Sunday, January 17, 2010

"ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള്‍"

പ്രിയ സുഹൃത്തുക്കളെ,

ബൂലോകകാരുണ്യം ഒത്തിരി വിശാലമായ കാഴ്ചപ്പാടുകളോടെ ആരംഭിച്ച ബ്ലോഗ് ആണെന്നത് നമുക്കെല്ലാം അറിയാം. അത് അതിന്റെ ലക്ഷ്യം ഒരുവിധം ഭംഗിയായി തന്നെ നിറവേറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. ബൂലോഗകാരുണ്യം അംഗങ്ങള്‍ തങ്ങളെകൊണ്ടാവുന്ന സഹായങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്കു തന്നെ എത്തിച്ചുകൊടുത്തിട്ടുമുണ്ട്. അതു നിങ്ങള്‍ക്കെല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യം ആണ്.

പല കാര്യങ്ങളിലും അനുഭവപ്പെട്ട ഒരു സന്തോഷം ഒരു നിശ്ചിത തുകയെങ്കിലും ഒരു സഹായത്തിനായ് നമുക്കെത്തിക്കന്‍ കഴിഞ്ഞാല്‍ പിന്നീട് പല മാര്‍ഗ്ഗങ്ങളിലൂടെയും ആ സഹായം തുടര്‍ന്ന് കൊണ്ട് പോകാന്‍ പല വഴികളും തെളിയുന്നു എന്നതാണ്. മുസ്തഫയുടെ കാര്യത്തില്‍ മൈന ഉമൈബാന്‍ തുടങ്ങിവച്ച ആ സഹായം ഇന്നു ഒരു സ്വപ്നം പോലെ പൂവണിയുന്നു.

കാലം മാറുമ്പോള്‍ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ മാറും. സ്വാഭാവികമായും മുന്‍പ് ഉള്‍പ്പെട്ടിരുന്നത് പോലെ പല കാരുണ്യപ്രവര്‍ത്തനത്തിലും പങ്കാളിയാകാന്‍ നമ്മുടെ നിലവിലെ സാഹചര്യങ്ങള്‍ നമ്മെ അനുവദിക്കാതെ വന്നേക്കാം. പക്ഷെ അതേ സമയം തന്നെ നാം തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് അതിനെ പിന്നെയും മുന്നോട്ട് നയിക്കാന്‍ മറ്റു പലരും എത്തും. അതൊരു ദീപശിഖ പോലെ അണയാതെ കൈമാറി കൈമാറി അതിന്റെ പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കും

അങ്ങനെയൊരു അവസ്ഥയില്‍ തന്നെയാണിന്ന് ബൂലോഗകാരുണ്യവും. സഹായമനസ്കരായ നമ്മുടെ പലപ്രവര്‍ത്തകരും ജീവിതത്തിന്റെ തിരക്കില്‍ മനഃപൂര്‍‌വ്വമല്ലെങ്കിലും ഈ ബ്ലോഗിന്റെ സജീവമായ പ്രവര്‍ത്തനത്തില്‍ നിന്നും അകന്ന് പോയിരിക്കുന്നു. അടുത്തിടെയുള്ള പല പോസ്റ്റുകളിലും അതിന്റെ കുറവ് നമ്മള്‍ കണ്ടു. അതിനാല്‍ നമുക്ക് സുഗമമായി മുന്നോട്ട് പോകാനായി ബൂലോഗകാരുണ്യത്തില്‍ അംഗങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമായിരിക്കുന്നു എന്നാണ് പൊതുവേയുള്ള അഭിപ്രായം.

അതിനായി തീര്‍ത്തും പ്രായോഗികമെന്ന് പറയാവുന്ന നിര്‍ദ്ദേശം ഓരോ സഹായഭ്യാര്‍ത്ഥനകള്‍ വരുമ്പോഴും അതിനായി കുറഞ്ഞ സമയത്തിനുള്ളില്‍ സംഭാവന ശേഖരിക്കുന്നതിനു പകരം സ്ഥിരമായി ഒരു മെമ്പര്‍ഷിപ്പ് സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ്. ഒരു നിശ്ചിതസംഖ്യ എല്ലാ വര്‍ഷവും ഉറപ്പായും കിട്ടുമെങ്കില്‍ നമുക്ക് നല്‍കാവുന്ന ഓരോ സഹായങ്ങളെയും നമുക്ക് അതിന്റെ സമയത്തില്‍, അത്യാവശ്യത്തില്‍ പരിഗണിക്കാം. അതിനു മുകളില്‍ ആവശ്യമായി വരുന്ന തുകകള്‍ അംഗങ്ങളോ മറ്റു സഹായമനസ്ക്കരോ ആ കാര്യത്തിനായി പ്രത്യേകം തരുന്ന തുകകള്‍ കൂട്ടിച്ചേര്‍ത്ത് നമുക്കു നല്‍കാന്‍ കഴിയുകയും ചെയ്യും.

ഒരു ബ്ലോഗില്‍ മെമ്പര്‍ഷിപ്പ് തുക വയ്ക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയല്ല ഈ നിര്‍ദ്ദേശം. പക്ഷെ മുന്നോട്ട് പോകണം എങ്കില്‍ അങ്ങനെ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിലയില്‍ ആണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മുടെ പ്രവര്‍ത്തനം.വളരെ ചുരുക്കം ചില അംഗങ്ങളില്‍ നിന്നുള്ള സഹായം മാത്രം കൊണ്ട് നിരന്തരം നമുക്കു മുന്നില്‍ വരുന്ന സഹായാവശ്യങ്ങളെ നമുക്ക് പൂര്‍ത്തീകരിക്കാനാവില്ല. ആ ചുരുക്കം അംഗങ്ങള്‍ക്ക് പലപ്രാവശ്യം സഹായിക്കാനാവില്ല എന്നത് സ്വാഭാവികം ആണ്. അതെല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന കാര്യം തന്നെയാണ്.


ഇങ്ങിനെയൊരു കൂട്ടായ്മ ഇവിടെ നിലവിലുണ്ടെന്നറിഞ്ഞ് സഹായം അഭ്യാര്‍ത്ഥിക്കുന്നവരെ നമുക്ക് നിരാശപ്പെടുത്താനാവില്ല. അതിനാല്‍ താഴെ പറയുന്ന രീതിയില്‍ ബൂലോക കാരുണ്യത്തിന്റെ അംഗത്വം പുനഃസംഘടിപ്പിക്കാനായി തീരുമാനിക്കേണ്ടി വന്നിരിക്കുന്നു.

1. ബൂലോഗകാരുണ്യം മാസവരിസംഖ്യ Rs. 100 (ഇന്ത്യന്‍ രൂപ) ആയി നിശ്ചയിച്ചിരിക്കുന്നു. ഈ തുക ഒന്നിച്ച് വാര്‍ഷിക വരിസംഖ്യയായി കണക്കാക്കി ഓരോ അംഗവും Rs. 1,200/- രൂപ അടയ്ക്കേണ്ടതാകുന്നു.

2. ഈ തുക ഇതിനായി രണ്ട് അംഗങ്ങളുടെ പേരില്‍ തുടങ്ങുന്ന ജോയിന്റ്‌അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കാം. അതിനു ശേഷം ബൂലോഗകാരുണ്യത്തില്‍ കൂടി അറിയിക്കുക. അക്കൌണ്ട് ആരുടെയൊക്കെ പേരിലാണെന്നും അക്കൌണ്ട് നമ്പര്‍ എത്രയാണെന്നും അംഗങ്ങളാവാന്‍ താല്പര്യമുള്ളവരെ ഉടനെ അറിയിക്കുന്നതാണ്.

3. ഇന്ത്യക്ക് വെളിയില്‍ ഉള്ള അംഗങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍, സഹായതുക കളക്ട് ചെയ്യുന്ന അതേ രീതിയില്‍ തന്നെ വരിസംഖ്യ ഒരുമിച്ചു ശേഖരിച്ച് ആ അക്കൗണ്ടില്‍ അടക്കുകയോ അല്ലെങ്കില്‍ നാട്ടില്‍ പോകുന്നവര്‍ വഴി ആ സമയത്ത് നല്‍കുകയോ ചെയ്യാവുന്നതാണ്.

4. മാസം 100 രൂപ എന്നത് ഒത്തിരി വലിയ തുക അല്ലെങ്കിലും നമ്മുടെ പരിചയങ്ങള്‍ വച്ച് കൂടുതല്‍ അംഗങ്ങളെ ബൂലോഗകാരുണ്യത്തില്‍ ചേര്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു വലിയ തുക നമുക്ക് കണ്ടെത്താനാവും. അങ്ങനെ ഇന്ത്യയിലും ലോകത്തിന്റെ ഓരോ കോണിലുമുള്ള മലയാളി ബ്ലോഗര്‍മാര്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന തുക ആര്‍ക്കും വലിയ ഒരു ഭാരമാകാതെ പല മനസ്സുകളുടേയും ഭാരം കുറയ്ക്കാന്‍ നമുക്കുപയോഗിക്കാനാകും.

