്ന് പറഞ്ഞു. ചികത്സക്കുള്ള തുകയെ കുറിച്ച് എന്താ പറയേണ്ടത് എന്ന് അറിയില്ല

jayaraj : Phone # +91 90615 16665 

1 comment:

  1. ജയരാജ് ചേട്ടനു തിങ്കളാഴ്ച ഒരു കീമോ പറഞ്ഞിട്ടുണ്ട്. 18500 രൂപയാകും. പ്രതീക്ഷ കൈവിടാത്ത ആ മനുഷ്യനു വേണ്ടി ഒരു നൂറു രൂപ വച്ചെങ്കിലും ആർക്കെങ്കിലും നൽകാൻ കഴിയുമെങ്കിൽ നൽകാമോ?

    C.Jayaraj
    State Bank Of Travancore
    A/c No :67150803429
    Medical Collage Branch തിരുവനന്തപുരം
    IFSC Code :SBTR0000029

    ReplyDelete