5. ബ്ലോഗര്‍മാരല്ലാത്ത പലരും നമുക്ക് സ്ഥിരമായി സഹായം നല്‍കിവരുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്കും ബ്ലോഗര്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ആര്‍ക്കും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് അംഗത്വം നല്‍കാവുന്നതാണ്. ബ്ലോഗേഴ്സ് അല്ലാത്തവര്‍ക്ക് ആര്‍ക്കെങ്കിലും ബൂലോകകാരുണ്യത്തില്‍ അംഗമാകണമെങ്കില്‍ നമ്മളതിനെയും നന്ദിയോടെ സ്വാഗതം ചെയ്യുന്നു.

6. മൊത്തം നൂറ് അംഗങ്ങളെ മാത്രമേ നമുക്ക് ചേര്‍ക്കാനാകുന്നുള്ളൂ എങ്കില്‍ കൂടി Rs. 1,20,000/- ഉപയോഗിച്ച് വര്‍ഷം തോറും ആറ് സഹായങ്ങള്‍ (ഓരോന്നും കുറഞ്ഞത് Rs.20,000/-) നമുക്ക് നല്‍കാനാകും.

7. ഇനി പറയേണ്ടത് സഹായം ആര്‍ക്കൊക്കെ നല്‍കാനാകും എന്നതാണ്. നേരിട്ടോ ബൂലോഗാംഗങ്ങള്‍ വഴിയോ വരുന്ന സഹായാവശ്യങ്ങള്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കിയതിന് ശേഷം അത്യാവശ്യമായും വേണ്ടതാണെങ്കില്‍ (നേരിട്ട് ആരെങ്കിലും പോയി അന്വേഷിക്കുന്നതായിരിക്കും, അന്യോഷിക്കുന്നവരെ നമ്മള്‍ വിശ്വസിച്ചേ മതിയാകൂ) അതിനെ പറ്റി ബൂലോഗകാരുണ്യത്തില്‍ പോസ്റ്റിടുന്നതായിരിക്കും. മറിച്ച് ഒരു പത്രത്തില്‍ വാര്‍ത്തയായി വന്നു എന്ന പോലുള്ള ഉറപ്പ് നമ്മള്‍ മുഖവിലയ്ക്ക് എടുത്തെന്ന് വരില്ല.

8. അതിനു ശേഷം നമ്മുടെ മെംബര്‍ഷിപ്പ് തുകയില്‍ നിന്നുള്ള വിഹിതം ആ കാര്യത്തിനായി നല്‍കുന്നതായിരിക്കും. ഒപ്പം തന്നെ അംഗങ്ങളല്ലാത്തവരില്‍ നിന്നും മറ്റു സഹായമനസ്കരില്‍ നിന്നും നമുക്കു സ്വരൂപിക്കാനാകുന്ന തുക കൂടി പ്രസ്തുത ആവശ്യത്തിലേക്കായി പൂര്‍ണ്ണമായും നല്‍കുന്നതായിരിക്കും.

9. മുകളില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നവര്‍ അംഗങ്ങളാകുകയും ഇക്കൊല്ലത്തെ തുകയായ 1200 രൂപ ഉടനെ തന്നെ അടക്കുകയും ചെയ്യേണ്ടതാകുന്നു..

10. ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ ദയവായി വിട്ടുനില്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി 1, 2010 നു മുന്‍പായി ഇവിടെ കമന്റായി അഭിപ്രായം അറിയിക്കാത്ത നിലവിലുള്ള അംഗങ്ങളെ ഈ പുതിയ നീക്കങ്ങളോട് താത്പര്യമില്ലാത്തവര്‍ എന്നു കണക്കാക്കി - എല്ലാവിധ സ്നേഹബഹുമാനങ്ങളോടു കൂടി തന്നെ - അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. നിലവിലുള്ള എല്ലാ അംഗങ്ങളും ഇതുവരെ നല്‍കി വന്ന എല്ലാ സഹായസഹകരണങ്ങളേയും നല്ല മനസ്സോടെ സ്മരിക്കുന്നു... ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.

ഒരിക്കലും ഒരു നിര്‍ബന്ധത്തിന്റെ സ്വരത്തിലല്ല ഈ വ്യവസ്ഥകള്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ വിജയകരമായി പ്രവര്‍ത്തിച്ച് കൊണ്ട് മുന്നോട്ട് പോവാന്‍ ഇത് അനിവാര്യമായി വന്നിരിക്കുന്നു എന്നതിനാലാണ്.

അതിനാല്‍ ദയവായി സഹകരിക്കുക...

update (23 January 2010)
ബൂലോക കാരുണ്യം നടത്തുന്ന ക്രിയാത്മകമായ പുതിയ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രമം എത്രയും പെട്ടന്ന് പ്രായോഗിക തലത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചില തിയ്യതികള്‍ കണക്കാക്കേണ്ടി വരികയും അതനുസരിച്ച് മെമ്പര്‍ഷിപ്പ് ഫീ എന്ന ആശയത്തോട് ആരൊക്കെ അനുകൂലനിലപാട് എടുക്കും എന്ന് വ്യക്തമായി അറിയാന്‍ പരമാവധി പോകാവുന്ന ഒരു തിയ്യതി എന്ന നിലയ്ക്ക് ഫെബ്രുവരി 1, 2010 എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടി വന്നു.

കാര്യങ്ങള്‍ പരമാവധി വേഗതയില്‍ പ്രാവര്‍ത്തികമാക്കുക എന്നുമാത്രം ഉദ്ദേശിച്ച് പറഞ്ഞ ആ ഡേറ്റ് ബാര്‍ നിലവിലുള്ള ചില അംഗങ്ങള്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നിയതിനാല്‍ അതിനെ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. വ്യക്തിപരമായ പല കാര്യങ്ങള്‍ കൊണ്ട് നമ്മുടെ പല അംഗങ്ങള്‍ക്കും വളരെക്കാലമായി ബൂലോഗകാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാറില്ല എന്നത് കൊണ്ട് തുടര്‍ന്നുള്ള കാര്യങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ളവരെ ഉള്‍ക്കൊള്ളിക്കുകയും അവരോട് കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്ന സദ്ദുദ്ദേശം മാത്രമേ അതിലുള്ളൂ എന്നു മനസ്സിലാക്കുമല്ലോ.

എന്നിരുന്നാലും ആ വരികള്‍ ബൂലോഗ കാരുണ്യത്തിന്റെ അംഗങ്ങളെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക... പൊറുക്കുക. ഇത്തരം നല്ല കാര്യങ്ങളില് ‍തീരുമാനമെടുക്കുമ്പോള്‍ ഇതുപോലെ പറ്റിപ്പോകാവുന്ന മനുഷ്യസഹജമായ പാളീച്ചകള്‍ ക്ഷമിച്ച് അഭിപ്രായവ്യത്യാസമൊക്കെ മറന്ന് നിലവിലുള്ള അംഗങ്ങളില്‍ ബൂലോഗകാരുണ്യത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നവര്‍, നമ്മുടെ പുതിയ അംഗത്വം അനുസരിച്ച് ഈ സംരംഭത്തില്‍ ഇനിയും ദയവായി സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

95 comments:

 1. വളരെ നല്ല കാര്യം കുറുമാനേ. ഇതൊന്നു ഉഷാറാക്കേണ്ടതായുണ്ട്. എല്ലാ സഹകരണങ്ങളും ഉറപ്പുതരുന്നു.

  ReplyDelete
 2. നല്ല തീരുമാനങ്ങള്‍! ഞാന്‍ ചേരുന്നു. അക്കൌണ്ട് നംബര്‍ പ്രസിദ്ധീകരിക്കൂ.


  (നൂറു രൂപമാസം എന്നതു കുറവല്ലേ? തുക അല്പം കൂട്ടിയിട്ടു, രണ്ട് ഇന്‍സ്റ്റാള്‍മെന്റ് ആക്കിയാല്‍ ആര്‍ക്കും ഭാരമാവില്ല, അല്പം കൂടി തുകയും കിട്ടില്ലേ?. എന്തായാലും ഇപ്പോള്‍ തീരുമാനിച്ചപോലെ പോയിട്ടു, കാര്യങ്ങ പുരോഗമിക്കുന്ന മുറയ്ക്ക്, ഇങ്ങനെയും ചിന്തിക്കുന്നതു നന്നായിരിക്കും)

  ReplyDelete
 3. ഞാൻ റെഡി.. ഈ അഭിപ്രായം എനിക്ക് നേരത്തെ ഉള്ളതായിരുന്നു. പക്ഷേ, കോ ഓർഡിനേറ്റ് ചെയ്യാൻ സന്മനസ്സുള്ളവർ മുന്നോട്ട് വരണം.

  എന്റെ വരിസംഖ്യ, ഈ വെള്ളിയാഴ്ച തന്നെ, ദുബായിൽ എത്തിക്കുവാൻ ഞാൻ റെഡി.

  ReplyDelete
 4. സജിഅച്ചായാ, 100 രൂപ എന്നത് മിനിമം തുകയല്ലേ. അതില്‍ കൂടുതല്‍ കൊടൂക്കാന്‍ സന്നദ്ധതയുള്ളവര്‍ അത് കൊടുത്തോട്ടേ. അതില്‍ തടസ്സമൊന്നുമില്ലല്ലോ.

  ReplyDelete
 5. എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 6. എന്റെ പേരു കൂടി ഉള്‍പ്പെടുത്തിക്കോളൂ...

  ReplyDelete
 7. Please add me. Not sure how to transfer money....Will be good to get the A/c no..

  ReplyDelete
 8. പ്രിയ കുറുമാൻ ഭായി , വളരെ നല്ല കാര്യങ്ങൾ...
  എക്കൌണ്ട് നമ്പർ തന്നോളൂ..
  എന്റെ വീതം ഞാൻ അതിലേക്കുമാറ്റികൊള്ളാം കേട്ടൊ

  ReplyDelete
 9. Kindly add me as well,

  Looking forward for account details.

  ReplyDelete
 10. കുറുമാന്‍,കൊട് കൈ;നാളുകളായി മനസ്സില്‍
  കൊണ്ടുനऽക്കുന്നൊരു വിഷയത്തിനു നിങ്ങള്‍ പച്ചക്കൊടി
  വീശിയല്ലോ..മുസ്ത്തഫയെ പോലെ ഭാഗീകമായും
  പൂര്‍ണ്ണമായും ബെഡ്ഡിലും വീല്‍ചെയറിലുമൊക്കെ
  ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടി
  ഈ നുറുങ്ങിന്‍റെ നന്ദി,ബൂലോഗ കാരുണ്യത്തിനും
  ഇവിടെ അംഗങ്ങളായി ചേരുന്ന എല്ലാ സുമനസ്സുകള്‍ക്കും
  മുന്നില്‍ പ്രകടിപ്പിക്കുന്നു..സ്വീകരിച്ചാലും..
  മാതൃഭൂമി ബ്ലോഗനയില്‍ സഹോദരി മൈന ഉമൈബാന്‍റെ
  ബ്ലോഗ് വായിച്ചതു കൊണ്ട് മാത്രം,കമ്പ്യൂട്ടറില്‍ ഒരു
  മുന്‍ പരിചയവുമില്ലാത്ത ഈ നുറുങ്ങ് മകന്‍ മുഖേന
  ചെറിയ ശ്രമങ്ങള്‍ നऽത്തിയാണു ബ്ലോഗിലെത്തിയതു!
  ഇപ്പോഴും ഞാന്‍ നര്‍സറിയിലെ പഠനം തുऽരുന്നു
  എന്ന് നിങ്ങളെയൊക്കെ അറിക്കുന്നതിലിത്തിരി
  അഭിമാനവും തോന്നുന്നു.മൈന,നിരക്ഷരന്‍ തുऽങ്ങി
  ഏറെപേരോട് ഈ നുറുങ്ങ് വല്ലാതെ കऽപ്പെട്ടിരിക്കുന്നു ! കഴിഞ്ഞ മാസം മൈന കണ്ണൂര്‍
  പറശ്ശിനിക്കടവ് ട്രൈനിങ്ങിനു വന്നപ്പോഴും,നിരക്ഷരന്‍
  ഗോവന്‍ യാത്രക്കിऽയിലും എന്നെതേടി വന്നപ്പോഴും
  ഞങ്ങളുടെ സംസാരവിഷയം അവശതയനുഭവിക്കുന്ന
  രോഗികള്‍ക്കു സാന്തനമാവുന്നതെങ്ങിനെ എന്നായിരുന്നു.യഥാര്‍ത്ഥത്തില്‍ അവരുടെയൊക്കെ
  സന്ദര്‍ശനം എനിക്കു പകര്‍ന്ന് തന്ന ഊര്‍ജ്ജം
  വളരെ വലുതാണ്.

  നട്ടെല്ലിനു ക്ഷതം സംഭവിച്ചു കിऽപ്പിലായ നുറില്‍ധികം
  (106)അവശരെ ഈയുള്ളവനു നേരിട്ടും ഫോണ്‍
  വഴിയും അറിയാം!അവരുമായി നിരന്തരം
  ആശയവിനിമയം നऽത്താറുമുണ്ട്,എന്നല്ല
  ഈയുള്ളവന്‍റെ എളിയ ശ്രമഫലമായി ഇങ്ങിനെ
  അവശരായവര്‍ക്കായി നല്ലൊരു തുക മാസാന്ത
  പെന്‍ഷനും മറ്റുചികിത്സാചിലവുകളും ശേഖരിച്ചു
  നല്‍കി വരുന്നു..നട്ടെല്ല് തകര്‍ന്ന രണ്ട് കണ്ണൂര്‍കാര്‍ക്കും,കോഴിക്കോട് മൂഴിക്കല്‍ സ്വദേശിക്കും
  മൂന്ന് വീടുകള്‍ സുമനസ്സുകളുടെ സഹകരണത്തോടെ
  നിര്‍മിക്കാനായി എന്നതു ബൂലോഗവുമായി പങ്കിടുന്നു.
  മൂഴിക്കല്‍ ഗഫൂറിന്‍റെ വീട്ടില്‍ ഇന്നലെയാണു
  കുടിപാര്‍ത്തതു ! എനിക്കു പോകാന്‍ കഴിയാത്ത
  കാരണം,ഞാന്‍ മൈനയോട് പോകാന്‍
  അപേക്ഷിച്ചു എങ്കിലും മുന്‍ നിശ്ചയ പരിപാടി
  കാരണം അവര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
  അടുത്ത ദിവസം അവര്‍ ഗഫൂറിന്‍റെ”തണല്‍വീട്”
  സന്ദര്‍ശിക്കുന്നതാണ്.

  എന്‍റെയും,4 വര്‍ഷമായി എന്‍റെ കയ്യും കാലും
  നിഴലുമായി എന്നെ ഊണിലും ഉറക്കിലും സേവനവും
  സാന്ത്വനവുമായി വീര്‍പ്പു മുട്ടിക്കുന്ന എന്‍റെ പ്രിയ
  പത്നിയുടെയും വക 2 അംഗത്വസംഖ്യ (2400രൂ)
  ഉऽനയക്കാം,അക്കൌണ്ട് നമ്പര്‍ അറിയിച്ചു തരൂ..

  ഈ സേവനം നിശ്ശ:ബ്ദം നമുക്ക് ബൂലോഗകാരുണ്യത്തിനു ഏറ്റെടുക്കാം,ഈ രംഗത്തെ എന്‍റെ ഈ
  4 വര്‍ഷ അനുഭവങ്ങള്‍ ഞാന്‍ ബൂലോഗകാരുണ്യത്തിനായി നല്‍കാം..എത്രയോ
  അവശര്‍ ആവശ്യക്കാരും അത്യാവശ്യക്കാരുമായി
  കാത്തിരിപ്പുണ്ട്,അത്തരക്കാരെ സ്കാന്‍ ചെയ്തു
  കണ്ടെത്താന്‍ യാതൊരു വിഷമവുമില്ല!ഇപ്പോള്‍
  ലിസ്റ്റ് റഡി..ഇനിയുള്ള പുതിയ ആവശ്യക്കാരെ
  പരിചയപ്പെടുന്നവര്‍ പൂര്‍ണ്ണവിവരം എന്നെ
  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

  കുറിപ്പ് നീട്ടിയെഴുതാന്‍ താല്പര്യമുണ്ട് പക്ഷെ,
  കിऽന്ന് കൊണ്ട് കീബോര്‍ഡ് വഴങ്ങാന്‍ മടിക്കുന്നു..
  ഒരപേക്ഷ മാത്രം”കുറുമാനോ”ട്: ആരെന്ത് പരിഭവം
  പറഞ്ഞാലും,മൊഴിഞ്ഞാലും ഈ കൂട്ടായ്മ തുऽരുക
  തന്നെ വേണം!ഈ നുറുങ്ങിന്‍റെ സര്‍വ്വ പിന്തുണയും
  ഈ രംഗത്തു നിങ്ങളോടൊപ്പമുണ്ടാവും....

  വൈകിയവേളയിലും ബൂലോഗത്തിനു
  നവവത്സരാശംസകള്‍

  ReplyDelete
 11. കാര്യമൊക്കെ കൊള്ളാം . ബൂലോഗ കാരുണ്യം ഒരു Registred ആയ പ്രസ്ത്ഹനമല്ലാത്തതുകൊണ്ട് മെംബെര്‍ഷിപ്‌ ഒരു നൂലാമല തന്നെയാണ്. നാട്ടില്‍ എല്ലാ സഹായ സഹ്കരനങ്ങള്‍ക്കും ഞാനുണ്ടാവും. എന്റെ ഓഫീസ് അതിനായി ഉപയോഗിക്കുകയുമാവാം. ബൂലോഗ കാരുണ്യം ഒരു charity movement ആയി register ചെയ്യാതെ മെംബെര്‍ഷിപ്‌ പരിപാടി വേണോ എന്ന് എല്ലാവരും ചിന്തിക്കണം. എനിക്ക് കിട്ടിയ എളിയ നിയമോപധേശത്തിന്റെ വെളിച്ചത്ത്തിലാണിത് പറയുന്നത്.

  ReplyDelete
 12. കുറുമാൻ,

  നല്ല കാര്യം.

  ഞാൻ ഇതിൽ ഇതു വരെ അംഗമായിട്ടില്ല.

  ആകണം എന്നാഗ്രഹിക്കുന്നു.

  വിശദാംശങ്ങൾ അറിയിക്കുമല്ലോ...

  ReplyDelete
 13. എന്നേയും ചേര്‍ക്കു..

  sivaVkm (at) gmail (dot) com

  നേരിട്ട് സഹായം എത്തിക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി, direct bank account numbers തുടര്‍ന്നും പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

  ReplyDelete
 14. കുട്ടൻ‌മേനോൻ പറഞ്ഞതിൽ അല്പം കാര്യമില്ലാതില്ല. എങ്കിലും ഇവിടെ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന 1200 രൂപ / പ്രതിവർഷം എന്ന തുക ശരിക്കു പറഞ്ഞാൽ ഒരു മെംബർഷിപ് ഫീസ് എന്ന നിലയിലല്ലോ കാണുന്നത്, ഇതിൽ സഹകരിക്കുന്ന ഓരോരുത്തരും വർഷത്തിൽ ഒരിക്കലായി 1200 രൂപ ഒരു അക്കൌണ്ടിൽ നിക്ഷേപിക്കുകയും അത് സഹാ‍യം ആവശ്യമുള്ളവർക്ക് വീതിച്ചു നൽകുകയും ചെയ്യുന്നു എന്നല്ലേയുള്ളൂ. ഇതിൽ എത്രപേർ സഹകരിക്കാൻ താല്പര്യപ്പെടുന്നു എന്നത് നോക്കിയിട്ട് രജിസ്ട്രേഷനെപ്പറ്റിയും ആലോചിക്കാവുന്നതേയുള്ളൂ എന്നത് വേറേകാര്യം.

  ReplyDelete
 15. കുട്ടന്‍ മേനോന്‍ പറഞ്ഞതൊന്ന് ആലോചിച്ച് കൂടെ, ഇതിനെ ഒരു ചാരിറ്റി പ്രസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത്, അതിന്‍റെ പേരില്‍ അക്കൌണ്ട് തുടങ്ങി, ഇതേ പോലെ ശ്രമിച്ചാല്‍ ഭാവിയില്‍ അതൊരു വളരെ നല്ല കാര്യമായി തീരും, ഉറപ്പ്.
  ഒന്ന് ആലോചിച്ച് നോക്കു

  ReplyDelete
 16. അപ്പു പറഞ്ഞതിനോടൊപ്പം ഇത്രയും കൂടെ...
  നമ്മള്‍ ഇതുവരേയും അക്കൗണ്ടൊന്നും തുടങ്ങിയിട്ടില്ല, ആദ്യം ഇതില്‍ ഭാഗഭാക്കാവാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി അവരില്‍ നിന്നും അനുയോജ്യവും സൗകര്യവും ഒത്ത് ചേരുന്ന രണ്ട് പേരുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം എന്നാണ് കരുതുന്നത്. കുട്ടന്മേനോന്‍ പറഞ്ഞതുള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങളെ കുറിച്ചും നമുക്ക് അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താവുന്നതാണ്.

  ReplyDelete
 17. ഞാനും കൂടുന്നു ഇതിനൊപ്പം. എന്റെ രണ്ട് സുഹൃത്തുക്കള്‍ (ബൂലോകത്തില്ല) കൂടെ താല്പര്യം അറിയിച്ചിരിക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നാള്‍ടെ മെമ്പര്‍ഷിപ്പ് ഫീ, എപ്പോള്‍ എവിടെ എന്നു വച്ചാല്‍ അവിടെ എത്തിക്കുന്നതായിരിക്കും.

  ReplyDelete
 18. തീർച്ചയായും ഞാനുമുണ്ട്.. എല്ലാ ആശംസകളും.. :)

  ReplyDelete
 19. രെജിസ്ട്രേഷന്‍ ഒക്കെ ആര്‍ക്കൊക്കെ താല്പര്യം ഉണ്ടെന്നറിഞ്ഞിട്ട് പോരേ? ഇല്ലെങ്കില്‍ നാട്ടിലെ സാദാ ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ് പോലെ നാലും മൂന്നേഴാള്‍ക്കാര്‍ കൊണ്ടെന്താവാന്‍.പറയുമ്പോള്‍ ബ്ലോഗര്‍മാരും അല്ലാത്തവരും ആയ പലരും താല്പര്യം കാണിക്കുന്നുണ്ട്. അതു സീരിയസ് ആയി, ഒരു തുക നല്‍കാന്‍ തയ്യാറാവുകയാണെങ്കില്‍ നമ്മള്‍ വിജയിക്കും. പിന്നെ മെമ്പര്‍ഷിപ്പ് കാശ് കൈകാര്യം ചെയ്യുന്നത്, അപ്പുച്ചേട്ടന്‍ പറഞ്ഞത് പോലെ, ഒരു വാര്‍ഷികസംഭാവന മാത്രം ആയിക്കാണാം. വിശ്വാസം . അതല്ലേ എല്ലാം :)

  ReplyDelete
 20. വളരെ നല്ല കാര്യം. ഞാനുമുണ്ട്, എന്നേക്കൊണ്ടാവുന്ന ഏതു കാര്യത്തിനും. മെംബര്‍ഷിപ്പ് ഫീ എങ്ങിനെയാണ് അടക്കേണ്ടതെന്നു് അറിയിക്കുമല്ലോ.

  ReplyDelete
 21. ഈ കാരുണ്യ കൂട്ടത്തിലേക്ക് ഞാനും... കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ...

  ReplyDelete
 22. ഞാൻ നേരത്തേ തയ്യാർ. അക്കൌണ്ട് വിവരങ്ങൾ ദയവായി അറിയിക്കൂ.

  ReplyDelete
 23. എന്റെ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
  എന്നും നന്മയോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

  ReplyDelete
 24. ഞാനും കൂടുന്നു.. എല്ലാ പിന്‍ തുണയും അറിയിക്കുന്നു.

  ReplyDelete
 25. ഈയുള്ളവനും തയ്യാർ.വിവരങ്ങൾ അറിയിക്കുമല്ലോ.

  ReplyDelete
 26. എന്റെ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,ഉറപ്പുതരുന്നു.
  എന്റെ പേരു കൂടി ഉള്‍പ്പെടുത്തിക്കോളൂ...

  ReplyDelete
 27. തീര്‍ച്ചയായും ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ബൂലോക കാരുണ്യത്തിനു നിയമ വിധേയമായ ഒരു ചട്ടക്കൂട് ഉള്ളതാണ് നല്ലതെന്ന് എനിക്കും തോന്നുന്നു. ഭാരതത്തില്‍ ഇന്നു നിലവിലുള്ള നിയമപ്രകാരം ഇത്തരം പ്രവര്ത്തനങ്ങള്‍ക്കായി എന്തു രജിസ്ട്രേഷനാണോ വേണ്ടത് അത്. കൈകാര്യം ചെയ്യുന്നത് പണം ആയതിനാല്‍ പിന്നീട് ഒരുതരത്തിലുള്ള പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാത്ത തരത്തില്വേണം പ്ലാന്‍ ചെയ്യേണ്ടത്. എന്റെ എല്ലാവിധ സഹകരണവും ഒരിക്കല്‍ കൂടി വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 28. ജെയിംസ് ബ്രൈറ്റ്January 18, 2010 at 4:16 PM

  വളരെ നല്ലകാര്യം. നല്ല തീരുമാനങ്ങള്‍.

  എന്റെ പേരുകൂടി ചേര്‍ക്കുക.. എന്നും എന്തു സഹായവും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 29. പേരുമാത്രം കിട്ടിയിട്ടെന്തു ചെയ്യും ബ്രൈറ്റ്.ഒന്നു കോണ്ടാക്ട് ചെയ്യേണ്ടേ? ഒരു മെയില്‍ ഐഡി എങ്കിലും കൊടുക്കൂ.

  ReplyDelete
 30. വളരെ നല്ല കാര്യം.
  രജിസ്റ്റര്‍ ചെയ്ത്
  അക്കൌണ്ട് തുടങ്ങൂ
  നമ്പര്‍ അറിയിച്ചാല്‍ ഞാനും
  വേണ്ടത് ചെയ്യാം.

  ReplyDelete
 31. എനിക്കും ഒരു മെമ്പറാകണം. പണം അയക്കേണ്ട അക്കൊണ്ട് നമ്പര്‍ അറിയിക്കൂ.

  ബൂലോക കാരുണ്യത്തിന്റെ ഈ പുതിയ നീക്കത്തിന് അഭിവാദ്യങ്ങള്‍ . എല്ലാവര്‍ക്കും നല്ലതുവരട്ടെ.

  നിലവിലുള്ള അംഗങ്ങളെ ഇ-മെയില്‍ വഴി വിവരമറിയിക്കുമല്ലോ ? എല്ലാവരും അഗ്രഗേറ്ററുകള്‍ കാണുകയും ബ്ലോഗുകളില്‍ കയറി നോക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതരുത്. ഈ പോസ്റ്റിന്റെ ലിങ്ക് എല്ലാവര്‍ക്കും അയച്ച് കൊടുക്കൂ കുറുമാന്‍ .

  ReplyDelete
 32. കുറുമാൻ‌ജീ..
  നല്ല നിർദ്ദേശങ്ങൾ...ഞാനും താല്പര്യം പ്രകടിപ്പിക്കുന്നു..പിന്നെ സജിച്ചായൻ ബഹ്‌റൈനിലിൽ ഉള്ളതുകൊണ്ട് മറ്റു കാര്യങ്ങൾ എനിക്ക് അദ്ദേഹം വഴി ചെയ്യാനാകും.

  ReplyDelete
 33. കുറുംസെ,
  അസ്സസ്സല്‍!
  എന്തുകൊണ്ട് ഇന്‍കം ടാക്സ് ആക്ടിനു കീഴില്‍ സെക്ഷന്‍ 12എ പ്രകാരം ഈ ട്രസ്റ്റ് ആക്കി രെജിസ്റ്റെര്‍ ചെയ്തൂടാ? എങ്കില്‍, ബിസിനെസ്സില്‍ ഉള്ളവരൊക്കെ ഒന്നുഷാറാവും. എന്തെന്നാല്‍,സെക്ഷന്‍ 80ജി പ്രകാരം സംഭാവന ചെയ്യുന്ന തുകയുടെ പകുതി നികുതിയിളവായി കിട്ടും. ഏതിനു, സംഘടനയുടെ ഒബ്ജെക്റ്റീവ്സ് വിശദമായി എഴുത്തിലാക്കുക. എറണാകുളം ഓഫീസില്‍നിന്നുതന്നെ നമുക്കു വേണ്ടതു ചെയ്യാം. സത്യസന്ധമായ കാര്യങ്ങളോട് അനുഭാവപൂര്‍വം പ്രതികരിക്കുന്ന അഡ്മിനിസ്റ്റ്രേഷന്‍ ഇപ്പോള്‍ ഇവിടെയുണ്ട്.
  എന്ന്, സ്വന്തം..
  120കിലോഗ്രാന്‍

  ReplyDelete
 34. അല്ലാ,
  ഞാനും ഇനി മുതല്‍ ഒരു മെംബ്രാനാണ് ...
  മിഷ്ടര്‍ കുറുംസ്

  ReplyDelete
 35. Hi Priya,

  This is my email id

  drjamesbright@gmail.com

  Thanks

  James Bright

  ReplyDelete
 36. എന്തിനും ഏതിനും ഒരു ചട്ടക്കൂടും വ്യവസ്ഥയും
  അത്യന്താപേക്ഷികം തന്നെ,എന്നാല്‍ പല ജീവകാരുണ്യ
  പ്രവര്‍ത്തനങ്ങളും ഏതാനും ചില നല്ലമനുഷ്യന്മാരുടെ
  കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതിനു ശേഷം
  ട്രസ്റ്റും വ്യവസ്ഥയുമൊക്കെ ആയി നല്ലനിലയില്‍
  പ്രവര്‍ത്തനവൃത്തം വിപുലപ്പെടുത്തുന്നുവെന്ന് കാണാം.

  ആകയാല്‍ എത്രയും പെട്ടെന്ന് എളിയരീതിയിലെങ്കിലും
  ഒരു ചുമര്‍ പണിതു ചിത്രം വരച്ചു തുऽങ്ങാം.
  ഏതൊരു സംരംഭവും തുऽങ്ങിയാല്‍,അതു ഭംഗിയായി
  നऽക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ നമുക്ക്
  തുऽക്കം കുറിക്കാം..ഇതു വരെ ഇവിടെയെത്തി
  അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരില്‍ നിന്നും
  സൌകര്യമുള്ളവരെ ഉള്‍പെടുത്തി ഒരു സംഘത്തെ
  ട്രസ്റ്റും ചട്ടക്കൂടുമൊക്കെയുണ്ടാക്കുവാന്‍ ചുമതലപ്പെടുത്തുകയാണു അടുത്ത പണിയായി
  ചെയ്യേണ്ടതെന്നു പറയട്ടെ.

  അത്യാവശ്യം ഒന്ന് കൂടിയിരിക്കുവാന്‍ കഴിയുന്നവര്‍
  ഇരുന്ന് കൂടിയാലോചിക്കുന്നതും കാര്യങ്ങള്‍
  എളുപ്പമാക്കും.

  ഈ കാര്യത്തില്‍ കൂടുതല്‍ താല്പര്യമുള്ളവര്‍ക്ക്
  (സൌകര്യപ്പെടുന്നവര്‍)ഫോണില്‍ ബന്ധപ്പെടാം :
  9995134248
  ഹാരൂണ്‍.പി

  ReplyDelete
 37. മെമ്പറാവാൻ ഞാനും ഉണ്ട്....

  ReplyDelete
 38. പ്രിയരെ,

  എന്റെ പേരും ചേര്‍ക്കുക.

  അക്കൌണ്ട് നമ്പര്‍ ഉണ്ടാക്കി; saju.signature@gmail.com എന്ന വിലാസത്തില്‍ അറിയിക്കുക.

  www.nattapiranthukal.com

  ReplyDelete
 39. ഞാനുമുണ്ട് ഒരു മെംബെറായി..
  എന്റെ പേരു കൂടി ചേര്‍ത്തോളൂ..

  ആശംസകളോടേ..

  ReplyDelete
 40. ദേ എന്നെ മറക്കണ്ടട്ടോ :)

  ReplyDelete
 41. സഹകരിക്കാന്‍ സന്തോഷമേ ഉള്ളു.
  ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ wind@chimez.in എന്ന വിലാസത്തില്‍ അറിയിക്കണേ.

  പിന്നെ ഒരു ട്രസ്റ്റ്‌ എന്ന ആശയവും കൂടുതല്‍ ചിന്തിക്കാവുന്നതാണ്.

  ReplyDelete
 42. ഒരു ദിവസം കൊണ്ട് തന്നെ വന്ന കമന്റുകള്‍ ഇക്കാര്യത്തിലെ ബൂലോക കാരുണ്യത്തോടുള്ള താല്പര്യവും ഇതിന്റെ വിജയവും വിളിച്ചോതുന്നു. വളരെ സന്തോഷം. എന്നെയും ഈ കണ്ണിയില്‍ ഉള്‍പ്പെടുത്തണേ..

  എത്രയും പെട്ടെന്ന് കാര്യങ്ങള്‍ പ്രാവര്‍ത്തികമായി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.


  കുറുമാന്‍ജീ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ബൂലോക കാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സം‌രംഭത്തില്‍ മാത്രമായ് ഒതുങ്ങില്ല എന്ന് തന്നെ വിശ്വസിക്കുന്നു.

  ReplyDelete
 43. ഞാനുമുണ്ടു ഇതിൽ കൂട്ടുകൂടാൻ. അക്കൗണ്ട്‌ നംബർ ശരി ആകുമ്പോൾ അറിയിക്കുമല്ലോ.ഈ.മെ.താഴെ കാണിക്കുന്നു.

  tamsheriff@gmail.com

  ReplyDelete
 44. നിലവിലുള്ള അംഗങ്ങളെ ഇ-മെയില്‍ വഴി വിവരമറിയിക്കുമല്ലോ ? എല്ലാവരും അഗ്രഗേറ്ററുകള്‍ കാണുകയും ബ്ലോഗുകളില്‍ കയറി നോക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതരുത്.
  നിരക്ഷരന്‍റെ അപേക്ഷയില്‍ എന്‍റെയും ഒപ്പ്.
  ഞാനിതറിഞത് എന്നെ ഒരു മെയിലില്‍ഊടെ ഒരു സുഹൃത്ത് അറിയിച്ചതിനാലാണു്.
  ഞാന്‍ എന്റെ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 45. Please add me too. inform me when i have to transfer money.

  Antonyboban@gmail.com

  ReplyDelete
 46. പതിവുപോലെ ഇതും വൈകിയാണ് വായിച്ചത്. ദയവായി, എന്നേയും കൂടെ ചേര്‍ക്കാമോ?

  അബുദാബിയില്‍ ആയതില്‍ പിന്നെ, നിങ്ങളെ എല്ലാവരേയും ശരിക്കും മിസ്സ് ആവുന്നതില്‍ ഖേദമുണ്ട്.

  എന്റെ വിഹിതം/ വരിസംഖ്യ ഞാന്‍ എവിടെ ആരെ എങ്ങനെ ഏല്‍‌‌പ്പിക്കണം എന്ന് അറിയിക്കുമല്ലോ..

  എന്റെ മൊ.നമ്പ്ര്: 050-66-903-66

  ReplyDelete
 47. ഞാനും കൂടെയുണ്ട് :)

  മെയില്‍ : rakeshnair2005@gmail.com

  മൊബൈല്‍ : 9633300817

  ReplyDelete
 48. ഞാനും കൂടുന്നു ഈ കൂട്ടായിമയിൽ

  vrajivraghavan@gmail.com

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. സജീവേട്ടന്‍ പറഞ്ഞത് പോലെ ആലോചിക്കാവുന്നത് കൂടുതല്‍ നന്നാവുമെന്നു തോന്നുന്നു.

  നല്ലതിനൊപ്പം ഞാനുമുണ്ട്.

  ReplyDelete
 51. Enikkithil angamaaayi pravarthikkanamennu aagrahikkunnu.
  kamalckd@gmail.com

  ReplyDelete
 52. Nalla theerumanagal!

  account no ariyikkooo........

  regards

  Ajith

  ReplyDelete
 53. ഞാനും ഉണ്ട്...


  കാണാന്‍ വൈകി :(

  ReplyDelete
 54. എല്ലാ സഹകരണവും ഞാനും വാഗ്ദാനം ചെയ്യുന്നു.വിശദവിവരങ്ങള്‍ അറിയിക്കുമല്ലോ !

  പണം വാഗ്ദാനം ചെയ്യുന്നതു കൂടാതെ നമ്മളേക്കൊണ്ട് ആവുന്നതുപോലെ ഈ പദ്ധതിക്കു നമ്മുടെ സുഹ്രുത്തുക്കളുടെയിടയില്‍ പ്രചാരം നല്‍കുന്നതും ഒരു നല്ലകാര്യമല്ലേ ? സഹായിക്കാന്‍ മനസ്സും സാഹചര്യവുമുള്ള അനേകര്‍ എവിടെ സഹായിക്കണം എന്നറിയാതെ നില്‍ക്കുന്നുണ്ട് എന്ന്തൊരു വസ്തുത തന്നെയാണ് ! കാരണം അറിയപ്പെടുന്ന പലപ്രസ്ഥാനങ്ങളും പലവിധ ആരോപണങ്ങളേയും നേരിടുന്നതുകൊണ്ട് പലര്‍ക്കും വിശ്വാസമില്ല.

  ഇതേ പോസ്റ്റ് തന്നെ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി വിശദമായ വിവരങ്ങള്‍(അക്കൌണ്ട് നംബര്‍ ഉള്‍പ്പെടെ)ഒരു പോസ്റ്റായി നല്‍കിയാല്‍ മലയാളം ഫോണ്ടില്ലത്തവര്‍ക്കും മലയാളമറിയില്ലാത്തവര്‍ക്കും വായിക്കാന്‍ പറ്റും. നമ്മുടെ എല്ലാ സുഹ്രുത്തുക്കള്‍ക്കും രണ്ട് ഭാഷയിലുമുള്ള ലിങ്കും ഇമെയില്‍ ആയി അയച്ചുകൊടുത്താല്‍ അതു പ്രയോജനം ചെയ്യും എന്നും ഞാന്‍ കരുതുന്നു.

  പണം നല്‍കി മാത്രമല്ല ഈ ലിങ്ക് ഫോര്‍വ്വേര്‍ഡ് ചെയ്യുന്നതും ഒരു സഹായമായി കരുതാനാവില്ലേ ? നാം ദിവസേന ഒരു പ്രയോജനവുമില്ലാത്ത എത്രയോ ഈമെയിലുകള്‍ ഫോര്‍വ്വേര്‍ഡ് ചെയ്യുന്നു. അങ്ങനെ ഈ നല്ലസംരംഭം ബ്ലോഗ് എന്ന ഇട്ടാവട്ടത്തില്‍ ഒതുങ്ങാതെ നല്ലമനുഷ്യരുടെയെല്ലാം മനസ്സുകളിലേക്ക് ഇറങ്ങാനിടവരും എന്നും ഞാന്‍ കരുതുന്നു.

  കുട്ടന്‍മേനൊന്‍ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഗവണ്മെന്റ് അംഗീകാരമില്ലാതെ സംഭാവനകള്‍ പിരിക്കുന്നത് നിയമവിരുദ്ധമാണ്. ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്സ്റ്റര്‍ ചെയ്യുന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. അല്പം സമയം ചിലവാക്കണം എന്നുമാത്രം. സജീവേട്ടന്‍ പറ്ഞ്ഞതും (ഇന്‍കംടാക്സ് രജിസ്റ്ററേഷന്‍) വളരെ പ്രയോജനമുള്ള കാര്യമാണ്. കാരണം സംഭാവനചെയ്യുന്നവനും അതുകൊണ്ട് സാമ്പത്തിക പ്രയോജനം ലഭിക്കും ! എങ്കിലും അത് വേണമെങ്കില്‍ ആദ്യം ട്രസ്റ്റ് രജിസ്റ്ററേഷന്‍ നടക്കണം. അതിന്റെ കണക്കുകള്‍ കാണിക്കണം ! പിന്നീട് നിയമപരമായ പല കാര്യങ്ങളും നടക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷമുള്ള നാളുകളിലെ പ്രവര്‍ത്തനപരിചയം വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ നിയമപരമായ രജിസ്റ്ററേഷന്‍ വളരെ അത്യാവശ്യമാണെന്നാണ് എന്റെ പക്ഷം. അതുകൊണ്ട് ഒരു ദോഷവും ഉണ്ടാകാനില്ല, നന്മയല്ലാതെ.

  ReplyDelete
 55. കുറുമാന്‍

  തീര്‍ച്ചയായും എന്നെയും ഉള്‍പ്പെടുത്താം.
  നിയമ വശങ്ങള്‍കൂടി അന്വേഷിക്കുമല്ലോ..

  mail:sunil080671@gmail.com

  ReplyDelete
 56. എന്‍റെ എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
  email: shams.tk9@gmail.com

  ReplyDelete
 57. കുറുമാൻജി ഞാനുമുണ്ട്.

  ReplyDelete
 58. ഞാനും പങ്കുചേരട്ടെ. അക്കൗണ്ട്‌ നമ്പർ പ്രസിദ്ധീകരിക്കുമല്ലൊ
  അപ്പൂട്ടൻ
  ppcintouch@gmail.com

  ReplyDelete
 59. എന്നെയും കൂട്ടണേ.....
  kulakkadapradeep@gmail.com

  ReplyDelete
 60. ഞാനും ,എന്നാലായത്.

  ReplyDelete
 61. നന്മയുടെ കൂട്ടയ്മക്കൊരു പുഞ്ചിരി-
  പിന്നെ ഒരു ചെറിയ തുള്ളിയും-

  ReplyDelete
 62. present sir...

  agrajante mobilil 100 dirhams recharge cheyyaan paranj avante message...
  aarum viswasikkaruthe...
  :)

  vere engane ennariyichaal mathi!

  ReplyDelete
 63. എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 64. http://keliriyad.blogspot.com/
  ഈ ലിങ്കിലൊന്നു പോയി നോക്കണം

  ReplyDelete
 65. ഈ കാരുണ്യ കൂട്ടത്തിലേക്ക് ഞാനും ... കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ..

  mail id - crrenjith@gmail.com

  ReplyDelete
 66. നായരുടെ ബ്ലോഗിലും ഒന്ന് വരൂട്ടോ! ഒരൂട്ടം പറഞ്ഞിട്ടുണ്ടെ.”ബൂലോക കാരുണ്യത്തോട് ഒരു വാക്ക്” വായിക്കോ‍ാ ട്ടോ.

  നായര് അനോണിയായതിനാല്‍ ചേരാന്‍ നിര്‍വ്വാഹമില്ല,എന്നാലും നായരുടെ എല്ലാ അനുഗ്രഹോം പ്രാര്‍ത്ഥനേം ഉണ്ടാകും.
  എന്നാ നായരങ്ങട്...

  ReplyDelete
 67. കുട്ടൻ മേനോൻ സൂചിപ്പിച്ച കാര്യം ചർച്ച ചെയ്യുമല്ലോ

  പല ജീവ കാരുണ്യ പ്രവർത്തനങ്ങളും പിന്നീട് പല കാരണങ്ങൾ കൊണ്ടും ,പ്രത്യേകിച്ച് പൈസ കാര്യമായതിനാൽ, ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്ന് വ്യതി ചലിച്ഛ് തല്ലി പിരിഞ്ഞ് പോയ ചരിത്രത്തിനു സാക്ഷിയായ ഒരാളാ‍ാണ് ഈയുള്ളവൻ

  ബാങ്കിൽ എകൌണ്ട് തുടങ്ങി നിക്ഷേപിക്കുമ്പോൾ പലിശ കൂടി അതിൽ ഉൾപ്പെടുമോ ഇല്ലയോ എന്നറിയാൻ താത്പര്യമുണ്ട്. അങ്ങിനെ വരില്ലെങ്കിൽ എനിക്കും ഒരു അംഗമാവാൻ ആഗ്രഹമുണ്ട്

  വിശദ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.
  വീണ്ടും വരാം.

  ReplyDelete
 68. ബൂലോക കാരുണ്യം നടത്തുന്ന ക്രിയാത്മകമായ പുതിയ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രമം എത്രയും പെട്ടന്ന് പ്രായോഗിക തലത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചില തിയ്യതികള്‍ കണക്കാക്കേണ്ടി വരികയും അതനുസരിച്ച് മെമ്പര്‍ഷിപ്പ് ഫീ എന്ന ആശയത്തോട് ആരൊക്കെ അനുകൂലനിലപാട് എടുക്കും എന്ന് വ്യക്തമായി അറിയാന്‍ പരമാവധി പോകാവുന്ന ഒരു തിയ്യതി എന്ന നിലയ്ക്ക് ഫെബ്രുവരി 1, 2010 എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടി വന്നു.

  കാര്യങ്ങള്‍ പരമാവധി വേഗതയില്‍ പ്രാവര്‍ത്തികമാക്കുക എന്നുമാത്രം ഉദ്ദേശിച്ച് പറഞ്ഞ ആ ഡേറ്റ് ബാര്‍ നിലവിലുള്ള ചില അംഗങ്ങള്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നിയതിനാല്‍ അതിനെ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. വ്യക്തിപരമായ പല കാര്യങ്ങള്‍ കൊണ്ട് നമ്മുടെ പല അംഗങ്ങള്‍ക്കും വളരെക്കാലമായി ബൂലോഗകാരുണ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയാറില്ല എന്നത് കൊണ്ട് തുടര്‍ന്നുള്ള കാര്യങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ളവരെ ഉള്‍ക്കൊള്ളിക്കുകയും അവരോട് കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്ന സദ്ദുദ്ദേശം മാത്രമേ അതിലുള്ളൂ എന്നു മനസ്സിലാക്കുമല്ലോ.

  എന്നിരുന്നാലും ആ വരികള്‍ ബൂലോഗ കാരുണ്യത്തിന്റെ അംഗങ്ങളെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക... പൊറുക്കുക. ഇത്തരം നല്ല കാര്യങ്ങളില് ‍തീരുമാനമെടുക്കുമ്പോള്‍ ഇതുപോലെ പറ്റിപ്പോകാവുന്ന മനുഷ്യസഹജമായ പാളീച്ചകള്‍ ക്ഷമിച്ച് അഭിപ്രായവ്യത്യാസമൊക്കെ മറന്ന് നിലവിലുള്ള അംഗങ്ങളില്‍ ബൂലോഗകാരുണ്യത്തില്‍ പങ്കാളിയാവാന്‍ കഴിയുന്നവര്‍, നമ്മുടെ പുതിയ അംഗത്വം അനുസരിച്ച് ഈ സംരംഭത്തില്‍ ഇനിയും ദയവായി സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

  ReplyDelete
 69. വരിസംഖ്യ, സംഘടന തുടങ്ങിയ കാര്യങ്ങളൂം ചില ‘തീരുമാനങ്ങളും‘ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍‍ കഴിയാത്തത് കൊണ്ടും
  ... ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ ദയവായി വിട്ടുനില്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..’
  എന്ന അഭ്യര്‍ത്ഥന കണക്കിലെടുത്തുമാണ്, കാരുണ്യത്തിന്റെ മിക്ക ‘സംഗതികളിലും’ പങ്കെടുത്തിരുന്ന ഞാന്‍ ഇത് വരെ ഒരു കമെന്റ് വരെ ഇടാതിരുന്നത്.
  (എന്റെ അഭിപ്രായങ്ങള്‍ ചില ബ്ലോഗരുമായി ടെലഫോണില്‍ പങ്ക് വച്ചിരുന്നു എന്നത് വേറെ കാര്യം)

  കാരുണ്യം അര്‍ഹിക്കുന്ന കരങ്ങളില്‍ ആവശ്യമായ സമയത്ത് വേണ്ടതെത്രയോ അത്രയും- എന്നതാണ് അതിലൊന്ന്.

  മെംബറായില്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഞാനും കൂടെ ഉണ്ടാകും എന്നറിയിക്കാന്‍ ഈ കമെന്റ്.

  ReplyDelete
 70. കാരുണ്യം അര്‍ഹിക്കുന്ന കരങ്ങളില്‍ ആവശ്യമായ സമയത്ത് വേണ്ടതെത്രയോ അത്രയും- എന്നതാണ് അതിലൊന്ന്

  എന്തെങ്കിലും ഒരു സംഖ്യ കൊടുത്ത് ഒഴിവാക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത് ശശിയേട്ടാ, ഒരു നിശ്ചിത തുകയെങ്കിലും നിര്‍ബന്ധമായും ഓരോ ആവശ്യങ്ങള്‍ക്കും മാറ്റി വെക്കാന്‍ കഴിയും അത് കഴിച്ചുള്ള തുക കൂടുതലായി സഹായിക്കാന്‍ കഴിവുള്ള അംഗങ്ങളില്‍ നിന്നും മറ്റു സമാനമനസ്കരില്‍ നിന്നും നമുക്ക് ശേഖരിച്ച് പ്രസ്തുത ആവശ്യത്തിന് നല്‍കണം എന്ന് തന്നെയാണ് എല്ലാവരുടേയും ആവശ്യം. ഒരു കൂട്ടായ്മ എന്ന നിലയ്ക്ക് സഹായങ്ങള്‍ക്ക് നമുക്കെപ്പോഴും പരിധികളുണ്ട്... അക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്നതിന്റെ മാക്സിമം എന്നു മാത്രമേ പറയാന്‍ കഴിയൂ.

  ബൂലോഗ കാരുണ്യത്തിന് മുന്നില്‍ വരുന്ന ആവശ്യങ്ങളില്‍ നമുക്ക് എല്ലാവരേയും വിളിച്ച് ചോദിച്ച് സഹായം ആവശ്യപ്പെടുന്നതിനും പരിമിധികളുണ്ട്. ഒന്നോ രണ്ടോ മാസം അടുത്തടുത്തായി ആവശ്യങ്ങള്‍ വരുമ്പോള്‍ അതിന് തൊട്ട് മുമ്പ് സഹായിച്ചവരെ നമുക്ക് വീണ്ടും സമീപിക്കേണ്ടി വരുമ്പോള്‍ അവരുടെ അവസ്ഥ കൂടെ നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല ഇക്കാര്യത്തില്‍ വിളിച്ച് ചോദിക്കുമ്പോള്‍ അവര്‍ ബുദ്ധിമുട്ടിലാണെങ്കില്‍ കൂടെ ഏതെങ്കിലും വിധത്തില്‍ സഹകരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുക കൂടെ ചെയ്യുന്നുണ്ട്. ഇവിടെ പോസ്റ്റ് കണ്ടോ അല്ലെങ്കില്‍ ഗ്രൂപ്പിലെത്തുന്ന മെയിലു കണ്ടോ ഇങ്ങോട്ട് വിളിച്ച് സഹായസന്നദ്ധത അറിയിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഒരു പക്ഷെ അവരെല്ലാവരും തന്നെ നേരിട്ട് തന്നെ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വലിയ സഹായം എത്തിരിക്കുന്നവരായിരിക്കാം. പക്ഷെ ഒരു കൂട്ടായ്മ നില നില്‍ക്കേ അതിന്റെ കീഴില്‍ കാര്യമായി ഒന്നും ചെയ്യാനാവാതെ വരിക എന്നത് ഖേദകരമാണ്. അങ്ങിനെയൊരു അവസ്ഥ ചില ആവശ്യങ്ങളിലെങ്കിലും അനുഭവപ്പെട്ടത് കൊണ്ടാണ് ഇങ്ങിനെയൊരു മെമ്പര്‍ഷിപ്പ് എന്ന തീരുമാനം മുന്നോട്ട് വെയ്ക്കപ്പെട്ടത്.

  അത് കൊണ്ട് ശശിയേട്ടന്‍ ഇതില്‍ തുടര്‍ന്നും ഒരംഗമായി ഉണ്ടായിരിക്കും എന്നെനിക്കുറപ്പുണ്ട്, മെംബറായില്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഇതിന്റെ പ്രവര്‍ത്തകര്‍ ശശിയേട്ടന്റെ അടുത്ത് വന്ന് കാശ് വാങ്ങിച്ചിരിക്കും എന്നറിയിക്കാനും കൂടെയാണ് ഈ കമന്റ് :)

  ReplyDelete
 71. എന്റെ ബ്ലോഗിൽ 'ചിറകൊടിഞ്ഞ പക്ഷികൾ'എന്നൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.അരെങ്കിലും ആ പാവങ്ങളെ സഹായിക്കട്ടെ എന്നാഗ്രഹിച്ചാണ്‌ അതു ചെയ്തത്‌.പറ്റുന്നത്‌ ചെയ്യുമോ? ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.ദയവായി എന്റെ എന്റെ ബ്ലോഗ്‌ വായിക്കണം.
  santhatv.blogspot.com

  ReplyDelete
 72. സഹകരണം അറിയിച്ച എല്ലാവരുടേയും വിവരങ്ങളടങ്ങിയ ഒരു ഡാറ്റാ ബേസ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. അക്കൗണ്ട് തുടങ്ങുന്നതിനായി രണ്ട് പേരുടെ കാര്യത്തില്‍ ഒരേകദേശ ധാരണയിലെത്തിയിട്ടുണ്ട്... എത്രയും പെട്ടെന്ന് അക്കൗണ്ട് തുടങ്ങി അംഗങ്ങളെ അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും അറിയിക്കുന്നതായിരിക്കും. അംഗങ്ങളാവാന്‍ താത്പര്യം അറിയിച്ചവരുമായി താമസിയാതെ തന്നെ ഇതിന്റെ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നതായിരിക്കും.

  ReplyDelete
 73. ഇവിടെ ചർച്ചയിൽ വന്ന കാര്യങ്ങളെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട്

  ReplyDelete
 74. ജിവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണായേകുന്നു. ഒരു മെമ്പറായിരിക്കാൻ മറ്റു ചില കാരണങ്ങളാൽ കഴിയാത്തതിനാൽ എല്ലാ നല്ല നീക്കങ്ങളിലും സഹകരണം ഉറപ്പ് നൽകുന്നു

  ReplyDelete
 75. ഞാനുമുണ്ട്

  ReplyDelete
 76. ബൂലോക കാരുണ്യം ട്രസ്റ്റ് ആക്കുകയോ രജിസ്റ്റര്‍ ആക്കുകയോ ഒക്കെ ആകാം. അത് നല്ലതുതന്നെ. പക്ഷെ അതിനൊക്കെ കാലതാമസം ഉണ്ടാകും. സക്രട്ടറി പ്രസിഡന്റ് ഖജാന്‍‌ജി തുടങ്ങിയവരെയൊക്കെ കണ്ടുപിടിച്ച് ബൈ ലോ ഒക്കെ എഴുതിയുണ്ടാക്കിയൊക്കെ വേണം അത് ചെയ്യാനെന്നാണ് മനസ്സിലാക്കാനായത്. അക്കാര്യങ്ങളൊക്കെ ഇതിന്റെ പിന്നില്‍ സജീവമായുള്ളവര്‍ തുടങ്ങിക്കോളൂ.

  പക്ഷെ പെട്ടെന്ന് ഒരു അക്കൌണ്ട് തുടങ്ങി ഇതുവരെ മെമ്പര്‍ഷിപ്പ് എടുക്കാമെന്നും സഹകരിക്കാമെന്നും പറഞ്ഞവരെ അറിയിക്കുക. അവര്‍ക്ക് പണം ആ അക്കൌണ്ടിലേക്ക് അയക്കാനുള്ള സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുക. പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കട്ടെ.

  ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോയി വരുന്ന ഒരാളെന്ന നിലയ്ക്ക് സാമ്പത്തിക സഹായത്തിന് പുറമേ, നാട്ടില്‍ ആവശ്യമായി വരുന്ന മറ്റ് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 77. കരുണയുള്ളവരോട്‌

  രണ്ടു വൃക്കകളും തകരാറിലായ അദ്ധ്യാപകൻ ചികിത്സയ്ക്കായി സഹായം തേടുന്നു.

  ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജോലിതുടരാൻ നിർവ്വാഹമില്ലാതെ സൗദി അറേബ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ തമിഴ്‌നാട്‌ സ്വദേശിയായ മുബാറാക്ക്‌ ഹസ്സൻ മുഹമ്മദ്‌ തുടർ ചികിത്സയ്ക്കും ജീവൻ നിലനർത്തുന്നതിനും ബൂലോകരുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.

  എം എസ്സി എം ഫിൽ ബിരുധധാരിയായ മുബാറക്ക്‌ എട്ട്‌ മാസം മാത്രമെ ആയിരുന്നുള്ളൂ സൗദിയിൽ ജോലിക്കായി എത്തിയിട്ട്‌. സ്വാകാര്യ ഡ്രൈവർ വിസയിലെത്തി അൽ ഹസയിലുള്ള മോഡേൺ ഇന്റർനാഷണൽ സ്കൂളിൽ ജോലിനോക്കിവരികെയാണ്‌ പെട്ടന്നുയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന്‌ ആശുപത്രിയിൽ എത്തിച്ചത്‌. മൂന്നു സഹോദരന്മാരും രണ്ട്‌ സഹോദരികളുമടങ്ങുന്ന കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടാനായത്‌ മുബാറാക്കിനുമാത്രം. കുടുംബത്തെ എങ്ങനെയും കരകയറ്റണം എന്ന ആഗ്രഹവുമായാണ്‌ സൗദിയിൽ എത്തിയത്‌. എന്നാൽ രോഗബാധിതനായതോടെ 27 കാരനായ മുബാറക്കിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്‌. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഡയാലിസിസ്‌ നടത്തുന്നതിനു തന്നെ പണം കണ്ടത്താൻ കഴിയാതെ കുഴങ്ങുകയാണ്‌ മുബാറക്കിന്റെ നിർദ്ധന കുടുംബം. കുടുംബത്തിൽ തന്നെയുള്ള ആരുടെയെങ്കിലും വൃക്ക യോജിക്കുമെങ്കിൽ തന്നെ അതിനുള്ള ചിലവ്‌ ഈ കുടുംബത്തിന്‌ ചിന്തിക്കാവുന്നതിലും അപ്പുറമാണ്‌.

  കണ്മുന്നിൽ ഒരു ജീവൻ വറ്റിപ്പോവുകയാണ്‌. കരുണയുള്ളവർ സഹായിച്ചാൽ ഒരു പക്ഷേ മുബാറക്കിന്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരാനായേക്കും.

  മുബാറക്കിന്റെ ഫോൺ നമ്പർ:- 0091914554265867
  അക്കൗണ്ട്‌ നമ്പർ: എം. മുബാറക്ക്‌, എച്ച്‌ ഡി എഫ്‌ സി : 0776171002999, തേനി ബ്രാഞ്ച്‌ 625533, തമിഴ്‌നാട്‌.

  (കൂടുതൽ വിവരങ്ങൾക്ക്‌: സുനിൽ കൃഷ്ണൻ, അൽ ഹസ്സ; സുനിൽജികൃഷ്ണൻ അറ്റ്‌ ജിമെയിൽ ഡോട്ട്‌ കോം)

  ReplyDelete
 78. Sunil,
  Tamilnadu Kidney Research Foundation, a foundation called TANKER (Tamilnadu kidney Research Foundation), where they treat all kidney related problems free of cost. They even do Dialysis free of cost.
  For further Details contact: 044 28273407 OR 044 28241635.

  TANKER FOUNDATION

  C/o Mrs. Latha A. Kumaraswami
  17, Wheatcrofts Road , Nungambakkam,

  Chennai - 600 034

  INDIA. (Ph:(+91)-044-28273407/(+91)-044-43090998)
  www.tankerfoundation.org

  ------------------------
  I received this info from really trustworthy person.since Mr.Mubarak is in TamilNadu, it will be really good if you can check with them.
  Hope it will help.
  -------------------------
  If you can comment from your ID (than giving the email ID as anonimous comment) we can check for further information.

  ReplyDelete
 79. റഫീക്ക്( ഉമ്പാച്ചി), യാരിദ്, സുല്ല് ഇവര്‍ ഹാജര്‍ വെച്ചിട്ടൂണ്ട്. അഗ്രൂ നമ്പര്‍ കൂട്ടിക്കോ

  ReplyDelete
 80. "തീര്‍ച്ചയായും സഹകരിക്കാം.
  എന്‍റെ നമ്പര്‍ 9633557976.
  ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ..
  എറണാകുളത്ത് നമ്മുടെ ബ്ലോഗര്‍ത്തുക്കള്‍ക്ക് എന്‍റെ നമ്പര്‍ നല്‍കിയാല്‍ നന്ന്."

  ഇത് യുസഫ്പ്പ അയച്ച മറുപടി. പേരു ചേര്‍ത്തോളൂ

  ReplyDelete
 81. നന്ദി പ്രിയ.
  പ്രിയ നല്‍കിയ വിവരങ്ങള്‍ കൈമാറിയിട്ടൂണ്ട്.
  സഹായകരമാകും എന്നു കരുതുന്നു.
  പുരോഗതി വിവരങ്ങള്‍ അറിയിക്കാം

  ReplyDelete
 82. പ്രിയസുഹൃത്തുക്കളേ,

  ബൂലോഗകാരുണ്യത്തില്‍ സഹകരിക്കാന്‍ താല്പര്യം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

  ആവശ്യമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പുതുതായി ആരംഭിച്ച ഗൂഗിള്‍ ഗ്രൂപ്പിലേക്കുള്ള ക്ഷണം ഒരൊരുത്തരും ബ്ലോഗ് പ്രൊഫൈലില്‍ നല്‍കിയിരുന്ന ഈമെയില്‍ അഡ്രസ്സിലേക്ക് അയച്ചിരുന്നു. എന്തെങ്കിലും കാരണവശാല്‍ ആ ക്ഷണം നിങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കില്‍ ദയവായി അറിയിക്കുക.

  ReplyDelete
 83. എനിക്ക് ഇന്‍വിറ്റേഷന്‍ കിട്ടിയില്ലല്ലോ??

  ReplyDelete
 84. Name: രാമചന്ദ്രന്‍ വെട്ടിക്കാട്ട്
  Location: ദോഹ - ഖത്തര്‍

  :-? താങ്കൽ ആ ഗ്രൂപ്പിൽ അംഗമാണല്ലോ. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസ്സിൽ. അല്ലേ?

  ReplyDelete
 85. ബൂലോഗ കാരുണ്യം - നമ്മള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി... http://boologakarunyam.blogspot.com/2010/03/blog-post.html

  ReplyDelete